Lucifer : The Fallen Angel [ 11 ] 136

  • Previous Part:
  • Lucifer : The Fallen Angel [ 10 ]

    നഥിയെ ഡ്രോപ്പ് ചെയ്തു തിരികെ പോകുന്നതിനിടയിൽ ലൂസിഫറിന്റെ വണ്ടിയെ കുറച്ചധികം മുഖം മൂടി ധരിച്ച ആളുകൾ തടഞ്ഞു.

    ലൂസിഫർ ഒന്ന് ചിരിച്ചു. അത് ചെകുത്താന്റെ ചിരി ആയിരുന്നു.

    ***

    പിറ്റേ ദിവസം രാവിലെ തന്നെ നന്ദിനിയും ആദവും ന്യൂയോർക്കിൽ എത്തി. അവർ വീട്ടിൽ എത്തിയപ്പോൾ സുഖമായി ഉറങ്ങുകയായിരുന്നു നഥി. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു.

    അല്പം കഴിഞ്ഞു നഥി എഴുന്നേറ്റപ്പോൾ ആണ് ആദവും നന്ദിനിയും വന്നത് അറിഞ്ഞത്. നന്ദിനി രാവിലെ തന്നെ അടുക്കളയിൽ കയറിയിരുന്നു.

    ആദം രാവിലെ മുതൽ ഫോണിലായിരുന്നു. നഥിയുടെ പ്രൊട്ടക്ഷനായി നിർത്തിയിരുന്ന ഗാർഡ്‌സിനെ ആരെയും തന്നെ കോൺടാക്ട് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല.

    “പപ്പാ…”

    ആദത്തിനെ കണ്ടതും നഥി ഓടി വന്നു കെട്ടിപ്പിടിച്ചു. അയ്യാൾ മുഖത്തെ പരിഭ്രമം മാറ്റിക്കൊണ്ട് അവളോട്‌ ചിരിച്ചുകൊണ്ട് സംസാരിച്ചു.

    “നഥിക്കുട്ടി…”

    അവളുടെ കവിളിൽ പിടിച്ചുകൊണ്ടു അയ്യാൾ അവളെ വിളിച്ചു.

    “എന്താ പപ്പാ ഇത്ര പെട്ടന്ന്..?

    നിങ്ങൾ പറഞ്ഞത് ഒരു ആഴ്ച കഴിഞ്ഞേ ഇങ്ങോട്ടേക്കുള്ളു എന്നല്ലേ…?”

    നഥി സംശയത്തോടെ ചോദിച്ചു.

    “… അതോ ഇനി പപ്പയുടെ കെട്ടിയോൾ വഴക്കുണ്ടാക്കി പിണങ്ങിപോന്നതാണോ…?”

    നന്ദിനി അങ്ങോട്ടേക്ക് വരുന്നത് കണ്ടു ഒന്ന് എരിവ് കയറ്റാനായി അവൾ ചോദിച്ചു.

    “ഡീ…. നല്ല അടി വാങ്ങും കേട്ടോ…”

    നന്ദിനി കൈ കാണിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു. ഇതെല്ലാം കണ്ടു ആദം ചിരിച്ചു.

    “പപ്പാ…

    ഞാനൊരു കാര്യം പറയട്ടെ…?”

    അവൾ അല്പം നാണത്തോടെ ചോദിച്ചു.

    “ഞങ്ങൾക്ക് ആദ്യം മോളോട് ഒരു കാര്യം പറയാനുണ്ട്…”

    ആദം അതിനിടയിൽ കയറി പറഞ്ഞു.

    “മോളു പറഞ്ഞില്ലേ ഒരു ലൂസിഫർ…”

    ലൂസിഫറിന്റെ പേര് കേട്ടതും നഥിയുടെ മുഖം തെളിഞ്ഞു.

    “…അയ്യാളെക്കുറിച്ച് ഞാനന്വേഷിച്ചു. കിട്ടിയ ഡീറ്റെയിൽസ് ഒക്കെ വച്ചു അത്ര നല്ലയാളൊന്നുമല്ല എന്നാണ് തോന്നുന്നത്. അതുകൊണ്ട് അയ്യാളുമായുള്ള കോൺടാക്ട്സ് ഒക്കെ മോൾ നിർത്തണം…

    ഇനി അയ്യാളെക്കുറിച്ച് ഇവിടെ സംസാരം വേണ്ട സമ്മതിച്ചോ…”

    ആദത്തിന്റെ വാക്കുകൾ വേദനയോടെ ആയിരുന്നു നഥി കേട്ടത്. ലൂസിയെ അവൾക്കിഷ്ടമാണെന്നുള്ള കാര്യം അറിയിക്കാനായിരുന്നു അവൾ തയ്യാറായിരുന്നത്.

