Lucifer : The Fallen Angel [ 15 ] 92

  • Previous Part:
  • Lucifer : The Fallen Angle [ 14 ]

    ഏകാന്തതയുടെ ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു. നഥി തന്റെ പ്രീയപ്പെട്ട മമ്മിയുടെ വളരെ സ്വകാര്യമായ ഒരു ഡയറി കണ്ടെത്തി.

    അതിൽ തന്റെ ജീവിതത്തിൽ നടന്ന വളരെ പ്രധാനം എന്ന് തോന്നിയ ചില കാര്യങ്ങൾ മാത്രം അവൾ കുറിച്ചിരുന്നു.

    നഥി അതിന്റെ ഓരോ താളുകളായി മറിച്ചു വായിച്ചു. ആദത്തിനെ കണ്ടുമുട്ടിയതും ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും നഥിക്കുണ്ടായ അപകടങ്ങളിൽ നിന്നു രക്ഷപ്പെട്ടതും അവളുടെ സംശയങ്ങളും എല്ലാം അതിൽ ഉണ്ടായിരുന്നു.

    അതിന്റെ അവസാന താളുകൾ ഇങ്ങനെ ആയിരുന്നു.

    “കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. ആദത്തിന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്…

    അവൻ എന്നിൽ നിന്നും മോളിൽ നിന്നും എന്തൊക്കെയോ മറയ്ക്കുന്നു…

    ചിലപ്പോൾ തോന്നലാകാം…”

    മുഴുവൻ വായിച്ചു തീർന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ മെല്ലെ ആ ഡയറി തന്റെ മുഖത്തേക്ക് അടുപ്പിച്ചു ശക്തിയോടെ അതിന്റെ ഗന്ധം ഉള്ളിലേക്ക് വലിച്ചു.

    അവൾക്ക് നന്ദിനിയുടെ സാമിപ്യം അവിടെയൊക്കെ ഉണ്ടെന്നു തോന്നി. ആ ഡയറി നെഞ്ചോട്‌ ചേർത്ത് കണ്ണുകൾ അടച്ചിരുന്നു.

    “നഥി…”

    ആ വിളി കേട്ട് അവളുടെ കണ്ണുകൾ തുറന്നു. സോഫയിൽ ഇരുന്നുകൊണ്ട് തന്നെ അവളുടെ കണ്ണുകൾ വാതിലിനു നേരെ നീങ്ങി.

    അവിടെ അവളെ തന്നെ നോക്കി ലൂസിഫർ നിൽക്കുന്നുണ്ടായിരുന്നു.

    അവനെ കണ്ട മാത്രയിൽ അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി.

    അവളുടെ ഉള്ളിലുണ്ടായിരുന്ന അടങ്ങാത്ത ദേഷ്യം അവളുടെ ശരീരമാകെ പടർന്നു.

    തൊട്ടു മുന്നിലുണ്ടായിരുന്ന ഫ്ലവർ വെയ്‌സ് എടുത്തു ക്ഷണ നേരംകൊണ്ട് തന്നെ അവൾ അവന്റെ മേലേക്ക് ശക്തിയോടെ എറിഞ്ഞു.

    ലൂസിഫർ ഒഴിഞ്ഞു മാറിയില്ല അവന്റെ നെറ്റിയിലേക്ക് പതിച്ച അത് പൊട്ടി ചിതറി. മെല്ലെ മെല്ലെ അത് പതിച്ചിടത്തു നിന്നും ചോര ഒഴുകി ഇറങ്ങി.

    “യു ഫക്കിങ് ഡെവിൾ…

    എന്തിനാ നീ എന്റെ പപ്പയേയും മമ്മിയേയും കൊന്നേ…”

    കലി തീരതെ അവൾ അവനു നേരെ ആക്രോശിച്ചു കൊണ്ട് നടന്നടുത്തു. അവളുടെ ശബ്ദം അവനെ വിറപ്പിക്കാതിരുന്നില്ല.

    ***

    ഹെൻറി പതിവുപോലെ റെയ്ച്ചൽ ഉണ്ടാക്കി നൽകിയ നഥിക്കുള്ള ഭക്ഷണവുമായി അവളുടെ വീട് ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരുന്നു.

    വീടിനു സമീപം കാർ പാർക്ക്‌ ചെയ്തു ഫുഡുമായി നടന്നടുത്തപ്പോൾ തന്നെ അവൻ നഥിയുടെ ശൗര്യത്തോടെയുള്ള വാക്കുകൾ ആണ് കേട്ടത്.

