ഉഷസിന്റെ പുത്രനായ പ്രഭാതനക്‌ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്‌ത്തി!
– യെശയ്യാവ് 14:12
ആരംഭിക്കുന്നു
നരകത്തിലെ ഓരോ മുറികളിലും ആത്മക്കൾ ശാന്തിയ്ക്കായി അലഞ്ഞുകൊണ്ടിരുന്നു.ലൂസിഫർ അതിനു നടുവിലൂടെ മെല്ലെ നടന്നുകൊണ്ടിരുന്നു ഓരോ കോണിലും അയ്യാളുടെ കണ്ണുകൾ എത്തുന്നുണ്ടായിരുന്നു ഓരോ മുറികളിൽ നിന്നും നിലവിളികളും അലറികരച്ചിലുകളും കാതിൽ വന്നു പതിക്കുന്നുണ്ടായിരുന്നു.
“പ്രഭു…
പ്രഭു….”
അകലെ നിന്ന് തന്നെ വിളിക്കുന്ന ആ ശബ്ദത്തിന് നേരെ അയ്യാൾ തിരിഞ്ഞു.ഓടി തളർന്നു അവിടേക്കു എത്തിയ ആ രൂപം ലൂസിഫറിനോടായി വിളിച്ചു പറഞ്ഞു.
“പ്രഭു… അവൾ പിറവികൊണ്ടിരിക്കുന്നു…”
ഒരുനിമിഷം ലൂസിഫറിന്റെ മുഖത്തിലൂടെ ഒരു മന്ദാഹാസം മിന്നി മറഞ്ഞു പോയി.
എന്നാൽ അടുത്ത നിമിഷം തന്നെ അവിടെക്ക് ഓടിയെത്തിയ ആ രൂപത്തിന്റെ കഴുത്തിലേക്കു പിടിച്ചു ശക്തിയിൽ ഉയർത്തി.ലൂസിഫറിന്റെ കണ്ണുകളിൽ അഗ്നി ആളിക്കത്തി അയ്യാളുടെ സുന്ദരരൂപം രൂപം മെല്ലെ മെല്ലെ വികൃതമായി മാറി ശരീരം മുഴുവൻ അഗ്നി പടർന്നു ശിരസിനു ഇരു വശത്തും കൊമ്പുകൾ മുളച്ചു.
സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ചെകുത്താന്റെ രൂപം…
ലൂസിഫറിന്റെ കരങ്ങളിൽ നിന്നും അഗ്നി അയ്യാൾ എടുത്തുയർത്തിയിരിക്കുന്ന ആളുടെ ശരീരത്തിലേക്കു പിടിച്ചു തുടങ്ങിയിരുന്നു.
“അവളോ… അവൾ അല്ല…
രാഞ്ജി…
അങ്ങനെ അല്ലേ പറഞ്ഞിട്ടുള്ളത്…”
ലൂസിഫറിന്റെ ശബ്ദം നരകത്തിനെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചു.അവിടെ ഉണ്ടായിരുന്ന കാവൽ ഭൂതങ്ങൾ എല്ലാം ഭീതിയുടെ അയ്യാളെ നോക്കി.
“ക്ഷമിക്കണം പ്രഭു… ”
അയ്യാൾ ലൂസിഫറിന്റെ കൈകളിൽ കിടന്നു പിടഞ്ഞു കൊണ്ട് അലറിക്കരഞ്ഞു.
ലൂസിഫർ അപ്പോളേക്കും സ്വബോധം വീണ്ടെടുത്തു അയ്യാൾ ഉയർത്തിയിരുന്ന ആളെ നിലത്തേക്കിട്ടുകൊണ്ട് അവിടെ നിന്ന് നടന്നു അകന്നു.
നരകത്തിനു മധ്യത്തിലായുള്ള ഇരുണ്ട വനത്തിനുള്ളിലൂടെ തുവെള്ള നിറത്തിലുള്ള പനിനീർ പുഷ്‌പ്പങ്ങളാൽ നിറഞ്ഞ മനോഹരമായ ഒരു പുന്തോട്ടത്തിലേക്ക്. അതിനു നടുവിലായുള്ള അല്പം വലിപ്പമുള്ള വീടിനുള്ളിലേക്ക് അയ്യാൾ കയറി. അവിടെ ഒരു വലിയ മനോഹരമായ ചിത്രം ഉണ്ടായിരുന്നു.
ഒരു സുന്ദരിയായ പെൺകുട്ടിയുടെ ചിത്രം…
അതിലേക്കു നോക്കി നിന്നിരുന്ന ലൂസിഫറിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പക്ഷെ അപ്പോഴും അയ്യാളുടെ മുഖത്ത് ചെറിയ ഒരു ചിരി ഉണ്ടായിരുന്നു. അതൊരു ചെകുത്താന്റെ ചിരി ആയിരുന്നില്ല.
***
മാൻഹാട്ടൻ നഗരത്തിന്റെ മധ്യഭാഗത്തായുള്ള ന്യൂ ഡോവ്ൺ ഹോസ്പിറ്റൽ.

ഒരു കഥ ഉണ്ട്.
ഏകദേശം theme ഞാൻ പറയാം.
നായകൻ ഒരു പെണ്ണിനെ കല്യാണം കഴിക്കുന്നു. അവൾക്ക് ഇവനെ ആദ്യം ഒരു താല്പര്യമില്ല. വേറെ affair എന്തോ ഉണ്ടെന്ന് തോന്നുന്നു. ഇവൻ വീട്ടുകാരുടെ നിർബന്ധമാണ് അവളെ കെട്ടിയത്. അവൾ ഈ അഫയർ ഉള്ള ആളെ കാണാൻ പോകുമ്പോൾ ഒരു റൂമിൽ പെട്ടുപോകുന്ന സീൻ ഒക്കെ ഉണ്ട്. അവിടെ ചെന്ന് നായകൻ അവളെ രക്ഷിക്കുകയും പിന്നീട് അവൾക്ക് അവനോട് ഇഷ്ടം ഉണ്ടാകുകയും എന്നാൽ അവൻ അവളെ വലിയ മൈൻഡ് ചെയ്യാതെ പോകുകയും ചെയ്യുന്നുണ്ട്. കഥയിൽ നായകൻ ഒരു പട്ടി ഒക്കെയുണ്ട്. അവസാനം രണ്ടുപേരും ഒരുമിക്കുന്ന ഒരു സീനൊക്കെയാണ് ഉള്ളത്.
കുറച്ചു പഴയ കഥയാണ് ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്നു പറഞ്ഞുതരണം.
..
.. 🇦🇩
Love Action Drama ആണോ ജീവൻ ബ്രോയുടെ?
Super story
Superrrr ayitund ❤️❤️❤️❤️
Thanks Brother??
നല്ല പ്രസന്റേഷൻ ആണല്ലോ.. അടിപൊളി ആയിട്ടുണ്ട്.. വായിക്കാനും നല്ല രസവും ആകാംഷയും എല്ലാം തോന്നുന്നുണ്ട്… ബാക്കി പാർട്ടുകൾ വേഗം പ്രതീക്ഷിക്കുന്നു…
Thanks Brother??
Good waiting for next part…
Thanks??
Thudakkam super.
Thankyou Brother??
??
??
?
?
♥️♥️♥️♥️♥️♥️♥️♥️
??