മല്ലിമലർ കാവ് 5 28

Views : 4794

അർപ്പിക്കുന്ന ആളുടെ നെറ്റിയോളം ഉയരത്തിൽ നെറ്റിയുടെ നേരെയായി.
പാലമരത്തിന്റെ തടിയിൽ മുനപോലെ ഒരു ഭാഗം മുന്നോട്ട് അല്പം നീണ്ടു വരും.
അതിൽ നെറ്റിയാലിടിക്കുമ്പോൾ ഒഴുകിയെത്തുന്ന ആ രക്തം വേണം യക്ഷിക്ക് നൽകാൻ…..

വഴിമധ്യേ പനകളുടേയും പാലമരങ്ങളുടെയും മുകളിൽ നിന്നും.
ശ്രീംഗാരങ്ങളും,പൊട്ടിചിരികളും, മുറവിളികളും എന്തിന് ചുണ്ണാമ്പും വെറ്റിലയും വരേ നമ്മോട് ചോദിക്കുന്നത്.
ഒരു സംഗീതം പോലെ നമുക്ക് കേൾക്കാനാകും. എല്ലാം മനസ്സിന്റെ തോന്നലായി മാത്രം കരുതുക ബാക്കിയെല്ലാം സ്വാമിമാർ നോക്കിക്കോളും….

അശ്വരഥം മെല്ലെ നിന്നു സ്ഥലമെത്തി ഇയാള് ഇറങ്ങികൊളു.
ചെല്ലപ്പാ താൻ വണ്ടിയും കുതിരകയേയും ഒതുക്കി നിർത്തിശിവനാമങ്ങൾ ജപിച്ചു കൊണ്ടിരിക്കുക.
ഞങ്ങൾ തിരിച്ചു വരുന്നതു വരെ നാമജപം തുടരുക മഹാദേവൻ നിനക്ക് തുണയായ് വരും…

തമ്പി ഹർഷനെ കൂട്ടിക്കൊണ്ട് സൂര്യപ്രകാശം കടന്നു വരാൻ മടിച്ചുനിൽക്കുന്ന ആ വനാന്തരത്തിലെ.
താമരപൂക്കൾ നിറഞ്ഞു വിരിഞ്ഞ് നിൽക്കുന്ന കുളത്തിന്റെ കൽപ്പടവുകൾ മെല്ലെയിറിങ്ങി.
എല്ലാകർമ്മളും ശരിയാം വണ്ണം പൂർത്തിയാക്കി.
താമര ഇതളുകളുമായ് ഇരുവരും കവാടത്തിൻ നടുവിലെ പാലമരത്തിനു മുന്നിൽ നിലയുറപ്പിച്ചു….

ഇരുവരും പാല മരത്തിന്റ ഇരുവശമായ് നിന്നുകൊണ്ട് പുഷ്പ്പാർച്ചന നടത്തി.
ശേഷം പലവട്ടം ഓം നമശിവായ ഉറക്കെ ഉറക്കെ ചൊല്ലിക്കൊണ്ട്.
പാലമരത്തിൽ അവരുടെ മുന്നിലേക്കായ് നീണ്ടു വന്ന ആ മുനകളിൽ രണ്ടു പേരും ഒരേ സമയം അവരുടെ നെറ്റിക്കൊണ്ട് ആഞ്ഞിടിച്ചു…..

രണ്ടു പേരുടേയും നെറ്റിയിൽ നിന്നും ചുടു രക്തം ചീറ്റി നെറ്റിയിലൂടെ ധാരധാരയായ് കീഴോട്ട് കിനിഞ്ഞിറങ്ങി.
അന്നേരം പാലമരം ഒന്നാഞ്ഞുലഞ്ഞു.
പാലമരത്തിന്റെ മുകളിൽ നിന്നും ഒരു വെളുത്ത രുപം അന്തരീക്ഷത്തിലൂടെ താഴേയ്ക്ക് ഒഴുകിയെത്തി…

പനംകുലപോലെ കാലറ്റംവരെ നീണ്ടുകിടക്കുന്ന കേശഭാരം.
അതിനാൽ മുഖം മറച്ചിരിക്കുന്നു.
ഇരു കൈകളിലും മൂർച്ചയുള്ള കൂർത്ത നഖങ്ങൾ.
ആ കൈവിരലുകളാലവൾ മുഖത്തു വീണ് പാറി കളിക്കുന്ന മുടിയിഴകളെ വകഞ്ഞുമാറ്റി മാടിയൊതുക്കി…..

ശേഷം നെറ്റിയിലൂടെ രക്തമൊഴുക്കി പ്രാർത്ഥിച്ചു നിൽക്കുന്ന യുവരക്തദാനിയായ ഹർഷനെ നോക്കി അവളൊന്ന് കുണുങ്ങി ചിരിച്ചു.
സംഗീതം പോലുള്ള ആ ചിരിയിലലിഞ്ഞ് മിഴികളടച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്ന ഹർഷൻ മെല്ലെ മിഴികൾ തുറന്നു.
മുന്നിൽ നിൽക്കുന്ന സുന്ദരിയേ കണ്ട് അവന്റെ മനം കുളിർത്തു…..

ഹർഷൻ മിഴികൾ തുറന്നതും അവൾ അവനെ നോക്കി ഒരുവട്ടം കൂടി ഒന്ന് കുലുങ്ങി ചിരിച്ചു.
ആ ചിരിയിൽ തൊണ്ടിപ്പഴം പോലുള്ള അവളുടെ ചുണ്ടുകൾക്കിരുവശമായ് രണ്ട് കൂർത്ത പല്ലുകൾ താഴേക്ക് ഇറങ്ങി വന്നു…

ഭയന്നു വിറച്ചു നിൽക്കുന്ന ഹർഷന്റെ മുഖത്തിനു നേരേ കൂർത്ത നഖങ്ങളുള്ള അവളുടെ കൈകൾ നീണ്ടു വന്നു.
ഇരു കൈകൾ കൊണ്ട് താമരമൊട്ടുകൾ എടുക്കും പോലെ അവന്റെ വാടിയ മുഖം അവൾ അവളുടെ കൈകുമ്പിളിലാക്കി.

അവന്റെ നെറ്റിയിലൂടെ കിനിഞ്ഞിറങ്ങിയ ചുടു രക്തം നാസികതുമ്പിലൂടെ താഴേക്ക് ഇറ്റിറ്റു വീണു.
ഇറ്റിറ്റു വീഴുന്ന രുധിരം നുണയാൻ തുനിഞ്ഞ അവളുടെ.
ചെഞ്ചുണ്ടിനും, നീണ്ടു കൂർത്ത കോമ്പല്ലുകൾക്കും ഇടയിലൂടെ ചുവന്നു തുടുത്ത ഒരു സർപ്പം കണക്കെ അവളുടെ നാവ് ഹർഷനു നേരെ ഇഴഞ്ഞിഴഞ്ഞ് ഇരയേ കണ്ട ഉരഗത്തിൻ തലപോലെ നീണ്ടു വന്നു….

☠ തുടരും ☠

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com