    “നഥി… നഥി…”

    ഒന്നും മിണ്ടാതെ അനങ്ങാതെ നിൽക്കുന്ന നദിയെ ആദം തട്ടി വിളിച്ചു.

    “ഹാ… പപ്പാ…”

    “മോൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ…”

    “ഹാ പപ്പാ… ലൂസിയുമായി ഇനി കണക്ഷൻ വേണ്ടന്നല്ലേ… ഇനി കണക്ഷൻ ഒന്നും വയ്ക്കില്ല പപ്പാ…”

    അവൾ വിഷമം മറച്ചുപിടിച്ചു തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.

    “അല്ലേലും എനിക്കറിയാം എന്റെ നഥിക്കുട്ടി ഞാൻ പറയുന്നതേ കേൾക്കു എന്ന്…

    ഇനി പറ നഥിക്കുട്ടിക്ക് എന്താ പറയാൻ ഉള്ളത്…?”

    അവളുടെ താടിയിൽ പിടിച്ചു മെല്ലെ ഉയർത്തിക്കൊണ്ട് ആദം ചോദിച്ചു.

    “ഇല്ല പപ്പാ ഒന്നുമില്ല…”

    അത് പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു പടികൾ ഓടിക്കയറി.

    ആദം അവൾ പോകുന്നത് കണ്ടു നന്ദിനിയെ നോക്കി.

    നഥി പോയപ്പോൾ തന്നെ നന്ദിനിയുടെ മുഖം മാറി. അവൾ അവന്റെ മുഖത്തേക്ക് പോലും നോക്കാതെ തിരികെ കിച്ചണിലേക്ക് നടന്നു.

    ആദത്തിന്റെ ഉള്ള് ചെറുതായി ഒന്ന് നൊന്തു. പക്ഷെ എല്ലാം തനിക്കുള്ള ശിക്ഷയാണെന്ന് അവൻ നേരത്തെ തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു.

    ആദം ഫോണിലേക്കു തന്നെ തിരികെപ്പോയി. അയ്യളുടെ വിരലുകൾ മുൻപ് ഡയൽ ചെയ്ത നമ്പറുകളെ തേടിപ്പോയി.

    ***

    രാവിൽ മുതൽ തന്നെ ലൂസിയുടെ കോളുകൾ പല തവണ വന്നെങ്കിലും നഥിക്ക് വന്നെങ്കിലും അവൾ അത് അറ്റൻഡ് ചെയ്തില്ല.

    എങ്കിലും അവൾക്ക് അതിൽ അതിയായ വിഷമം ഉണ്ടായിരുന്നു ലൂസിഫറിനെ കണ്ട് മുട്ടിയിട്ട് വെറും രണ്ടോ മൂന്നോ ദിവസമേ ആയിട്ടുള്ളു. അതിനുള്ളിൽ തന്നെ അവൻ അവളുടെ ഉള്ളിൽ ചലനം സൃഷ്ടിച്ചിരുന്നു.

    അതുകൊണ്ട് തന്നെ അവൾ വളരെ മൂകതയോടെ ആയിരുന്നു അന്ന് മുഴുവൻ.

    ഉച്ചയായപ്പോഴേക്കും പപ്പയോടു എല്ലാം തുറന്നു പറഞ്ഞാലോ എന്നവൾ ആലോചിച്ചു അവൾ റൂമിൽ നിന്നിറങ്ങി ആദത്തിന് അരികിലേക്കെത്തി.

    ആദം അപ്പോൾ ടിവിയിൽ ന്യൂസ്‌ കാണുകയായിരുന്നു.

    നഥി വളരെ സാവധാനം എല്ലാം പറഞ്ഞു മനസ്സിലാക്കാനായി അദ്ദേഹത്തിന് അടുത്തായുള്ള കൗച്ചിൽ ഇരുന്നു.

    അപ്പോളാണ് ന്യൂസിൽ ഒരു ബ്രേക്കിങ് ന്യൂസ്‌ വന്നത്.

