ഒരിക്കൽ നിറഞ്ഞും, ഒരിക്കൽ മെലിഞ്ഞും പുഴകൾ ഒഴികികൊണ്ടേയിരുന്നു.
മല്ലികയെ പതിയെ എല്ലാവരും മറന്നു തുടങ്ങി.
ചിലർ മാത്രം മല്ലിയുടെ വേർപ്പാടിൽ ഇപ്പോഴും അസ്വസ്ഥരാണ്.
അവരിലെ പലരുടേയും രാത്രികാല യാത്രകളിൽ പലപ്പോഴും മല്ലിയുടെ സാന്നിധ്യം അറിഞ്ഞതായി പലരോടും അവർ പതിയെ മനസ്സ് തുറന്നിട്ടുണ്ട്.
ആ കഥകൾ മാലോകരത് ഏറ്റു പാടി.
അങ്ങിനെ മല്ലിക നാട്ടുകാരുടെ ഇടയിൽ പിന്നേയും താരമായി പേടിപ്പെടുത്തുന്ന താരം.
വാശിയാൽ കരയുന്ന പൈതങ്ങൾ പോലും മല്ലിയെന്ന നാമം കേട്ടാൽ ശാന്തമാവാനും വാശില്ലാതെ ഉറങ്ങാനും തുടങ്ങി..!
കാലപ്പഴക്കത്താൽ കാവ് പോലെ മുടിഞ്ഞു പോയ ആ മനയും പരിസരവും മല്ലിമലർക്കാവെന്ന അപരനാമത്താൽ അറിയ പ്പെടാൻ തുടങ്ങി.
പതിയെ പതിയെ ആറേശ്വരം ദേശം പിന്നെ മല്ലിമലർ കാവ് എന്ന നാമത്താൽ പ്രശസ്തി നേടുകയായിരുന്നു..!
ആ പേരിന് ശക്തിപകരുന്ന രീതിയിലുള്ള കാര്യങ്ങളാണ് പിന്നീടവിടെ അരങ്ങേറികൊണ്ടിരുന്നത്. പെട്ടന്നൊരുനാൾ പത്നിയോടൊപ്പം രാത്രിയിൽ ശയിച്ചുറങ്ങിയ മാധവൻ തമ്പിയെ.
രണ്ടാം നാളാണ് നാട്ടുക്കാർ കണ്ടെത്തിയത്.
അതും കാട് കയറി മുടിഞ്ഞു പോയ കാളിയാർ മനപറമ്പിലെ പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരു ആലിൻ കൊമ്പിൽ. ഒരുമുഴം കയറിൽ തൂങ്ങിയാടുന്ന നിലയിലായിരുന്നു ആ ദേഹം..!
പിന്നീട് മരണങ്ങൾ ഒരു തുടർ പരമ്പരയായി അവിടെ തുടർന്നു കൊണ്ടേയിരുന്നു.
മരണങ്ങൾ കൂടുംന്തോറും മരണഭയം നാട്ടുക്കാരിലും പിടിമുറുക്കി.
മാങ്കൊല്ലിയിലേക്കുള്ള യാത്രകൾ അതും ഒറ്റതിരിഞ്ഞുള്ള യാത്രകൾ നാട്ടുകാർ കഴിവതും ഒഴിവാക്കിയിരുന്നു..!
ഇത്രയും മരണങ്ങൾ അവിടെ അരങ്ങേറിയെങ്കിലും. അതിലൊന്നിനും ആരും മല്ലികയെ ഒരിക്കലും പഴിചാരിയിരുന്നില്ല.
എല്ലാം മരണങ്ങളും ആത്മഹത്യയായിന്നു അത് തന്നെയാണ് അതിന്റെ കാരണവും.
മരിച്ചവരിൽ ഭൂരിഭാഗവും പന്തയത്തിൽ പങ്കെടുത്തവരായിരുന്നെന്ന തിരിച്ചറിവാണ്. നാരായണൻ തമ്പിയെ സ്വാമിമാരുടെ അരുകിൽ എത്തിക്കാനിടയാക്കിയത്.!
സത്യങ്ങൾ മറച്ചു വെച്ച് തന്റേയും തന്റെ കുടുംബത്തിന്റെയും സ്വത്തിനും ജീവനും സംരക്ഷണം നേടിയെടുക്കാൻ മാത്രമാണ് നാരായണൻ തമ്പി അപ്പോഴും ആവേശം കാട്ടിയത്.
please upload next part.
please upload new post.this story very interesting..