Love & War -3 [ പ്രണയരാജ] 425

എനിക്കു നേരെ ചൂടു ദേശയും ചമ്മന്തിയും അവൾ നീട്ടി, ഒരു മടിയോടെയാണെങ്കിലും ഞാനതു കഴിച്ചു. എല്ലാം കഴിഞ്ഞ് വസ്ത്രം പാക്ക് ചെയ്യാനായി ബാഗ് നോക്കുമ്പോ… പാർവ്വതി എൻ്റെ ബ്രഷ് എടുത്തു വെക്കുന്നതാണ് കണ്ടത്.
ഒക്കെ ഇന്നലെ തന്നെ പാക്ക് ചെയ്തു.
ചിരിച്ചു കൊണ്ട് അവളതു പറഞ്ഞപ്പോ ഞാനും വല്ലാണ്ടായ പോലെ , അവൾ ബാഗുമെടുത്ത് പുറത്തേക്കു നടന്നപ്പോ ഞാനും അവളെ പിന്തുടർന്നു. പുറത്തിറങ്ങിയതും അവളെനിക്കു ബാഗ് തന്നു.
All the best….
അവളത് പറഞ്ഞപ്പോ എങ്ങനെയോ ഞാൻ ചിരിച്ചെന്നു വരുത്തി. അവളോട് സങ്കടപ്പെടരുത് ഞാൻ വരുമെന്ന് പറയണം എന്നു മനസിൽ നിന്നും പറയുന്ന പോലെ. പറയാനായി ഞാൻ തുനിയുമ്പോയേക്കും എന്നെ നേരിടാനാവാതെ അവൾ അകത്തു കയറി വാതിലടച്ചു.
ഒരു വിഷമത്തോടെ ഞാൻ അരുണിനരികിലെത്തി. കാറിൽ കയറി യാത്രയായി.
നീണ്ട യാത്രയ്ക്കൊടുവിൽ ഞാൻ ക്ഷീണിതനായി. എന്നാൽ മരുതൻക്കുഴിലെക്കുള്ള പാതയിലേക്ക് കാറെത്തിയ നിമിഷം എന്നിൽ നിന്നും ക്ഷീണം വിട്ടു മാറിയതെങ്ങനെ എന്നെനിക്കറിയില്ല. എന്നിലെ ആകാംക്ഷയാവാം, അറിയാനുള്ള അടങ്ങാത്ത ത്വരയാവാം ഞാൻ കൂടുതൽ ഉൽസാഹത്തോടെ പുറത്തുള്ള കാഴ്ച്ചകൾ നോക്കി നിന്നു.
പച്ചപരവതാനി വിരിച്ച നെൽപ്പാടങ്ങളും , ദൂരെ തെളിയുന്ന മലനിരകളും , പല വർണ്ണത്തിൽ വഴിയിൽ പൂത്ത പൂക്കളും, കള്ളി മുണ്ടും തലേക്കെട്ടുമായി നടക്കുന്ന ആളുകൾ, പഴയ ഒരു ഗ്രാമീണതയുടെ നേർക്കാഴ്ച്ച മനസിലാക്കിയ കുളിര് അത് അവർണ്ണനീയമാണ്.
ഞാൻ കാറിൻ്റെ ഗ്ലാസ്സ് താഴ്ത്തി, ശ്വാസം ആഞ്ഞു വലിച്ചു. മണ്ണിൻ്റെ മണമുള്ള പ്രാണവായു ഉള്ളിലേക്കു കയറുപ്പോ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി . പല പുഷ്പങ്ങളുടെയും നറുമണം എന്നെ തേടിയെത്തി. അന്തരീക്ഷം കുളിരു കോരിയിടുന്ന പോലെ തണുപ്പിൽ ലയിച്ച ചൂടു പകരുന്നു.
നാഗരികതയുടെ തിരക്കും, അഴുക്കും വന്നു ചേരാത്ത പ്രകൃതി രമണീയമായ നാട്ടിൻപ്പുറം. ഒരിക്കൽ ഇവിടെ വന്നവർക്ക്, ഇവിടുത്തെ ഈ അന്തരീക്ഷത്തിൽ ജീവിച്ചു കഴിഞ്ഞാൽ നാഗരികതയോട് വെറുപ്പു തോന്നും. പരസ്പര സ്നേഹവും, സഹജീവികളെ സഹായിക്കാനുള്ള ആത്മാർത്ഥമായ മനസ്സ് ഇത്തരം നാട്ടിൻപ്പുറത്തുക്കാർക്കു മാത്രം സ്വന്തമാണ്.
കാർ മുന്നോട്ടു നീങ്ങും തോറും എൻ്റെ ഹൃദയം പെരുമ്പറ കൊട്ടുകയാണ്. ഉള്ളുരുകി ഞാൻ പ്രാർത്ഥിക്കുകയാണ് ഉണ്ണിമോളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാവണമെന്ന്. കാരണം പാർവ്വതി അവൾ അത്ര മാത്രം എന്നിൽ സ്വാധീനം ചെലുത്തി കഴിഞ്ഞിരിക്കുന്നു. എന്നതാണ് സത്യം .

