കാര്യങ്ങൾ ഞാൻ വിശദീകരിച്ചു പറഞ്ഞു.
” ഏത് ഹോസ്പിറ്റലിലാ…”
ഇവിടെ അടുത്തൊരു സ്വകാര്യ ഹോസ്പിറ്റലിലാ”
നല്ലപോലെ സലാം പറഞ്ഞ് കയറിയ ഷാഹിക്ക ഒന്നും മിണ്ടാതെ മൗനമായിരിക്കുന്നു. കാര്യമായ എന്തോ ആലോചന പോലെ … എനിക്കെന്തോ പന്തികേട് തോന്നി. മഗ് രിബ് ബാങ്ക് കൊടുക്കുന്നതിന് പത്ത് മിനുറ്റ് മുമ്പ് ഇഷാ നിസ്കാരം കൂടി കഴിഞ്ഞേ വരുമെന്ന് പറഞ്ഞ് ഷാഹിക്ക പള്ളിയിലോട്ട് പോയി.ഷാഹിക്കാടെ മൗനം എന്നെ വല്ലാതെ വേദനിപ്പിച്ചു.
“ന്താ…! അമ്മൂ… ന്റെ ഇക്കാക്കാക്ക് പറ്റിയെ ….” പാത്രത്തിൽ പാലൊഴിച്ച് അടുപ്പിൽ വെക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“കാര്യ യായി ഒന്നൂല്ല.അനക്കിവിടെ എന്തേലും പ്രശ്നോ ണ്ടോ ”
“ഇല്ലല്ലോ …..ന്ത്യേ…. അമ്മു അങ്ങനെ ചോയ്ച്ചെ ‘… ”
പെട്ടെന്നള്ള അമ്മൂന്റെ ചോദ്യത്തിനു ഞാൻ പതറിയെങ്കിലും മനസ്സാ നിദ്ധ്യം കൈവിടാതെ ഞാൻ പറഞ്ഞു.
“അത്, പിന്നെ ഇന്നലെ അന്റിക്കാക്ക ഒരു കിനാവ് കണ്ടത്ര ….ഇയ്യ് ഒരു പാതാളക്കുഴിയിലോട്ട് താണ് പോണത്. അന്നേരം മുതൽ തൊടങ്ങീതാ ഈ വെഷമം…. ”
സ്നേഹത്തിന്റെ ആഴം എന്റിക്കാക്ക ഒന്നു കൂടി തെളിയിച്ചു.ഈ പെങ്ങടെ അനുഭവം ന്റിക്ക സ്വപ്നത്തിലൂടെ കണ്ടിരിക്ക്ന്നു.
റാഷിക്കാനോട്
ഏതായാലും ഒന്നും പറയാൻ സാഹചര്യം അനുവദിക്കുന്നില്ല.എല്ലാറ്റിനും എന്റെ വഴികാട്ടിയായ അമ്മൂനോട് തുറന്ന് പറഞ്ഞാലോ….. ഒരു പക്ഷേ അതായിരിക്കും എനിക്ക് നല്ലത്.
അമ്മു മിർഷുനെ ഉറക്കി വീണ്ടും കിച്ചണിലേക്ക് വന്നു.ഞാൻ ഓരോന്ന് ഓർത്തിരുന്നു.അടുപ്പത്ത് വെച്ചിരിക്കുന്ന പാൽ തിളച്ച് മറിയുന്നുണ്ടായിരിന്നു.
“ന്താ ശാദ്യേ ഇയ്യ് ചിന്തിക്കണെ..പാലല്ലെ തെളച്ച് മറിയണെ. ” ഗ്യാസ് ഓഫ് ചെയ്തു അമ്മു എന്റെ മുഖത്തേക്ക് നോക്കി.
“അത്… അത് പിന്നെ….. ഒന്നൂല്ലാ അമ്മു…… ”
“ഇല്ല.അന്റെ മനസ്സിൽ എട്ത്താൽ പൊങ്ങാത്ത ന്തോ ഭാരം കെട്ടികിടക്ക ണണ്ട്.ന്തായാലും പറയ്.ഈ അമ്മു ണ്ട് അന്റെ കൂടെ – എന്താന്ന് വെച്ച ന്റെ മോള് തൊറന്ന് പറയ്”
പറഞ്ഞാൽ എന്ത് പരിഹാരാവും അമ്മു കാണുക.ഷാഹിക്ക എങ്ങാനും അറിഞ്ഞാൽ.
