കർണ്ണ ധര്‍മം [Ajith Divakaran] 62

ആ കാഴ്ച കണ്ടു അന്ധാളിച്ചു പോയി, കയ്യില് ആയുധം ഉണ്ട് എന്നാല് പ്രയോഗിക്കുന്നില്ല.പരാജയം ഇരന്നു വാങ്ങുന്നത് പോലെ എനിക്ക് തോന്നി.അപ്പോള് ഞാന് ഓര്ത്തു കര്ണന് പറഞ്ഞ ശാപത്തിന്റെ കഥകള്.ഗുരുവായ പരശുരാമനും കാനനത്തില് നിന്ന് അറിയാതെ സംഭവിച്ച ഒരു തെറ്റിന് കിട്ടിയ ശാപം എല്ലാം മനസ്സില് വന്നു നിറഞ്ഞു. ബ്രാഹ്മണന് ആണെന്ന് പറഞ്ഞു പരശുരാമന്റെ കയ്യില് നിന്ന് ആയോധനകലകള് കൈ വശത്താക്കിയ കര്ണന് പിന്നീടു ക്ഷത്രിയന് എന്നാണെന്ന് അറിഞ്ഞപ്പോള് പരശുരാമന് ശപിച്ചു പറഞ്ഞു ആവശ്യസമയത് നീ പഠിച്ച വിദ്യകള് നിനക്ക് ഉപയോഗിക്കാന് മറന്നു പോകട്ടെ.അതേ പോലെ കാട്ടില് വേട്ടയാടി കൊണ്ടിരുന്നപ്പോള് ഒരു ബ്രാഹ്മണന്റെ പശുവിനെ അറിയാതെ കൊന്നപ്പോള് അയാള് ശപിച്ചു നീ ഈ പശുവിനെ പോലെ നിസഹയകനായി മരിക്കും.
യുദ്ധ നിയമം അനുസരിച്ച് കര്ണന് അര്ജുനനോടു പറഞ്ഞു, രഥം കരക്ക് കയറ്റുന്നത് വരെ യുദ്ധം നിര്ത്താന്.എന്നാല് ഭഗവാന് കൃഷ്ണന് അര്ജുനനോടു ഉപദേശിച്ചു കര്ണനെ ആക്രമിക്കാന്, നിരായുധന് ആയിരുന്ന കര്ണനെ അര്ജുനന് പുറകില് നിന്ന് ആക്രമിച്ചു.യോദ്ധാക്കളുടെ രാജകുമാരന് അതൊരു പ്രഹരം ആയിരുന്നില്ല. വില്ലാളി വീരന് കര്ണന് അര്ജുനനെ തിരിച്ചും ആക്രമിച്ചു, കര്ണന്റെ ആക്രമണത്തില് അര്ജുനന്റെ ഗാണ്ടീവ അസ്ത്രം അവന്റെ ജീവിതത്തില് ആദ്യമായി കയ്യില് നിന്ന് വീണു.അര്ജുനന് ബോധ രഹിതന് ആയി. യുദ്ധ നിയമത്തെ മനസാ വരിച്ച കര്ണന് ബോധ രഹിതനായ അര്ജുനനെ തുടര്ന്ന് ആക്രമിക്കാതെ തന്റെ രഥം ഉയര്ത്താന് വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു.
എന്നാല് ബോധം തിരിച്ചു കിട്ടിയ അര്ജുനന് ഭഗവാന് കൃഷ്ണന്റെ ഉപദേശ പ്രകാരം കര്ണനെ പുറകില് നിന്ന് ആക്രമിച്ചു.തന്റെ അഞ്ജലിക അസ്ത്രം ഉപയോഗിച്ച് നിരായുധന് ആയ ആ പോരാളിയെ പിറകില് നിന്ന് ആക്രമിച്ചു വീഴ്ത്തി.
എനിക്ക് ആ വീഴ്ച കണ്ടു നില്ക്കാനായില്ല,കാരണം എന്റെ നായകന് ,അല്ല ഇഷ്ടപുരുഷന് ചതിയില് വീഴ്തപെട്ടിരികുകയാണ്.ആ യുദ്ധഭൂമിയില് ഞാന് മറ്റൊന്നും ആലോചിച്ചില്ല.ഞാന് കര്ണനോട് ഓടി അടുത്തു. ഞാന് ചുറ്റും നോക്കി. ദുര്യോധനന് വിലപിക്കുകയാണ്. തന്റെ നേര് സഹോദരങ്ങള് മരണപെട്ടപ്പോളും ഒരു തുള്ളി കണ്ണുനീര് പൊടിക്കാതിരുന്ന ദുര്യോധനന് അലമുറ ഇട്ടു കരയുകയാണ്. എനിക്ക് ആ സ്നേഹം കണ്ടപ്പോള് മനസിലായി കര്ണന്റെ ചിന്ത ധര്മത്തില് ആയിരുന്നു.ഈ ലോകത്തിനു അനീതി എന്ന് തോന്നിയാലും പരസ്പരം വിശ്വസിക്കുന്ന രണ്ടു മനസുകള് തമ്മിലുള്ള വ്യവസ്ഥാപിത ധര്മം.ലോകം ദുഷ്ടന് എന്ന് വിളിച്ച ദുര്യോധനന്റെ സ്നേഹം ,ആത്മാര്ത്ഥ എനിക്ക് അവിടെ കാണാന് പറ്റി.
വീണു കിടക്കുന്ന കര്ണന്റെ അടുക്കല് ഞാന് മുട്ടുകുത്തിയിരുന്നു കരയുമ്പോള് പാതി അടഞ്ഞ കണ്ണുകള് കൊണ്ട് എന്നെ നോക്കി കര്ണന് എന്നോട് പുഞ്ചിരി തൂകി പറയുന്നുണ്ടായിരുന്നു.മകനേ….ഇതാണ് കര്ണന്…ഇതാണ് കര്ണന്റെ ധര്മം….കര്ണന്റെ ജീവന്…ആരയും ചതിക്കാത്ത സ്നേഹ നിയമങ്ങള്…