    “ന്യൂ യോർക് സിറ്റിയുടെ പല ഭാഗത്തു നിന്നും കത്തി കരിഞ്ഞ ഇരുപതോളം ശവശരീരങ്ങൾ കണ്ടെത്തി”.

    അത് കേട്ടതും ആദത്തിനെ വെട്ടി വിയർക്കാനായി തുടങ്ങി.

    “പപ്പാ…

    പപ്പാ…”

    മങ്ങിയ നഥിയുടെ ശബ്ദം അയ്യാളുടെ കാതിൽ പതിഞ്ഞു.

    “… പപ്പാ…”

    ഇത്തവണ അയ്യാൾ തിരിച്ചു സ്വബോധത്തിലേക്കു വന്നു.

    “ഹാ… മോളെ എന്ത് പറ്റി…”

    അയ്യാൾ മുഖത്തെ വിയർപ്പ് തുടച്ചുകൊണ്ട് ചോദിച്ചു.

    “അത് ഞാൻ അങ്ങോട്ട്‌ ചോദിക്കേണ്ടതല്ലേ…

    പപ്പയെ എന്താ ഇങ്ങനെ വിയർക്കുന്നെ…?”

    ആദത്തിന്റെ മുഖഭാവവും അസ്വസ്ഥതയും കണ്ടു സംശയത്തോടെ അവൾ ചോദിച്ചു.

    “ഇല്ല മോളെ ഒന്നുമില്ല…”

    അയ്യാൾ ഒന്ന് പരുങ്ങിക്കൊണ്ട് പറഞ്ഞു.

    “ഹ്മ്മ്‌…”

    അവൾ ഒന്ന് മൂളി അവളുടെ മനസ്സിലും എന്തൊക്കെയോ സംശയങ്ങൾ തോന്നിയിരുന്നു.

    “എനിക്ക് അത്യാവശ്യമാണ് ഒരു കോൾ വിളിക്കാൻ ഉണ്ട്…”

    അവൾക്കെന്തോക്കെയോ സംശയങ്ങൾ ഉണ്ടെന്നു മനസ്സിലാക്കിയ ആദം അവിടെ നിന്നു എഴുന്നേറ്റ് വീടിനു പുറത്തേക്ക് പോയി.

    ***

    ആദം നേരെ വെളിയിലേക്ക് പോയി മറ്റൊരു കോണ്ടാക്ട് നമ്പറിലേക്കു വിളിച്ചു.

    “ഹലോ ആദം…”

    മറുതലയ്ക്കൽ ഫോൺ എടുത്തു.

    “നിങ്ങളയച്ച ആളുകളെ ഒന്നും തന്നെ കാണുന്നില്ല…”

    ആദം വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.

    “വാട്ട്‌…?

    അവർ വിശ്വസിക്കാൻ പറ്റുന്നവരാണ്…

    എങ്ങോട്ടും പോകില്ല…”

    അപ്പുറത്ത് നിന്നു മറുപടി വന്നു.

    “ജോൺ….

    ജോൺ…. ഞാൻ പറഞ്ഞത് അവര് പോയെന്നല്ല….”

    “പിന്നെ…?”

    “അവരെ ആരോ കൊന്നു…

    നീ ടെലിവിഷൻ വച്ചു നോക്ക്…”

    അത്രയും പറഞ്ഞു ആദം ഫോൺ കട്ട്‌ ചെയ്തു. അയ്യാളുടെ ഉള്ളിലെ ഭീതി ഒരു സിഗറെറ്റ് കൊണ്ട് തീർക്കാം എന്ന് കരുതി.

    എന്നാൽ അതിന്റെ ആയുസ് പകുതി ആകുന്നതിനു മുൻപ് അങ്ങോട്ടു വിളിച്ച നമ്പറിൽ നിന്നു തിരികെ കോൾ വന്നു.

    “ആദം…

    ഇത്… ഇങ്ങനെ സംഭവിക്കാൻ ഒരു വഴിയും ഇല്ല…”

    അയ്യാളുടെ വാക്കുകൾക്കും ഭയം ഉണ്ടായിരുന്നു.

    “ജോൺ….