“ഞാൻ എല്ലാം പറയാം. പക്ഷേങ്കില് അമ്മു ഷാഹിക്കാന്റടുത്ത് പറയരുത്. ”
“ഊം… ഇല്ല പറയില്ല…. ”
റാഷിക്ക പോയ അന്നു മുതൽ ഉണ്ടായ ഓരോ കാര്യവും ഞാൻ അമ്മുവോട് പറഞ്ഞു. അമ്മു വളരെ ദയനീയമായി എന്നെ നോക്കി. ഞാൻ സങ്കടം അടക്കിപ്പിടിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
“ന്നിട്ട് ….. മോളെന്താ ഇത്രേം നാൾ ഒന്നും പറയാതിരുന്നെ. എന്തേലും വഴി കാണില്ലായിരുന്നോ അന്റിക്കാക്ക… ”
“പറയണംന്ന് കരുതീതാ. പറഞ്ഞാ ന്റിക്കാക്ക് സഹിക്കാൻ പറ്റില്ല. അതോണ്ടാ പറയാതിരുന്നേ….. ”
“ഇയ്യ് റാഷി യോടൊന്നും പറഞ്ഞില്ലെ ….?
“പറയാൻ പലവട്ടം തുനിഞ്ഞതാ… ഓരോ പ്രാവശ്യോം പറയാൻ തൊടങ്ങുമ്പോ ഓരോ തടസ്സം മുന്നിൽ നിൽക്കും… ഇപ്പൊ പറയാൻ തൊടങ്ങുമ്പോഴാ ഇങ്ങള് വന്ന് കേറിയേ….. ”
“അതേതായാലും നന്നായി. റാഷീടടത്ത് എല്ലാം നീ പറഞ്ഞിരുന്നേൽ ഒരുപക്ഷേ ഇവിടെ നീ നന്നായാലും പടച്ചോന്റെ മുന്നിൽ അനക്ക് സ്ഥാനം നഷ്ടപ്പെട്ടേനേ….. ”
“എങ്ങനെ….? എന്താ അമ്മു ഇങ്ങള് ഉദ്ദേശിക്കണെ നിക്കൊന്നും മനസ്സിലാവുന്നില്ല.”
ഇയ്യ് എന്റെ കൂടെ വാ…. ഞാനെല്ലാം മനസ്സിലാക്കിത്തരാം. അമ്മു എന്റെ കൈയും പിടിച്ച് കുഞ്ഞിനെ കിടത്തിയ റൂമിലേക്ക് പോയി.മിർഷു സുഖായി ഉറങ്ങുന്നു. ഇതുപോലുള്ള കുഞ്ഞായിരുന്നെങ്കിലെന്ന് ഞാൻ കൊതിച്ചു പോയി. വളരെ നിഷ്കളങ്കമായ ബാല്യം. ടെൻഷനോ പ്രാരാബ്ദങ്ങളോ ഇല്ലാത്ത ജീവിതത്തിലെ സുന്ദരമായ ഘട്ടം .വളരേണ്ടിയിരുന്നില്ല.എന്നും ആ കാലം തന്നെ മതിയായിരുന്നു.
അമ്മു സ്നേഹത്തോടെയും വാത്സല്യത്തോടെയും എന്നെ നോക്കി പറഞ്ഞു തുടങ്ങി.
