Love & War -3 [ പ്രണയരാജ] 425

വെറും നിലത്ത്, തണുപ്പു പറ്റി കിടക്കുന്ന അവളെ കാണുമ്പോ എനിക്ക് ദുഖമാണ്. എന്നെ സ്നേഹിച്ചു എന്നൊരു തെറ്റിൻ്റെ ശിക്ഷയാണ് അവൾ ഈ അനുഭവിക്കുന്നതെല്ലാം എന്നാൽ അതിനൊന്നും അവൾക്ക് പരിഭവമില്ല എന്നതാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്.
സത്യത്തിൽ എൻ്റെ മനസിൽ ഇപ്പോ ഒരാഗ്രഹം മാത്രം. ഉണ്ണിമോളെ തേടി പോവണം, അവളെ, അവളെ ഒരു നോക്കു കാണണം. അതു മാത്രം എൻ്റെ മനസിലുണ്ട്, ഒപ്പം ഒരു പ്രാർത്ഥനയും. എൻ്റെ ഉണ്ണിമോളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാവണെ എന്നു മാത്രം.
പാർവ്വതി, അവളെ ഇന്നെനിക്കു ഭയമാണ്, അനാഥയായ അവൾക്ക് ഇന്നൊരു കുടുംബമുണ്ട്. സംരക്ഷണത്തിനാരുമില്ലാത്ത അവൾക്കിന്നു ഭർത്താവിൻ്റെ സംരക്ഷണമുണ്ട്. സ്നേഹിക്കാൻ മാത്രം അറിയുന്ന അവൾ അനുഭവിച്ച കണ്ണുനീർ എനിക്കു  കണ്ടില്ലെന്നു നടിക്കാനാവില്ല.
ഒരു പക്ഷെ ഉണ്ണിമോൾ എനിക്കായ് കാത്തിരിക്കുകയാണെങ്കിൽ, ഞാനവളെ സ്വീകരിച്ചാൽ എല്ലാം നഷ്ടമായി വീണ്ടും അനാഥയാവുന്ന പാർവ്വതിയുടെ മുഖം. അവൾക്കത് താങ്ങാനാവുമോ… ഒരിക്കലുമില്ല. അവൾ പ്രാണ ത്യാഗം ചെയ്താൽ, അല്ലെങ്കിൽ ഒരു മാനസിക രോഗിയായാൽ, ഒരിക്കലും ഒരിക്കലും എനിക്കെന്നോടു തന്നെ ക്ഷമിക്കാനാവില്ല.
ഉണ്ണിമോൾ ഒപ്പമുണ്ടായാലും സന്തോഷത്തോടെ ജീവിക്കാനാവില്ല. അവൾ എനിക്കായി കാത്തിരിക്കുന്നുവോ…. എന്ന ഒരു സംശയം അതാണ് ഞാനും പാർവ്വതിക്കും ഇടയിലെ അകലം, ആ അകലം മറികടന്നാൽ മാത്രമേ… ഞങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാനാവു. അതിന് ഞാൻ അവളെ തേടി പോയെ മതിയാവു.
അതും ചിന്തിച്ചു ഞാൻ എപ്പോ ഉറങ്ങിപ്പോയെന്നു എനിക്കു പോലും അറിയില്ല. പുലർക്കാല സമയം, ഉദയ സൂര്യനെ  വരവേൽക്കാൻ പ്രകൃതിയൊരുങ്ങുകയാണ്, അതിൻ്റെ മുന്നോടിയെന്ന പോലെ തണുപ്പും.
ദേഹമാകെ കുളിരു കോരിയിട്ട പോലെ ഞാൻ വിറച്ചു തുള്ളി. മിഴികൾ തുറക്കാനാവാത്ത അത്ര ക്ഷീണം, തലയ്ക്കാക്കെ ഒരു കനം പോലെ, ഉള്ളിൽ പനിച്ചു തുള്ളുന്നതു പോലെ, ദേഹം വിറയ്ക്കുന്നതും, നാവിൽ നിന്നും അപസ്വരങ്ങൾ ഉയരുന്നതും ഞാനറിഞ്ഞു. തണുപ്പെനിക്കു താങ്ങാൻ കഴിയാത്ത അവസ്ഥ.
നെറ്റിയിൽ ഒരു ചുടു സ്പർഷം അറിഞ്ഞ നിമിഷം അറിയാതെ ആ കൈകൾ ഞാൻ മുറുക്കെ പിടിച്ചു ദേഹത്തോടു ചേർത്തു ചൂടിനായി. ആ സ്പർഷനം പെട്ടെന്നു തന്നെ വിട്ടകന്നു.
നിമിഷങ്ങൾക്കകം അമ്മേ…. എന്നുള്ള വിളിയും കരച്ചിലും, വേവലാതികളും കാതിൽ അലയടിക്കുന്നുണ്ട്, ആരോ എന്നെ ഉയർത്തി, പുറത്താരോ താങ്ങുന്നുണ്ട്, വായിൽ എന്തോ വെച്ചു തന്നു , ഒപ്പം വെള്ളവും, മരുന്നാണെന്ന് എൻ്റെ അബോധമനസ് തിരിച്ചറിഞ്ഞു.

Updated: October 14, 2020 — 5:53 pm

89 Comments

  1. Bro Egane oru kadha ulathu thanne maranu poyi karanam ithra long time thanne. ini ipo kadha adhyam thott vayich manasilakanam ennale orma varu

  2. Pranaya raja anoo pending raja anoo

  3. നിങ്ങളുടെ അടുത്ത ഏതു കഥയാണ് ഇനി വരിക ?

    1. Kamuki athinte thirakkilayirunnu kurachu day

  4. ബ്രോ എഴുതി തുടങ്ങിയോ?. എന്ന് വരും എന്ന് പറയാൻ ആയോ?.

    1. Ivide sis kochum unde rathiri aane vavak orakkavumilla rapadi aayathonde eduthu nadatham amma ente kuthagayakki. Atha ezhuth vaigunnathe rathri ezhuthippo nadakkunnilla

      1. BTech മാമൻ ആണോ ❣️❤️??

  5. ഈ partinum നല്ല ഫ്ലോ ഉണ്ടായിരുന്നു.

  6. Wow രാജേട്ടാ നന്നായിട്ടുണ്ട്

    അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യാം

  7. രാജാ അതായതു തങ്ങളുടെ എല്ലാം കഥകളും ഞാൻ വായിച്ചു പക്ഷെ തങ്ങൾ എന്നെ ഒരു കാര്യത്തിൽ മാത്രം നിരാശപ്പെടുത്തികൊണ്ടിരിക്കുകയാണ്,,,,,, കളിപ്പനെ പ്രാണിയിച്ച കാന്താറി എന്നാ സ്റ്റോറിയുടെ 2ണ്ട് പാർട്ട്‌ ഇതുവരെ ഇട്ടിട്ടില്ല,, അതിനു ശേഷം തങ്ങൾ 2 കഥകളം അതിന്റ 2 3 പാർട്ടിസം ഒക്കെ ഇട്ടു പക്ഷെ ആ കഥ ഇതുവരെ ഇട്ടില്ല,, അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്,,,so dayavu ചെയ്ത് അത് എഴുതി പബ്ലിഷ് ചെയ്യുക,,, apekshayaanu????

    1. Bro athu ezhuthanam but ippo thidangiya ellam kolavum onnamath sis delivary kazhinju veetile unde kochinte koode kore time ippo povunnu athonde ezhuth night aane. Adikam pattunnilla atha athu ippo start chaiyathe vaigathe varum don’t worry

      1. Ok bro take ur own time

  8. കലിയുഗ പുത്രൻ കലി

    Good

  9. തുമ്പി?

    Ellam enikk manassilakunnund ketto. Aalkarude perukal.?☺

      1. തുമ്പി?

        Bakki njan pm ittitund.?

  10. Dear Raja, ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു തീർന്നത്. എന്തായാലും പാർവതിയും ശിവയും മനസ്സുകൊണ്ട് ഇത്ര അടുത്തതിനാൽ അവർ തന്നെ ഒന്നിക്കും. പിന്നെ ഉണ്ണിമോൾ ഒരു കോൺടാക്ട് ഇല്ലല്ലോ പിന്നെന്തിനാ ഇത്ര ടെൻഷൻ. ഒരു സംശയം അച്ഛനും അമ്മയും ഇത്രയും വൈരാഗ്യം ശിവയോട് കാണിക്കുന്നത് എന്തിനാണ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. Kurachu vaigum engilum athigam vaigilla

  11. ഖുറേഷി അബ്രഹാം

    ശിവയുടെ ഇപ്പോഴത്തെ അവസ്ഥ കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാതെ അവസ്ഥ ആയല്ലോ. അവൻ ആരെ കൂടെ നികുമോ ആവൊ. ഉണ്ണിമോളേ വിഷമിപ്പിക്കാനും വയ്യ പാർവതിയെ ഒഴിവാക്കാനും വയ്യ ശിവ ആകെ പെട്ടല്ലോ. എന്തായാലും അവൻ പാർവതിയെ കിട്ടിയില്ലേ ഇനി അവളെ കൂടെ ജീവിച്ചൂടെ. എന്തായാലും ഈ പർട്ടും ഇഷ്ടമായി.

    | QA |

    1. Chodhyangal orupade utharangal athere… Enthalle chaiyya

  12. ബ്രോ… താങ്കളുടെ എല്ലാ കഥ പോലെയും മികച്ച feel നിർത്തിയുള്ള എഴുത്തു.. ഒരുപാട് സ്നേഹം ❤️

  13. നല്ല കഥ ഫീൽ വരുന്നുണ്ട്

Comments are closed.