മല്ലിമലർ കാവ് 8 35

ആർക്കും സംശയം തോന്നാത്ത രീതിയിൽ അവളെ ഞാൻ സന്ദശിച്ചു വരാറുമുണ്ട്.
പതിവുപോലെ അന്നും ഞാൻ സന്ധ്യയിൽ അവളെ തേടി അവിടെ പൊകുകയും അവളോടൊത്ത് രമിക്കുകയും ചെയ്തു..!

തിരിച്ചു പോരുമ്പോൾ ആരോ തന്നെ പിൻതുടരുന്നതുപോലെ എനിക്ക് തോന്നി.
ഭയം എന്നെ കുറേശ്ശെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു.
ഞാൻ അറിയാതെ തന്നെ എന്റെ രക്ഷാ ചരടിലേക്ക് എന്റെ കൈകൾ ഇഴഞ്ഞു നീങ്ങി.
അപ്പോഴാണ് എന്റെ രക്ഷാകവചം എവിടെയൊ നഷ്ടപ്പെട്ടു വെന്ന കാര്യം ഞാൻ അറിയുന്നത് തന്നെ.
പിന്നെ ഒരു ഓട്ടമായിരുന്നു.
വാതിൽ പടിയിലെത്തി തിരിഞ്ഞു നോക്കുമ്പോഴും.
ആരോ തന്നെ പിൻതുടർന്നിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം..!

ഒരു പക്ഷേ ഞാൻ അശുദ്ധിയായതിനാലാവണം.
അവളന്ന് എന്നെ ഉപേക്ഷിച്ചു പോയത്.
ജീവഭയത്താൽ ഞാനന്ന് പടിയിൽ കെട്ടിയിരുന്ന ആ മന്ത്രചരടഴിച്ച് തന്റെ അരയിൽ കെട്ടുകയായിരുന്നു.
പടിയിലെ രക്ഷാകവചം നഷ്ടമായപ്പോൾ അവൾ എന്നെ പിൻതുടർന്നിരിക്കാം.
അല്ല പിൻതുടർന്നവൾ കൂടെയുണ്ടായിരുന്നു.
അതാണല്ലൊ മൈഥിലിയെ അറിയില്ല എന്ന എന്റെ ഒറ്റ വാക്കിന്റെ പേരിൽ.
ആ കോലാഹലങ്ങളൊക്കെ അവിടെ അവൾ ഉണ്ടാക്കി തീർത്തത്..!

” ഇതാണ് സ്വാമി സത്യമായും സംഭവിച്ചത്..!
” കൊള്ളാം ”
മുൻപ് പറഞ്ഞ കാര്യങ്ങളേ ഞാൻ അറിവില്ലാത്ത പ്രായത്തിലെ ചപലതകളായി കാണാം.
എന്നാൽ അഴകുള്ളൊരു ഭാര്യയും പ്രായപൂർത്തിയായൊരു മകളും കൂടെയുണ്ടായിട്ടും.

2 Comments

  1. please upload next part.

  2. please upload new post.this story very interesting..

Comments are closed.