Lucifer : The Fallen Angel [ 1 ] 236

View post on imgur.com

ഉഷസിന്റെ പുത്രനായ പ്രഭാതനക്‌ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്‌ത്തി!

                      – യെശയ്യാവ്‌ 14:12

ആരംഭിക്കുന്നു

നരകത്തിലെ ഓരോ മുറികളിലും ആത്മക്കൾ ശാന്തിയ്ക്കായി അലഞ്ഞുകൊണ്ടിരുന്നു.ലൂസിഫർ അതിനു നടുവിലൂടെ മെല്ലെ നടന്നുകൊണ്ടിരുന്നു ഓരോ കോണിലും അയ്യാളുടെ കണ്ണുകൾ എത്തുന്നുണ്ടായിരുന്നു ഓരോ മുറികളിൽ നിന്നും നിലവിളികളും അലറികരച്ചിലുകളും കാതിൽ വന്നു പതിക്കുന്നുണ്ടായിരുന്നു.

“പ്രഭു…

പ്രഭു….”

അകലെ നിന്ന് തന്നെ വിളിക്കുന്ന ആ ശബ്ദത്തിന് നേരെ അയ്യാൾ തിരിഞ്ഞു.ഓടി തളർന്നു അവിടേക്കു എത്തിയ ആ രൂപം ലൂസിഫറിനോടായി വിളിച്ചു പറഞ്ഞു.

“പ്രഭു… അവൾ പിറവികൊണ്ടിരിക്കുന്നു…”

ഒരുനിമിഷം ലൂസിഫറിന്റെ മുഖത്തിലൂടെ ഒരു മന്ദാഹാസം മിന്നി മറഞ്ഞു പോയി.

എന്നാൽ അടുത്ത നിമിഷം തന്നെ അവിടെക്ക് ഓടിയെത്തിയ ആ രൂപത്തിന്റെ കഴുത്തിലേക്കു പിടിച്ചു ശക്തിയിൽ ഉയർത്തി.ലൂസിഫറിന്റെ കണ്ണുകളിൽ അഗ്നി ആളിക്കത്തി അയ്യാളുടെ സുന്ദരരൂപം രൂപം മെല്ലെ മെല്ലെ വികൃതമായി മാറി ശരീരം മുഴുവൻ അഗ്നി പടർന്നു ശിരസിനു ഇരു വശത്തും കൊമ്പുകൾ മുളച്ചു.

സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ചെകുത്താന്റെ രൂപം…

ലൂസിഫറിന്റെ കരങ്ങളിൽ നിന്നും അഗ്നി അയ്യാൾ എടുത്തുയർത്തിയിരിക്കുന്ന ആളുടെ ശരീരത്തിലേക്കു പിടിച്ചു തുടങ്ങിയിരുന്നു.

“അവളോ… അവൾ അല്ല…

രാഞ്ജി…

അങ്ങനെ അല്ലേ പറഞ്ഞിട്ടുള്ളത്…”

ലൂസിഫറിന്റെ ശബ്ദം നരകത്തിനെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചു.അവിടെ ഉണ്ടായിരുന്ന കാവൽ ഭൂതങ്ങൾ എല്ലാം ഭീതിയുടെ അയ്യാളെ നോക്കി.

“ക്ഷമിക്കണം പ്രഭു… ”

അയ്യാൾ ലൂസിഫറിന്റെ കൈകളിൽ കിടന്നു പിടഞ്ഞു കൊണ്ട് അലറിക്കരഞ്ഞു.

ലൂസിഫർ അപ്പോളേക്കും സ്വബോധം വീണ്ടെടുത്തു അയ്യാൾ ഉയർത്തിയിരുന്ന ആളെ നിലത്തേക്കിട്ടുകൊണ്ട് അവിടെ നിന്ന് നടന്നു അകന്നു.

