വെള്ളം കോരി ബക്കറ്റിലേക്കൊഴിച്ചു. ബക്കെറ്റെടുക്കാൻ നേരം റുഫൈദ ഓടി വന്നു.
“ഇങ്ങളെടുക്കണ്ട…. ഞാൻ കൊണ്ടുവരാ …..” വളരെ നിഷ്കളങ്കമായി അവൾ പറഞ്ഞു.
“ബേണ്ടാട്ടോ…… ഇയ്യ് പോയ്ക്കോ….. സ്കൂളിൽ പോണ്ടെ അനക്ക് ”
“ഞാൻ പൊയ്‌ക്കോളാം…. ഇത്താത്തക്ക് ഉമ്മ കാണൂന്നുള്ള പേടിയല്ലേ. ഉമ്മ ഇബടെ ഇല്ല. റാഹിലാത്താടെ പെരേലാ…. ”
സത്യത്തിൽ എന്റെ ഉള്ളിൽ അങ്ങനെയൊരു പേടി ഉണ്ടായിരുന്നു…. വേണ്ടാന്ന് എത്ര പറഞ്ഞിട്ടും അവൾ കേട്ടില്ല. എനിക്ക് അലക്കാനുള്ളത്ര വെള്ളം കൊണ്ടു തന്ന ശേഷമാണ് അവൾ പോയത്. അലക്കിക്കഴിഞ്ഞ് അകത്ത് കയറുമ്പോഴേക്കും ഫോൺ റിംഗ് ചെയ്തു …….റബ്ബേ…. ന്റെ റാഷിക്കാന്നെ ആവണേ….. ഉമ്മയില്ലാത്ത തക്കത്തിന് സുഖായി സംസാരിക്കാല്ലോ….
ഉമ്മാന്റെ റൂമിന്റെ വാതിൽ തുറന്ന് ഞാൻ കോൾ അറ്റന്റ് ചെയ്തു.
“ഹലോ…..”
“ഹലോ…. അസ്സലാമു അലൈക്കും”
റാഷിക്കാടെ വളരെ മൃദുവായ ശബ്ദം
“വ അലൈക്കു മുസ്സലാം … ”
“മോളേ ശാദീ … സുഖല്ലെ അനക്ക്…. ”
“ഊം… ,അൽഹംദുലില്ലാഹ് ”
പ്രതീക്ഷിക്കാതെ ഇക്കാടെ കോൾ എനിക്ക് കിട്ടിയപ്പോ എന്ത് പറയണംന്നറിയാതെയായീ…..
“ന്താ …ഇയ്യൊന്നും മിണ്ടാത്തെ
ഇങ്ങനെ മൗനം പാലിക്കാനാ ജ്ജ് വിളിക്കാൻ പറഞ്ഞെ ”
“അത് പിന്നെ ഇക്ക …. ഇങ്ങളെല്ലെ പറഞ്ഞെ മനസ്സ് തൊറന്ന് പറയാനിണ്ടെന്ന് … അതൊക്കെ പറയ്.. ”
“ആദ്യം ഇയ്യ് അന്റെ വിശേഷം പറ…. ഞാനൊക്കെ കേക്കട്ടെ …. ഞാൻ പറയാൻ കരിതീതൊക്കെ അയിന് ശേഷാവാല്ലോ”
“ഒരു മിനറ്റ് ഇക്കാ… ഇപ്പൊ വരാം. ” എന്നും പറഞ്ഞ് ഞാൻ റിസീവർ താഴെ വെച്ച് റൂമിന്റെ വാതിൽ തുറന്നു നോക്കി. ആരാ എവിടെയാ എങ്ങനെയാ ഒളിച്ച് നിക്കണ തൊന്നും പറയാൻ പറ്റൂലാല്ലോ…. ഇനിയും അടികൊള്ളാനുള്ള ശക്തി എനിക്കില്ലായിരുന്നു. കൊണ്ട അടീടെ വേദനയാണേൽ ഒട്ടും മാറീട്ടൂല്യ .റുബിയും റുഫിയും സ്കൂളിൽ പോകാൻ വേണ്ടി ഒരുക്കം കൂട്ടുന്നുണ്ട്. ഉമ്മാനെ അടുത്തെങ്ങും കാണുന്നില്ല. വീണ്ടും ചെന്ന് റിസീവ റെടുത്തു.