38 Comments

  1. വളരെ നന്നായിട്ടുണ്ട്.. മികച്ച അവതരണം.. കർണ്ണൻ ഇസ്തം?..ആശംസകൾ ഡിയർ?

  2. എന്നും നിന്ദകൾ ഏറ്റുവാങ്ങാൻ കർണ്ണന്റെ ജീവിതം ബാക്കി കഥ കൊള്ളാം അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക

  3. ജീന_ അപ്പു

    My first hero ❤️

  4. എന്റെ ഇഷ്ട കഥാപാത്രം. കർണ്ണൻ. ഇതിൽ ഈ ഒരു വരി അത് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ” നീ ആഗ്രഹിച്ച പോലെ ദ്രൌപതിയെ നിനക്ക് ലഭിക്കും.” കാരണം ഞാൻ കർണ്ണനെ സംബന്ധിച്ചുള്ള പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. എന്തായാലും കഥ സൂപ്പർ.

    1. നീല കുറുക്കൻ

      കാരണം പാഞ്ചാലി സ്വയംവരത്തിന് പോയിരുന്നല്ലോ. അതായിരിക്കും ഉദ്ദേശിച്ചത്

      1. നീല കുറുക്കൻ

        കർണൻ**

  5. പറഞ്ഞറിഞ്ഞു കേട്ട കഥകളിൽ നിന്നു ചതിയാൽ പരാജയപ്പെടേണ്ടി വന്ന കർണ്ണന്റെ കഥ നന്നായിട്ടെഴുതി….❤️❤️

    1. നന്ദി❣️❤️

  6. അജിത്ത്,
    മഹാഭാരത കഥകളിൽ കർണൻ ആയിരുന്നു ശരി പക്ഷെ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ യോദ്ധാവ്. എഴുത്ത് സൂപ്പർ കുറച്ച് അക്ഷരത്തെറ്റ് വായനയുടെ ആസ്വാദനത്തിന് മങ്ങലേൽപ്പിക്കുമെങ്കിലും ഇത്തരം വിഷയമെടുത്ത് എഴുതാൻ തുനിഞ്ഞതിന് അഭിനന്ദനങ്ങൾ…

    1. ആദ്യം ആയാണ് മലയാളം ടൈപ് ചെയ്ത പോസ്റ്റുന്നത്. അതിന്റെ കുറവുകൾ അടുത്ത തവണ മുതൽ പരിഹരിക്കാം. നല്ല വാക്കുകൾക്കു ഒരുപാട് നന്ദി❣️❣️

  7. ❣️❣️

  8. അജിത്ത്.
    മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. തൻ്റെ ജീവൻ വരെ ദാനമായി കൊടുത്ത് കർണൻ. സുഹൃത്തിന് വേണ്ടി കൂടെ നിന്നവൻ.ആരൊക്കെ എന്തൊക്കെ വാഗ്ദാനം നൽകിയും വാക് തെറ്റിക്കാതെ മിത്രതിന് വേണ്ടി കൂടപിറപ്പുകളോട് യുദ്ധം ചെയ്തവൻ. വളരെ നല്ല ഒരു കഥ. ഒരുപാട് ഇഷ്ടായി. പിന്നെ കുറച്ച് സ്പെല്ലിംഗ് mistake ഉണ്ടായിരുന്നു. അടുത്ത കഥാക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി❣️❣️.. അക്ഷരതെറ്റുകൾ അടുത്ത കഥ മുതൽ പരിഹരിക്കാം. ❣️❣️

  9. നന്നായിട്ടുണ്ട്…

    1. നന്ദി❣️❣️

  10. കർണ്ണൻ… തോറ്റു പോയവൻ ആണെങ്കിലും മഹാഭാരതത്തിൽ എന്നെ ഏറ്റവും അത്ഭുധപെടുത്തിയ കഥാപാത്രം.. കവചകുണ്ഡലങ്ങൾ ഉണ്ടായിരുന്നു എങ്കിൽ അവൻ തോൽക്കില്ലായിരുന്നു. ഒപ്പം ബ്രാഹ്മണ ശാപവും.. എന്ത് ചെയ്യാൻ ആയിരുന്നു എതിർ ഉള്ള കൃഷ്‌ണൻ “ലക്ഷ്യം ആണ് പ്രധാനം, മാർഗം അല്ല” എന്ന രീതി പിന്തുടരുന്ന ഭഗവാൻ അല്ലെ..
    ഒത്തിരി ഇഷ്ടപ്പെട്ടു ഈ സൃഷ്ട്ടി.. അക്ഷരതെറ്റുകൾ ശ്രദ്ധിക്കണം… ഇനിയും വരിക ഇതുപോലെ ചിന്തകളിലേക്ക് നയിക്കുന്ന സൃഷ്ട്ടികളുമായി..
    സ്നേഹം..

    1. ❤️❤️

      നന്ദി..

      അടുത്ത തവണ മുതൽ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്..

      ❣️❣️

  11. നന്നായിട്ടുണ്ടയിരുന്നും???????????????????

    1. നന്ദി❤️

  12. മനോഹരമായിരിക്കുന്നു

    കര്‍ണ്ണന്‍ നേ൪മുന്നില്‍ നില്‍ക്കുന്ന പോലെ

    അത്രയ്ക്കും ഗംഭീരം

    കര്‍ണ്ണനേ തോല്‍പ്പികാന്‍ ആര്‍ക്കും ആയിട്ടില്ല

    എന്നും ചതിയിലൂടെ മാത്രമേ അഹംകരിയായ അര്‍ജുന൯ ജയിച്ചിട്ടുള്ളൂ
    തന്തയായ ദേവേന്ദ്രന്റെ എല്ലാ വേന്ദ്രതരവും മകന് കിട്ടിയിട്ടുണ്ട്

    അര്‍ജുനന്റെ ചതി ആണ് ഏകലവ്യന്‍,ഭീഷ്മര്‍ , ജയദ്രഥന്‍ കര്‍ണ്ണന്‍ വരെ ഉള്ളവരുടെ ചരിത്രവും,,

    ടൈപ്പിങ് മിസ്ടെക്കുകള്‍ വായനസുഖത്തെ ഒരല്പം അലോസരപ്പെടുത്തിയിട്ടുണ്ട്, അതൊന്നു ശരി ആക്കിയാല്‍ അഭികാമ്യം

    1. പ്രീയപ്പെട്ട ഹർഷേട്ട.. അദ്യമായാണ് ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നത്. അടുത്ത തവണ മുതൽ തെറ്റുകൾ ഒഴിവാക്കി എഴുതാം. എഴുത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞത്തിൽ ഒരുപാട് സന്തോഷം.. ?❤️❤️

    2. നീല കുറുക്കൻ

      @harshan

      അർജ്ജുനന്റെ ചതി എന്നത് ശരിയല്ല. അര്ജുനന് വേണ്ടി മറ്റുള്ളവരുടെ ചതികൾ ആണ് നടന്നത്. ഏകലവ്യനെ ചതിച്ച ദ്രോണർ, യുദ്ധത്തിൽ പല വട്ടം കൃഷ്ണൻ, ഇന്ദ്രൻ.. എല്ലാം പക്ഷെ അര്ജ്ജുനന് വേണ്ടി.. ???

      മഹഭാരഥത്തിൽ എന്റെ ഹീറോസ് എന്നും ഭീഷ്മരും കർണാനുമാണ്. പിന്നെ രണ്ടാമൂഴം വായിച്ചതോടെ ഭീമനും.. ??????

      1. നീല കുറുക്കൻ

        @അജിത്..

        നന്നായിരുന്നു. കൂടുതൽ മികവോടെ വീണ്ടും വരിക. ???

      2. ചതി എന്നത്
        തന്നെകാളും ഒരാളും മുകളിൽ പോകരുത് എന്ന അർജുനന്റെ ചിന്ത
        എല്ലാം ബന്ധപെട്ടു കിടക്കുന്നു

        കൃഷ്ണ നിർദേശപ്രകാരം ആണെങ്കിൽ കൂടിയും
        നിയമങ്ങൾക്ക് വിരുദ്ധം ആണെങ്കിൽ അത് അനീതി തന്നെയാണ്

        ,,,,,,,,,,,,,,
        അതിനർത്ഥം കർണ്ണനും ജയദ്രഥനും ഭേഷ്‌മാരും ഒക്കെ ധർമ്മ൦ ചെയ്തു എന്നല്ല
        അവരും സാന്ദര്ഭികമായി അധർമങ്ങൾക് നേരെ കണ്ണടച്ചിട്ടുണ്ട്

        1. നീല കുറുക്കൻ

          അതും ശെരി തന്നെ..

    3. പരബ്രഹ്മം

      * അപ്പോൾ വിരാട യുദ്ധത്തിൽ അർജുനൻ ഇവരെ ഒക്കെ തോല്പിച്ചതോ? അതും ഒറ്റയ്ക്ക്
      * ജയദ്രഥന്റെ മരണം അർജുനന്റെ ചതി എങ്ങനെ ആകും ? കൃഷ്ണന്റെ യുദ്ധ തന്ത്രം അല്ലേ ?
      ഏകലവ്യൻ : ദ്രോണർക്ക് അർജുനനോടുള്ള അത്യധികമായ വാത്സല്യം. , പിന്നെ ഒരു കാട്ടാളൻ ക്ഷത്രിയനായ തന്റെ ശിഷ്യനെക്കാൾ ശ്രേഷ്ഠൻ ആയിക്കൂടാ എന്നുള്ള ഒരു…….

      ഭീഷ്മർ: കർമഫലം

      ഇതൊക്കെയും യഥാർത്ഥത്തിൽ കൃഷ്ണന്റെ യുദ്ധതന്ത്രം അല്ലെ. ആധുനിക കാല സീരിയലുകൾ അല്ലെ കർണ്ണനെ ഇത്രയും മഹത്വ വത്കരിച്ചതു ??
      അർജുനൻ ‘നരന്റെ’ അവതാരം ആണ്.

      അർജുനൻ നേരിട്ട് ഒരു ചതിയും യുദ്ധത്തിൽ നടത്തിയിട്ടില്ലല്ലോ, എല്ലാം ഭഗവാന്റെ കല്പന പ്രകാരം ചെയ്തു എന്നല്ലേ ഉള്ളു.

      (എന്റെ മനസ്സിൽ ഇതേ പോലെ ഘടോത്കചനെ കുറിച്ച എഴുതണം എന്നുണ്ടായിരുന്നു, പക്ഷെ അത് പോലെ ഉള്ള കഥകൾ ഇവിടെ കണ്ടിട്ടില്ലാത്ത കൊണ്ട് എഴുതാഞ്ഞതാ. സത്യത്തിൽ അർജുനന്റെ ജീവൻ സംരക്ഷിക്കാൻ വേണ്ടി കൃഷ്ണൻ ഘടോത്കചനെ ബലി കൊടുക്കുകയാരുന്നല്ലോ)

      1. ആധുനിക കാല സീരിയലുകൾ അല്ലെ കർണ്ണനെ ഇത്രയും മഹത്വ വത്കരിച്ചതു ??
        അല്ല എന്നു വേണം പറയാൻ, കാരണം ആധുനിക സീരിയലുകൾ വരുന്നതിന് മുൻപ് ഇതേ കർണ്ണന്റെയും ഏകലവ്യന്റെയും കഥകൾ വായിച്ച് മനസ്സിലാക്കിയവർ ഇങ്ങനെയേ പറയൂ. മഹാഭാരതത്തിൽ പാണ്ഡവ കൗരവ ശിഷണം പൂർത്തിയാക്കുന്ന സമയത്ത് ഭീഷ്മർ പറയുന്ന ഒരു സന്ദർഭമുണ്ട് കർണ്ണനാണ് അർജ്ജുനനെക്കാൾ പ്രതിഭാശാലിയായ വില്ലാളി എന്ന്. അതുപോലെ ഏകലവ്യനും.

        1. പരബ്രഹ്മം

          കർണ്ണൻ ധനുർവിദ്യ പഠിച്ചത് ചതിയിൽ കൂടെ അല്ലേ ? ചതിയിലൂടെ നേടുന്നതൊന്നും ശാശ്വതമാവില്ല എന്നൊരു പാഠം ആണ് കർണന്റെ ജീവിതം.

          1. ക്ഷത്രിയരെ മാത്രമേ ധനുർ വിദ്യ പഠിപ്പിക്കുക ഉള്ളു എന്ന് പറഞ്ഞ ദ്രോണരും, ബ്രഹ്മാണന് മാത്രമേ ധനുർ വിദ്യ അഭ്യസിപ്പിക്കുകയുള്ളു എന്ന് പറഞ്ഞു പരശുരാമനും ഉച്ച നീചത്വം കാണിച്ചത് കൊണ്ടല്ലേ കർണ്ണന് കള്ളം പറയേണ്ടി വന്നത്.

      2. നീല കുറുക്കൻ

        സാധാരണ കഴിവുകൾ കൊണ്ട് നടക്കുന്നവർക്കെതിരെ അസാധാരണ കഴിവുകൾ കൊണ്ട് നേരിടുന്നതും ചതി തന്നെ. സൂര്യനെ മറച്ച് സന്ധ്യ യായി എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ടല്ലേ ജയദ്രഥനെ പുറത്തു കൊണ്ടുവന്നത്.

  13. ശങ്കരഭക്തൻ

    ❤️

    1. ❣️❣️

  14. ❤️

    1. ❣️❣️

    1. ❣️❣️

      1. Vallare manoharam♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️karnnan

Comments are closed.