Updated: October 14, 2020 — 5:53 pm

89 Comments

  1. Bro Egane oru kadha ulathu thanne maranu poyi karanam ithra long time thanne. ini ipo kadha adhyam thott vayich manasilakanam ennale orma varu

  2. Pranaya raja anoo pending raja anoo

  3. നിങ്ങളുടെ അടുത്ത ഏതു കഥയാണ് ഇനി വരിക ?

    1. Kamuki athinte thirakkilayirunnu kurachu day

  4. ബ്രോ എഴുതി തുടങ്ങിയോ?. എന്ന് വരും എന്ന് പറയാൻ ആയോ?.

    1. Ivide sis kochum unde rathiri aane vavak orakkavumilla rapadi aayathonde eduthu nadatham amma ente kuthagayakki. Atha ezhuth vaigunnathe rathri ezhuthippo nadakkunnilla

      1. BTech മാമൻ ആണോ ❣️❤️??

  5. ഈ partinum നല്ല ഫ്ലോ ഉണ്ടായിരുന്നു.

  6. Wow രാജേട്ടാ നന്നായിട്ടുണ്ട്

    അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യാം

  7. രാജാ അതായതു തങ്ങളുടെ എല്ലാം കഥകളും ഞാൻ വായിച്ചു പക്ഷെ തങ്ങൾ എന്നെ ഒരു കാര്യത്തിൽ മാത്രം നിരാശപ്പെടുത്തികൊണ്ടിരിക്കുകയാണ്,,,,,, കളിപ്പനെ പ്രാണിയിച്ച കാന്താറി എന്നാ സ്റ്റോറിയുടെ 2ണ്ട് പാർട്ട്‌ ഇതുവരെ ഇട്ടിട്ടില്ല,, അതിനു ശേഷം തങ്ങൾ 2 കഥകളം അതിന്റ 2 3 പാർട്ടിസം ഒക്കെ ഇട്ടു പക്ഷെ ആ കഥ ഇതുവരെ ഇട്ടില്ല,, അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്,,,so dayavu ചെയ്ത് അത് എഴുതി പബ്ലിഷ് ചെയ്യുക,,, apekshayaanu????

    1. Bro athu ezhuthanam but ippo thidangiya ellam kolavum onnamath sis delivary kazhinju veetile unde kochinte koode kore time ippo povunnu athonde ezhuth night aane. Adikam pattunnilla atha athu ippo start chaiyathe vaigathe varum don’t worry

      1. Ok bro take ur own time

  8. കലിയുഗ പുത്രൻ കലി

    Good

  9. തുമ്പി?

    Ellam enikk manassilakunnund ketto. Aalkarude perukal.?☺

      1. തുമ്പി?

        Bakki njan pm ittitund.?

  10. Dear Raja, ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു തീർന്നത്. എന്തായാലും പാർവതിയും ശിവയും മനസ്സുകൊണ്ട് ഇത്ര അടുത്തതിനാൽ അവർ തന്നെ ഒന്നിക്കും. പിന്നെ ഉണ്ണിമോൾ ഒരു കോൺടാക്ട് ഇല്ലല്ലോ പിന്നെന്തിനാ ഇത്ര ടെൻഷൻ. ഒരു സംശയം അച്ഛനും അമ്മയും ഇത്രയും വൈരാഗ്യം ശിവയോട് കാണിക്കുന്നത് എന്തിനാണ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. Kurachu vaigum engilum athigam vaigilla

  11. ഖുറേഷി അബ്രഹാം

    ശിവയുടെ ഇപ്പോഴത്തെ അവസ്ഥ കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാതെ അവസ്ഥ ആയല്ലോ. അവൻ ആരെ കൂടെ നികുമോ ആവൊ. ഉണ്ണിമോളേ വിഷമിപ്പിക്കാനും വയ്യ പാർവതിയെ ഒഴിവാക്കാനും വയ്യ ശിവ ആകെ പെട്ടല്ലോ. എന്തായാലും അവൻ പാർവതിയെ കിട്ടിയില്ലേ ഇനി അവളെ കൂടെ ജീവിച്ചൂടെ. എന്തായാലും ഈ പർട്ടും ഇഷ്ടമായി.

    | QA |

    1. Chodhyangal orupade utharangal athere… Enthalle chaiyya

  12. ബ്രോ… താങ്കളുടെ എല്ലാ കഥ പോലെയും മികച്ച feel നിർത്തിയുള്ള എഴുത്തു.. ഒരുപാട് സ്നേഹം ❤️

  13. നല്ല കഥ ഫീൽ വരുന്നുണ്ട്

Comments are closed.