Love & War -3 [ പ്രണയരാജ] 425

ഏട്ടാ…. ഊണെടുക്കട്ടെ…..
ഉറക്കത്തിൽ നിന്നും എന്നെ തട്ടി വിളിച്ചു കൊണ്ടവൾ ചോദിച്ചു. ഞാൻ മൂളുക മാത്രം ചെയ്തു.
അവൾ ഒരു പ്ലേറ്റിൽ എനിക്കുള്ള ചോറുമായി വന്നു. അവൾ തന്നെ ഉരുളയാക്കി, എനിക്കു നേരെ നീട്ടിയതും ഞാൻ വാ… തുറന്നു കൊടുത്തു. ചോറുരുളകൾ വളരെ ശ്രദ്ധയോടെ വായിൽ വച്ചു തരുകയും ചുണ്ടിൽ പറ്റിയ വറ്റുകൾ അവൾ തന്നെ തുടച്ചു തരുകയും ചെയ്തു. ഒരു ഗ്ലാസ്സ് വെള്ളം പോലും പിടിക്കാൻ ശേഷിയില്ലാത്തവനെ പോലെ അവളെന്നെ പരിചരിച്ചു.
ഒരോ ഉരുളയും ഞാൻ കഴിക്കുമ്പോ ആ കണ്ണിൽ വിടരുന്ന, പ്രതീക്ഷയുടെ കിരണം എന്നിലെ ഭയത്തെയാണ് കുടുതൽ കൂടുതൽ ഉണർത്തിയത്. ഭക്ഷണം വാരി തന്ന ശേഷം ഒരു വാക്കു പോലും പറയാതെ അവൾ തിരിഞ്ഞു നടന്നു, നടക്കമ്പോ അവളുടെ കൈകളുടെ ചലനത്തിൽ നിന്നും ഒന്നെനിക്കു മനസിലായി അവൾ കണ്ണുനീർ തുടയ്ക്കുകയാണെന്ന്.
പോയ വേഗത്തിൽ തന്നെ അവൾ തിരിച്ചു വന്നു. എന്നെ വൃത്തിയാക്കാൻ . എൻ്റെ വായ കഴുകച്ചും നനച്ചു തുടച്ചു അവൾ പോയി. പോയ സമയം എനിക്കു കുറച്ചാശ്വാസം തോന്നിയതും അവളെത്തി. കൈയ്യിൽ ഒരു ഗ്ലാസ്സും കുറച്ചു മരുന്നുകളും. അവളെന്നെ കൊണ്ട് മരുന്നു  കഴിപ്പിച്ചു. പിന്നെ അടുക്കളയിലേക്കു പോയി. മരുന്നിൻ്റെ ക്ഷീണത്തിൽ ഞാനും മയക്കത്തിലേക്കാഴ്ന്നു പോയി.
?????
ഫസ്റ്റ് സെമസ്റ്റർ എക്സാം കഴിഞ്ഞ് വീണ്ടും ക്ലാസ് തുടങ്ങിയിട്ട് മൂന്നാം ദിവസം ഇന്നാണ് എല്ലാത്തിൻ്റെയും തുടക്കം, പ്രണയം എന്ന കൗമാര ചാപല്യത്തിൻ്റെ പിടിയിൽ ഞാൻ പോലും അറിയാതെ വഴുതി വീണ ആ നാൾ.
ഇതിനിടയിൽ ആതിരയും പാർവ്വതിയുമായി ഞാൻ കൂടുതൽ അടുത്തിരുന്നു. രാവിലെ ആതിര കാണണം എന്നു പറഞ്ഞിരുന്നതിനാൽ അവളുടെ ക്ലാസിലേക്കു പോയത്. ഞാൻ ചെല്ലുമ്പോ പാർവ്വതിയുടെ ക്ലാസിൻ്റെ വാതിൽക്കൽ അവളെ തടഞ്ഞു വെച്ച് രണ്ടു ചെറുപ്പക്കാർ എന്തോ പറയുന്നുണ്ട്.
ദൂരെ നിന്നും കാണുന്ന അവളുടെ മുഖത്ത് അനിഷ്ടം വ്യക്തമായി കാണാം.എന്താണ് നടക്കുന്നതെന്ന് ചിന്തിച്ചു വരുന്ന എന്നെ കണ്ടതും അവൾ പുഞ്ചിരി തൂകി.
ശിവാ…….
എന്നവൾ വിളിച്ചപ്പോ എന്തേ.. എന്നു ഞാൻ മിഴികൾ ഉയർത്തി ചോദിച്ചപ്പോ ഇങ്ങു വാ… എന്നവൾ കാണിച്ചു. ഞാൻ അവൾക്കരികിലേക്കു ചെന്നതും.
കണ്ടോ… ഇതാ….ആള് , ഇപ്പോ സമാധാനായല്ലോ…
പാർവ്വതി നീ…. കള്ളം പറയല്ലേ
ദേ…. ആഷിക്കേ… എനിക്കെന്തിനാ.. നിന്നോട് കള്ളം പറയേണ്ട ആവശ്യം മൂന്നു കൊല്ലം കഴിഞ്ഞു ഞങ്ങൾ തമ്മിൽ പ്രേമത്തിലായിട്ട്.
ആ സമയം ഞാനൊന്നു ഞെട്ടി, അതു കണ്ട ആഷിക്ക് അവളെ സംശയത്തോടെ നോക്കി.