നരകത്തിനു മധ്യത്തിലായുള്ള ഇരുണ്ട വനത്തിനുള്ളിലൂടെ തുവെള്ള നിറത്തിലുള്ള പനിനീർ പുഷ്‌പ്പങ്ങളാൽ നിറഞ്ഞ മനോഹരമായ ഒരു പുന്തോട്ടത്തിലേക്ക്. അതിനു നടുവിലായുള്ള അല്പം വലിപ്പമുള്ള വീടിനുള്ളിലേക്ക് അയ്യാൾ കയറി. അവിടെ ഒരു വലിയ മനോഹരമായ ചിത്രം ഉണ്ടായിരുന്നു.

ഒരു സുന്ദരിയായ പെൺകുട്ടിയുടെ ചിത്രം…

അതിലേക്കു നോക്കി നിന്നിരുന്ന ലൂസിഫറിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പക്ഷെ അപ്പോഴും അയ്യാളുടെ മുഖത്ത് ചെറിയ ഒരു ചിരി ഉണ്ടായിരുന്നു. അതൊരു ചെകുത്താന്റെ ചിരി ആയിരുന്നില്ല.

***

മാൻഹാട്ടൻ നഗരത്തിന്റെ മധ്യഭാഗത്തായുള്ള ന്യൂ ഡോവ്ൺ ഹോസ്പിറ്റൽ.

അവിടെ ഡെലിവറി റൂമിനുള്ളിലായി പ്രിയതമയുടെ കൈകളിൽ തന്റെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ടു ആദം തന്റെ ചുണ്ട് അവളുടെ നെറ്റിയിലേക്ക് അമർത്തി.

“ആാാ….”

നന്ദിനി വേദനയോടെ അലറിക്കരഞ്ഞു. അവളുടെ മുഖമെല്ലാം വിയർത്തിരുന്നു.

അല്പ സമയത്തിന് ശേഷം അവളുടെ കരച്ചിൽ നിന്നു.

ആദത്തിന്റെ കൈകളിലേക്ക് ഡോക്ടർ സാറ ഒരു സുന്ദരിയായ പെൺകുട്ടിയെ തുണികളിൽ പൊതിഞ്ഞു നൽകി.

ആദം അതീവ സന്തോഷത്തോടെ തന്റെ കുഞ്ഞിനെ നോക്കി.

“നഥേല…”

അയ്യാൾ അവൾക്കായി കാത്തു വച്ചിരുന്ന പേര് വിളിച്ചുകൊണ്ടു നന്ദിനിയുടെ അടുത്തേക്ക് കുഞ്ഞിനെ കാണിച്ചു അവളുടെ മുഖത്തും പുഞ്ചിരി വിടർന്നു.

“ഹ്മ്മ്‌… മതി മതി… ബാക്കി കൊഞ്ചിക്കൽ ഒക്കെ പിന്നീട് ആവാം തല്ക്കാലം കുഞ്ഞിനെ ഇവരുടെ കൈകളിൽ കൊടുത്തേക്കു…”

സാറാ പറഞ്ഞു.

ഒരു നേഴ്‌സ് വന്നു കുഞ്ഞിനേയും വാങ്ങി പോയി.

“നന്ദിനി നീ റസ്റ്റ്‌ എടുക്കു…

…ആദം ഇപ്പൊ സമാധാനം ആയില്ലേ. ഇനി വേണമെങ്കിൽ പോയി റസ്റ്റ്‌ എടുത്തോളൂ…”

ആദത്തിനോടും നന്ദിനിയോടും പറഞ്ഞ ശേഷം സാറ അവിടെ നിന്ന് പുറത്തേക്കു പോയി ഒരിക്കൽ കൂടി നന്ദിനിയുടെ കൈകൾ കൈകൾ തന്റെ കൈകളിൽ അമർത്തിക്കൊണ്ട് അയ്യാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു.

***

ദിവസങ്ങൾക്ക് ശേഷം നന്ദിനിയും കുഞ്ഞുമായി ആദം തിരികെ തങ്ങളുടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

വഴിയോരത്തു ഐസ് ക്രീം കണ്ടപ്പോളായിരുന്നു നന്ദിനിക്ക് അത് കഴിക്കണം എന്നൊരു മോഹം.

“ആദം..

എനിക്കൊരു ഐസ് ക്രീം മേടിച്ചു താ…”

കൊഞ്ചാലോട് അവൾ ആദത്തോട് പറഞ്ഞു.

“ഒരു കൊച്ചുണ്ടായി എന്നിട്ടും അവളുടെ കൊഞ്ചൽ മാറിയില്ല…”

അയ്യാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഓ പിന്നെ…

കൊച്ചുണ്ടായാൽ എന്താ…”

മുഖം വീർപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു.

“ഒന്നുമില്ലേ.”

എന്ന് പറഞ്ഞുകൊണ്ട് അയ്യാൾ മെല്ലെ കാർ പാർക്കിങ്ങിലേക്ക് ഒതുക്കി ഐസ് ക്രീം വാങ്ങാനായി പോയി.

നന്ദിനി ഒരു ചിരിയോടെ അത് നോക്കി ഇരിക്കുകയായിരുന്നു.

പെട്ടന്നാണ് എവിടെ നിന്നോ നിയന്ത്രണം വിട്ട ഒരു കാർ അതിവേഗത്തിൽ നന്ദിനിയെ ലക്ഷ്യമാക്കി പാഞ്ഞു വരുന്നത് അവൾ കണ്ടത്. എന്ത് ചെയ്യണം എന്നറിയാതെ അവൾ കുഞ്ഞിനെ മാറോടു ചേർത്ത് ഇരു കണ്ണുകളും ഇറുക്കി അടച്ചു അലറി.

അവളുടെ കരച്ചിലിന്റെയും കാറിന്റെ ഇരമ്പലും കേട്ട് തിരിഞ്ഞു നോക്കിയ ആദം കാണുന്നത് മീറ്ററുകൾ മാത്രം വ്യത്യാസത്തിൽ തന്റെ കാറിൽ ഇടിക്കാനായി പാഞ്ഞെത്തുന്ന മറ്റൊരു കാറിനെയാണ്.

ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ആദത്തിന്റെ ശരീരം മുഴുവൻ മരവിച്ചു അടുത്ത നിമിഷം തന്റെ സർവ്വ ശക്തിയുമെടുത്തു അയ്യാൾ അലറിക്കൊണ്ട് തിരിഞ്ഞോടി.

നന്ദിനിയുടെ ചെവിയിൽ ആദത്തിന്റെ അലറികരയുന്ന ശബ്ദവും. ഇരമ്പിയടുക്കുന്ന കാറിന്റെ ശബ്ദവും പതിഞ്ഞു. അവൾ കുഞ്ഞിന് ഒന്നും പറ്റാതെ ഇരിക്കാനായി അവളെ തന്റെ ശരീരം കൊണ്ട് മൊത്തം പൊതിയാനായി ശ്രമിച്ചു.

എന്നാൽ പെട്ടന്ന് അതി ശക്തമായ ഒരു കൂട്ടിയിടിയുടെ ശബ്ദം അവൾ കേട്ടു.

അവൾ കണ്ണ് തുറന്നു നോക്കിയപ്പോൾ അകലേക്ക്‌ തെറിച്ചു നീങ്ങുന്ന രണ്ടു കാറുകളെ ആയിരുന്നു കാണാൻ സാധിച്ചത്.

ആദത്തിനും തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. തന്റെ കാർ പാർക്ക്‌ ചെയ്തിരുന്ന റോഡിലൂടെ വന്ന മറ്റൊരു കാർ പാഞ്ഞു വന്ന കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അയ്യാൾ വേഗം തന്നെ ഓടി നന്ദിനിയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് ചെന്നു.

അവൾ വണ്ടിയിൽ മരവിച്ചിരിക്കുകയായിരുന്നു.

അയ്യാൾ ഡോർ തുറന്നു അവളെ കുലുക്കി വിളിച്ചു.

“നന്ദു… നന്ദു…”

അപ്പോളാണ് അവൾക്കും സ്വബോധം തിരിച്ചു കിട്ടിയത് അവൾ അയ്യാളെ ഒരു കൈകൊണ്ടു കെട്ടിപ്പിടിച്ചു അയ്യളും അവളെ മാറോടു ചേർത്ത് പിടിച്ചു.

അപ്പോളും കുഞ്ഞു നഥേലയുടെ മുഖത്ത് പുഞ്ചിരി ആയിരുന്നു.

അപ്പോളേക്കും ആക്‌സിഡന്റ് ഉണ്ടായ സ്ഥലത്തു ആളുകൾ ഓടികൂടിയിരുന്നു. പോലീസും ആംബുലൻസും അങ്ങനെ എല്ലാവരും എത്തിയിരുന്നു.

അൽപനേരം കൂടി കഴിഞ്ഞു ആദവും കുടുംബവും വീട്ടിലേക്കു പോകാനായി തിരിച്ചു.

അതിന് സമീപമായുള്ള ഒരു ബിൽഡിങ്ങിന്റെ സൺഷെയ്ഡിൽ ഇരുന്നുകൊണ്ട് കരുത്തിരുണ്ട ഒരു പൂച്ച ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

നടന്നതെല്ലാം കണ്ടു അത് ആദത്തിനും കുടുംബത്തിനും നേരെ നോക്കി ദേഷ്യത്തോടെ ഒന്ന് മുരണ്ടു.

***

ലൂസിഫർ അപ്പോളും നരകത്തിൽ തന്നെ ആയിരുന്നു. ഭൂമിയിലേക്ക് എത്തേണ്ട സമയം ആകുന്നതേയുള്ളു.

“പ്രഭു…”

മുൻപ് ലൂസിഫറിന്റെ അടുത്ത് അവൾ ജന്മമെടുത്ത കാര്യം അറിയിച്ച അതെ രൂപം അവിടേക്ക് വീണ്ടും വന്നെത്തി.

“ഹ്മ്മ്‌…”

അയ്യാളുടെ വിളിക്ക് അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.

“പ്രഭു… അങ്ങ് പറഞ്ഞത് ശെരിയാണ്. രാജ്ഞിയെ ആരൊക്കെയോ ഇല്ലാണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്… അങ്ങ് കല്പിച്ചതുപോലെ കാവൽ ഭൂതങ്ങൾ അവിടെ ആ കുടുംബത്തിനെ സംരക്ഷണം നൽകാനായി നിൽക്കുന്നുണ്ട്.”

അയ്യാൾ കരുതലോടെ പറഞ്ഞു അറിയാതെ വീഴുന്ന ഒരു വാക്ക് മതിയാകും അയ്യാളുടെ അവസാനത്തിന്.

“എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് അത് കഴിഞ്ഞ തവണയേ എനിക്ക് മനസ്സിലായിരുന്നതാണ്. പക്ഷെ ഈ തവണ ഒരിക്കലും തെറ്റ് പറ്റാൻ പാടില്ല.

ഏതു വിധത്തിൽ ആണെങ്കിലും ഒരു അപകടവും അവൾക്കു സംഭവിക്കാൻ പാടില്ല…”

അവൻ കല്പ്പിച്ചു.

“ശരി പ്രഭു…”

ഒന്ന് വണങ്ങിയ ശേഷം ആ രൂപം അവിടെ നിന്ന് മടങ്ങി.

“ലൂസി എന്തിനാണ് ഇത്രയും കഠിനമായ പെരുമാറുന്നത്. ഈ തവണ എല്ലാം ശെരിയാകും അത് ഞാൻ തരുന്ന വാക്കാണ് എന്റെ മനസ്സ് അങ്ങനെ പറയുന്നു.”

അല്പം അകലെ നിന്ന് ഒരു പെൺ ശബ്ദം അവന്റെ കാതിൽ പതിച്ചു മെല്ലെ കാൽച്ചുവടുകൾ അവനടുത്തേക്ക് എത്തിച്ചേർന്നു.

“മെയ്സ്… അറിയാവുന്നതല്ലേ ഇതാണ് അവസാന തവണ. അവളെ എനിക്ക് നഷ്ടമാക്കാൻ കഴിയില്ല.”

ഇത്രയും നേരം ഉണ്ടായിരുന്ന പൈശാചികമായ ശബ്ദം ആയിരുന്നില്ല ലൂസിഫറിനു അപ്പോൾ നിസ്സഹായതയുടെ ആയിരുന്നു… നിരാശയുടെയായിരുന്നു…

മെയ്സ് അവനെ മാറോടു ചേർത്ത് കെട്ടിപ്പിടിച്ചു.

“എല്ലാം ശെരിയാകും ലൂസി…”

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവളുടെ നെഞ്ചിൽ ചാരി അവളുടെ കൈകളിൽ തലചായിച്ചു അവൻ ഒന്ന് നെടുവീർപ്പിട്ടു.

ശേഷം അവളെ മെല്ലെ തള്ളി മാറ്റിയ ശേഷം അവൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് അവിടെ നിന്ന് നടന്നു നീങ്ങി.

അവന്റെ അവസ്ഥയിൽ മെയ്‌സിന് നല്ല വിഷമം ഉണ്ടായിരുന്നു.

പുറമെ എല്ലാവരോടും വളരെ കഠിനമായ രീതിയിൽ പെരുമാറിയിരുന്നെങ്കിലും അവന്റെ ഉള്ളിൽ ഉള്ള ദുഖത്തിന്റെ കടൽ അവൾക്കറിയാമായിരുന്നു.

***

കുറച്ചു വർഷങ്ങൾക്കു ശേഷം നഥേലയ്ക്ക് പതിനൊന്നു വയസ്സാകുന്നതിനു തലേ ദിവസം. ആദവും നന്ദിനിയും ചേർന്ന് അവൾക്കായി ഒരു സർപ്രൈസ്‌ ഒരുക്കി 12 മണിയാവാനായി കാത്തിരിക്കുകയായിരുന്നു.

സമയം 12 അടിച്ചപ്പോൾ ഇരുവരും മെല്ലെ ശബ്ദമുണ്ടാക്കാതെ അവളുടെ റൂമിലേക്ക്‌ ചെന്ന്.

വാതിൽ തുറന്നുകൊണ്ട് ഉറക്കെ പാടാനാരംഭിച്ചു.

“ഹാപ്പി ബർത്ത്ഡേ ടു യു…

ഹാപ്പി ബർത്ത്…”

അത്രയും പാടിയെത്തിയപ്പോളേക്കും അവർ കാണുന്നത് റൂമിനു ഒരു ഭാഗത്തായുള്ള ജാനാല തുറന്നു ഏതു നിമിഷവും പുറത്തേക്ക് ചാടും എന്ന രീതിയിൽ നിൽക്കുന്ന നഥേലയെ ആയിരുന്നു.

“നഥി…”

അലറിക്കൊണ്ട് നന്ദിനി അങ്ങോട്ട്‌ ഓടി. എന്നാൽ അവൾ എത്തുന്നതിനു മുൻപ് തന്നെ നഥേല താഴേക്കു ചാടിയിരുന്നു.

ഉടൻ തന്നെ അവരിരുവരും തിരഞ്ഞോടി വീടിനു വെളിയിലേക്ക് വന്നു എന്നാൽ അവിടെ നിലത്തായി കിടന്നുറങ്ങുകയായിരുന്നു കുഞ്ഞു നഥേല.

ആദം അപ്പോളേക്കും ഓടിച്ചെന്നു അവളെ കോരി എടുത്തിരുന്നു.

ഇല്ല അവളുടെ ശരീരത്തിൽ ഒരു തരത്തിൽ ഉള്ള പ്രശ്നവും ഇല്ല ഒന്നും പറ്റിയിട്ടില്ല.

“നഥി…”

അവളെ തട്ടി വിളിച്ചുകൊണ്ട് നന്ദിനി കരഞ്ഞു.

“എന്താ മമ്മി കരയുന്നെ…”

ഉറക്കത്തിൽ നിന്നെഴുന്നേറ്റ നഥേല അവളോട്‌ ചോദിച്ചു.

“മോൾക്കെന്തേലും പറ്റിയോ…??”

എന്തിനാ നീ ജനലിലൂടി എടുത്തു ചാടിയെ… ”

അവൾ അദേഹത്തിന്റെ കയ്യിൽ നിന്ന് നഥേലയെ വലിച്ചു നെഞ്ചോട്‌ ചേർത്തുകൊണ്ട് ചോദിച്ചു.

