പക്ഷെ നഥി ജനിച്ച അന്ന് മുതൽ ഞാൻ കേൾക്കുന്ന ഒരു പേരുണ്ട്…
ലൂസിഫർ… ലൂസിഫർ മോർണിംങ്ങ്സ്റ്റർ…
ആകെ ഉണ്ടായിരുന്ന വിവരം ഇങ്ങനെ ഒരാളുമായി എനിക്ക് ഒരിക്കലും ഒരു തരത്തിലുമുള്ള റിലേഷനും ഉണ്ടാവാൻ പാടില്ല എന്നാണ്. അങ്ങനെ ഉണ്ടായാൽ അവർ നമ്മളെ മുഴുവനായും നശിപ്പിക്കും..
പക്ഷെ ഇപ്പൊ അവൻ ഇരുട്ടിൽ നിന്നും മറനീക്കി വന്നിരിക്കുന്നു. നഥിയുമായി അവൻ സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞു…
നമ്മൾ ഇവിടേയ്ക്ക് തിരിക്കുന്നതിനു മുൻപ് തന്നെ ലൂസിഫർ ന്യൂയോർക്കിൽ ഉണ്ട് എന്ന വിവരം എനിക്ക് കിട്ടിയിരുന്നു. പക്ഷെ അവൻ നഥിയേ ആയിരിക്കും ലക്ഷ്യം വയ്ക്കുക എന്ന് ഞാൻ കരുതിയില്ല…
അതുകൊണ്ട് തന്നെയാണ് ഞാൻ ഇവിടേയ്ക്ക് മാറി നിന്നതും…”
ആദം വീണ്ടും നിർത്തി അയാൾക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു. നന്ദിനിക്ക് തലയുടെ ഉള്ളിലൂടെ മിന്നൽ കടന്നു പോയെന്നു തോന്നി.
“…നമ്മൾക്ക് എത്രയും വേഗം തിരിച്ചു പോയെ പറ്റു നീ വേഗം റെഡി ആകു ഞാൻ ഫ്ലൈറ്റ് ബുക്ക് ചെ…. ”
അത്രയും പറയാനേ അയാൾക്ക് കഴിഞ്ഞുള്ളു അതിനു മുൻപ് തന്നെ നന്ദിനിയുടെ കൈ അയ്യാളുടെ കവിളിൽ പതിഞ്ഞിരുന്നു.
അയ്യാൾ അത് പ്രതീക്ഷിച്ചിരുന്നു എങ്കിലും അതോടുകൂടി അയ്യാൾ വല്ലാത്ത ഒരു മനസ്സികാവസ്ഥയിലേക്കായി.
“എന്റെ മോളെ കൊലയ്ക്ക് കൊടുക്കാൻ വേണ്ടി ആണോടാ ഇതൊക്കെ കാണിച്ചു കൂട്ടിയെ…”
അവളുടെ കണ്ണുകൾ ജ്വലിച്ചു അതിലെ അഗ്നി തന്നെ ദാഹിപ്പിക്കുമെന്ന് ആദത്തിന് തോന്നി.
“നന്ദു ഞാൻ…”
“വേണ്ടാ…
എനിക്കിനി ഒന്നും കേൾക്കണ്ട എത്രയും പെട്ടന്ന് തിരിച്ചു വീട്ടിൽ എത്തണം…”
അവൾ അലറി.
ആദത്തിന്റെ മുഖത്ത് ഭയം നിറഞ്ഞു അയാൾക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.
ഇത്രയും കാലത്തിൽ നന്ദിനിയുടെ ഇങ്ങനെ ഒരു രൂപം അവൻ കണ്ടിട്ടില്ലയിരുന്നു. അല്ലെങ്കിൽ മക്കൾക്കെന്തെങ്കിലും സംഭവിക്കുമെന്നയാൽ അമ്മമാർക്ക് നോവും.
“കേട്ടില്ലേ…”
അടികൊണ്ടു നിലത്തായി മുട്ടുകുത്തി നിൽക്കുന്ന ആദത്തിനെ നോക്കി അവളുടെ ശബ്ദം വീണ്ടും പൊങ്ങി.
ഉടൻ തന്നെ ആദം ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കാര്യങ്ങൾക്കായി പോയി. അയ്യാളുടെ കവിളിൽ നാല് വിരൽപാടുകൾ ചുവന്നു കിടന്നു.
എന്നാൽ അയ്യാളുടെ ഉള്ളിലെ വേദന അതിന്റെ വേദനയെ ഇല്ലാതെയാക്കി.
***
“നന്ദു…”
ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം തിരികെ വന്ന ആദം നന്ദിനിയെ വിളിച്ചു. അവൾ തിരികെ പോകാനായി റെഡി ആയിരുന്നു.
“നിങ്ങളെന്റെ പേര് വിളിച്ചു പോകരുത്…”
അവൾ അയ്യാളെ നോക്കികൊണ്ട് അലറി.
“ഫ്ലൈറ്റ്… വൈകിട്ടാത്തെക്കാണ്…”
അയ്യാൾ ശബ്ദം വളരെ താഴ്ത്തി പറഞ്ഞു.
Adipoli.. please continue
Thanks Brother??
❤❤❤❤❤❤❤
??