വിളിച്ചു….അവന്റെ അടുക്കല് ചെന്ന്…അവനെ അവന്റെ കവിളുകളില് ഉമ്മ വെച്ച് പോട്ടികരയുകയാണ്. ആ കരച്ചില് ഒരു ഏറ്റു പറച്ചില് ആയിരുന്നു. ഒരു ജന്മത്തില് ചെയ്ത ഏറ്റവും വലിയ പാപത്തെ ഏറ്റു പറച്ചില്. കുന്തി ചുണ്ടുകള് ചലിപ്പിക്കാന് തുടങ്ങി…മകനെ ..നീ എന്റെ മകന് ആണ്…എന്റെ കടിഞ്ഞൂല് പുത്രന്…ദുര്വാസവു മഹര്ഷിയുടെ വരത്താല് ലോകത്തിനു പ്രഭ ചൊരിയും സൂര്യഭാഗവനാല് എനിക്ക് ജനിച്ച പുത്രന് ആണ് നീ. അന്ന് കന്യകയായ എനിക്ക് സൂര്യ ഭഗവാന്റെ പ്രീതിയില് ജനിച്ചതാണ് നീ. എന്നാല് കന്യകയായ എനിക്ക് പുത്രന് ജനിച്ചാല് ലോകം എന്നെ വിധിക്കുന്നത് ഓര്ത്തു നിന്നെ ഞാന് ഉപേക്ഷിച്ചതാണ്. ഈ പാപിയായ അമ്മയോട് മാപ്പ് നല്കണം, കുന്തി നടന്ന കഥകള് എല്ലാം കര്ണനോട് വിവരിച്ചു.
കരണന് ഒന്നും മിണ്ടാതെ അങ്ങനെ നില്ക്കുകയാണ്….ശരീരം ആകെ വിറക്കുന്നുണ്ട്.
കുന്തി തുടര്ന്നു…പാണ്ഡവന്മാര് നിന്റെ സഹോദരങ്ങള് ആണ്. നീ യുദ്ധത്തില് അവരോടൊപ്പം നില്ക്കണം. നിന്റെ ചോരയാണ് അവര്.
കര്ണന് ഒരു നിമിഷം മൌനം ആയിരുന്നു…എന്നിട്ട് തുടര്ന്നു…
അമ്മേ ….എനിക്ക് എന്റെ വക്കില് നിന്ന് വ്യതിചലിക്കാന് പറ്റുകയില്ല. സുര്യപുത്രന് ആയി വളര്ന്ന എനിക്കുള്ള അറിവ് ചെറുതാണെങ്കിലും, ഞാന് പഠിച്ചിട്ടുള്ളത് സ്നേഹം ആണ് ജീവിതത്തോടുള്ള കടപ്പാട്. എന്റെ സുഹൃത്തായ ദുര്യോധനനെ ഞാന് അത്രത്തോളം സ്നേഹിക്കുന്നു. ലോകം എന്നെ തള്ളി പറഞ്ഞപ്പോളും എന്നെ ഒപ്പം നിര്ത്തിയവനെ തള്ളി പറയാന് എന്റെ ഹൃദയം സമ്മതിക്കുന്നില്ല. ഞാന് അത്രത്തോളം സ്നേഹിക്കുന്നു. ലോകം എന്നെ തള്ളി പറഞ്ഞപ്പോളും എന്നെ ഒപ്പം നിര്ത്തിയവനെ തള്ളി പറയാന് എന്റെ ഹൃദയം സമ്മതിക്കുന്നില്ല.
കര്ണന് തുടര്ന്ന്…അമ്മെ ഞാന് നിങ്ങള്ക്ക് ഒരു ഉറപ്പു തരാം,,,യുദ്ധം കഴിയുമ്പോളും നിങ്ങള്ക്ക് അഞ്ചു മക്കള് തന്നെ ഉണ്ടാകും…ഒന്നുകില് ഞാന് അല്ലെങ്കില് അര്ജുനന്. പാണ്ഡവരില് വേറെ ഒരാളെയും ഞാന് യുദ്ധത്തില് കൊല ചെയ്കയില്ല.
കുന്തി ഒന്നും മിണ്ടാതെ മുന്പോട്ടു നടന്നു…എന്നിട്ട് ഒരു നിമിഷം എന്തോ ഒന്ന് ആലോചിച്ചു നിന്നിട്ട് കരണനോട് പറഞ്ഞു നിന്റെ കയ്യില് ഉള്ള നാഗാസ്ത്രവും രുദ്രസ്ത്രവും ഒന്നില് കൂടുതല് പ്രാവശ്യം നീ അര്ജുനന് നേരെ ഉപയോഗിക്കല്ലേ. എന്നിട്ട് ദയനീയമായി അവനെ നോക്കി വിങ്ങി പൊട്ടി.
കര്ണന് ഒരു നിമിഷം സ്തംബിതനായി, തന്റെ ജീവിതത്തില് ആദ്യമായി തന്റെ ജനയത്രി ഒരു കാര്യം ചോദിച്ചതാണ്. കര്ണന് പിന്നീടു വേറൊന്നും ആലോചിച്ചില്ല. അമ്മയുടെ ആഗ്രഹ പ്രകാരം എന്ന് വാക്ക് കൊടുത്തു. കര്ണന്റെ വാക്ക് കേട്ട് കുന്തി സന്തോഷത്തോടെ അവിടെ നിന്ന് മടങ്ങി പോയി.
ഇത് കേട്ട് കൊണ്ടിരുന്നു എന്റെ കണ്ണുകളില് കണ്ണുനീര് നിറഞ്ഞു, തൊണ്ടയിലെ വെള്ളം പറ്റി.എനിക്ക് പൊട്ടിക്കരയാന് മാത്രമേ നിര്വാഹം ഉണ്ടായിരുന്നോള്ള്.കുന്തി പോയ മാത്രയില് ഞാന് ആ കുറ്റിക്കാട്ടില് നിന്ന് ചാടിയിറങ്ങി കര്ണനെ സമീപിച്ചു….പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു…
ചതി..വീണ്ടും ചതി….സ്നേഹത്തില് ചാലിച്ച് കൊടിയ വിഷം തരുന്ന ചതി. ഞാന് ഉച്ചത്തില് കര്ണനോട് പറഞ്ഞു….നിന്റെ ജീവിതം ആണ് നീ കൊടുത്തത്….നിന്റെ വിജയം ആണ് നീ സ്വയം ഹനിച്ചതു.
കര്ണന് എന്നെ രൂക്ഷമായി ഒന്ന് നോക്കി….ഞാന് കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല. എന്റെ മനസ്സില് പെട്ടന്ന് ഉദിച്ച ഒരു സംശയം ഞങ്ങളുടെ നിശബ്ദ്തെയെ ഒരു നിമിഷം ഇല്ലാതാക്കി.ഞാന് ചോദിച്ചു.
കര്ണാ…ഭഗവാന് വന്നപ്പോളും. മാതാവ് കുന്തി വന്നപ്പോളും നിന്റെ ശരീരം വിറക്കുന്നത് ഞാന് കണ്ടു. എന്താ നിനക്ക് അവരോടു അത്രയ്ക്ക് കോപമാണോ ?
കര്ണന് മുഖം താഴ്ത്തി എന്നോട് പറഞ്ഞു….ഈ വിറ എന്റെ ജന്മം മുതല് എന്റെ കൂടെ പിറപ്പാണ്. ജനിച്ച ഉടനെ എന്നെ ഒരു പെട്ടകത്തിലാക്കി ഗംഗാ നദിയിലൂടെ ഒഴിക്കി വിടുമ്പോള്, എന്റെ ശരീരത്തില് അടിച്ച അനാഥത്തിന്റെ കുളിര് ആണ്. നദിയുടെ ഓളങ്ങള് വെട്ടി ഒഴുകുമ്പോള്, ശരീരം കോച്ചുന്ന ആ ആ തണുപ്പ് എന്റെ കുഞ്ഞു ശരീരത്തെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. സുത പുത്രനായി വളര്ന്ന എനിക്ക് പിന്നീടു ഈ തണുപ്പ് എന്റെ കുലത്തിന്റെ മഹിമയെയും,
വളരെ നന്നായിട്ടുണ്ട്.. മികച്ച അവതരണം.. കർണ്ണൻ ഇസ്തം?..ആശംസകൾ ഡിയർ?
എന്നും നിന്ദകൾ ഏറ്റുവാങ്ങാൻ കർണ്ണന്റെ ജീവിതം ബാക്കി കഥ കൊള്ളാം അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക
Nice
My first hero ❤️
എന്റെ ഇഷ്ട കഥാപാത്രം. കർണ്ണൻ. ഇതിൽ ഈ ഒരു വരി അത് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ” നീ ആഗ്രഹിച്ച പോലെ ദ്രൌപതിയെ നിനക്ക് ലഭിക്കും.” കാരണം ഞാൻ കർണ്ണനെ സംബന്ധിച്ചുള്ള പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. എന്തായാലും കഥ സൂപ്പർ.
കാരണം പാഞ്ചാലി സ്വയംവരത്തിന് പോയിരുന്നല്ലോ. അതായിരിക്കും ഉദ്ദേശിച്ചത്
കർണൻ**
പറഞ്ഞറിഞ്ഞു കേട്ട കഥകളിൽ നിന്നു ചതിയാൽ പരാജയപ്പെടേണ്ടി വന്ന കർണ്ണന്റെ കഥ നന്നായിട്ടെഴുതി….❤️❤️
നന്ദി❣️❤️
അജിത്ത്,
മഹാഭാരത കഥകളിൽ കർണൻ ആയിരുന്നു ശരി പക്ഷെ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ യോദ്ധാവ്. എഴുത്ത് സൂപ്പർ കുറച്ച് അക്ഷരത്തെറ്റ് വായനയുടെ ആസ്വാദനത്തിന് മങ്ങലേൽപ്പിക്കുമെങ്കിലും ഇത്തരം വിഷയമെടുത്ത് എഴുതാൻ തുനിഞ്ഞതിന് അഭിനന്ദനങ്ങൾ…
ആദ്യം ആയാണ് മലയാളം ടൈപ് ചെയ്ത പോസ്റ്റുന്നത്. അതിന്റെ കുറവുകൾ അടുത്ത തവണ മുതൽ പരിഹരിക്കാം. നല്ല വാക്കുകൾക്കു ഒരുപാട് നന്ദി❣️❣️
❣️❣️
അജിത്ത്.
മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. തൻ്റെ ജീവൻ വരെ ദാനമായി കൊടുത്ത് കർണൻ. സുഹൃത്തിന് വേണ്ടി കൂടെ നിന്നവൻ.ആരൊക്കെ എന്തൊക്കെ വാഗ്ദാനം നൽകിയും വാക് തെറ്റിക്കാതെ മിത്രതിന് വേണ്ടി കൂടപിറപ്പുകളോട് യുദ്ധം ചെയ്തവൻ. വളരെ നല്ല ഒരു കഥ. ഒരുപാട് ഇഷ്ടായി. പിന്നെ കുറച്ച് സ്പെല്ലിംഗ് mistake ഉണ്ടായിരുന്നു. അടുത്ത കഥാക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി❣️❣️.. അക്ഷരതെറ്റുകൾ അടുത്ത കഥ മുതൽ പരിഹരിക്കാം. ❣️❣️
നന്നായിട്ടുണ്ട്…
നന്ദി❣️❣️
കർണ്ണൻ… തോറ്റു പോയവൻ ആണെങ്കിലും മഹാഭാരതത്തിൽ എന്നെ ഏറ്റവും അത്ഭുധപെടുത്തിയ കഥാപാത്രം.. കവചകുണ്ഡലങ്ങൾ ഉണ്ടായിരുന്നു എങ്കിൽ അവൻ തോൽക്കില്ലായിരുന്നു. ഒപ്പം ബ്രാഹ്മണ ശാപവും.. എന്ത് ചെയ്യാൻ ആയിരുന്നു എതിർ ഉള്ള കൃഷ്‌ണൻ “ലക്ഷ്യം ആണ് പ്രധാനം, മാർഗം അല്ല” എന്ന രീതി പിന്തുടരുന്ന ഭഗവാൻ അല്ലെ..
ഒത്തിരി ഇഷ്ടപ്പെട്ടു ഈ സൃഷ്ട്ടി.. അക്ഷരതെറ്റുകൾ ശ്രദ്ധിക്കണം… ഇനിയും വരിക ഇതുപോലെ ചിന്തകളിലേക്ക് നയിക്കുന്ന സൃഷ്ട്ടികളുമായി..
സ്നേഹം..
❤️❤️
നന്ദി..
അടുത്ത തവണ മുതൽ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്..
❣️❣️
നന്നായിട്ടുണ്ടയിരുന്നും???????????????????
നന്ദി❤️
മനോഹരമായിരിക്കുന്നു
കര്‍ണ്ണന്‍ നേ൪മുന്നില്‍ നില്‍ക്കുന്ന പോലെ
അത്രയ്ക്കും ഗംഭീരം
കര്‍ണ്ണനേ തോല്‍പ്പികാന്‍ ആര്‍ക്കും ആയിട്ടില്ല
എന്നും ചതിയിലൂടെ മാത്രമേ അഹംകരിയായ അര്‍ജുന൯ ജയിച്ചിട്ടുള്ളൂ
തന്തയായ ദേവേന്ദ്രന്റെ എല്ലാ വേന്ദ്രതരവും മകന് കിട്ടിയിട്ടുണ്ട്
അര്‍ജുനന്റെ ചതി ആണ് ഏകലവ്യന്‍,ഭീഷ്മര്‍ , ജയദ്രഥന്‍ കര്‍ണ്ണന്‍ വരെ ഉള്ളവരുടെ ചരിത്രവും,,
ടൈപ്പിങ് മിസ്ടെക്കുകള്‍ വായനസുഖത്തെ ഒരല്പം അലോസരപ്പെടുത്തിയിട്ടുണ്ട്, അതൊന്നു ശരി ആക്കിയാല്‍ അഭികാമ്യം
പ്രീയപ്പെട്ട ഹർഷേട്ട.. അദ്യമായാണ് ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നത്. അടുത്ത തവണ മുതൽ തെറ്റുകൾ ഒഴിവാക്കി എഴുതാം. എഴുത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞത്തിൽ ഒരുപാട് സന്തോഷം.. ?❤️❤️
@harshan
അർജ്ജുനന്റെ ചതി എന്നത് ശരിയല്ല. അര്ജുനന് വേണ്ടി മറ്റുള്ളവരുടെ ചതികൾ ആണ് നടന്നത്. ഏകലവ്യനെ ചതിച്ച ദ്രോണർ, യുദ്ധത്തിൽ പല വട്ടം കൃഷ്ണൻ, ഇന്ദ്രൻ.. എല്ലാം പക്ഷെ അര്ജ്ജുനന് വേണ്ടി.. ???
മഹഭാരഥത്തിൽ എന്റെ ഹീറോസ് എന്നും ഭീഷ്മരും കർണാനുമാണ്. പിന്നെ രണ്ടാമൂഴം വായിച്ചതോടെ ഭീമനും.. ??????
@അജിത്..
നന്നായിരുന്നു. കൂടുതൽ മികവോടെ വീണ്ടും വരിക. ???
ചതി എന്നത്
തന്നെകാളും ഒരാളും മുകളിൽ പോകരുത് എന്ന അർജുനന്റെ ചിന്ത
എല്ലാം ബന്ധപെട്ടു കിടക്കുന്നു
കൃഷ്ണ നിർദേശപ്രകാരം ആണെങ്കിൽ കൂടിയും
നിയമങ്ങൾക്ക് വിരുദ്ധം ആണെങ്കിൽ അത് അനീതി തന്നെയാണ്
,,,,,,,,,,,,,,
അതിനർത്ഥം കർണ്ണനും ജയദ്രഥനും ഭേഷ്‌മാരും ഒക്കെ ധർമ്മ൦ ചെയ്തു എന്നല്ല
അവരും സാന്ദര്ഭികമായി അധർമങ്ങൾക് നേരെ കണ്ണടച്ചിട്ടുണ്ട്
അതും ശെരി തന്നെ..
* അപ്പോൾ വിരാട യുദ്ധത്തിൽ അർജുനൻ ഇവരെ ഒക്കെ തോല്പിച്ചതോ? അതും ഒറ്റയ്ക്ക്
* ജയദ്രഥന്റെ മരണം അർജുനന്റെ ചതി എങ്ങനെ ആകും ? കൃഷ്ണന്റെ യുദ്ധ തന്ത്രം അല്ലേ ?
ഏകലവ്യൻ : ദ്രോണർക്ക് അർജുനനോടുള്ള അത്യധികമായ വാത്സല്യം. , പിന്നെ ഒരു കാട്ടാളൻ ക്ഷത്രിയനായ തന്റെ ശിഷ്യനെക്കാൾ ശ്രേഷ്ഠൻ ആയിക്കൂടാ എന്നുള്ള ഒരു…….
ഭീഷ്മർ: കർമഫലം
ഇതൊക്കെയും യഥാർത്ഥത്തിൽ കൃഷ്ണന്റെ യുദ്ധതന്ത്രം അല്ലെ. ആധുനിക കാല സീരിയലുകൾ അല്ലെ കർണ്ണനെ ഇത്രയും മഹത്വ വത്കരിച്ചതു ??
അർജുനൻ ‘നരന്റെ’ അവതാരം ആണ്.
അർജുനൻ നേരിട്ട് ഒരു ചതിയും യുദ്ധത്തിൽ നടത്തിയിട്ടില്ലല്ലോ, എല്ലാം ഭഗവാന്റെ കല്പന പ്രകാരം ചെയ്തു എന്നല്ലേ ഉള്ളു.
(എന്റെ മനസ്സിൽ ഇതേ പോലെ ഘടോത്കചനെ കുറിച്ച എഴുതണം എന്നുണ്ടായിരുന്നു, പക്ഷെ അത് പോലെ ഉള്ള കഥകൾ ഇവിടെ കണ്ടിട്ടില്ലാത്ത കൊണ്ട് എഴുതാഞ്ഞതാ. സത്യത്തിൽ അർജുനന്റെ ജീവൻ സംരക്ഷിക്കാൻ വേണ്ടി കൃഷ്ണൻ ഘടോത്കചനെ ബലി കൊടുക്കുകയാരുന്നല്ലോ)
ആധുനിക കാല സീരിയലുകൾ അല്ലെ കർണ്ണനെ ഇത്രയും മഹത്വ വത്കരിച്ചതു ??
അല്ല എന്നു വേണം പറയാൻ, കാരണം ആധുനിക സീരിയലുകൾ വരുന്നതിന് മുൻപ് ഇതേ കർണ്ണന്റെയും ഏകലവ്യന്റെയും കഥകൾ വായിച്ച് മനസ്സിലാക്കിയവർ ഇങ്ങനെയേ പറയൂ. മഹാഭാരതത്തിൽ പാണ്ഡവ കൗരവ ശിഷണം പൂർത്തിയാക്കുന്ന സമയത്ത് ഭീഷ്മർ പറയുന്ന ഒരു സന്ദർഭമുണ്ട് കർണ്ണനാണ് അർജ്ജുനനെക്കാൾ പ്രതിഭാശാലിയായ വില്ലാളി എന്ന്. അതുപോലെ ഏകലവ്യനും.
കർണ്ണൻ ധനുർവിദ്യ പഠിച്ചത് ചതിയിൽ കൂടെ അല്ലേ ? ചതിയിലൂടെ നേടുന്നതൊന്നും ശാശ്വതമാവില്ല എന്നൊരു പാഠം ആണ് കർണന്റെ ജീവിതം.
ക്ഷത്രിയരെ മാത്രമേ ധനുർ വിദ്യ പഠിപ്പിക്കുക ഉള്ളു എന്ന് പറഞ്ഞ ദ്രോണരും, ബ്രഹ്മാണന് മാത്രമേ ധനുർ വിദ്യ അഭ്യസിപ്പിക്കുകയുള്ളു എന്ന് പറഞ്ഞു പരശുരാമനും ഉച്ച നീചത്വം കാണിച്ചത് കൊണ്ടല്ലേ കർണ്ണന് കള്ളം പറയേണ്ടി വന്നത്.
സാധാരണ കഴിവുകൾ കൊണ്ട് നടക്കുന്നവർക്കെതിരെ അസാധാരണ കഴിവുകൾ കൊണ്ട് നേരിടുന്നതും ചതി തന്നെ. സൂര്യനെ മറച്ച് സന്ധ്യ യായി എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ടല്ലേ ജയദ്രഥനെ പുറത്തു കൊണ്ടുവന്നത്.
❤️
❣️❣️
❤️
❣️❣️
♥️
❣️❣️
Vallare manoharam♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️karnnan