    എന്റെ ഫാമിലിയെ പ്രൊട്ടക്റ്റ് ചെയ്യുമെന്ന് വാക്ക് തന്നത് നീയാണ് അതിനുള്ള കാശും തന്നിട്ടുണ്ട്…”

    “ആദം…

    ക്യാഷ് മേടിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്തിരിക്കും. ഇതിപ്പോ നിന്റെ മാത്രമല്ല എന്റെയും കൂടി പ്രശ്നമാണ്. എന്റെ ഇരുപത് ഏജന്റ്സിനെയാണ് അവർ…”

    പല്ല് ഞെരിച്ചുകൊണ്ട് ജോൺ പറഞ്ഞു.

    “അവരല്ല… അവൻ…

    ഒരാളാണ് ഇത് ചെയ്തത് എനിക്കുറപ്പാണ്…”

    ആദം പറഞ്ഞു.

    “ആരു… ആരാണെന്നു പറ നാളെ നേരം വെളുക്കുമ്പോൾ അവൻ ഭൂലോകത്തിൽ ഉണ്ടാവില്ല…”

    “ലൂസിഫർ…

    ലൂസിഫർ മോർണിങ്സ്റ്റർ…”

    ആ പേര് പറഞ്ഞപ്പോൾ ആദത്തിന്റെ ശബ്ദത്തിലേ ഭയം ജോണിന് മനസ്സിലായി.

    “ലൂസിഫർ….”

    പകയോടെ ജോൺ ആ പേര് ഉച്ചരിച്ചു.

    ***

    അന്ന് വൈകുന്നേരം വരെയും നഥി മുറിയിൽ തന്നെ ഇരുന്നു ഇടയ്ക്ക് വെളിയിലേക്ക് ഇറങ്ങുമെങ്കിലും തിരികെ മുറിയിൽ തന്നെ ശരണം പ്രാപിക്കും.

    ആദവും നന്ദിനിയും ഇത് ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒന്ന് കറങ്ങാൻ പോകാം എന്ന് അവർ തീരുമാനിച്ചു. അങ്ങനെ അവർ നഥിയെയും റെഡി ആക്കി അഞ്ച് മണിയോട് അടുത്തപ്പോൾ ഇറങ്ങി. അവരുടെ വീടിനു മുന്നിലായി ഹെൻറി കാറുമായി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

    അവനെ കണ്ടതും അവളുടെ മുഖം മാറി. പക്ഷെ പപ്പയെയും മമ്മിയെയും സങ്കടപ്പെടുത്തണ്ട എന്ന് കരുതി അവൾ ഒന്നും തന്നെ മിണ്ടിയില്ല.

    അവർ ഷോപ്പിംഗ് മാളിലും ബീച്ചിലുമൊക്കെയായി കുറച്ചു സമയം ചിലവഴിച്ചു.

    നഥിയെയും ഹെൻറിയേയും കുറച്ചു കൂടെ അടുപ്പിക്കുക എന്നതും ഈ കറക്കത്തിന്റെ ഒരു കാരണം ആയിരുന്നു. പക്ഷെ നഥി മുഴുവൻ സമയവും നിശബ്ദ ആയിരുന്നു.

    അവൾ ഇടയ്ക്ക് ലൂസിഫറിന്റെ കോൾ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. പക്ഷെ ഉച്ചയ്ക്ക് ശേഷം അവന്റെ കോൾ ഒന്നും തന്നെ അവൾക്ക് വന്നില്ല.

    ഹെൻറിയും അവളോടൊപ്പം സമയം ചിലവഴിക്കാം എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു. പക്ഷെ അവളുടെ പെരുമാറ്റം അവനെയും ആകെ മടുപ്പിച്ചിരുന്നു.

    അങ്ങനെ അവർ കറക്കമെല്ലാം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു. നന്ദിനിയും ആദവും അവർ തമ്മിൽ ഉള്ള അകലം നേരിട്ട് കണ്ട് മനസ്സിലാക്കിയിരുന്നു.

    “എടാ ഹെൻറി എനിക്ക് വിശക്കുന്നു നമുക്ക് എവിടേലും കഴിക്കാൻ കേറാം…”

    നന്ദിനി കാറിന്റെ ബാക്ക് സീറ്റിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

    അതേസമയം അവരുടെ കാർ ചൈനടൗണിനെ കടന്നു പോവുകയായിരുന്നു. അപ്പോളാണ് നഥിക്ക് ഹയാമിയുടെ കാര്യം ഓർമ്മ വന്നത്.

