“പോയിത്തരാടാ… അല്ലേലും ഇനി ഞാനിബടെ ബെരാൻ പോണില്ല.അന്റെ എളയാക്ക പറഞ്ഞാർന്നു. ന്റെ പൊര വിട്ട് തറവാട്ടിലൊന്നും പോണ്ടാന്ന്.ഉമ്മാല്ലെ..: ആങ്ങളേല്ലെന്നൊക്കെ ബി ചാരിച്ച് കൂട്ടിന് ബന്നപ്പോ ഉമ്മാടെ നത്ത് പോലുള്ള മോൻ പറയണ കേട്ടോ…. ഒന്ന് പോയിത്തരോന്ന്….. ”
“ഇത്താത്ത ബടെ കൂട്ടിനല്ല ബരണെ – ശാദിത്ത ഇണ്ടാക്കണെ ഫുഡൊക്കെ ബെട്ടി ബിയ്ങ്ങാനല്ലെ ….. അല്ലാണ്ട് …..
“റുബീ… ഇയ്യൊന്നു മിണ്ടാണ്ടിരിര്ക്ക്….. ഉമ്മ റുബൈദിന്റെ വായ കൈ കൊണ്ട് അമർത്തിപ്പിടിക്കാൻ ശ്രമിച്ചു.
“ഞാൻ പറയുന്നതാകുറ്റം. ഇങ്ങള് കാട്ടിക്കൂട്ടുന്ന തൊക്കെ ഇങ്ങക്കന്നെ തിരിച്ചടിക്കും. റാഹിത്താക്കൂണ്ട് രണ്ട് പെന്മക്കള്. അത് മറക്കണ്ടാ…. “ഉമ്മാടെ കൈ തട്ടിമാറ്റി റുബൈദ് പറഞ്ഞൊപ്പിച്ചു.
“മനുഷ്യനെ ഒറങ്ങാനും സമ്മയ്ക്കില്ല. രാവിലെന്നെ തൊടങ്ങി. പണ്ടാരങ്ങള്….”
ഉറക്ക് നഷ്ടപ്പെട്ട ദേഷ്യത്തിൽ അപ്പുറത്തെ റൂമിൽ നിന്നും മർസൂഖ് വിളിച്ചു പറഞ്ഞു.
അവന്റെ ശബ്ദം കേട്ടതോടെ റാഹിലാത്ത കരഞ്ഞ് കൊണ്ട് എന്തൊക്കെയോ പിറുപിറുത്ത് റുബൈദിന് നെഞ്ചത്തൊരു കൊട്ട് കൊടുത്ത് കുട്ടികളേയും എടുത്ത് ഇത്താത്താടെ വീട്ടിലോട്ട് പോയി. എന്നെ തറപ്പിച്ചൊരു നോട്ടം നോക്കി പിന്നാലെ ഉമ്മയും.
എനിക്ക് റുബൈദിനൊരു ഷെയ്ക്ക് ഹാൻഡ് കൊടുക്കണമെന്ന് തോന്നി.
ഇതൊക്കെ നമ്മളെത്ര കണ്ടതാ എന്ന ഭാവമായിരുന്നു. റുബൈദിനും റുഫൈദാക്കും….
എന്നാലും റാഹി ലാത്ത എന്റെ മുടീൽ കേറിപ്പിടിക്കുന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതില്ല. കുഞ്ഞുനാളുമുതൽ ഷാഹിക്കയായിരുന്നു എണ്ണ തേച്ച് എനിക്ക് മുടി ചീകിത്തരാറുള്ളത്.
” ന്റെ റാണീടെ മുടി വല്യ തായി നിലത്തിട്ടു മുറ്റടിക്കാൻ പറ്റണം.”ന്നൊക്കെ പറയുമായിരുന്നു ഷാഹിക്ക.മാത്രമല്ല. കറ്റാർവാഴയും മറ്റും ചേർത്ത് ഇക്ക നല്ല എണ്ണയും തയ്യാറാക്കും. റാഹിലാത്ത എന്റെ മുടിക്കെട്ട് പിടിക്കുമ്പോൾ ഷാഹിക്കാന്റെ കോളറിൽ പിടിക്കുമ്പോലെയാ എനിക്ക് തോന്നിയത്.
