Lucifer : The Fallen Angel [ 15 ] 93

അവസാനം അവൾ വണ്ടി നിർത്തിയത് ബീച്ച് സൈഡിൽ ആയിരുന്നു.

വണ്ടിയിൽ നിന്നിറങ്ങി സൂര്യൻ മറയുന്നതുവരെ അവൾ അവിടെ ചിലവഴിച്ചു.

പിന്നീട് എന്തോ ഒരു തോന്നലിൽ അവൾ പോയത് ചൈന ടൗണിലേക്കായിരുന്നു.

ഇരുട്ട് പടർന്നിരുന്ന ആ സ്ട്രീറ്റിന്റെ ഓരത്ത് ഹായമി നടത്തിയിരുന്ന കടയുടെ മുന്നിലായ് അവളുടെ വണ്ടി ചെന്ന് നിന്നു.

പക്ഷെ ആ കടയുടെ മുന്നിൽ മറ്റെന്തോ ആയിരുന്നു ഈ വട്ടം കുറിച്ചിരുന്നത്. മറ്റാരോ അത് വാങ്ങിയിരിക്കുന്നു.

അൽപനേരം അതിനുള്ളിലേക്ക് നോക്കിയിരുന്ന ശേഷം നഥി തിരികെ വീട്ടിലേക്കു പോയി.

***

ഇരുട്ടല്ലേ മൂടപ്പെട്ട മുറിയുടെ ഒരു കോണിലായി ഫോൺ റിങ് ചെയ്യുന്ന ശബ്ദം മുഴങ്ങി. തൊട്ട് പിന്നാലെ തന്നെ അതിന്റെ വെളിച്ചവും തെളിഞ്ഞു.

ഉറക്കം തടസപ്പെട്ട മുഷിപ്പോടെ ഹെൻറി മുഖം തിരുമി കണ്ണുകൾ അടച്ചു തുറന്നുകൊണ്ട് തപ്പി തടഞ്ഞു ഫോൺ എടുത്തു.

“നഥി…”

ഫോണിൽ തെളിഞ്ഞ പെരുകണ്ട് അവൻ ഒന്ന് സംശയിച്ചുകൊണ്ട് സമയം നോക്കി.

രണ്ട് മണി ആയിരുന്നു.

സംശയത്തോടെ തന്നെ അവൻ ഫോൺ എടുത്തു.

“ഹെ.. ഹെലോ… ഹെൻറി…”

അവളുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു.

“ഹലോ നഥി പറഞ്ഞോ…”

അവൻ മറുപടി കൊടുത്തു.

“നാ….ളെ ഫ്രീ യാണോ…?”

അവൾ ചോദിച്ചു.

“നഥി… നീ ഡ്രിങ്ക് ചെയ്തോ…?”

അവളുടെ ശബ്ദം കേട്ട് അവന് ചോദിച്ചു.

“നാ….ളെ

ആ… ഫ്റ്റർ നൂ… ണിന് വീട്ടിലേക്ക് വാ…”

കോൾ നിന്ന ശബ്ദം അവന്റെ കാതിൽ പതിഞ്ഞു.

ഹെൻറിയെ നഥി വല്ലപ്പോഴും മാത്രമായിരുന്നു വിളിച്ചിരുന്നത്. അത് ഓർത്തപ്പോൾ തന്നെ എന്തോ ഗൗരവം ഉള്ള കാര്യത്തിനായിരിക്കും അവൾ തന്നെ വിളിച്ചതെന്ന് അവൻ ഉറപ്പിച്ചു.

***

ഉറക്കത്തിനു തടസ്സം സൃഷ്ടിച്ചുകൊണ്ട് നിരന്തരമായി നഥിയുടെ ഫോൺ മുഴങ്ങി.

എന്നാൽ അവൾ അതിനെയെല്ലാം അവഗണിച്ചുകൊണ്ട് ഉറങ്ങിക്കൊണ്ടിരുന്നു.

അവസാനം ഒട്ടും സഹിക്കാൻ കഴിയാത്ത വിധം ആയപ്പോൾ അവൾ ദേഷ്യത്തോടെ കണ്ണുകൾ തുറന്നു.

ഫോൺ എടുത്തു നോക്കിയപ്പോൾ ആണ് അവൾക്കു ഹെൻറിയേ വിളിച്ച കാര്യംപോലും ഓർമ്മ വന്നത് സമയം രണ്ടുമണി കഴിഞ്ഞിരുന്നു.

ഹെൻറിയുടെ വക അൻപതോളം മിസ്സ്ഡ് കോൾസ്. അവൾ വേഗം തന്നെ എഴുന്നേറ്റ് താഴേക്ക് ചെന്നു.

അപ്പോളും അവളുടെ ഫോണിലേക്ക് അവന്റെ കോൾ വന്നുകൊണ്ടിരുന്നു.

ഓടിയെത്തി അണച്ചുകൊണ്ട് അവൾ വാതിൽ തുറന്നു.

“സോറി ഹെൻറി…”

അവൾ ശ്വാസം എടുക്കുന്നതിനു മുൻപ് അതായിരുന്നു പറഞ്ഞത്.

“… വാ ഇരിക്ക്…”

ശ്വാസം എടുത്തുവിട്ടുകൊണ്ട് അവനെയും കൂട്ടി അവൾ ഉള്ളിലേക്ക് നടന്നു.

“… ഹെൻറി ഇരിക്ക് ഞാൻ ഒന്ന് മുഖം കഴുകി വരാം…”

അവൻ സോഫയിലേക്കിരുന്നു.

നഥി പപ്പയുടെയും മമ്മിയുടെയും മുറിയിലേക്കും പോയി.

10 Comments

  1. ♥️♥️♥️♥️♥️♥️

  2. Super, keep writing long portions

    1. Long Portions ഇടണം എന്നുണ്ട് bro പക്ഷെ time എടുക്കും അപ്പൊ gap വരും അതാണ്‌ ചെറിയ portions ആണെങ്കിലും എഴുതി post ചെയ്യുന്നത്. ?

      Long ആയി എഴുതിയിടാൻ maximum try ചെയ്യാം

  3. Page increase chayam ayirunnnn next part appozha ?❤️

    1. ഇനി അധികം ഗ്യാപ് വരാതെ പെട്ടന്ന് ഇടാം ??

  4. Waiting for the next part

    1. Thanks Brtoher??

Comments are closed.