    “… എനിക്ക് വേണ്ടിയാണോ നീ ഇതെല്ലാം ചെയ്തേ…

    നീ പറ…

    ഞാൻ എന്തുവേണമെങ്കിലും ചെയ്യാം…

    പക്ഷെ നിനക്കെന്റെ പപ്പയെയും മമ്മിയെയും തിരിച്ചു തരാൻ പറ്റുമോ…”

    ദേഷ്യത്തോടെ അലറുമ്പോഴും അവളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

    “… ഇല്ല നിനക്ക് കഴിയില്ല. അതിനു സ്നേഹത്തിന്റെ വില അറിയണം..

    അതെങ്ങനെ നീ ചെകുത്താൻ അല്ലെ..

    ഗോ ടു ഹെൽ ബ്ലഡി ഷിറ്റ്…”

    ഉയർന്നു ഉയർന്നു പൊയ്ക്കൊണ്ടിരുന്ന അവളുടെ ശബ്ദം അതോടു കൂടി നിലച്ചു. വീടിന്റെ മുന്നിലായ് നിന്ന ഹെൻറിയുടെ മുഖത്തേക്ക് പോലും നോക്കാതെ നഥി വേഗത്തിൽ നടന്നുപോയി.

    അവൾ നേരെ ചെന്ന് കാർ എടുത്തു എങ്ങോട്ടെന്നില്ലാതെ ഇരപ്പിച്ചുകൊണ്ട് പാഞ്ഞുപോയി.

    ഹെൻറിക്ക് എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. അപ്പോളാണ് ലൂസിഫർ വീടിനു വെളിയിലേക്ക് ഇറങ്ങി വന്നത്.

    അവന്റെ കണ്ണുകൾ അകന്നകന്നു പോകുന്ന നഥിയിൽ ആയിരുന്നു.

    “ഹലോ മിസ്റ്റർ… നിങ്ങൾ ആരാണ്…”

    നെറ്റിയിൽ നിന്നു ചോര ഒലിച്ചിറങ്ങുന്ന ലൂസിയെ നോക്കികൊണ്ട് ഹെൻറി ചോദിച്ചു.

    “ലൂസിഫർ…”

    അവൻ കണ്ണെടുക്കാതെ തന്നെ പറഞ്ഞു.

    ലൂസി പറഞ്ഞു തീർന്നതും ആ പേര് നഥിയുടെ നാവിൽ നിന്നു കേട്ടത് അവനു ഓർമ്മ വന്നു.

    “അപ്പൊ നീയാണല്ലേ നഥി പറഞ്ഞ ഡെവിൾ…?”

    ദേഷ്യത്തോടെ അവന് ചോദിച്ചു.

    “യെസ്…”

    അത് പറഞ്ഞപ്പോളും ലൂസിഫർ അവന്റെ മുഖത്തേക്ക് നോക്കിയില്ല.

    “ഐ ഡോണ്ട് കെയർ, നീ ആരായാലും നഥിയുടെ കാര്യത്തിൽ ഇടപെടരുത്…”

    ഒരു ഭീഷണിയെന്നോണം ഹെൻറിയുടെ ശബ്ദം ഉയർന്നപ്പോൾ ലൂസിയുടെ കണ്ണ് അവന്റെ കണ്ണിലുടക്കി.

    അവൻ മെല്ലെ ഹെൻറിയുടെ മുന്നിലായ് നടന്നു ചെന്ന് നിന്നു.

    ലൂസിയുടെ ഭാവം അവന്റെ അതുവരെ ഉണ്ടായിരുന്ന ധൈര്യത്തെ ചോർത്തിക്കളഞ്ഞു.

    “ശ്രമിക്കാം…”

    ഹെൻറിയുടെ ഇരു തോളുകളിലും കൈ വച്ചുകൊണ്ട് ലൂസി പറഞ്ഞു.

    ഒരു നിമിഷം ഹെൻറിക്ക് തന്റെ മുന്നിൽ നിൽക്കുന്നത് ചെകുത്താനാണോ എന്ന് തോന്നിപ്പോയി.

    ലൂസി അവനെ കടന്നു പോയെങ്കിലും അല്പ സമയം അവൻ അനങ്ങിയില്ല അനങ്ങാൻ കഴിഞ്ഞിരുന്നില്ല എന്ന് പറയാം.

    മുഖത്തിലൂടെ ഒഴുകി ഇറങ്ങിയ വിയർപ്പിന്റെ അളവ് വല്ലാണ്ട് കൂടിയപ്പോൾ അവൻ വിറയ്ക്കുന്ന കൈകൊണ്ട് അത് തുടച്ചു.

    ആ സമയത്തിനുള്ളിൽ തന്നെ ലൂസി അവിടെ നിന്നു പോയിരുന്നു.

    ***

    റോഡിലൂടെ തന്റെ ദേഷ്യം മുഴുവൻ തീരുന്നതു വരെ നഥി വേഗതയിൽ വണ്ടി പായിച്ചു.

    അത്രയ്ക്കും ദേഷ്യം നഥിക്ക് ലൂസിയോടുണ്ടായിരുന്നു.

    ലൂസിഫറാണ് തന്റെ മാതാക്കളുടെ മരണത്തിനു പിന്നിൽ എന്നത് അവൾക്ക് സഹിക്കാൻ കഴിയുന്നതിലും അധികമായിരുന്നു.

    അന്ന് അപകടത്തിൽ ബോധം മറയുന്നതിന് മുൻപ് നടന്ന കാര്യങ്ങൾ എല്ലാം തന്നെ അവളുടെ ഓർമ്മകളിൽ വ്യക്തമായിരുന്നു.

    അതോർത്തപ്പോൾ അവളുടെ കണ്ണുകൾ അല്പം നനഞ്ഞു. പക്ഷെ അവളുടെ ഉള്ളിലെ ദുഖത്തേക്കാൾ വലുപ്പം ദേഷ്യത്തിനായിരുന്നു. അത് പുറത്തേക്ക് ഇരച്ചു വന്നുകൊണ്ടിരുന്നു.

    കാറിന്റെ വേഗതയിൽ ആണ് അത് അവൾ തീർത്തത്. വണ്ടിയുടെ മൂളിച്ചയോടെയുള്ള പാച്ചിൽ മറ്റ് പല യാത്രക്കാരെയും ബുദ്ധിമുട്ടിച്ചെങ്കിലും അവൾക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല.

    അവസാനം അവൾ വണ്ടി നിർത്തിയത് ബീച്ച് സൈഡിൽ ആയിരുന്നു.

    വണ്ടിയിൽ നിന്നിറങ്ങി സൂര്യൻ മറയുന്നതുവരെ അവൾ അവിടെ ചിലവഴിച്ചു.

    പിന്നീട് എന്തോ ഒരു തോന്നലിൽ അവൾ പോയത് ചൈന ടൗണിലേക്കായിരുന്നു.

    ഇരുട്ട് പടർന്നിരുന്ന ആ സ്ട്രീറ്റിന്റെ ഓരത്ത് ഹായമി നടത്തിയിരുന്ന കടയുടെ മുന്നിലായ് അവളുടെ വണ്ടി ചെന്ന് നിന്നു.

    പക്ഷെ ആ കടയുടെ മുന്നിൽ മറ്റെന്തോ ആയിരുന്നു ഈ വട്ടം കുറിച്ചിരുന്നത്. മറ്റാരോ അത് വാങ്ങിയിരിക്കുന്നു.

    അൽപനേരം അതിനുള്ളിലേക്ക് നോക്കിയിരുന്ന ശേഷം നഥി തിരികെ വീട്ടിലേക്കു പോയി.

    ***

    ഇരുട്ടല്ലേ മൂടപ്പെട്ട മുറിയുടെ ഒരു കോണിലായി ഫോൺ റിങ് ചെയ്യുന്ന ശബ്ദം മുഴങ്ങി. തൊട്ട് പിന്നാലെ തന്നെ അതിന്റെ വെളിച്ചവും തെളിഞ്ഞു.

    ഉറക്കം തടസപ്പെട്ട മുഷിപ്പോടെ ഹെൻറി മുഖം തിരുമി കണ്ണുകൾ അടച്ചു തുറന്നുകൊണ്ട് തപ്പി തടഞ്ഞു ഫോൺ എടുത്തു.

    “നഥി…”

    ഫോണിൽ തെളിഞ്ഞ പെരുകണ്ട് അവൻ ഒന്ന് സംശയിച്ചുകൊണ്ട് സമയം നോക്കി.

    രണ്ട് മണി ആയിരുന്നു.

    സംശയത്തോടെ തന്നെ അവൻ ഫോൺ എടുത്തു.

    “ഹെ.. ഹെലോ… ഹെൻറി…”

    അവളുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു.

    “ഹലോ നഥി പറഞ്ഞോ…”

    അവൻ മറുപടി കൊടുത്തു.

    “നാ….ളെ ഫ്രീ യാണോ…?”

    അവൾ ചോദിച്ചു.

    “നഥി… നീ ഡ്രിങ്ക് ചെയ്തോ…?”

    അവളുടെ ശബ്ദം കേട്ട് അവന് ചോദിച്ചു.

    “നാ….ളെ

    ആ… ഫ്റ്റർ നൂ… ണിന് വീട്ടിലേക്ക് വാ…”

    കോൾ നിന്ന ശബ്ദം അവന്റെ കാതിൽ പതിഞ്ഞു.

    ഹെൻറിയെ നഥി വല്ലപ്പോഴും മാത്രമായിരുന്നു വിളിച്ചിരുന്നത്. അത് ഓർത്തപ്പോൾ തന്നെ എന്തോ ഗൗരവം ഉള്ള കാര്യത്തിനായിരിക്കും അവൾ തന്നെ വിളിച്ചതെന്ന് അവൻ ഉറപ്പിച്ചു.

    ***

    ഉറക്കത്തിനു തടസ്സം സൃഷ്ടിച്ചുകൊണ്ട് നിരന്തരമായി നഥിയുടെ ഫോൺ മുഴങ്ങി.

    എന്നാൽ അവൾ അതിനെയെല്ലാം അവഗണിച്ചുകൊണ്ട് ഉറങ്ങിക്കൊണ്ടിരുന്നു.

    അവസാനം ഒട്ടും സഹിക്കാൻ കഴിയാത്ത വിധം ആയപ്പോൾ അവൾ ദേഷ്യത്തോടെ കണ്ണുകൾ തുറന്നു.

    ഫോൺ എടുത്തു നോക്കിയപ്പോൾ ആണ് അവൾക്കു ഹെൻറിയേ വിളിച്ച കാര്യംപോലും ഓർമ്മ വന്നത് സമയം രണ്ടുമണി കഴിഞ്ഞിരുന്നു.

    ഹെൻറിയുടെ വക അൻപതോളം മിസ്സ്ഡ് കോൾസ്. അവൾ വേഗം തന്നെ എഴുന്നേറ്റ് താഴേക്ക് ചെന്നു.

    അപ്പോളും അവളുടെ ഫോണിലേക്ക് അവന്റെ കോൾ വന്നുകൊണ്ടിരുന്നു.

    ഓടിയെത്തി അണച്ചുകൊണ്ട് അവൾ വാതിൽ തുറന്നു.

    “സോറി ഹെൻറി…”

    അവൾ ശ്വാസം എടുക്കുന്നതിനു മുൻപ് അതായിരുന്നു പറഞ്ഞത്.

    “… വാ ഇരിക്ക്…”

    ശ്വാസം എടുത്തുവിട്ടുകൊണ്ട് അവനെയും കൂട്ടി അവൾ ഉള്ളിലേക്ക് നടന്നു.

    “… ഹെൻറി ഇരിക്ക് ഞാൻ ഒന്ന് മുഖം കഴുകി വരാം…”

    അവൻ സോഫയിലേക്കിരുന്നു.

    നഥി പപ്പയുടെയും മമ്മിയുടെയും മുറിയിലേക്കും പോയി.

    അധിക നേരം കഴിയുന്നതിനു മുൻപ് തന്നെ അവൾ തിരികെ വന്നു.

    “പപ്പയുടെ കളക്ഷനിൽ ഉണ്ടായിരുന്ന ഒരു റം…

    എപ്പളാ ഉറങ്ങിയെന്നു പോലും ഓർമ്മയില്ല…

    ഇപ്പളും അതിന്റെ എഫക്ട് പോയിട്ടില്ല…”

    അവൾ അവനു എതിർവശത്തായി ഇരുന്ന് നെറ്റിയിൽ കൈവച്ചു തിരുമിക്കൊണ്ട് പറഞ്ഞു.

    അവൻ ഒന്ന് ചിരിച്ചു.

    “എന്തിനാ നഥി നീ എന്നെ വിളിച്ചത്…?”

    അവൻ ചോദിച്ചു.

    അവൾ മുന്നിലേക്ക് ഒന്ന് ആഞ്ഞിരുന്നു. മുഖത്ത് അല്പം ഗൗരവം വരുത്തി.

    “ഹ്മ്മ്‌ അത്…

    ഞാൻ… ഞാൻ പോവാണ് ഹെൻറി…”

    “എങ്ങോട്ട്…?”

    “മമ്മിയുടെ നാട്ടിലേക്ക്…

    ഇനി കുറേക്കാലം അവിടെ കഴിയണം മമ്മിയുടെ നാടല്ലേ മമ്മി വളർന്നതെല്ലാം എനിക്ക് അനുഭവിക്കണം…”

    “എന്നായിരിക്കും തിരിച്ചു…?”

    വലിയ ഭാവമാറ്റം ഒന്നുമില്ലാതെ അവൻ ചോദിച്ചു.

    “അറിയില്ല…

    പക്ഷെ ഞാൻ നിന്നെ വിളിച്ചത് വേറെ രണ്ടു കാര്യങ്ങൾ പറയാൻ ആണ്…?”

    “ഹ്മ്മ്മ്…?”

    എന്താണ് എന്ന അർത്ഥത്തിൽ അവന് മൂളി.

    “ഇനി കമ്പനി നീ നോക്കണം…

    ഞാൻ തിരികെ വരുന്നത് വരെയെങ്കിലും…”

    “ഹ്മ്മ്‌… രണ്ടാമത്തെ കാര്യം എന്താ…?”

    “എന്റെ പപ്പാ നിങ്ങൾക്ക് തന്ന ഒരു വാക്കുണ്ട് അത് മറക്കണം…”

    അവൾ പറഞ്ഞു നിർത്തി.

    “ഹ്മ്മ്‌…”

    അവൻ ഒന്ന് മൂളി അവളും അവന്റെ മറുപടിക്കായി കാത്തു.

    “…നീ എന്നാ പോകുന്നത്…?”

    അത് മാത്രം ആയിരുന്നു അവൻ ചോദിച്ചത്. നഥി അങ്ങനെ ഒരു തണുപ്പൻ പ്രതികരണം ആയിരുന്നില്ല അവനിൽ നിന്നു പ്രതീക്ഷിച്ചത്.

    “ഞാൻ…

    ഞാൻ നാളെ നൈറ്റ്‌ പോകും…”

    “അപ്പൊ നീ പോവണല്ലേ…

    ശെരി ഹാപ്പി ജേർണി…”

    അല്പ നേരം അവരിരുവരും ഒന്നും മിണ്ടിയില്ല.

    “…വേറെ ഒന്നുമില്ലെങ്കിൽ ഞാൻ പൊയ്ക്കോട്ടേ…”

    ഇരുന്നിടത്തു നിന്നു എഴുന്നേറ്റുകൊണ്ട് അവൻ പറഞ്ഞു.

    നഥിയും ഒന്നും പറഞ്ഞില്ല ഹെൻറി അവിടെ നിന്നിറങ്ങി തിരിച്ചു.

    ഹെൻറി പുറമെ ഒന്നും കാണിച്ചിരുന്നില്ല എങ്കിലും അവന്റെ ഉള്ള് നീറുന്നുണ്ടായിരുന്നു. അവനു നഥിയേ അത്രമാത്രം ഇഷ്ടമായിരുന്നു അത് നഥിയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

    ***

    കാറ്റടിക്കുന്ന ശബ്ദം ആദത്തിന്റെ ചെവിയിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.

    ശക്തിയോടെ കണ്ണിലേക്കു അടിച്ചു കയറുന്ന ചുവന്ന പ്രകാശം അയ്യാളെ കണ്ണുകൾ തുറക്കാനായി പ്രയാസപ്പെടുത്തി.

    കുറച്ചു സമയത്തെ ശ്രമത്തിന് ശേഷം അയ്യാൾ കണ്ണുകൾ പൂർണ്ണമായും വലിച്ചു തുറന്നു. അയ്യാൾ ചുറ്റും നോക്കി വലിയ തിളങ്ങുന്ന ചുവന്ന ചുവരുകളായിരുന്നു ചുറ്റിനും.

    ആകെ നേരെ മുന്നിലായി എവിടെയാണ് അവസാനം എന്നറിയാത്തത് പോലെ നീണ്ടുകിടക്കുന്ന ഒരു ഇടവഴി ആയിരുന്നു അയ്യാളുടെ പ്രതീക്ഷ.

    അയ്യാൾ അതുവഴി നടന്നു ഏതോ മായാലോകം എന്നതുപോലെ ചുറ്റും സംശയത്തോടെ നോക്കികൊണ്ടിരുന്നു.

    മെല്ലെ മെല്ലെ അകലെ ചുവന്ന സൂര്യനിൽ നിന്നെന്ന പോലെ പ്രകാശം ആ ഇടവഴിയിലൂടെ അങ്ങോട്ടേക്ക് കടന്നുവന്നു. ആ പ്രകാശമാണ് ചുവരുകരുളുടെ തിളക്കത്തിനു കാരണം എന്ന് അയ്യാൾ ചിന്തിച്ചു.

    മുന്നിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്തോറും മറ്റെന്തോ രൂപവും അയ്യാൾ മങ്ങിയ രീതിയിൽ കണ്ടുതുടങ്ങി.

    കൂടുതൽ അടുത്തേക്ക് എത്തിയപ്പോളാണ് കല്ലിൽ കൊത്തിയുണ്ടാക്കിയപോലെയുള്ള ഉയരമുള്ള ഒരു സിംഹാസനം ആണ് അതെന്നു അയാൾക്ക് മനസ്സിലായത്. ആരോ അതിൽ ഇരിക്കുന്നുമുണ്ടായിരുന്നു.

    “ഹലോ…

    ഇത് എവിടെയാ…?

    നിങ്ങൾ…നിങ്ങളാരാ…?”

    ആദം അല്പം പരിഭ്രമത്തോടെ ചോദിച്ചു.

    മറുപടി ഒന്നും ഉണ്ടായില്ല നിശബ്ദതയിൽ കാറ്റിന്റെ വീശിയടി മാത്രം ശബ്ദിച്ചു.

    ആദം തന്റെ മുന്നിലായി ഉള്ള സിംഹസനത്തിൽ ഇരിക്കുന്ന ആളുടെ മുഖത്തിന്റെ ഭാഗത്തേക്ക് ശ്രദ്ധയോടെ നോക്കി.

    പിന്നിൽ നിന്നടിക്കുന്ന പ്രകാശത്തിന്റെ മറയിൽ അയ്യാളുടെ മുഖമാകെ ഇരുൾ ആയിരുന്നു.

    മെല്ലെ താടിയിൽ ഊന്നിയിരുന്ന കൈ മാറ്റിക്കൊണ്ട് അയ്യാൾ മുന്നിലേക്കൊന്നു ആഞ്ഞിരുന്നു.

    നിഴലിൽ വിടവ് വീണിരിക്കുന്നു പ്രകാശത്തിന്റെ ചെറിയ ഒരു പാളി അയ്യാളുടെ മുഖത്തിന്റെ രൂപം അത്ര വ്യക്തമല്ലാത്ത രീതിയിൽ ആദത്തിനെ കാണിച്ചു.

    ആദത്തിന്റെ ശരീരമാകെ തളരുന്നതുപോലെ തോന്നി. അയ്യാളുടെ ഹൃദയം ഭയംകൊണ്ട് നിറഞ്ഞ്. അതിന്റെ മിടിപ്പ് ശക്തിയിലായി.

    ആദത്തിനും എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല തന്റെ മുന്നിൽ ഇരിക്കുന്നയാളുടെ സാമിപ്യം തന്നെ വല്ലാണ്ട് തളർത്തുന്നു.

    “വെൽക്കം ബാക്ക് ടു ദി ഹെൽ…

    ആദം…”

    ആദത്തിന്റെ ചെവിയിലേക്ക് ഗാഭീര്യത്തോടെയുള്ള ആ ശബ്ദം മുഴങ്ങി.

    “…ഐ ആം ലൂസിഫർ മോർണിങ്സ്റ്റർ…”

    ആ പേര് കെട്ടതും ആദം വിറച്ചുപോയി. അയ്യാളുടെ നെഞ്ചിടിപ്പ് മുൻപുണ്ടായിരുന്നതിലും ഇരട്ടിയായി.

    തുടരും…

    10 Comments

    Add a Comment
    1. ♥️♥️♥️♥️♥️♥️

    2. Super, keep writing long portions

      1. Long Portions ഇടണം എന്നുണ്ട് bro പക്ഷെ time എടുക്കും അപ്പൊ gap വരും അതാണ്‌ ചെറിയ portions ആണെങ്കിലും എഴുതി post ചെയ്യുന്നത്. ?

        Long ആയി എഴുതിയിടാൻ maximum try ചെയ്യാം

    3. Page increase chayam ayirunnnn next part appozha ?❤️

      1. ഇനി അധികം ഗ്യാപ് വരാതെ പെട്ടന്ന് ഇടാം ??

    4. Waiting for the next part

      1. Thanks Brtoher??

    Leave a Reply to Visakh Cancel reply

    Your email address will not be published. Required fields are marked *