“ഹലോ,…! ഇക്കാ പറയ്…”
“അന്റെ വിശേഷോല്ലേ ഞാൻ ചോയ്ക്കണേ… അനക്കെന്താ പറയാനിത്ര മടി….”
“പറയാല്ലോ … ഇക്ക ശ്രദ്ധിച്ചു കേക്കണം…..”
“ഊം… പറയ് കേക്കട്ടെ … ”
എവിടെന്ന് തുടങ്ങണം. ഇക്ക പോയെന്ന് രാത്രി സംഭവിച്ച കാര്യം മുതൽ പറയാം…. വിശ്വസിക്കോ… ഒടുക്കം എനിക്കതന്നെ ഒരു പാരയാവോ… ഇനി എല്ലാം പറഞ്ഞേഷം ഇക്കാടെ സ്വഭാവം മാറോ…. ഏതായാലും പറയാം…. രണ്ടും കൽപ്പിച്ച് ഞാനാരംഭിച്ചു.
“ഇക്ക പോയന്ന് രാത്രി …..”
പറയാൻ തുടങ്ങുമ്പോഴേക്കും പെട്ടെന്ന് ആരോ കരയുന്ന ശബ്ദം കേട്ടു .. …
ഇക്ക അപ്പറത്തിന് ആരോ ഒച്ച വെക്ക്ന്ന്ണ്ട്. ഇങ്ങള് പിന്നെ ബിളിക്കീ… ഞാനൊന്നു പോയി നോക്കട്ടെ…. പറയാൻ തുനിഞ്ഞത് ബാക്കിവെച്ച് ഇക്ക കട്ട് ചെയ്യുന്നതിന് മുമ്പായി ഞാനിക്കാടെ കോൾ കട്ട് ചെയ്തു. ഞാൻ അകത്ത് മുറികളൊക്കെ പരതി നോക്കി.റുഫിയും റുബിയും പോയിരിക്കുന്നു. പിന്നെ വിടന്നാണീ ഒച്ച … ഞാൻ കിച്ചണിന്റെ ഭാഗത്ത് ചെന്നു.സുബ്ഹാന ള്ളാ…. രാവിലെ ഞാൻ തെന്നി വീഴാൻ പോയ സ്ഥലത്ത് റാഷിക്കാടെ ഉമ്മ മലർന്നടിച്ചു വീണുകെടക്കുന്നു.
“ന്റള്ളോ…. ആരെങ്കിലും ഓടി ബരണേ ….നിക്ക് എണീക്കാൻ പറ്റണില്ലേ …. ആരൂല്ലെ ഔത്ത് …..”
പരിസരബോധം നഷ്ടപ്പെട്ട് ഉമ്മ അലറി വിളിക്കുന്നുണ്ട്.
എഴുന്നേൽപ്പിക്കാൻ പോണോ വേണ്ടെയോ എന്നോർത്ത് ഞാനൽപ സമയം കിച്ചണിൽ തന്നെ നിന്നു. റാഷിക്കാടെ കോൾ കട്ട് ചെയ്തതിൽ എനിക്ക് കുറ്റബോധം തോന്നി. പാവം രാവിലെത്തന്നെ സംസാരിക്കാൻ വിളിച്ചിട്ട് ഞാനായിട്ട് കട്ട് ചെയ്യാൻ പാടില്ലായിരുന്നു. ഈ ഉമ്മയാണ് വീണു നിലവിളിക്കുന്നതെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ കട്ട് ചെയ്യില്ലായിരുന്നു.ഉമ്മാനോട് ദേഷ്യമുണ്ടായത് കൊണ്ടോ സ്നേഹക്കുറവുള്ളതുകൊണ്ടോ അല്ല ഞാൻ ഉമ്മാനെ എഴുന്നേൽപ്പിക്കാൻ മടിച്ചത്.. ഉമ്മാടെ ആ വീഴ്ച രാവിലെ എന്റെ നിസ്കാരം ഖളാ ആക്കിയതിന് റബ്ബ് കൊടുത്ത ശിക്ഷയാണെന്ന് എനിക്ക് തോന്നി. എന്നെ അവർ ഉപദ്രവിച്ചതിനേക്കാളും എന്റെ സങ്കടം നിസ്കരിക്കാൻ വിടാത്തതിലായിരുന്നു.
കുറച്ച് സമയം ആ ഇരുപ്പും കരച്ചിലും കേട്ടു നിന്നതിനു ശേഷം ഞാൻ ഉമ്മാടെ അരികിലേക്ക് ചെന്നു. കൈ പിടിച്ചെഴുന്നേൽപ്പിച്ചു.
” ന്റെ ,റബ്ബേ ! ഇബടെ എങ്ങനെയാ ഉമ്മ എണ്ണ മറിഞ്ഞത്. ആരാ ഇത്രേം വല്യ കടുംകൈ ചെയ്തത്. പടച്ചോനേ.. ആരായാലും അവരെ ഇവിടെത്തന്നെ നീ വഴുതി വീഴ്ത്തണേ…”
ഉമ്മാനെ ഇടംകണ്ണിട്ടു നോക്കി ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
ഉമ്മാന്റെ മുഖമൊന്നു വിളറി …
“ഇയ്യെന്തൊക്കെയാ പറയണെ. അങ്ങനെയൊന്നും പറയാൻ പാടില്ല. ആരെങ്കിലും കൈയ്യീന്ന് വീണുപോയാ യ്രിക്കും.” വേദന കടിച്ചമർത്തിക്കൊണ്ട് ഉമ്മ പറഞ്ഞു.
ഞാൻ ഉമ്മാനെ റൂമിൽ കൊണ്ടുപോയി കിടത്തി….
“ഡീ… ഇയ്യ് പോയി റായിനെ ബിളിച്ചോണ്ട് വാ….എനിക്ക് തീരെ കയ്യണില്ല. ആസ്പത്രി പോയേ ഒക്കൂ …..”
റാഹിത്താടെ വീട്ടിൽ പോയാൽ എങ്ങനെ പ്രതികരിക്കുമെന്ന് നിശ്ചയമില്ല. ഇനി ഈ വീട്ടി ലോട്ട് വരില്ലെന്ന് പറഞ്ഞ് പോയതല്ലെ… അതോണ്ട് ഞാൻ അവരെ വീട്ടിൽ പോയാൽ ഇത്താത്ത നല്ല തെറിയഭിഷേകം നടത്തും.ഉമ്മ പറഞ്ഞ ശേഷം പിന്നേം ഞാൻ കിച്ചണിൽ വന്നു കുറച്ചു സമയം വെറുതെ കളഞ്ഞു. ഉമ്മ കുറച്ച് വേദന അറിയണം.രാവിലെ എന്നെ റാഹിലാത്ത ചുമരിലോട്ടടിക്കുമ്പോൾ എന്ത് സന്തോഷായിരുന്നു ഉമ്മാന്റെ മുഖത്ത്. എല്ലാവർക്കു വേദന ഒരു പോലെയെന്ന് ഉമ്മ അറിയണം. പത്ത് മിനറ്റ് കഴിഞ്ഞ ശേഷാ ഞാൻ റാഹിലാ ത്താടെ വീട്ടിൽ പോയത്.കല്യാണം കഴിഞ്ഞ ശേഷം റാഷിക്കാന്റെ കൂടെ ഒരു പ്രാവശ്യം പോയിട്ടുണ്ട്.ഇത്താടെ വീട്ടിൽ. അപ്പോഴൊക്കെ എന്ത് സ്നേഹായിരുന്നു ഇത്താത്തക്കെന്നോട്.
അതിനു ശേഷം എന്തേലും ആവശ്യത്തിന് പോകുമ്പോഴേക്കും ഇത്താത്ത കതകുമടച്ച് തറവാട്ടിലേക്ക് പോരും. ഞാൻ പോയാൽ എങ്ങനെ പ്രതികരിക്കുമെന്ന് നിശ്ചയമില്ല. എന്ന് കരുതി പോവാതിരിക്കാനും നിവൃത്തി ഇല്ലല്ലോ. പതിപതിയെ നടന്ന് റാഹിലാ ത്താടെ വീടിനു മുന്നിലെത്തി.
തലയെടുപ്പോടെ നിൽക്കുന്ന ഇരുനില കെട്ടിടം. പുറത്ത് ചുറ്റു ഭാഗം മൊത്തം പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വീട്ടിനകത്താണെങ്കിൽ അത്യാവശ്യം വേണ്ട എല്ലാ സാധന സാമാഗ്രികളുമുണ്ട്. ഒന്നിനും ഒരു കുറവുമില്ല. എല്ലാ സൗകര്യവും ആവശ്യത്തിനധികം. സ്വഭാവ ഗുണം മാത്രം അവശ്യത്തിനു തെല്ലു പോലുമില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ എന്ത് സുഖമായി കഴിയാം. ആ സ്വഭാവം കൂടി നന്നായാൽ …
[സ്വന്തം വീടുപൂട്ടി
തറവാട്ടിലേക്ക് ഉമ്മാനെയും സഹോദരങ്ങളെയും സ്നേഹിക്കാനും സേവിക്കാനുമെന്ന് പറഞ്ഞ് സഹോദര ഭാര്യമാരെ കുറ്റപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന സഹോദരിമാർ ഒന്നോർക്കണം. എല്ലാ സൗകര്യവും തനിക്ക് വാരിക്കോരിത്തന്ന അല്ലാഹു വിന് അതൊക്കെ തിരിച്ചെടുക്കാൻ ഒരു നിമിഷം മതി എന്ന സത്യം .തന്നെപ്പോലെ തന്നെ ഒരു ഉമ്മ പ്രസവിച്ച മകൾ തന്നെയാണ് തന്റെ കൂടെപ്പിറപ്പിന് ഇണയായി വന്നതെന്നും. ഇത് വായിക്കുന്ന മരുമക്കൾ സന്തോഷിക്കരുത്.അതുപോലെ തന്നെ നിങ്ങളും ഭർത്താവിന്റെ സഹോദരിയെ കുറിച്ച് ഭർത്താക്കൻമാരോട് ഫിത്ന പറയുകയോ അവരെ അവനിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയോ ചെയ്യരുത്. പരസ്പരം സ്നേഹത്തിലും ഐക്യത്തിലും പെരുമാറണം. അങ്ങനെയുള്ള കുടുംബങ്ങളിൽ മാത്രമേ അല്ലാഹു റഹ്മത്തിന്റെ നോട്ടം നോക്കുകയുള്ളു.കുടുംബ ബന്ധം ചേർക്കുന്നവനാണ് സ്വർഗ്ഗം .അത് മുറിക്കുന്നവനല്ല.]
റാഹിത്താടെ വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നു. ഞാൻ അകത്ത് കയറി .എന്നെക്കണ്ട പാടെ റാഹിത്താടെ മുഖം ചുവന്നു തുടുത്തു .
” ഇയ്യെ ന്തിനാ ഇപ്പൊ ഇങ്ങോട്ട് എയ്ന്നള്ളിയെ…. ഈടെയും നിക്ക് സ്വൈര്യം തരൂല്ല ഇയ്യ്…
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha