രഥം മൂവരേയും വഹിച്ചു കൊണ്ട് വീണ്ടും മുന്നോട്ട് നീങ്ങി..!!
കുതിരകൾ തളർന്നതുപോലെ.
ഏതോ അദൃശ്യമായൊരു ശക്തി അവയെ നിയന്ത്രിക്കുന്നതു പോലെ നാരായണൻ തമ്പിക്ക് തോന്നി.
പൊടുന്നനെ അശ്വരഥത്തിന്റെ വേഗത കുറഞ്ഞ് രഥം നിശ്ചലമായി.
കുതിരകൾ എന്തോ അരുതാത്തത് കണ്ടതുപോലെ.
പതിയെ രഥത്തിന് മുൻപിലായി വെളുത്ത് കൊലുന്നനേയുള്ളൊരു സ്ത്രീ രൂപം പ്രത്യക്ഷമായി.
അവൾ അവരെ നൊക്കി പല്ലിളിച്ചു.
കുതിരകൾ വെകിളിപ്പിടിച്ചു ചാടാനും, അവ്യക്തമായ ശബ്ദം പുറപ്പെടുവിക്കാനും തുടങ്ങി..!!
പൊടുന്നനെ അവിടമാകെ ഒരു സ്ത്രീയുടെ പൊട്ടിച്ചിരി മുഴങ്ങി.
ആ ചിരയുയുടെ ഭീകരമായ അലയൊലിയിൽ വൃക്ഷതലപ്പുകളിൽ ചേക്കേറിയ പറവൾ കൂട്ടത്തോടെ. കലപിലശബ്ദം പുറപ്പെടുവിച്ചു കൊണ്ട് വാനത്തിലേക്ക് ചിതറി പറയുന്നുയർന്നു..!
റാന്തലിന്റെ വെട്ടത്തിൽ അവരുടെ മുൻപിൽ നിൽക്കുന്ന സ്ത്രീ രൂപത്തെ ഇമവെട്ടാതെ മൂവരും തുറിച്ചു നോക്കി.
അവർനോക്കി നിൽക്കേ ആ രൂപം ഭീമാകാരമായ് വളർന്നു കൊണ്ടിരുന്നു.
വായ് പിളർന്നു കൊണ്ട് അവളുടെ ആ ഭീകരമായ മുഖം മൂവരുടെയും മുന്നിലേക്ക് അവരെ വിഴുങ്ങാനെന്ന വണ്ണം നീണ്ടു വന്നു..!
ഭീതിയാൽ വിളറിവെളുത്തു അവർ മൂന്നുപേരും.
ശ്വാസം നിലയ്ക്കുമെന്ന് തോന്നിയ നിമിഷങ്ങൾ.
അതിനിടയിൽ ഒരു ഉൾപ്രരണയാലവർ. അവരുടെ കഴുത്തിലണിഞ്ഞ് നെഞ്ചോടു പറ്റികിടക്കുന്ന ആ രക്ഷാ ചരടിലെ ഏലസ്സിലൊന്ന്
മനസ്സറിയാതെ തൊട്ടു പോയി…!!!
തുടരും
please upload next part.
please upload new post.this story very interesting..