Updated: October 14, 2020 — 5:53 pm

89 Comments

  1. Bro Egane oru kadha ulathu thanne maranu poyi karanam ithra long time thanne. ini ipo kadha adhyam thott vayich manasilakanam ennale orma varu

  2. Pranaya raja anoo pending raja anoo

  3. നിങ്ങളുടെ അടുത്ത ഏതു കഥയാണ് ഇനി വരിക ?

    1. Kamuki athinte thirakkilayirunnu kurachu day

  4. ബ്രോ എഴുതി തുടങ്ങിയോ?. എന്ന് വരും എന്ന് പറയാൻ ആയോ?.

    1. Ivide sis kochum unde rathiri aane vavak orakkavumilla rapadi aayathonde eduthu nadatham amma ente kuthagayakki. Atha ezhuth vaigunnathe rathri ezhuthippo nadakkunnilla

      1. BTech മാമൻ ആണോ ❣️❤️??

  5. ഈ partinum നല്ല ഫ്ലോ ഉണ്ടായിരുന്നു.

  6. Wow രാജേട്ടാ നന്നായിട്ടുണ്ട്

    അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യാം

  7. രാജാ അതായതു തങ്ങളുടെ എല്ലാം കഥകളും ഞാൻ വായിച്ചു പക്ഷെ തങ്ങൾ എന്നെ ഒരു കാര്യത്തിൽ മാത്രം നിരാശപ്പെടുത്തികൊണ്ടിരിക്കുകയാണ്,,,,,, കളിപ്പനെ പ്രാണിയിച്ച കാന്താറി എന്നാ സ്റ്റോറിയുടെ 2ണ്ട് പാർട്ട്‌ ഇതുവരെ ഇട്ടിട്ടില്ല,, അതിനു ശേഷം തങ്ങൾ 2 കഥകളം അതിന്റ 2 3 പാർട്ടിസം ഒക്കെ ഇട്ടു പക്ഷെ ആ കഥ ഇതുവരെ ഇട്ടില്ല,, അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്,,,so dayavu ചെയ്ത് അത് എഴുതി പബ്ലിഷ് ചെയ്യുക,,, apekshayaanu????

    1. Bro athu ezhuthanam but ippo thidangiya ellam kolavum onnamath sis delivary kazhinju veetile unde kochinte koode kore time ippo povunnu athonde ezhuth night aane. Adikam pattunnilla atha athu ippo start chaiyathe vaigathe varum don’t worry

      1. Ok bro take ur own time

  8. കലിയുഗ പുത്രൻ കലി

    Good

  9. തുമ്പി?

    Ellam enikk manassilakunnund ketto. Aalkarude perukal.?☺

      1. തുമ്പി?

        Bakki njan pm ittitund.?

  10. Dear Raja, ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു തീർന്നത്. എന്തായാലും പാർവതിയും ശിവയും മനസ്സുകൊണ്ട് ഇത്ര അടുത്തതിനാൽ അവർ തന്നെ ഒന്നിക്കും. പിന്നെ ഉണ്ണിമോൾ ഒരു കോൺടാക്ട് ഇല്ലല്ലോ പിന്നെന്തിനാ ഇത്ര ടെൻഷൻ. ഒരു സംശയം അച്ഛനും അമ്മയും ഇത്രയും വൈരാഗ്യം ശിവയോട് കാണിക്കുന്നത് എന്തിനാണ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. Kurachu vaigum engilum athigam vaigilla

  11. ഖുറേഷി അബ്രഹാം

    ശിവയുടെ ഇപ്പോഴത്തെ അവസ്ഥ കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാതെ അവസ്ഥ ആയല്ലോ. അവൻ ആരെ കൂടെ നികുമോ ആവൊ. ഉണ്ണിമോളേ വിഷമിപ്പിക്കാനും വയ്യ പാർവതിയെ ഒഴിവാക്കാനും വയ്യ ശിവ ആകെ പെട്ടല്ലോ. എന്തായാലും അവൻ പാർവതിയെ കിട്ടിയില്ലേ ഇനി അവളെ കൂടെ ജീവിച്ചൂടെ. എന്തായാലും ഈ പർട്ടും ഇഷ്ടമായി.

    | QA |

    1. Chodhyangal orupade utharangal athere… Enthalle chaiyya

  12. ബ്രോ… താങ്കളുടെ എല്ലാ കഥ പോലെയും മികച്ച feel നിർത്തിയുള്ള എഴുത്തു.. ഒരുപാട് സ്നേഹം ❤️

  13. നല്ല കഥ ഫീൽ വരുന്നുണ്ട്

Comments are closed.