Lucifer : The Fallen Angel [ 9 ] 157

“…നിങ്ങളാണ് ദൈവം നിങ്ങൾ ക്ഷമിച്ചാലും സംരക്ഷിച്ചാലും സംഹരിച്ചാലും ആരും തന്നെ എതിർക്കില്ല… ഇനി അങ്ങനെ എതിർത്താൽ ഞാൻ ഉണ്ടാവും നിങ്ങളോടൊപ്പം…”

ദൈവത്തിന് അരികിലായി വന്നിരുന്നുകൊണ്ട് ദേവി പറഞ്ഞു.

അവർ ഇരുവരും ചേർന്ന് ഭൂമിയെ നോക്കി.

ദൈവത്തിനു മനുഷ്യരെ അപ്പാടെ തള്ളിക്കളഞ്ഞതിൽ കുറ്റബോധം തോന്നി. തനിക്കു അവരോടു ക്ഷമിച്ചു ഒരു അവസരം കൂടി നൽകാമായിരുന്നു എന്ന് തോന്നി.

അങ്ങനെ ദൈവം മനുഷ്യരെ കാണാനായി പുറപ്പെട്ടു.

***

മനുഷ്യരപ്പോളേക്കും സ്വന്തമായി വീടുകൾ വയ്ക്കാനും ഭക്ഷണം ഉണ്ടാക്കാനുമെല്ലാം പ്രാപ്തരായിരുന്നു അതുപോലെ തന്നെ ആദവും ഈവും മുതൽ അവരുടെ അഞ്ച് തലമുറയോളം ഉള്ള മനുഷ്യർ ഭൂമിയിൽ ഉണ്ടായിക്കഴിഞ്ഞിരുന്നു.

അവർ വളരെ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് ദൈവത്തിന് മനസ്സലിവും സംതൃപ്തിയും തോന്നി.

താൻ തള്ളിക്കളഞ്ഞപ്പോൾ പോലും സ്വയം അധ്വാനിച്ചു ജീവിക്കാൻ മനുഷ്യന് സാധിച്ചു എന്നതിൽ ആയിരുന്നു സംതൃപ്തി തോന്നിയത്.

“മനുഷ്യ…”

വർഷങ്ങൾക്കു ശേഷം ആദവും ഈവും ആ ശബ്ദം കേട്ടു ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു തൊണ്ട വറ്റി. എന്ത് ചെയ്യണം എന്നറിയാത്ത അവർ അലറിക്കരഞ്ഞു.

“പിതാവേ…”

അവർ വിതുമ്പിക്കൊണ്ട് നിലവിളിച്ചു. അവരുടെ സന്തതികൾക്ക് എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല.

“മനുഷ്യ…”

വീണ്ടും ആ ശബ്ദം അവിടെയാകെ മുഴങ്ങി. അവർ ശബ്ദം ഒന്ന് കൂടി ഉയർത്തി കരഞ്ഞു.

“നിന്റെ ദുഃഖം ഞാൻ കണ്ടു. നിന്നിൽ അലിവ് തോന്നിയിരിക്കുന്നു. പിതാവാണ് മക്കൾ തെറ്റ് ചെയ്താൽ ക്ഷമിക്കേണ്ടത്…

ഞാൻ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു…”

ദൈവത്തിന് അവരുടെ അവസ്ഥയിൽ നല്ല രീതിയിൽ വിഷമം തോന്നിയിരുന്നു.

“… എന്നാൽ നിങ്ങൾ എന്റെ വാക്ക് ദിക്കരിച്ചു പാപം ചെയ്തിരുന്നതിനാൽ ഇനി ഒരിക്കൽ കൂടി ഞാൻ നിങ്ങൾക്ക് ഭൂമിയിലെ സ്വർഗ്ഗമായിരുന്ന ഏതെൻ തോട്ടത്തിനെ നൽകുകയില്ല…

പകരം നിങ്ങളുടെ ജീവിതം മരണത്തിൽ അവസാനിക്കും. നിങ്ങളുടെ ചെയ്തികൾ നിങ്ങളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണോ എന്ന് തീരുമാനിക്കും…

സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ നിങ്ങൾ എന്റെയടുത്തു വരും…

പക്ഷെ നിങ്ങളുടെ പ്രവർത്തികൾ തിന്മയുള്ളതാണെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് യാതനകളുടെ നരകം ആയിരിക്കും…”

ദൈവം മനുഷ്യന് നൽകിയ ശാപത്തിൽ നിന്നും രക്ഷനേടാൻ മരണം എന്ന രക്ഷയെ നൽകി. അതോടൊപ്പം അവരുടെ തിന്മകൾക്ക് ശിക്ഷ നൽകാൻ നരകവും സൃഷ്ടിച്ചു.

മനുഷ്യർ തങ്ങളുടെ ജീവിതം കഷ്ടതകൾക്കൊണ്ടും ക്രൂരതകൾക്കൊണ്ടും നിറഞ്ഞതെന്നു കണ്ടു ദൈവം മരണം എന്ന രക്ഷയെ നൽകി എന്നതിൽ സന്തോഷിച്ചു.

10 Comments

  1. (ജിബ്രീൽDecember 6, 2023 at 6:18 pm Edit
    ഞാനും ഒരു കഥ അയച്ചിരുന്നു രണ്ടു ദിവസമായി
    Author option kittan endhaaa vazhi)

    Author ആകണമെങ്കിൽ admin approve ചെയ്യണം ബ്രോ. ഞാൻ 2 വർഷം മുന്നേ തന്നെ author ആയാരുന്നു ഈ site peak ഇൽ നിന്നിരുന്ന time. But ആ ടൈം ചെറിയ കഥകളെ ഇട്ടിട്ടുള്ളു.

    അന്ന് author ആയതുകൊണ്ട് ഇപ്പൊ ഗുണം ആയി?

    1. ജിബ്രീൽ

      Admins Mails ന് റിപ്ലെ തരുന്നില്ല ……..

      Your story is too Good Bro lucifer സീരീസ് എന്റെ ഏറ്റവും ഇഷ്ട സീരിസുകളിലൊന്നാണ്

      ഇപ്പോ താങ്കളുടെ ചെകുത്താന്റെ(Lucifer) കഥയും

      1. Admins Active അല്ല bro?

        കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം??

  2. ♥️♥️♥️♥️♥️♥️

  3. പുതിയ കഥ ഒന്നും ഇപ്പൊ വരുന്നില്ലേ???

      1. ഞാൻ ഒരു കഥ അയച്ചിരുന്നു പബ്ലിഷ് ആയില്ല ?

        1. ഞാൻ author ആണ് അതുകൊണ്ട് എനിക്ക് തന്നെ എന്റെ കഥ publish ചെയ്യാം ?. Author അല്ലെങ്കിൽ admin approve ചെയ്യണം?

          1. ജിബ്രീൽ

            ഞാനും ഒരു കഥ അയച്ചിരുന്നു രണ്ടു ദിവസമായി
            Author option kittan endhaaa vazhi

Comments are closed.