    “എങ്കിൽ ഞാൻ ഒരു സ്ഥലത്തു കൊണ്ടുപോകാം…

    അടിപൊളി ജാപ്പനീസ് ഫുഡ്‌ ആണ്…”

    അത്രയും നേരം ഉണ്ടായിരുന്നു നിശബ്ദത അവളെ ഞൊടിയിടയിൽ വിട്ടു മാറി. അത് കണ്ടു ബാക്കി ഉള്ളവരെല്ലാം അത്ഭുതപ്പെട്ടു. എന്താണ് അവൾക്ക് ഇത്ര പെട്ടന്ന് മാറ്റം ഉണ്ടായത് അവർ ചിന്തിച്ചു.

    “ഹെൻറി ഞാൻ പറയുന്ന വഴി കൊണ്ട് പോ…”

    അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവന്റെ മനസ്സിൽ മഞ്ജു പൊഴിഞ്ഞു. ഒന്നും തന്നെ നോക്കിയില്ല അവളുടെ വാക്കുകൾ പറയുന്നതിന് ഒട്ടും മടികാട്ടാതെ അവൻ വണ്ടി ഓടിച്ചു.

    അഞ്ച് മിനുട്ടുകൾക്കുള്ളിൽ തന്നെ അവർ ഹയാമിയുടെ കടയുടെ മുന്നിലായെത്തി.

    “എല്ലാരും വാ…”

    അവൾ സന്തോഷത്തോടെ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി കടയുടെ അടുത്തേക്ക് നടന്നു എന്നാൽ അവിടെ വെളിച്ചമുണ്ടായിരുന്നില്ല. തൊട്ട് അടുത്തെത്തിയപ്പോൾ ആണ് അവൾക്ക് ആ കട പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായത്.

    അപ്പോളേക്കും അവൾക്കൊപ്പം ഹെൻറിയും അങ്ങോട്ടേക്ക് വന്നു. അവൾ ആ കടയുടെ വാതിലിലേക്ക് തന്നെ നോക്കി നിന്നു.

    അവൾ ഒന്നും മിണ്ടാതെ അനങ്ങാതെ നിൽക്കുന്ന കണ്ട ഹെൻറി അടുത്തുള്ള കടയിൽ അന്വേഷിച്ചു.

    “അവർ ഇന്ന് രാവിലെ മരിച്ചു…

    ഏതോ കാശുകാരൻ വന്നു കടയുടെ വാടകയെല്ലാം സെറ്റിൽ ചെയ്തു അവരുടെ ബോഡിയുമായിപ്പോയി…”

    വളരെ പതിയെ ആയിരുന്നു അയ്യാൾ അത് ഹെൻറിയോട് പറഞ്ഞതെങ്കിലും അവൾ അത് കേട്ടിരുന്നു.

    അവളുടെ നെഞ്ച് വിങ്ങിപ്പൊട്ടി. കണ്ണുകൾ നിറഞ്ഞു കലങ്ങി.

    ഹെൻറി പിന്നെ കണ്ടത് അലറികരഞ്ഞുകൊണ്ട് വണ്ടിയിലേക്ക് ഓടിച്ചെന്നു കയറുന്ന നഥിയെ ആയിരുന്നു.

    അവനും മറ്റുള്ളവർക്കും ഒന്നും തന്നെ മനസ്സിലായില്ല.

    “ഹെൻറി വാ…

    വീട്ടിൽ പോകാം കഴിക്കാൻ നമുക്ക് മേടിച്ചോണ്ടു പോകാം…”

    അവളുടെ കരച്ചിൽ കണ്ട ആദം അവനോട് പറഞ്ഞു.

    ഹെൻറിയും വേഗം തന്നെ വണ്ടി എടുത്തു തിരികെ വീട്ടിലേക്കു തിരിച്ചു. അവളുടെ കരച്ചിലിന് കുറവൊന്നുമുണ്ടായിരുന്നില്ല. വീടെത്തിയതും അവൾ ഓടി മുറിക്കുള്ളിൽ കയറി വാതിലിനു വെളിയിൽ നിന്നു ആദത്തിനും നന്ദിനിക്കും ഹെൻറിക്കും അവളുടെ എങ്ങൽ കേൾക്കാമായിരുന്നു.

    പിന്നീടെപ്പളോ കരഞ്ഞു തളർന്ന നഥി ഉറങ്ങിപ്പോയി. അപ്പോഴും മറ്റുള്ളവർക്ക് എന്താണ് സംഭവിക്കുന്നതെന്നൊന്നും മനസ്സിലായില്ലായിരുന്നു.

    പക്ഷെ ആദം ഇതെല്ലാം ലൂസിഫറിനെക്കൊണ്ടുള്ള പ്രശ്നം ആണെന്ന് വിശ്വസിച്ചു.

    ***

    ലൂസിഫർ മെല്ലെ ഹയാമിയുടെ ശരീരവും കയ്യിലെന്തി നരകത്തിലെ കാടിനുള്ളിലേക്ക് കയറി.

    അല്പ സമയത്തിനുള്ളിൽ അതിന്റെ ഒരു ഭാഗത്തായുള്ള ഒരു തെളിഞ്ഞ പ്രദേശത്തെത്തി. അവിടെ പതിനാറോളം കല്ലറകൾ ഉണ്ടായിരുന്നു.

    മെസക്കീനും കാവൽ ഭൂതങ്ങളും അവിടെ ഒരു ഭാഗത്തായി എടുത്തിരുന്നു കുഴിയുടെ വശത്തായി നിൽക്കുന്നുണ്ടായിരുന്നു.

    ലൂസിഫർ അവരുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത ശേഷം ആ ശരീരം കുഴിയിലേക്ക് വച്ചു അവരുടെ ചുളിവ് വന്ന മുഖത്ത് അപ്പോഴും ഒരു ചിരി ഉണ്ടായിരുന്നു.

    ലൂസിഫറിന്റെ കണ്ണുകളിൽ നിന്ന് ഒരിറ്റ് കണ്ണീർ അവരുടെ ശവശരീരത്തിലേക്കി വീണു.

    കണ്ണുകൾ തുടച്ചുകൊണ്ട് ലൂസിഫർ ഉയരത്തിലേക്കു നോക്കിയപ്പോൾ ഒരു വെളിച്ചം മിന്നി മറയുന്നത് അവൻ കണ്ടു അത് അവനിൽ ഒരു പുഞ്ചിരി ഉണ്ടാക്കി.

    ഒരിക്കൽക്കൂടി അവരുടെ നെറ്റിയിലായ് അവൻ തന്റെ കൈ ഒന്ന് തൊട്ടുകൊണ്ട് കണ്ണടച്ചു ആ ഇരുട്ടിൽ അവൻ ചില ഓർമ്മകൾ കണ്ടു അതിന്റെ അവസാനം അവന്റെ കണ്ണൊന്നു നിറഞ്ഞെങ്കിലും ചെറിയ പുഞ്ചിരി നിലനിന്നു.

    ലൂസിഫർ അവിടെ നിന്നു നടന്നാകന്നതും കാവൽ ഭൂതങ്ങൾ ആ കുഴി മൂടി കല്ലറ ഒരുക്കാൻ തയ്യാറായി.

    ലൂസിഫർ നടന്നകലുന്നത് മെസക്കീൻ നോക്കി നിന്നു.

    മുൻപ് ഉയരത്തിൽ കണ്ട പ്രകാശത്തിനൊപ്പം മറ്റൊരു പ്രകാശവും മിന്നി മറയുന്നത് നടന്നുകൊണ്ടിരിക്കെ ഉയരത്തിലേക്ക് നോക്കിയ അവൻ കണ്ടു.

    “ഞാൻ വാക്ക് പാലിച്ചിരുന്നു കിയോ….”

    പുഞ്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. അത് പറഞ്ഞപ്പോൾ ആ പ്രകാശം അല്പം കൂടി തെളിമയോടെ തിളങ്ങി.

    തുടരും…

    9 Comments

    Add a Comment
    1. ♥️♥️♥️♥️♥️♥️

    2. അടുത്ത part എപ്പോൾ വരും

      1. ഇന്ന് ഇടും ബ്രോ ??

    3. പൊളിച്ചു മച്ചാനെ
      Waiting for the next part

      1. Thanks Brother??

    4. ഏതേലും author അക്കൗണ്ട് കൊടുക്കാൻ ഉണ്ടോ ഇതിൽ എനിക്ക് വേണം സ്റ്റോറി ഇടാൻ???

      അതാവുമ്പോ നേരെ പബ്ലിഷ് ചെയ്യാലോ ആരേലും ഉണ്ടോ?

    5. ത്രിലോക്

      പൊളി ?❤️

      1. Thanks ബ്രദർ??

    Leave a Reply to നിധീഷ് Cancel reply

    Your email address will not be published. Required fields are marked *