കൃഷ്ണ രൂപത്തിൽ ക്രിസ്തുവും [Shibin] 114

Views : 1338

പോകാം” “വേണ്ടാടീ വെള്ളം മതി വീട്ടീന്ന്‍ കഴിച്ചോളാം” വെള്ളം
കുടിച്ച്‌ അമ്മാവന്‍ “ഡാ.. രവിയെ ഞാന്‍ പോകുവാ എങ്ങനെ
ആണെന്ന് വച്ചാല്‍ നിങ്ങള്‍ ആലോചിക്ക്” അമ്മാവന്‍ തടിയൂരി”രമേ കറുമ്പിക്ക് കാടി കൊടുത്തോ…?” “അതൊക്കെ ഞാന്‍ കൊടുത്തു
അണ്ണന്‍ പോയകാര്യം പറ” “ആ പയ്യന്‍റെ അച്ഛനും അമ്മാവനും
ഉണ്ടായിരുന്നു അവിടെ ഞങ്ങള്‍ അവരുമായി സംസാരിച്ചു
ബിവറേജസ്സില്‍ ആ പയ്യന് ഒരു ജോലി പറഞ്ഞുവച്ചിട്ടുണ്ട്
രണ്ടുലക്ഷം രൂപാ കൊടുത്താല്‍ ആ ജോലി കിട്ടും അത് നമ്മള്‍
കൊടുക്കണം അത്രയേ ഉള്ളു അവരുടെ ആവശ്യം”
“അപ്പോള്‍ പിന്നെ മോള്‍ക്ക് സ്വര്‍ണ്ണം എങ്ങനെ കൊടുക്കും…?”
രമയ്ക്ക് സംശയവും ആശങ്കയും ഏറി “അതും ഞാന്‍ ചോദിച്ചു
അത് നമ്മുടെ ഇഷ്ട്ടംപോലെ ചെയ്യാന്‍ പറഞ്ഞു സ്വര്‍ണ്ണം
ഇടാതിരിക്കുകയോ അല്ലെങ്കില്‍ ഒരുദിവസത്തേക്ക് മുക്കുപണ്ടം
വാങ്ങി ഇടുകയോ ചെയ്യാന്‍ പറഞ്ഞു” .”അത് നമുക്കല്ലേ അണ്ണാ
നാണക്കേട് വെറും കയ്യോട് നമ്മുടെ കുഞ്ഞിനേ ഇറക്കി വിട്ടു
എന്ന്‍ നാട്ടുകാര്‍ പറയില്ലേ അതുകൊണ്ട് മുക്കുപണ്ടം എങ്കിലും
വാങ്ങി ഇടണം അണ്ണാ .അത് നില്‍ക്കട്ടെ നമ്മള്‍ ഈ രണ്ടുലക്ഷം
എങ്ങനെ ഉണ്ടാക്കും അണ്ണാ..? പിന്നെ കല്യാണചിലവും.”

രമക്ക് വീണ്ടും ആധിയായി “നീ അവിടിരി ഞാന്‍ പറയട്ടെ” രവി
അവളെ പിടിച്ച് അരികിലിരുത്തി “നമ്മള്‍ അഞ്ഞൂറ് ഏത്തവാഴ
നട്ടിട്ടുണ്ട് എല്ലാം ഏതാണ്ട് കുലക്കാറുമായി ഇപ്പോള്‍ ഒരു കിലോ
പച്ച ഏത്തക്കായ്ക്ക് എണ്‍പത് രൂപ വിലയുണ്ട് ഒരു കുല
ഏകദേശംഅഞ്ച് കിലോ തൂങ്ങും ഓണം അല്ലേ വരുന്നത്
വിലകുറയാന്‍ വഴിയില്ല കിലോയ്ക്ക് ഒരു എഴുപത് രൂപ വച്ച്
കിട്ടിയാലും ഒന്നേമുക്കാല്‍ ലക്ഷം രൂപാ നമുക്ക് കിട്ടും പിന്നെ നമ്മുടെ
കറുമ്പിയെ കൊടുത്താല്‍ ഇരുപത്തഞ്ച് കിട്ടാതിരിക്കുമോ
ബാക്കി കല്യാണചിലവിന് വഴി വേറേകാണണം ആധാരം പണയം
വച്ച് ഒരു ലോണ്‍ എടുക്കാം എന്ന്‍ വച്ചാല്‍ അവളെ പഠിപ്പിച്ചതിന്‍റെ
ലോണ്‍ പകുതിപോലും അടഞ്ഞുതീര്‍ന്നില്ല .ദൈവം എന്തെങ്കിലും
ഒരു വഴി കാണിക്കാതിരിക്കില്ല” ആത്മഗദം അയവിറക്കി
രണ്ടുപേരും അവരുടെ ജോലിയില്‍ മുഴുകി .

വാക്ക് പറഞ്ഞ് കല്യാണതീയതിയും നിശ്ചയിച്ചു “അഞ്ച് മാസം
ഉണ്ട് ഇനി അതിനിടയില്‍ പൈസാ ശെരിയാകണം എങ്ങനാ അണ്ണാ..?”
“എങ്ങനാ അണ്ണാ..?” എന്ന രമയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രവി
പരുങ്ങി സഹികെട്ടപ്പോള്‍ ഒരുനാള്‍ പറഞ്ഞു ‘ഡീ… വാ തന്ന ദൈവം
ഇരയും തരും” “അങ്ങനെ പറഞ്ഞിരുന്നോ പെണ്ണ്‍ വീട്ടില്‍ നില്‍ക്കും”
“നീ ഒന്ന്‍ ചുമ്മാതിരിയെടീ വഴിയുണ്ടാകും.”
ഒരാഴ്ചകഴിഞ്ഞ് പാറായി ചേട്ടന്‍റെ കടയില്‍ കാലിച്ചായ കുടിക്കാന്‍
കയറിയപ്പോള്‍ പാറക്കാടന്‍ വിജയന്‍റെ ചോദ്യം “രവിയേ…
കല്യാണത്തിന് ഇനി അധികമില്ല കാശിന്‍റെ വഴിയൊക്കെ കണ്ടോ…?”
ഇത് കേട്ടാല്‍ തോന്നും ഇല്ല എങ്കില്‍ ഇവന്‍ തരും എന്ന് മിണ്ടാതെ
ചിരിച്ചു കൊണ്ട് നിന്നപ്പോള്‍ അമറാന്‍ രാഘവന്‍റെ വക അടുത്തത്
“അതിനൊക്കെ അവന്‍ ഒരു വഴി കണ്ടിട്ടുണ്ടാകും അവന്‍ ആരാ
മോന്‍…?” ഇതിലൊന്നും പെടാതെ കണ്ട്രാവി രാമന്‍ ഒരു മൂലയില്‍
ഇരുന്ന്‍ ഉറക്കെ പേപ്പര്‍ വായിക്കുന്നു.

“വൃക്ക ആവശ്യം ഉണ്ട്
എ.ബി നെഗറ്റീവ് ഗ്രൂപ്പില്‍ പെട്ട വൃക്ക ആവശ്യംഉണ്ട്
നല്‍കുന്നവര്‍ക്ക് തക്കതായ പ്രതിഭലം നല്‍കുന്നതായിരിക്കും”

Recent Stories

The Author

Shibin

12 Comments

  1. സുദർശനൻ

    നല്ല കഥയാണ്. ആദ്യം വായിച്ചപ്പോൾ അഭിപ്രായം പറഞ്ഞിരുന്നില്ല.രണ്ടാമതു വായിച്ചപ്പോഴാണ് അഭിപ്രായം അറിയിക്കണമെന്ന തോന്നലുണ്ടായത്. ഇത്തരം നല്ല കഥകൾ ഇനിയും എഴുതണം. ആശംസകൾ!

  2. നന്നായിട്ടുണ്ട്

  3. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട്bro
    ഒരോ വരികളും അസ്സലായിട്ടുണ്ട്

    “”ഒരോ കുറ്റി പുട്ട് ജനിക്കുമ്പോൾ നാല് പഴം😄😄

  4. അസ്സലായി ബ്രോ..😍
    സ്നേഹത്തിന്റെ മുഖം, അവിടെ കൃഷ്ണനും ക്രിസ്തുവും എല്ലാം ഒന്നു തന്നെ👍👍
    കണ്ണു നിറഞ്ഞെങ്കിലും അതൊരു സന്തോഷത്തിലേക്കും സമാധാനത്തിലേക്കും തന്നെ എത്തിച്ചു❤️❤️

  5. 👌🏼👌🏼👌🏼

  6. ഒന്നും പറയാനില്ല ബ്രോ..
    മനസും കണ്ണും നിറച്ചു..!!
    വീണ്ടും വരിക❤️

  7. ബ്രോ… ഈ കഥയിൽ പറഞ്ഞ പടനിലം ആണോ സ്ഥലം…. നല്ല കഥ… കണ്ണു നനയിച്ചു 😍

  8. സുജീഷ് ശിവരാമൻ

    😍😍😍😍😍😍

  9. ഋഷി ഭൃഗു

    തരാന്‍ സ്നേഹം മാത്രേള്ളൂ ഷിബിനേ
    💖💖💖

  10. ദൈവത്തിന് സ്നേഹത്തിന്റെ മുഖമല്ലേ
    ഉണ്ടാവുക………
    കൊള്ളാം🥰

  11. “അവിടുത്തേ കാഴ്ചകള്‍ അവനിലുണ്ടായ ഭയത്തെ
    പതിന്‍മടങ്ങ്‌ വര്‍ദ്ധിപ്പിക്കാന്‍ പോന്നവയായിരുന്നു.

    ശൂന്യതയില്‍നിന്ന് കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍
    വരുന്ന പരുന്തിന്‍കാലുകള്‍”

    ഈ വരികൾ എവിടെയോ വായിച്ചത് ഓർക്കുന്നു.ഈ കഥ അല്ല ജസ്റ്റ്‌ ഈ വരികൾ മാത്രം. Maybe ഷിബിന്റെ വേറെയും കഥകൾ ഞാൻ വായിച്ചിട്ടുണ്ടാവും

    നല്ല കഥ ബ്രോ ഇനിയും എഴുതുക

  12. ഇതും നല്ലൊരു കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com