സുബഹിനമസ്കാരത്തിന് വുളു ചെയ്യാനായി പോയ ഞാൻ എത്തിപ്പെട്ടത് രാക്ഷസക്കൂട്ടങ്ങൾക്കിടയിൽ ….അവിടെ മാലാഖരെ പോലെ വന്നു എന്നെ രക്ഷിച്ച റുബൈദും റുഫൈദയും…..
റാഹിലാത്ത തല പിടിച്ച് ചുമരിനിടിച്ചതിന് പകരം എന്റെ വയറിനു ചവിട്ടിയിരുന്നെങ്കിൽ എന്തായിരിക്കും എന്റെ അവസ്ഥ …. ഗർഭണി ആയശേഷം എന്റെ കുഞ്ഞിന്റെ ജീവൻ അള്ളാഹുവിൽ ഭാരമർപ്പിച്ചത് അവനത് സംരക്ഷിച്ചു…..
കുഞ്ഞുനാളിൽ മൂസാ നബിക്ക് ഫിർഔൻ തീയും സ്വർണ്ണവും കൊടുത്ത് പരീക്ഷണം നടത്തിയപ്പോൾ സ്വർണ്ണമെടുക്കാനായി മൂസാ നബി തുനിഞ്ഞതും ജീബ്രീൽ(അ) വന്നു നബിയുടെ കൈ തട്ടിമാറ്റിയ കഥയും എനിക്കോർമ്മ വന്നു.മൂസാ നബിക്ക് സംരക്ഷണത്തിന് അല്ലാഹു ജീബ്രീലിനെ അയച്ച പോലെ റുഫൈദ മോളെ അല്ലാഹു എന്റെ കുഞ്ഞിന്റെ സംരക്ഷണത്തിൽ വേണ്ടി അയച്ചു തന്ന പോലെ എനിക്കു തോന്നി. ഒരു പക്ഷേ ഇങ്ങനെയുള്ള അനുഭവങ്ങളെ ആയിരിക്കും റബ്ബിന്റെ നേരിട്ടുള്ള ഇടപെടൽ എന്ന് പണ്ടുള്ളോര് പറയുന്നത്.
റബ്ബേ, ന്റെ സുബഹ്…. ഞാൻ ക്ലോക്കിലോട്ട് നോക്കി. സമയം ആറര കഴിഞ്ഞു.നിസ് കാരം ഖളാ ആയി. ജീവിതത്തിൽ എല്ലാ സുഖവും നഷ്ടപ്പെട്ട പോലെ തോന്നി എനിക്ക്. കല്യാണദിവസം പോലും ഒരു നിസ്കാരവും ഖളാ ആക്കിയില്ല. ഇന്ന് നേരത്തെ എഴുന്നേറ്റിട്ട് പോലും…. അള്ളാഹു സ്വർഗ്ഗം അരുൾ ചെയ്തിട്ടുപോലും അസർ നിസ്കാരം ഖളാ ആയതിന്റെ പേരിൽ സൂര്യനെ തിരികെ വിളിച്ച് നിസ്കാരം നിർവ്വഹിച്ച് ഖുറൈശികൾക്ക് ശിക്ഷ ഇറക്കാൻ വേണ്ടി പ്രാർത്ഥിച്ചിരുന്ന ലോക ഗുരു മുഹമ്മദ് നബി (സ)…… ആ നബിയുടെ ഉമ്മത്തെന്ന് അവകാശപ്പെടുന്ന രണ്ടു പേരു കാരണമാ എനിക്ക് ഇന്ന് എന്റെ നിസ്കാരം നഷ്ടപ്പെട്ടത്.ഇതിനുള്ള ശിക്ഷ ഇവർക്കും നീ പെട്ടെന്ന് തന്നെ കൊടുക്കണേ റബ്ബേ…. എന്നെ ഉപദ്രവിച്ചത് ഞാൻ പൊരുത്തപ്പെടാം.പക്ഷേ ഇവര് കാരണം ഇന്നെനിക്ക് ഖളാ ആയ നിസ്കാരം എനിക്ക് പൊരുത്തപ്പെടാൻ പറ്റില്ല. നിസ്കാരം കഴിഞ്ഞ് ഞാൻ പൊട്ടിക്കരഞ്ഞ് ദുആ ചെയ്തു.
സുജൂദിൽ പോകുമ്പോൾ തലക്ക് നല്ല വേദന തോന്നിയിരുന്നു.കഴിഞ്ഞ ദിവസം വീണുപൊട്ടിയ തലയുടെ അതേ സ്ഥാനത്താണു റാഹിലാത്ത വീണ്ടും ചുമരിനിടിച്ചത്. എന്തോ കൃത്യമായി മനസ്സിലാക്കിയെന്ന പോലെ….
തലകറക്കം എന്നെ നന്നായി അലട്ടി – കുറച്ച് കിടക്കണമെന്നുണ്ടായിരുന്നു…. പക്ഷേ, എങ്ങനെ…. വേലക്കാരികൾക്ക് അതിനുള്ള അനുവാദം ഇല്ലല്ലോ ….
അടുക്കളയിൽ കയറിയപ്പോൾ തന്നെ എനിക്ക് ചർദ്ധിക്കണമെന്ന് തോന്നി.ഭക്ഷണം പാചകം ചെയ്യുമ്പോൾ എണ്ണയുടെ മണവും മീനിന്റെ മണവുമൊക്കെ ചർദ്ദിയുടെ ആക്കം കൂട്ടി. ഒരു വിധം ഭക്ഷണമുണ്ടാക്കി അലക്കാനുള്ള ബക്കറ്റും വസ്ത്രവുമായി കിച്ചണിലെ സിറ്റൗട്ടിൽ നിന്നും രണ്ടടി മുന്നോട്ട് വെച്ചതേ ഉള്ളൂ….. കാൽ വഴുതി ഞാൻ വീഴാൻ തുനിഞ്ഞു. നിലം തൊടുന്നതിനു മുമ്പേ റുബൈ ദെന്നെ താങ്ങി പിടിച്ചു.കൈയിലുള്ള ബക്കറ്റും തുണിയും നിലത്തു വീണു.
ഒരു ഗ്ലാസിലധികം എണ്ണ നിലത്ത് മറിഞ്ഞിരിക്കുന്നു.
“അള്ളോ….! ഇതെങ്ങനെയാ ഇത്രേം എണ്ണ ബടെ ബന്നത്.ആരെ കൈയ്യീന്ന് മറിഞ്ഞതാണാവോ….?”
“മറിഞ്ഞതല്ലിത്താത്താ. മറിച്ചതായിരിക്കും. ഇത്താത്താനെ വീഴ്ത്താൻ ബേണ്ടി.റാഹിലാത്തയും ഉമ്മയും ചേർന്ന് ….. ഇത്താത്ത സൂക്ഷിച്ചോ ….. അവരിനീം പണി തരും. എല്ലാ നേരോം ഞാനും റുഫിയും ഇണ്ടായീന്ന് വരില്ല.” നിലത്ത് വീണ ബക്കറ്റും തുണിയും എടുത്ത് തന്ന് ഇത്രയും പറഞ്ഞ് റുബി പോയി….
ന്തിനാ റബ്ബേ…. ഇവരെന്നോടിത്ര ക്രൂരത കാട്ടുന്നത്. എന്ത് കുതന്ത്രം പണിതാലും പs ച്ചോനേ…. നീ എന്നെ രക്ഷപ്പെടുത്തുന്നുണ്ടല്ലോ…. എനിക്കതു മതി.
സ്കൂളിൽ ബെല്ലടിക്കുന്നതിനു അര മണിക്കൂർ മുമ്പ് എഴുന്നേൽക്കുന്ന റുബൈദ് എന്തിനാ ഇന്ന് നേരത്തെ എണീറ്റത്.രാവിലത്തെ പ്രശ്നം കഴിഞ്ഞ് അവനു കുറച്ചുറങ്ങായിരുന്നില്ലെ …..? എന്നിട്ടും…. അത്യാവശ്യത്തിനു മാത്രം കിച്ചണിലേക്ക് വരുന്ന റുബൈദ് ഇന്നെന്തിനു വന്നു.?” എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഞാൻ തന്നെ കണ്ടെത്തി.അത് മറ്റൊന്നുമല്ല.
