മല്ലിമലർ കാവ് 5 28

Views : 4802

ഞാനെന്റെ പൊട്ടതരത്തിന് ഇതെങ്ങാനും നാരായണൻ തമ്പിയോടെങ്ങാൻ പറഞ്ഞിരുന്നെങ്കിൽ.
തന്റെ ജീവിതം ആന ചവിട്ടിയ തണ്ണിമത്തൻ പോലെ ആയി തീർന്നെനേ.
എന്നാലും നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി അണ്ണാറകണ്ണി തിരുവാതിരേ….

നാരായണൻ തമ്പിയേയും ഹർഷനേയും വഹിച്ചു കൊണ്ടുള്ള ആ അശ്വരഥം ലക്ഷ്യം തേടി അതിവേഗം ഉരുണ്ടു.
മാങ്കൊല്ലിയും പിന്നിട്ട് ബഹുദൂരം താണ്ടിയ അശ്വരഥം പെട്ടെന്ന് ദിശമാറി വടക്കോട്ട് സഞ്ചരിക്കാൻ തുടങ്ങി….

ആ വഴിയുടെ ഇരുവശവും പാലമരങ്ങളും പനകൂട്ടങ്ങളും ഇടതൂർന്ന് വളർന്ന്.
ആകാശം മുട്ടുമെന്ന് ആർക്കും തോന്നും വിധം അവിടമാകെ ഇരുൾമൂടി നിന്നിരുന്നു.
അശ്വരഥം മുന്നോട്ട് നീങ്ങുന്തോറും വന്മരങ്ങളെല്ലാം ഭീതിയോടെ പിന്നലേക്ക് പായുന്നതു പോലെ ഹർഷനു തോന്നി…

പച്ചപുതച്ചു കിടക്കുന്ന മാമല ലക്ഷ്യമാക്കി നി ശബ്ദമായി നിങ്ങുന്ന ആ അശ്വരഥം.
നിശബ്ദതക്ക് വിരാമമിട്ടുകൊണ്ട് നാരായണൻ തമ്പി തുടർന്നു.
വൃക്ഷലതാതികൾ സമൃദ്ധമായി തഴച്ചു വളർന്നു നിൽക്കുന്നൊരു പച്ചിലകാടാണ് നീലിമല…

ആ നീലിമലയിലെ കാടിന് നടുവിൽ അഹങ്കാരത്തോടെ, തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നൊരു വൈദ്യ മഠം.
സന്യാസിവര്യന്മാർ തപസ്സ് ചെയ്യുന്നതിനും, മന്ത്ര തന്ത്രങ്ങൾ പരിശീലിക്കുന്നതിനും.
അത് ആവശ്യമെങ്കിൽ മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രയോഗിക്കാനും മാത്രമായൊരു ഗുഹാക്ഷേത്രം…..

കാവലാളും പരിചാരകരുമായി നിലകൊള്ളുന്നത്. കള്ളിയാംകാട്ട് നീലിയേ പോലുള്ള കേമികളായ യക്ഷികളാണ്.
അവിടേക്ക് കടന്നു ചെല്ലെണമെങ്കിൽ കടന്നു പോവേണ്ടയാൾ. കവാടത്തിലെ കാവൽക്കാരിയായ യക്ഷിക്ക് സ്വന്തം രക്തം പാനം ചെയ്യാൻ നൽകീടണം.
കാവടം സൂക്ഷിപ്പുക്കാരി ഇപ്പോൾ വടയക്ഷിയാണ്…

” അതായത് രുധിരപാനം സംതൃപ്തിയായെങ്കിലേ യക്ഷി അകത്തേക്ക് കടത്തി വിടു എന്ന് സാരം.
രക്തദാനം നൽകുന്നതിനും അതിന്റേതായ രീതികളുണ്ട്.
വസ്ത്രങ്ങൾ അഴിച്ചു മാറ്റി കവാടത്തിന് മുന്നിലായ് കാണുന്ന താമരകുളത്തിൽ മൂന്ന് പ്രാവശ്യം മുങ്ങി.
പോങ്ങി വരുമ്പോൾ ആദ്യം കാണുന്ന പൂർണ്ണമായി വിരിഞ്ഞ താമരപൂ ഒരെണ്ണം ശേഖരിച്ച്. മേൽമുണ്ടാൽ ശരീരം മറച്ചു വേണം ആ കർമ്മം ചെയ്യാൻ…

” അങ്ങിനെ പറിച്ചെടുക്കുന്ന ആ താമരമലരിന്റെ അല്ലികളടർത്തി.
കവാടത്തിന്റെ നടുവിലായ് നിൽക്കുന്ന ഭീമാകാരനായ പാലമരത്തിന്റെ
ചുവട്ടിലായ് പുഷ്പ ദളങ്ങൾ അർപ്പിക്കുമ്പോൾ….

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com