Lucifer : The Fallen Angel [ 1 ] 241

നന്ദിനിയുടെ ചെവിയിൽ ആദത്തിന്റെ അലറികരയുന്ന ശബ്ദവും. ഇരമ്പിയടുക്കുന്ന കാറിന്റെ ശബ്ദവും പതിഞ്ഞു. അവൾ കുഞ്ഞിന് ഒന്നും പറ്റാതെ ഇരിക്കാനായി അവളെ തന്റെ ശരീരം കൊണ്ട് മൊത്തം പൊതിയാനായി ശ്രമിച്ചു.

എന്നാൽ പെട്ടന്ന് അതി ശക്തമായ ഒരു കൂട്ടിയിടിയുടെ ശബ്ദം അവൾ കേട്ടു.

അവൾ കണ്ണ് തുറന്നു നോക്കിയപ്പോൾ അകലേക്ക്‌ തെറിച്ചു നീങ്ങുന്ന രണ്ടു കാറുകളെ ആയിരുന്നു കാണാൻ സാധിച്ചത്.

ആദത്തിനും തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. തന്റെ കാർ പാർക്ക്‌ ചെയ്തിരുന്ന റോഡിലൂടെ വന്ന മറ്റൊരു കാർ പാഞ്ഞു വന്ന കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അയ്യാൾ വേഗം തന്നെ ഓടി നന്ദിനിയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് ചെന്നു.

അവൾ വണ്ടിയിൽ മരവിച്ചിരിക്കുകയായിരുന്നു.

അയ്യാൾ ഡോർ തുറന്നു അവളെ കുലുക്കി വിളിച്ചു.

“നന്ദു… നന്ദു…”

അപ്പോളാണ് അവൾക്കും സ്വബോധം തിരിച്ചു കിട്ടിയത് അവൾ അയ്യാളെ ഒരു കൈകൊണ്ടു കെട്ടിപ്പിടിച്ചു അയ്യളും അവളെ മാറോടു ചേർത്ത് പിടിച്ചു.

അപ്പോളും കുഞ്ഞു നഥേലയുടെ മുഖത്ത് പുഞ്ചിരി ആയിരുന്നു.

അപ്പോളേക്കും ആക്‌സിഡന്റ് ഉണ്ടായ സ്ഥലത്തു ആളുകൾ ഓടികൂടിയിരുന്നു. പോലീസും ആംബുലൻസും അങ്ങനെ എല്ലാവരും എത്തിയിരുന്നു.

അൽപനേരം കൂടി കഴിഞ്ഞു ആദവും കുടുംബവും വീട്ടിലേക്കു പോകാനായി തിരിച്ചു.

അതിന് സമീപമായുള്ള ഒരു ബിൽഡിങ്ങിന്റെ സൺഷെയ്ഡിൽ ഇരുന്നുകൊണ്ട് കരുത്തിരുണ്ട ഒരു പൂച്ച ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

നടന്നതെല്ലാം കണ്ടു അത് ആദത്തിനും കുടുംബത്തിനും നേരെ നോക്കി ദേഷ്യത്തോടെ ഒന്ന് മുരണ്ടു.

***

ലൂസിഫർ അപ്പോളും നരകത്തിൽ തന്നെ ആയിരുന്നു. ഭൂമിയിലേക്ക് എത്തേണ്ട സമയം ആകുന്നതേയുള്ളു.

“പ്രഭു…”

മുൻപ് ലൂസിഫറിന്റെ അടുത്ത് അവൾ ജന്മമെടുത്ത കാര്യം അറിയിച്ച അതെ രൂപം അവിടേക്ക് വീണ്ടും വന്നെത്തി.

“ഹ്മ്മ്‌…”

അയ്യാളുടെ വിളിക്ക് അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.

“പ്രഭു… അങ്ങ് പറഞ്ഞത് ശെരിയാണ്. രാജ്ഞിയെ ആരൊക്കെയോ ഇല്ലാണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്… അങ്ങ് കല്പിച്ചതുപോലെ കാവൽ ഭൂതങ്ങൾ അവിടെ ആ കുടുംബത്തിനെ സംരക്ഷണം നൽകാനായി നിൽക്കുന്നുണ്ട്.”

അയ്യാൾ കരുതലോടെ പറഞ്ഞു അറിയാതെ വീഴുന്ന ഒരു വാക്ക് മതിയാകും അയ്യാളുടെ അവസാനത്തിന്.

“എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് അത് കഴിഞ്ഞ തവണയേ എനിക്ക് മനസ്സിലായിരുന്നതാണ്. പക്ഷെ ഈ തവണ ഒരിക്കലും തെറ്റ് പറ്റാൻ പാടില്ല.

ഏതു വിധത്തിൽ ആണെങ്കിലും ഒരു അപകടവും അവൾക്കു സംഭവിക്കാൻ പാടില്ല…”

അവൻ കല്പ്പിച്ചു.

“ശരി പ്രഭു…”

ഒന്ന് വണങ്ങിയ ശേഷം ആ രൂപം അവിടെ നിന്ന് മടങ്ങി.

Updated: November 17, 2023 — 2:03 am

14 Comments

  1. Superrrr ayitund ❤️❤️❤️❤️

    1. Thanks Brother??

  2. നല്ല പ്രസന്റേഷൻ ആണല്ലോ.. അടിപൊളി ആയിട്ടുണ്ട്.. വായിക്കാനും നല്ല രസവും ആകാംഷയും എല്ലാം തോന്നുന്നുണ്ട്… ബാക്കി പാർട്ടുകൾ വേഗം പ്രതീക്ഷിക്കുന്നു…

    1. Thanks Brother??

  3. Good waiting for next part…

    1. Thanks??

  4. Thudakkam super.

    1. Thankyou Brother??

  5. ??

  6. ♥️♥️♥️♥️♥️♥️♥️♥️

Comments are closed.