അതാണു ഞാൻ ആദ്യമേ പറഞ്ഞത്.അല്ലാഹുവിൽ എന്റെ കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാൻ ഭാരമേൽപ്പിച്ചത് കൊണ്ട് അവൻ അതേറ്റെടുത്തിരിക്കുന്നു. അതിന്റെ അപാരമായ തെളിവാണ് എനിക്കിന്ന് സംഭവിച്ച ഈ രണ്ടു കാര്യവും ….. [അല്ലാഹു അക്ബർ ] ……
അലക്കാനുള്ള വസ്ത്രവുമായി വീണ്ടും ഞാൻ അലക്കു കല്ലിനടുത്തേക്ക് പോയി….. അവിടെയും എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു ഉമ്മാടെയും റാഹിലാ ത്താ യുടെയും പുതിയ കരവിരുതുകൾ ……
ഓരോ ഡ്രസ്സുമെടുത്ത് ബക്കറ്റിലിടുമ്പോഴാണ് വെള്ളമെടുക്കാൻ വേണ്ടി വെച്ച പൈപ്പ് എന്റെ ശ്രദ്ധയിൽ പെട്ടത്: പൈപ്പ് അവിടന്ന് മാറ്റി പകരം ഒരു വടിക്കഷ്ണം തിരികിവെച്ചിരിക്കുന്നു. റാഹിലാത്താടെയും ഉമ്മാടെയും എനിക്കായുള്ള അടുത്ത കെണി. ഇതൊക്കെ ഇവർ എപ്പൊ ചെയ്തു.സമ്മതിക്കണം.
.അലക്കു കല്ലിന് തൊട്ടടുത്ത് നിന്ന് വെള്ളമെടുക്കുന്നതിന് പകരം മൂന്ന് മീറ്റർ ദൂരെ പോയി കിണറിൽ നിന്നും വെള്ളം കോരി എടുത്ത് കൊണ്ടുവരണം. ഭാരമുള്ള സാധനം ചുമന്നാൽ ഗർഭം അലസും. ഇതായിരിക്കും അമ്മായിഉമ്മേടേം നാത്തൂന്റേം ഉള്ളിലിരിപ്പ്. അവരെന്തൊക്കെ അഭ്യാസം നടത്തിയാലും റബ്ബ് എന്റെ കൂടെ ഉണ്ടെന്ന ഉറച്ച വിശ്വാസം ഉണ്ടെനിക്ക്. വെള്ളം കിട്ടിയില്ലെന്ന് കരുതി അലക്കാതിരിക്കാൻ ഒക്കില്ലല്ലോ …. അകത്ത് കയറി കുടമെടുത്ത് കിണറിനരികിലേക്ക് നടന്നു.
റുഫൈ ദേSത്രെ പ്രായമുള്ളപ്പോ ഞാൻ ബാത്ത് റൂമിൽ കേറിയാ ഒരര മണിക്കൂർ വെള്ളം കൊണ്ട് ആറാടും. അപ്പൊഴെല്ലാം പുറത്ത് നിന്ന് ഷാഹിക്ക വിളിച്ച് പറയും
” റാണീ മോളേ… ബെർതെ ഇയ്യ് വെള്ളം കളയല്ലെ. നാളെ റബ്ബിനടുത്ത് ഹിസാബ് പറയേണ്ടി വരും. പെട്ടെന്ന് കുളിച്ചിങ്ങ് പോര്. “എന്ന്. ആ വെള്ളത്തിന്റെ വില ഇപ്പഴാണ് എനിക്ക് മനസ്സിലായത്.
പണ്ട് നമ്മളെന്ത് അനാവശ്യായി ചെയ്താലും തലമുതിർന്നോര് പറഞ്ഞാൽ നമ്മളത് അനുസരിക്കില്ല. പക്വതയും പാകതയും എത്തുമ്പോഴാണ് അവരൊക്കെ പറഞ്ഞതിന്റെ പൊരുൾ നമുക്ക് മനസ്സിലാവുന്നത്.
എന്റെ കാര്യം തന്നെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ. ആ അമ്മിക്കല്ലിൽ ഇരിക്കല്ലെന്ന് ഉമ്മാമ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഉമ്മാനെ എനിക്ക് അമ്മായി ഉമ്മയായി കിട്ടുമായിരുന്നോ… അമ്മി കൂട്ടീടെ മേളിലല്ലാതെ ഞാൻ വേറെ എവീടെങ്കിലും കൂടി ഇരുന്ന് കാണും .കാരണം. എന്റെ അമ്മായി ഉമ്മയുടെ നെഞ്ച് കല്ലല്ല.മലയാ…. ഒത്ത നീളവും വണ്ണവുമുള്ള ഉഗ്രനൊരു മല….
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha