Lucifer : The Fallen Angel [ 15 ] 93

“… ഇല്ല നിനക്ക് കഴിയില്ല. അതിനു സ്നേഹത്തിന്റെ വില അറിയണം..

അതെങ്ങനെ നീ ചെകുത്താൻ അല്ലെ..

ഗോ ടു ഹെൽ ബ്ലഡി ഷിറ്റ്…”

ഉയർന്നു ഉയർന്നു പൊയ്ക്കൊണ്ടിരുന്ന അവളുടെ ശബ്ദം അതോടു കൂടി നിലച്ചു. വീടിന്റെ മുന്നിലായ് നിന്ന ഹെൻറിയുടെ മുഖത്തേക്ക് പോലും നോക്കാതെ നഥി വേഗത്തിൽ നടന്നുപോയി.

അവൾ നേരെ ചെന്ന് കാർ എടുത്തു എങ്ങോട്ടെന്നില്ലാതെ ഇരപ്പിച്ചുകൊണ്ട് പാഞ്ഞുപോയി.

ഹെൻറിക്ക് എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. അപ്പോളാണ് ലൂസിഫർ വീടിനു വെളിയിലേക്ക് ഇറങ്ങി വന്നത്.

അവന്റെ കണ്ണുകൾ അകന്നകന്നു പോകുന്ന നഥിയിൽ ആയിരുന്നു.

“ഹലോ മിസ്റ്റർ… നിങ്ങൾ ആരാണ്…”

നെറ്റിയിൽ നിന്നു ചോര ഒലിച്ചിറങ്ങുന്ന ലൂസിയെ നോക്കികൊണ്ട് ഹെൻറി ചോദിച്ചു.

“ലൂസിഫർ…”

അവൻ കണ്ണെടുക്കാതെ തന്നെ പറഞ്ഞു.

ലൂസി പറഞ്ഞു തീർന്നതും ആ പേര് നഥിയുടെ നാവിൽ നിന്നു കേട്ടത് അവനു ഓർമ്മ വന്നു.

“അപ്പൊ നീയാണല്ലേ നഥി പറഞ്ഞ ഡെവിൾ…?”

ദേഷ്യത്തോടെ അവന് ചോദിച്ചു.

“യെസ്…”

അത് പറഞ്ഞപ്പോളും ലൂസിഫർ അവന്റെ മുഖത്തേക്ക് നോക്കിയില്ല.

“ഐ ഡോണ്ട് കെയർ, നീ ആരായാലും നഥിയുടെ കാര്യത്തിൽ ഇടപെടരുത്…”

ഒരു ഭീഷണിയെന്നോണം ഹെൻറിയുടെ ശബ്ദം ഉയർന്നപ്പോൾ ലൂസിയുടെ കണ്ണ് അവന്റെ കണ്ണിലുടക്കി.

അവൻ മെല്ലെ ഹെൻറിയുടെ മുന്നിലായ് നടന്നു ചെന്ന് നിന്നു.

ലൂസിയുടെ ഭാവം അവന്റെ അതുവരെ ഉണ്ടായിരുന്ന ധൈര്യത്തെ ചോർത്തിക്കളഞ്ഞു.

“ശ്രമിക്കാം…”

ഹെൻറിയുടെ ഇരു തോളുകളിലും കൈ വച്ചുകൊണ്ട് ലൂസി പറഞ്ഞു.

ഒരു നിമിഷം ഹെൻറിക്ക് തന്റെ മുന്നിൽ നിൽക്കുന്നത് ചെകുത്താനാണോ എന്ന് തോന്നിപ്പോയി.

ലൂസി അവനെ കടന്നു പോയെങ്കിലും അല്പ സമയം അവൻ അനങ്ങിയില്ല അനങ്ങാൻ കഴിഞ്ഞിരുന്നില്ല എന്ന് പറയാം.

മുഖത്തിലൂടെ ഒഴുകി ഇറങ്ങിയ വിയർപ്പിന്റെ അളവ് വല്ലാണ്ട് കൂടിയപ്പോൾ അവൻ വിറയ്ക്കുന്ന കൈകൊണ്ട് അത് തുടച്ചു.

ആ സമയത്തിനുള്ളിൽ തന്നെ ലൂസി അവിടെ നിന്നു പോയിരുന്നു.

***

റോഡിലൂടെ തന്റെ ദേഷ്യം മുഴുവൻ തീരുന്നതു വരെ നഥി വേഗതയിൽ വണ്ടി പായിച്ചു.

അത്രയ്ക്കും ദേഷ്യം നഥിക്ക് ലൂസിയോടുണ്ടായിരുന്നു.

ലൂസിഫറാണ് തന്റെ മാതാക്കളുടെ മരണത്തിനു പിന്നിൽ എന്നത് അവൾക്ക് സഹിക്കാൻ കഴിയുന്നതിലും അധികമായിരുന്നു.

അന്ന് അപകടത്തിൽ ബോധം മറയുന്നതിന് മുൻപ് നടന്ന കാര്യങ്ങൾ എല്ലാം തന്നെ അവളുടെ ഓർമ്മകളിൽ വ്യക്തമായിരുന്നു.

അതോർത്തപ്പോൾ അവളുടെ കണ്ണുകൾ അല്പം നനഞ്ഞു. പക്ഷെ അവളുടെ ഉള്ളിലെ ദുഖത്തേക്കാൾ വലുപ്പം ദേഷ്യത്തിനായിരുന്നു. അത് പുറത്തേക്ക് ഇരച്ചു വന്നുകൊണ്ടിരുന്നു.

കാറിന്റെ വേഗതയിൽ ആണ് അത് അവൾ തീർത്തത്. വണ്ടിയുടെ മൂളിച്ചയോടെയുള്ള പാച്ചിൽ മറ്റ് പല യാത്രക്കാരെയും ബുദ്ധിമുട്ടിച്ചെങ്കിലും അവൾക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല.

10 Comments

  1. ♥️♥️♥️♥️♥️♥️

  2. Super, keep writing long portions

    1. Long Portions ഇടണം എന്നുണ്ട് bro പക്ഷെ time എടുക്കും അപ്പൊ gap വരും അതാണ്‌ ചെറിയ portions ആണെങ്കിലും എഴുതി post ചെയ്യുന്നത്. ?

      Long ആയി എഴുതിയിടാൻ maximum try ചെയ്യാം

  3. Page increase chayam ayirunnnn next part appozha ?❤️

    1. ഇനി അധികം ഗ്യാപ് വരാതെ പെട്ടന്ന് ഇടാം ??

  4. Waiting for the next part

    1. Thanks Brtoher??

Comments are closed.