“ഞാനെങ്ങും ചാടിയില്ല…

മമ്മിക്ക് തോന്നിയതാരിക്കും…”

ഉറക്കപ്പിച്ചയോടെ അവൾ അത് പറഞ്ഞു.

നന്ദിനി എന്താണ് നടക്കുന്നതെന്നു അറിയാതെ ആദത്തിനെ നോക്കി.

“നീ വാ അകത്തേക്ക് പോകാം…”

അവളെയും ചേർത്ത് പിടിച്ചു ആദം വീടിനുള്ളിലേക്ക് കടന്നു.

നടന്ന സംഭവങ്ങൾ ഒക്കെ ഓർത്തു അവർ ഇരുവരും നഥിയെ തങ്ങളുടെ ഒപ്പമായിരുന്നു കിടത്തിയത്.

“ആദം എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്…

നഥി ജനിച്ച അന്ന് മുതൽ ഒരുപാട് തവണ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.”

ആദത്തിന് നേരെ തിരിഞ്ഞു കിടന്നുകൊണ്ട് നന്ദിനി പറഞ്ഞു.

“ഹ്മ്മ്‌…”

അയ്യാൾ ഒന്ന് മൂളുക മാത്രം ചെയ്തു.

അയ്യാളുടെ മനസ്സിലും നടന്നിരുന്ന സംഭവങ്ങൾ ഒക്കെ ഓർമ്മ വന്നു.

“ആദം…

നമുക്ക് നാളെ ചർച്ച് വരെ ഒന്ന് പോയാലോ…

ഫാദറിനെ കണ്ടു ഒന്ന് പ്രാർത്ഥിപ്പിക്കാം…”

അവൾ വീണ്ടും ചോദിച്ചു.

“ഹ്മ്മ്‌…”

അതിനും അയ്യാൾ ഒന്ന് മൂളുക മാത്രം ചെയ്തു.

നന്ദിനി നഥിയുടെ അരികിലേക്ക് ചേർന്ന് കിടന്നുകൊണ്ട് അവളെ കെട്ടിപ്പിച്ചു.

നഥിയുടെ ചുണ്ടുകളിൽ അപ്പോൾ ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.

ചിലപ്പോൾ എല്ലാ അപകടത്തിൽ നിന്നും അവളെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആ മാലാഖയെ ആയിരിക്കും അവൾ സ്വപ്നം കാണുന്നത്.

സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട മാലാഖയെ.

***

അല്പം അകലെ ഉള്ള ഒരു ചെറിയ കുന്നിനുമുകളിൽ കറുത്ത വസ്ത്രം കൊണ്ട് ശരീരം മുഴവൻ മറച്ച ഒരു സ്ത്രീ രൂപം അവരുടെ വീടിനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

പൂർണ ചന്ദ്രൻ ഉദിച്ചു നിന്ന ആ രാത്രിയുടെ നനുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ മെല്ലെ പാറിപ്പറന്നു.

ആരൊക്കെ വന്നാലും എന്തൊക്കെ സംഭവിച്ചാലും നഥേലയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ല എന്ന ദൃഡനിശ്ചയത്തോടെ നിൽക്കുന്ന മെസക്കീന്റെ രൂപം.

തുടരും…

Updated: November 17, 2023 — 2:03 am

14 Comments

Add a Comment
  1. Superrrr ayitund ❤️❤️❤️❤️

    1. Thanks Brother??

  2. നല്ല പ്രസന്റേഷൻ ആണല്ലോ.. അടിപൊളി ആയിട്ടുണ്ട്.. വായിക്കാനും നല്ല രസവും ആകാംഷയും എല്ലാം തോന്നുന്നുണ്ട്… ബാക്കി പാർട്ടുകൾ വേഗം പ്രതീക്ഷിക്കുന്നു…

    1. Thanks Brother??

  3. Good waiting for next part…

    1. Thanks??

  4. Thudakkam super.

    1. Thankyou Brother??

  5. ♥️♥️♥️♥️♥️♥️♥️♥️

Leave a Reply to Mohanadas Cancel reply

Your email address will not be published. Required fields are marked *