Lucifer : The Fallen Angel [ 2 ] 219

നന്ദിനി ചെറിയ ദേഷ്യം അനുഭവിച്ചുകൊണ്ട് പറഞ്ഞു.

“ഓ ഞാൻ എന്തിനാ നാണിക്കുന്നെ…

നീ എന്റെ നന്ദുവല്ലേ… ”

ആദം അവളുടെ കഴുത്തിലേക്കു മെല്ലെ ചുംബിച്ചുകൊണ്ട് പറഞ്ഞു.

“ശേ… നിങ്ങൾ കഴിക്കാൻ ഇരിക്ക് ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം…”

നന്ദിനി വീണ്ടും പറഞ്ഞു.

“സോറി നന്ദു…

എനിക്ക് ഇപ്പൊ തന്നെ ഇറങ്ങണം ഉച്ചയ്ക്ക് നേരത്തെ വരാം…”

ആദം പറഞ്ഞു.

“ഓ അല്ലേലും നിങ്ങൾക്കിപ്പോ എന്നെ വേണ്ടല്ലോ എപ്പളും ബിസ്സിനെസ്സ് തന്നെ…”

ചെറിയ പരിഭവം കാട്ടിക്കൊണ്ട് അവൾ പറഞ്ഞു.

“എന്താ നന്ദു ഇത്…

ഞാൻ ഉച്ചയ്ക്ക് വരാമെന്നു…”

“ഹ്മ്മ്‌…”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. അതിൽ അവളുടെ പരിഭവം നന്നായി അറിയാമായിരുന്നു.

പെട്ടന്ന് ആദം അവളെ തിരിച്ചു തനിക്കു അഭിമുഖമായി നിർത്തി ശേഷം അവളുടെ അരക്കെട്ടിൽ പിടിച്ചു നെഞ്ചോട്‌ ചേർത്ത്. അവളുടെ ചുണ്ടിലായി അമർത്തി ചുംബിച്ചു.

ആദ്യം നന്ദിനി ഒന്ന് ഞെട്ടിയെങ്കിലും നന്ദിനിയും തിരിച്ചു ചുംബിച്ചു.

അല്പ നിമിഷത്തിന് ശേഷം അവരുടെ ചുണ്ടുകൾ വേർപിരിഞ്ഞു.

പ്രായം അൻപത് കഴിഞ്ഞിരുന്നെങ്കിലും ഇരുവരുടെയും ഉള്ളിലുണ്ടായിരുന്ന പ്രണയം ഇപ്പളും കത്തി ജ്വലിച്ചു തന്നെ നിന്നിരുന്നു.

“തൽക്കാലം നീ ഇത് വച്ചു അഡ്ജസ്റ്റ് ചെയ്യൂ…

ബാക്കി ആനിവേഴ്സറി ആഘോഷം ഞാൻ വന്നിട്ട് ആകാം…”

ഒരു കള്ള ചിരിയോടെ ആദം അത് പറഞ്ഞു.

അപ്പോഴും അവരുടെ കണ്ണുകൾ ഉടക്കി തന്നെ ആയിരുന്നു ഇരുന്നത്.

പോകുന്നതിനു മുൻപ് വാതിൽക്കൽ നിന്ന് നന്ദിനിക്ക് ഒരു ഫ്ലയിങ് കിസ്സുകൊടുക്കാനും ആദം മറന്നില്ല.

നന്ദിനിയുടെ മുഖം ചുവന്നിരുന്നു.

***

ലോസ് എയ്ഞ്ചേൽസ് ഇന്റർനാഷണൽ എയർപോർട്ടിൽ ന്യൂയോർക്കിലേക്കുള്ള ഫ്ലൈറ്റിനു കാത്തിരിക്കുകയായിരുന്നു നഥി.

ഇപ്പോൾ നഥിയേക്കണ്ടാൽ നന്ദിനിയുടെ ചെറുപ്പം ആണെന്നെ ആരും പറയുകയുള്ളു. ആരുകണ്ടാലും ഒന്ന് നോക്കുന്ന തരത്തിൽ സൗന്ദര്യവതി ആയിരുന്നു. എന്നാൽ അവളുടെ സ്വഭാവം അപ്പോഴും കൊച്ചു കുട്ടികളുടെ പോലെ ആയിരുന്നു.

എയർപോർട്ടിൽ നിന്നപ്പോഴും പലരുടെയും കണ്ണുകൾ നഥിയുടെ സൗന്ദര്യത്തിലൂടെ കണ്ണോടിച്ചു പോയിരുന്നു.

എന്നാൽ അവൾ ഇതൊന്നും ശ്രദ്ധിക്കാതെ വായിച്ചുകൊണ്ടിരിക്കുന്ന നോവെലിൽ തന്നെ ശ്രദ്ധ പതിപ്പിച്ചിരിക്കുകയായിരുന്നു.

ചെറുപ്പം തൊട്ടേ എഴുത്തിനോടും വായനയോടും നഥിക്ക് താല്പര്യമുണ്ടായിരുന്നു അതിനാൽ തന്നെ നിരവധി പുസ്തകങ്ങൾ അവൾ വായിച്ചു തീർത്തിട്ടുമുണ്ട്. അത്ര പ്രശസ്തമല്ലാത്ത കഥകൃത്തുക്കളുടെ കഥകൾ പോലും അവൾ വായിക്കുമായിരുന്നു അത്തരത്തിൽ ഉള്ള ഒരു നോവൽ ആയിരുന്നു ഇതും.

ലെവി കാൾസൺ എന്ന നോർവെയ്ൻ കഥകൃത്തിന്റെ ഇൻവെസ്റ്റിഗെഷൻ എന്ന ക്രൈം ത്രില്ലെർ ബുക്ക്‌ സീരിസിലെ അവസാന ഭാഗം ആയിരുന്നു അത്. രണ്ടു ദിവസം മുൻപ് മാത്രം വായിക്കാൻ തുടങ്ങിയ ബുക്കിന്റെ ഇരുന്നൂറോളം പേജുകൾ അവൾ വായിച്ചു കഴിഞ്ഞിരുന്നു.

10 Comments

  1. ♥️♥️♥️♥️♥️♥️

  2. Kuttan കിട്ടുന്നില്ലലോ

  3. കുറച്ചുകൂടി വലിയ പാർട്ട്‌ ആകാമായിരുന്നു.. സാരമില്ല നല്ല കഥയാണിട്ടൊ.. ?ബാക്കി അറിയാനായി കാത്തിരിക്കുന്നു.. നഥേല.. ആഹ് പേര് അടിപൊളി ആണ്.. ലൂസിഫർ എല്ലാവർക്കും കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന രൂപം, അതിനു പ്രണയത്തിന്റെ ആവിഷ്കാരം കൊടുത്ത് ഒരു വെറൈറ്റി ആക്കിയല്ലോ… അടിപൊളി.. ✨️

    1. Thanks Brother??

      (കഥയ്ക്ക് വരുന്ന comments എനിക്ക് approve ആക്കാൻ കഴിയുമെന്ന് അറിയില്ലായിരുന്നു ഇപ്പോളാണ് ശ്രദ്ധിച്ചത്. Sorry)

  4. ??ലൂസിഫർ വില്ലനോ നായകനൊ?

    1. നമുക്ക് കണ്ടറിയാം… ?

  5. Kolam nanyitund?

    1. Thanks Brother??

Comments are closed.