Lucifer 2 [ Son Of Angel] 94

Views : 2042

Lucifer 2

Author : Son Of Angel

[ Previous Part ]

 

ലൂസിഫറിന്റെ രണ്ടാം ഭാഗം, ഇത്രയൊക്കെയേ എന്നെ കൊണ്ട് പറ്റൂ ഗയ്‌സ്. തെറ്റുകൾ ഒരുപാട് ഉണ്ടാവും……  Sorry for all mistakes
_________________________________________

വലിയൊരു മുരൾച്ചയോടെ Meg ഒരു Space ship ആയി മാറി……ഓർവിയാൻ മകനെയും പിടിച്ചു Meg ഇൽ കയറി… Meg പറന്നുയർന്നു… Meg stelth മോഡ് ഓൺ ആക്കി…. Meg തന്റെ മാസ്റ്ററിനെയും ഭാവി മാസ്റ്ററിനെയും കൂട്ടി ആൻഡ്രിയാനാ രാജ്യത്തിൽ നിന്നും പറന്നുയർന്നു…..

_______________ _________ ___________________

 

18 വർഷങ്ങൾക്ക് ശേഷം… കേരളത്തിലെ ഒരു ഗ്രാമം..

 

        ഒരു അച്ഛനും മകനും അവരുടെ കൂടെ ഒരു ചെറിയ പട്ടി കുട്ടിയും കൂടി morning walk ചെയ്യുകയാണ്. പെട്ടെന്ന് അവന്റെ അച്ഛന് എന്തോ കണ്ട് പേടിച്ചു എന്ന പോലെ നിൽക്കുന്നു.പെട്ടെന്ന് തന്നെ ആ അച്ഛൻ തന്റെ മകനെയും വളർത്തു നായയെയും കൊണ്ട് അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു പോരുന്നു.മകൻ തന്റെ അച്ഛനോട് എന്താണ്? എന്ത് പറ്റി എന്നൊക്കെ ചോദിക്കുന്നുണ്ട്.പക്ഷെ അവന്റെ അച്ഛന് അതിനൊന്നും മറുപടി നൽകാതെ തിരിച്ചു പോരുകയാണ്.തിരിച്ചു വന്ന അവനോട് എല്ലാ സാധനങ്ങളും പാക്ക് ചെയ്യാൻ പറയുകയാണ്.

എന്താ അച്ഛാ….നമ്മൾ എപ്പോഴും ഒരു സ്ഥലത്ത് നിൽക്കാതെ പലയിടത്തേക്കും മാറി മാറി താമസിക്കുന്നത്… മകൻ അച്ഛനോട് ചോദിച്ചു. അച്ഛൻ ഒന്നും പറയാതെ മകനോട് പാക്ക് ചെയ്യാൻ പറയുകയാണ്….

മകൻ ഓരോന്നും പിറുപിറുത്ത് ബാഗ് പാക്ക് ചെയ്യുകയാണ്….

 

              പെട്ടെന്ന് അവരുടെ വാതിലിൽ ഒരു മുട്ട് കേട്ടു…. മകൻ നോക്കാൻ പോയപ്പോൾ ആ അച്ഛന് പറഞ്ഞു…”ഞാൻ നോക്കാം…. നീ ചെന്ന് പാക്ക് ചെയ്തോ എന്ന്…… കുറച്ച് കഴിഞ്ഞിട്ടും ഒരു ശബ്ദവും കേൾക്കാതെ ഇരുന്നപ്പോൾ മകൻ പുറത്ത് ചെന്ന് നോക്കി.അവൻ astronaut കളെ പോലെ ഒരു തരം Alian തന്റെ അച്ഛന് നേരെ ഒരു തരം ഒരു തരം വാൾ പോലെയുള്ള weapon ചൂണ്ടിയിരിക്കുന്നത് അവൻ കണ്ടു…….

 

      അവൻ പെട്ടെന്ന് തന്നെ തന്റെ കയ്യിലുള്ള ബാഗ് നിലത്തേക്കിട്ട് അച്ഛനെ ആ Alian ഇൽ നിന്ന് രക്ഷിക്കാൻ അവൻ പാഞ്ഞു. പെട്ടന്ന് തിരിഞ്ഞു നിന്ന ആ Alian അവനെ എടുത്തെറിയുകയാണ്…… അച്ഛൻ തന്റെ മകനേ വിളിക്കുന്നുണ്ട്.അത് കെട്ട Alian ‘ഇത് നിന്റെ മകനാണോ നിന്നെ ഇവന്റെ മുന്നിൽ വെച്ച് ഞാൻ കൊല്ലും.എന്നിട്ട് ഇവനെയും കൊല്ലും.ഇവൻ വളരുന്നത് ഞങ്ങൾക്ക് നല്ലതല്ല” എന്നും പറഞ്ഞു ആ അച്ഛന് നേരെ വാളോങ്ങി.ആ അച്ഛന്റെ കഴുത്തിൽ വാൾ തൊട്ടു  തൊട്ടില്ല എന്നായപ്പോൾ എന്തോ ഒന്ന് മുന്നിലേക്ക് മിന്നൽ വേഗത്തിൽ വരുകയും ആ വാളിൽ അതിന്റെ ഉരുക്ക് പോലുള്ള കൈ കൊണ്ട് പിടിക്കുകയും ചെയ്തു.ആ വന്നത് എന്ത് എന്ന് തിരിച്ചറിയാൻ ഏലിയൻ മുകളിലേക്ക് നോക്കി.ആ ആളെ കണ്ട് അവൻ പുച്ഛത്തോടെ ചിരിച്ചു.താൻ നിസാരനായി കണ്ട ആളാണ് തന്റെ വാളിൽ പിടിച്ചത് എന്നറിഞ്ഞ അവൻ വാൾ ശക്തിയായി വലിച്ചു.ആ മകന്റെ കയ്യിൽ നിന്നും കട്ട ചുവപ്പ് രക്തം പുറപ്പെട്ടു.അവനെ അടിച്ച് എറിഞ്ഞു വീണ്ടും വെട്ടാൻ വാൾ ഓങ്ങിയ അവനെ ആരോ എടുത്തെറിഞ്ഞു.വീണ സ്ഥലത്ത് നിന്നും എണീറ്റ് തിരിഞ്ഞു നോക്കിയ അവൻ പെട്ടെന്ന് എന്തോ കണ്ട് എന്ന പോലെ നിലത്ത് മുട്ട് കുത്തി നിന്നു.ആ അച്ഛന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച അവനെയും ഞെട്ടിച്ചു.ആൻഡ്രിയാനാ ഉൾപ്പെടുന്ന 10 ചെറു രാജ്യങ്ങളും മൂന്നു പ്രധാന രാജ്യങ്ങളും തങ്ങളുടെ ചക്രവർത്തിയായി കാണുന്ന ഒരാൾ മുന്നിൽ നിൽക്കുന്നു ആയാൾ പെട്ടെന്ന് ബഹുമാനസൂചകം തല കുനിച്ചു.ആ ആൾ എന്തോ ഒന്ന് പറഞ്ഞപ്പോൾ ആ സ്ഥലം മുഴുവനും ഒരു ഇൻവിസിബിൾ ലെയറിനുള്ളിൽ ആയി.അയാൾ അവരോട് എണീക്കാൻ പറഞ്ഞു.എണീറ്റ ആ അച്ഛൻ ചുറ്റും തന്റെ മകൻ എവിടെയാണ് എന്ന് നോക്കി.പക്ഷെ അവനെ അവിടെ ഒന്നും കാണുന്നില്ലായിരുന്നു.പെട്ടെന്ന് ആ വ്യക്തി ഒരു തരം ഭാഷയിൽ എന്തോ ഒന്ന് പറഞ്ഞു.അത് കെട്ട ആ ഏലിയൻ പേടിയോടെ ആ വാളുമായി അയാളുടെ അടുക്കൽ വന്നു മുട്ടുകുത്തി നിന്നു.പിന്നെയും അയാൾ ആ ഭാഷയിൽ എന്തോ പറഞ്ഞു.അത് കെട്ട ഏലിയൻ അയാളുടെ വാളുമായി ആ അച്ഛന്റെ മുന്നിൽ മുട്ട് കുത്തി  ആ അച്ഛന്റെ ഒരു കാൽ എടുത്ത് അയാളുടെ തലയിൽ വെച്ചു എന്നിട്ട് എന്തോ ഒന്ന് പറഞ്ഞു.അത് അയാൾ പറഞ്ഞതും ഏലിയന്റെ രൂപം മാറി ഒരു മനുഷ്യനായി മാറി, അത് കണ്ട ഉടനെ ആ ഏലിയൻ തന്റെ കയ്യിലേക്ക് നോക്കി പെട്ടെന്ന് അയാളുടെ കൈ ഭാഗം ഉരുകിയൊലിക്കാൻ തുടങ്ങി ആ ഏലിയൻ ഭയങ്കര ശബ്ദത്തോടെ അലറാൻ തുടങ്ങി.പെട്ടന്ന് ഏലിയന്റെ കരച്ചിൽ നിന്നു.അയാൾ പെട്ടെന്ന് ഓടി വന്നു ആ അച്ഛന്റെ കാലിന് മുന്നിൽ മുട്ട് കുത്തി.ആ അച്ഛൻ എന്തോ ഒന്ന് പറഞ്ഞു അയാളുടെ തലയിൽ ഒന്ന് തലോടി.പെട്ടെന്ന് അയാളുടെ പോയ കയ്യിന്റെ ഭാഗത്ത്‌ വീണ്ടും ഒരു കൈ വന്നു അതിൽ MTR KG ORV എന്ന് സ്വർണ നിറത്താൽ എഴുതിയിരുന്നു.”

Recent Stories

The Author

Son Of Angel

7 Comments

  1. Hhaa… Inkum thonni….

  2. നിധീഷ്

    💖💖💖💖

  3. Guys. Ithil aa aalkkarude peer onnum paranjottilla. Parayunna sthalath cheriya oru flashback varum. Anganeyan ezhuthan vicharichirikkunnath. Avide ethiyittilla. Ath vann vayicha shesham ith vayichal ella manassilavum

  4. Enik onnum kathiyilla oru order illayema pola

  5. സൂര്യൻ

    ഒന്നൂടെ വായിച്ച് നോക്കി clear ചെയ്യ്

  6. കൊള്ളാം ഒന്നും അങ്ങോട്ട്‌ മനസിലായില്ല

  7. TALA VAAL ONNUM MANASILAKUNNILLAAA

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com