“ഒരു ഭാര്യയ്ക്ക് ഏറ്റവും വലിയകടമ നിർവ്വഹിക്കാനുണ്ടേൽ അത് അന്റെ ഭർത്താവോടാ…. ഭർത്താവിനാണെങ്കിലോ…. അവന്റെ ഉമ്മയോടും…. അതോണ്ട് ന്റെ മോള് റാഷിന്റ ട്ത്ത് ഉമ്മാനെ കുറിച്ച് എന്തേലും പറഞ്ഞ് കൊടുത്താൽ അവന് ഉമ്മയോട് വെറുപ്പ് വന്നേനെ. കെട്ടിക്കൊണ്ടോന്ന പെണ്ണിന്റെ അന്റുമ്മ നിക്കപ്പൊറുതി കൊടുക്കില്ലാച്ച ഏത് ആണിനും ബെഷമോണ്ടാവും.ഉമ്മാന്റെ ശബ്ദം ദെവസോം കേൾക്കണ റാഷി പിന്നെപ്പിന്നെ ഉമ്മാനോട് അകൽച്ച കാണിക്കും. മനസ്സിൽ ഇബലീസ് കയറി ഓരോന്ന് കുത്തിവെച്ച് കൊണ്ടേയിരിക്കും. അതു വളർന്ന് ഉമ്മയായുള്ള ബന്ധം മുറിക്കേണ്ടി വരും. അപ്പൊ അതിന് ആരാ ഉത്തരവാദി. ന്റെ ശാദിമോളല്ലെ …
ഒരു പ്രഭാഷണം കേൾക്കുന്ന നിർവൃതിയോടെ ഞാൻ അമ്മൂന്റെ വാക്കുകൾ ശ്രവിച്ചു.
അമ്മു തുടർന്നു …. ഉമ്മാടെ ശാപം കിട്ടി ആട്ടിടയന്റെ കുട്ടിയുടെ പിതൃത്വം അടിച്ചേൽപ്പിച്ച ജുറൈജ് (റ) വിന്റെയും ഭാര്യയുടെ വാക്ക് കേട്ട് ഉമ്മാനെ തള്ളിപ്പറഞ്ഞ് മരണക്കിടക്കേൽ കലിമ ഉരവിടാൻ പറ്റാത്ത സ്വഹാബിവര്യന്റെയും കഥ പഠിച്ചതല്ലെ നമ്മൾ. അതോണ്ട് ഭർത്താവിനോട് ഓരോന്ന് കുത്തി പറഞ്ഞ് മനസ്സ് വേദനിപ്പിക്കാതെ എല്ലാ സങ്കടത്തിനും കൂട്ടായി നിക്കണം ഇയ്യ്……നബി (സ) എന്താ പറഞ്ഞെ – അല്ലാഹു വിനല്ലാതെ മറ്റാർക്കും സുജൂദ്ചെയ്യാൻ പറയായ്ര്ന്നെങ്കിൽ ആദ്യം ഞാൻ സ്വന്തം ഭർത്താവിന് ചെയ്യണമെന്ന് പറയായ് രു ന്നു. പക്ഷേ സുജൂദ് പടച്ചോന് മാത്രമായതോണ്ടാ അത് നിശിദ്ധായത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മയ്യിത്ത് നിസ്കാരം. എല്ലാ നിസ്കാരത്തിലും സുജൂദ് നൽകിയ പടച്ചോനെന്താ മയ്യിത്ത് നിസ്കാരത്തീന്ന് സുജൂദ് ഒയ്വാക്കിയെ. സുജൂദ് പടച്ചോനുള്ള താണ് പടപ്പിനുള്ളതല്ല. അപ്പൊ, ഞാൻ പറഞ്ഞത് വരുന്നത് മനസ്സിലാവുന്നുണ്ടോ അനക്ക്……
“ഊം…..” ഞാൻ തലയാട്ടി. അമ്മുവിന്റെ വാക്കുകൾ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“തീർന്നില്ല .ദുനിയാവിൽ പടച്ചോൻ നമ്മെ എല്ലാ സൗകര്യത്തോടും സുഖിക്കാൻ അയച്ചേല്ലല്ലോ … അതിന് തക്കതായ കാരണോല്ലെ. അപ്പൊ ജീവിതത്തിൽ അല്ലറ ചില്ലറ പ്രശ് നൊക്കെണ്ടാവും. അതിൽ പതറാൻ പാടില്ല. എല്ലാരേം സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ ശ്രമിക്കണം. കൂടുംബം ഇമ്പമുള്ളതാണ് കുടുംബം. അത് മരണം വരെ കൂട്ടി പിടിക്കാൻ നമുക്ക് പറ്റണം.”
“അമ്മു പറഞ്ഞൊക്കെ ശരിയാ. പക്ഷേ, ഉമ്മ എന്ത് പറഞ്ഞാലും സഹിക്കാം – ന്നാൽ റാഹിലാത്താടെ ദേഹോപദ്രവം എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറാ…. ” ഞാൻ അമ്മുവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
“ഇല്ല മോളേ….! നമുക്കിടേൽ ഇതിനേക്കും ദുരിതനുഭവിക്കുന്ന എത്ര പേരുണ്ട്. അതിന്റെയൊക്കെ ചെറിയൊരംശാണിതെന്ന് കൂട്ടിയാ മതി ഇയ്യ്.
“ന്നാലും ഞാനോലെ എത്ര സ്നേഹിച്ചിട്ടും ഒരംശം പോലും തിരിച്ചു തരുന്നില്ലല്ലോ …. അയ്നോളം വെശമം വേറെന്താ അമ്മു …..”
“ന്റെ പൊട്ടിപ്പെണ്ണെ ….. എല്ലാ പ്രശ്നത്തിനും പടച്ചോൻ പരിഹാരോം തന്നിട്ടൊണ്ട്…. ”
“എങ്ങനെ ….?
“ഖുർആനിലൂടെ … അത് നമ്മൾ കാണാതെ പോന്നെന്നേ ഉള്ളൂ….. ”
“തെളിച്ച് പറയ് അമ്മു ”
“എല്ലാ പ്രശ്നങ്ങൾക്കും ഏറ്റവും വല്യ മരുന്ന് ഖുർആനാ …. ഓരോ ദിവസവും സൂറ: അൻആം മുപ്പത്തിമൂന്ന് ആയത്ത് വെച്ച് ആരുടെ നാവടക്കാനാണോ ഉദ്ദേശിക്കുന്നത്
. അതും മനസ്സിൽ കരുതി ഇയ്യ് ഓതി നോക്ക് അനക്കുള്ള എല്ലാ വെശമോം മാറിക്കിട്ടും….” [ അനുഭവം]
എന്റെ മുന്നിൽ നിക്കണത് മനുഷ്യ ജന്മമോ അതോ മാലാഖയോ എന്ന് പോലും തോന്നിപ്പോയി എനിക്ക്.
റാഷിക്കാനോട് ഉമ്മാനെ കുറിച്ച് പറയാൻ തുടങ്ങുമ്പോഴൊക്കെ ന്നെ തട്ടിമാറ്റിയത് ആര്?പടച്ചോൻ ഓരോരോ തടസ്സങ്ങൾ തന്നത് ഇതിനായിരുന്നല്ലേ…… അല്ലാഹ് നീ എത്ര വലിയവൻ…… എനിക്ക് കിട്ടിയ അനുഭവം കണ്ടല്ല ഞാൻ കരയേണ്ടത്. പടച്ചോൻ കാണിക്കുന്ന ഓരോ അത്ഭുതം കൊണ്ടാണ്. എല്ലാം പറഞ്ഞ് തരുമ്പോൾ അമ്മൂടെ മുഖം എന്ത് ശോഭനമായിരുന്നു. എവിടെ ന്നാ അമ്മുന് ഇത്രേം ദീനീ പരമായ അറിവ് കിട്ടിയെ. ഓരോരുത്തരുടെയും ജന്മസുകൃതം .
സ്കൂൾ വിട്ട് വന്ന് റാഹിലാ ത്താടെ വീട്ടിലേക്ക് പോയതാ റാഹിലാത്താടെ കുട്ട്യോളും റുബിയും റുഫിയും. നിസ്കാരം കഴിഞ്ഞ് വരുമ്പോ ഷാഹിക്കാന്റെ ഒന്നിച്ചാണ് അവരും വന്ന് കേറിയത്.ഇക്കാടെ മുഖം കുറച്ച് തെളിഞ്ഞിരിക്കുന്നു.
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha