Lucifer 2 [ Son Of Angel] 94

“ഇനി മുതൽ ഇവനാണ് നിന്റെ യജമാനൻ,ഇവൻ പറയുന്നത് മുഴുവനും അനുസരിക്കലാണ് നിന്റെ ഉത്തരവാദിത്തം.”എന്നും പറഞ്ഞു ചക്രവർത്തി അവിടെ ബോധം മറഞ്ഞു വീണു.അത് കണ്ട് ഓടി വന്ന ആ അച്ഛൻ അത്ഭുതപ്പെട്ടു ചക്രവർത്തിയുടെ ദേഹം ആകെ വിറക്കുകയാണ്.അയാൾ ആ ഏലിയനോടൊപ്പം അദ്ദേഹത്തെ അയാളുടെ വീട്ടിലെ രഹസ്യ Basement ഇൽ എത്തിച്ചു.അവിടെ ഉള്ള ഒരു കട്ടിലിൽ അദ്ദേഹത്തെ കിടത്തി.അയാൾ അവിടെ നിന്നും തന്റെ റൂമിലേക്ക് വന്നു അദ്ദേഹത്തിന് വേണ്ടി ചില രഹസ്യഓഷധങ്ങൾ തയ്യാറാക്കുകയായിരുന്നു.പെട്ടെന്ന് ആ ഏലിയൻ അവിടേക്ക് കയറി വന്നു വാതിലിന്റെ അവിടെ നിന്ന് തലകുനിച്ചു പറഞ്ഞു.”MASTER അദ്ദേഹത്തിന്റെ രൂപം മാറുന്നു.Young Master റുടെ രൂപം വരുന്നു.”

അയാൾ പെട്ടെന്ന് അവിടെ നിന്നും എണീറ്റ് Basement ലേക്ക് ഓടി.അവിടെ കണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി.അദ്ദേഹം വന്നപ്പോൾ ധരിച്ച വസ്ത്രത്തിൽ തന്റെ മകൻ കിടക്കുന്നു.എന്നിട്ടും വിശ്വാസം വരാത്ത അയാൾ അവിടെ ഷെൽഫിൽ നിന്നും ഒരു Gadget എടുത്തു ആ ഏലിയന്റെ തലയിൽ വെച്ചു.പെട്ടെന്ന് അൽപ്പം മുമ്പ് നടന്ന സംഭവത്തിന്റെ വിഷ്വൽസ് അയാൾ കണ്ടു.അയാൾ അവിടെ നിന്നും പുറത്ത് പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ശരീരം അസാധാരണമാം വിധത്തിൽ വിറക്കുകയും പെട്ടെന്ന് ഒരു പ്രകാശം അദ്ദേഹത്തെ മറക്കുകയും ആ പ്രകാശം മറഞ്ഞപ്പോൾ അവിടെ അയാളുടെ മകൻ ആയി മാറി….

പെട്ടെന്ന് ഒരു പ്രകാശം പുറത്തു വന്നപ്പോൾ അയാൾ ഏലിയന്റെ ഓർമയിൽ നിന്ന് പുറത്തു വന്നു.ആ പ്രകാശം എവിടെ നിന്നാണ് വന്നത് എന്ന് കണ്ട അയാൾ വളരെ സന്തോഷവാനായി, കാരണം അത് പുറപ്പെട്ടത് അയാളുടെ മകന്റെ ഷോൾഡറിൽ നിന്നാണ്.” ഇപ്പോ നടന്നത് ഒന്നും അവനെ ഇപ്പോൾ അറിയിക്കരുത്…. ” എന്നും ആ ഏലിയനോട് പറഞ്ഞു ,  അയാൾ മകന്റെ തലയിൽ കൈ വച്ചു എന്തോ ഒന്ന് പറഞ്ഞു, അത് പറഞ്ഞു കഴിഞ്ഞതും അവൻ ഒരു ഉറക്കിൽ നിന്നും എന്ന പോലെ എണീറ്റ് വന്നു.

      പെട്ടെന്ന് എണീറ്റതും അവൻ ചുറ്റും നോക്കി, തന്റെ അച്ഛനെ മുന്നിൽ കണ്ടപ്പോൾ അവന് സമാധാനമായി.അവൻ എണീറ്റു എന്ന് കണ്ട അയാൾ താൻ ഉണ്ടാക്കിയ രഹസ്യഓഷധങ്ങൾ അവന് കുടിക്കാൻ നൽകി.കുടിച്ച ശേഷം അവൻ ചോദിച്ചു “അച്ഛാ….. അച്ഛനെ കൊല്ലാൻ വന്ന ആ ആൾ ആരാണ്….?ശരിക്കും അച്ഛൻ ആരാണ്…..? ആ വന്ന ആളെ അച്ഛന് എങ്ങനെ അറിയാം….? ” എന്നും ഒക്കെ.ഇത് ഒക്കെ കേട്ട ആ അച്ഛൻ അവനോട് പറഞ്ഞു “എടാ…. മകനേ….. നീ ആദ്യം ഒന്ന് വിശ്രമിക്ക്.എന്നിട്ട് ഞാൻ എല്ലാം പറഞ്ഞു തരാം…..”

                അത്രയും പറഞ്ഞു ആ അച്ഛൻ പുറത്ത് പോയി.ആ ഏലിയൻ അവനെ എഴുന്നേൽക്കാൻ സഹായിച്ചു.എഴുന്നേറ്റതും അവൻ ആ ഏലിയനോട്‌ ചോദിച്ചു : “നിങ്ങൾ ആരാണ്….?  എന്റെ അച്ഛന്റെ ആരെങ്കിലും ആണോ….? ” ഇത് കേട്ടിട്ടും അയാൾ ഒന്നും പറയാതെ അവനെ പൊക്കി അവന്റെ റൂമിലെ കട്ടിലിൽ കിടത്തി തിരിച്ചു പോന്നു..

               ആ കട്ടിലിൽ കിടന്നു അവൻ ആലോചിച്ചു ,” ആരാണ് എന്റെ അച്ഛനെ കൊല്ലാൻ വന്നത്….? എന്റെ അച്ഛൻ ശെരിക്കും ആരാണ്…. ? അച്ഛൻ എന്റെ മുൻപിൽ അഭിനയിക്കുകയാണോ…… ? എന്റെ ബോധം പോയി ഞാൻ എണീക്കുമ്പോൾ അച്ഛന്റെ കൂടെ കണ്ട ആൾ ആരാണ്……. ? അയാൾക്ക് എന്തൊരു ശക്തിയാണ്….? “. അവന് ഉത്തരം അറിയാത്ത ഒരുപാട് ചോദ്യങ്ങളും , അവന് സങ്കല്പിച്ച ഉത്തരങ്ങളും അവന്റെ മനസ്സിനെ ആകപ്പാടെ കുഴക്കി… അങ്ങനെ ചിന്തിച്ചു അവൻ ഉറങ്ങിപ്പോയി….

               ഒരു പുഴ , അവിടെ പതിമൂന്നു യുവതികൾ കുളിക്കുകയാണ്,നിലാവ് പോലെ തെളിമയുള്ള വെള്ളത്തിൽ സൂര്യപ്രകാശം തട്ടി തിളങ്ങുകയാണ് , ആ കാഴ്ച്ചയിൽ മതിമറന്നു നടക്കുന്നതിനിടയിൽ അവന്റെ കൈ ഏതോ ഒരു ചെടിയിൽ തട്ടി, ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ പതിനെട്ടു യുവതികളും അവനെ കണ്ടു അത്ഭുതപ്പെട്ടു, ആ അത്ഭുതം പെട്ടെന്ന് തന്നെ എട്ട് പേരിൽ ദേഷ്യവും രണ്ട് പേരിൽ സന്തോഷവും ഒരാളിൽ പ്രണയവും സന്തോഷവും ആയി പരിണമിച്ചു.ആ എട്ട് പേരിൽ അഞ്ചു പേർ വാൾ കൊണ്ടും രണ്ടു പേർ അമ്പും വില്ലും കൊണ്ടും ഒരാൾ ഒരു തരം തീ തുപ്പുന്ന ഡ്രാഗൺ ചിഹ്നമുള്ള വാൾ കൊണ്ടും അവനെ ആക്രമിക്കാൻ വന്നു.പേടിച്ചു അവൻ “എന്നെ ഒന്നും ചെയ്യല്ലേ….” എന്നും പറഞ്ഞു അവൻ പിന്തിരിഞ്ഞോടി.പെട്ടെന്ന് അവനെ ആരോ തട്ടി ഇട്ടു.അവൻ ഭയപ്പാടെ തല പൊന്തിച്ചു.മുന്നിൽ കണ്ട ചിഹ്നം അവനെ ശരിക്കും ഭയപ്പെടുത്തി.അവൻ അവിടെ ബോധം കേട്ട് വീണു.

_________________________________________________

                  Guys…..അടുത്ത പാർട്ട്‌ എന്ന് വരും എന്ന് പറയാൻ എനിക്ക് തന്നെ കയ്യില്ല കേട്ടോ……

7 Comments

  1. Hhaa… Inkum thonni….

  2. നിധീഷ്

    ????

  3. Guys. Ithil aa aalkkarude peer onnum paranjottilla. Parayunna sthalath cheriya oru flashback varum. Anganeyan ezhuthan vicharichirikkunnath. Avide ethiyittilla. Ath vann vayicha shesham ith vayichal ella manassilavum

  4. Enik onnum kathiyilla oru order illayema pola

  5. സൂര്യൻ

    ഒന്നൂടെ വായിച്ച് നോക്കി clear ചെയ്യ്

  6. കൊള്ളാം ഒന്നും അങ്ങോട്ട്‌ മനസിലായില്ല

  7. TALA VAAL ONNUM MANASILAKUNNILLAAA

Comments are closed.