കണ്ണീർമഴ 2 41

ഉമ്മ വന്ന ശേഷം മിർഷൂനേം കൂട്ടി ഉമ്മയോട് യാത്രയും പറഞ്ഞ് ഞാനും അമ്മുവും ഇറങ്ങി. അമ്മു ഉമ്മാനെ കൂടെ വിളിച്ചുവെങ്കിലും ഉമ്മ വന്നിരുന്നില്ല. വീട്ടിലെത്തിയ ഉടനെ തിരിച്ചു വരാമെന്ന് പറഞ്ഞിട്ടും ഉമ്മ വന്നില്ല.
അയലത്തെ ജാനു ചേച്ചീടെ മകൻ സതീഷന്റെ ഓട്ടോയിലാണ് ഞങ്ങൾ പോയത്. ആവശ്യ സമയത്ത് എവിടെ വിളിച്ചാലും എത്തണമെന് ഷാഹിക്ക ഗൾഫിലോട്ട് പോകുന്നതിന് മുമ്പേ അയാളെ ഏൽപ്പിച്ചിരുന്നു.ഉമ്മാമാക്ക് പെട്ടെന്ന് ശ്വാസംമുട്ടു വരുമ്പോഴൊക്കെ ഹോസ്പിറ്റലിൽ പോകാൻ അദ്ദേഹമാണ് വരാറുള്ളത്. അതേത് പാതിരാവായാലും ശരി.വിളിച്ചാൽ മറ്റെല്ലാ തിരക്കും മാറ്റി വെച്ച് മൂപ്പര് പെട്ടെന്ന് വരും.മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കും പോലെ.
ഇരുപത് മിനുറ്റിന് ശേഷമാണ് അമ്മുവിന്റെ വീടെത്തിയത്.തലയെടുപ്പോടെ നിൽക്കുന്ന മണിമാളികകൾക്ക് നടുവിലായി പഴമയെ ഓർമ്മിപ്പിക്കുന്ന ഓടു മേഞ്ഞൊരു തറവാട്ടു വീട്. പുറത്തെ വരാന്തയിൽ ഇരുവശവും കല്ലു കൊണ്ട് പണിത് കാവി നിറം പാകിയ ചാരുസീറ്റിലൊന്നിനു മുകളി ൽ അമ്മുവിന്റെ ഉപ്പ മൊയ്തുട്ടിക്ക എന്തോ ആലോചനയിൽ ഇരിക്കുന്നുണ്ട്.
ശരീരത്തെ പ്രായം തോൽപ്പിച്ചിട്ടുണ്ടെങ്കിലും മുഖം ഈമാനിന്റെ പ്രഭ വിളിച്ചോതുന്നു.
“അസ്സലാമു അലൈക്കും….. ”
അമ്മു സലാം ചൊല്ലി യപ്പോഴാണ് ഉപ്പ ചിന്തയിൽ നിന്നും ഉണർന്നത്.തലയിൽ കെട്ടി വെച്ച തോർത്ത് കൊണ്ട് മുഖത്തെ വിയർപ്പു കണം തുടച്ച് അവർ അവിടെ നിന്നും എഴുന്നേറ്റു നിന്നു.
“വ അലൈക്കു മുസ്സലാം …..”
അദ്ദേഹം അമ്മുവിനെ കെട്ടിപ്പിടിച്ചു സലാം മടക്കി.
“ഈദ് മുബാറക് …..”
ഒരു തമാശ രീതിയിൽ അമ്മു ആ വൃദ്ധ പിതാവിന്റെ ചെവിയിൽ മന്ത്രിച്ചു. എനിക്ക് ശരീരമാകെ ഒരു വിറയൽ വന്നു. പെരുന്നാണിന് സ്വന്തം വീട്ടിലേക്ക് വരാൻ പറ്റാത്തത് ഞാൻ കാരണമാണെന്ന് തോന്നിപ്പോയി. ആ ഉപ്പ ഒന്നു പുഞ്ചിരിച്ച് കൊണ്ട് മകളെ ഒന്നുകൂടി ചേർത്ത് പിടിച്ചു.പെരുന്നാളിന് മകൾ വരാത്ത ഒരു പരാതിയോ പരിഭവമോ ആ പിതാവിൽ ഞാൻ കണ്ടില്ല.
സലാം കേട്ടാണ് അമ്മുവിന്റെ ഉമ്മ പുറത്തേക്ക് വന്നത്.
” ബന്ന കാലീ നിക്കാതെ രണ്ടാളും ഔത്തോട്ടിരിക്കിം ….”
കസവു തട്ടം കൊണ്ട് മാറു മറച്ച് ഉമ്മ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും പുഞ്ചിരിച്ച് കൊണ്ട് അകത്ത് കയറി.
” വല്ല്യുമ്മാടെ പൊന്ന് മോനിങ്ങ് വാ …..”
അമ്മൂന്റെ കൈയ്യീന്നും ഉമ്മ കുഞ്ഞിനെ വാങ്ങി.ചുണ്ടോട് ചേർത്ത് വെച്ച് ഉമ്മ വെച്ചു.
ഞാൻ വീടിന്റെ അകത്തളങ്ങളിൽ കണ്ണോടിച്ചു. സീലിംഗൊക്കെ മൊത്തം മരം കൊണ്ടാണ്. പത്തിരുപത്തി അഞ്ച് വർഷം പഴക്കമുള്ളതായിട്ട് കൂടി സീലിംഗിനൊക്കെ ഇന്നലെ പൈന്റടിച്ചെന്ന് തോന്നും. അത്രയും വെണ്മ ഉണ്ടായിരുന്നു അതിനൊക്കെ.ചുവന്ന കാവി കൊണ്ടാണ് നിലം പാകിയതെങ്കിലും അതിന്റെ നിറവും വെട്ടിത്തിളങ്ങുന്നുണ്ട്. അമ്മുവിന്റെ കല്യാണ ശേഷം ഒരു പ്രാവശ്യമേ വന്നിട്ടുള്ളൂ. ചടങ്ങനുസരിച്ചുള്ള അമ്മുവിനെ കൂട്ടിക്കൊണ്ട് പോകലിന്. മിർഷുന് പേര് കണ്ട് പിടിച്ചത് ഞാനാണെങ്കിലും സ്കൂളുണ്ടായത് കൊണ്ട് ആ ചടങ്ങിൽ പങ്കെടുക്കാനും പറ്റിയില്ല.
“റാഷി വിളിച്ചില്ലേ മോളേ….. ” സ്നേഹം നിറഞ്ഞൊഴുകുന്ന ചോദ്യവുമായി അമ്മുവിന്റെ ഉപ്പ അകത്ത് കയറി.
“ഊം….. ഇപ്പൊ ഇങ്ങട്ട് വരണേയ്ന് കൊറച്ച് മുമ്പ് വിളിച്ചാർന്നു.”
പുഞ്ചിരിച്ച് കൊണ്ട് ഞാൻ മറുപടി നൽകി.
സത്യത്തിൽ ഇക്ക വിളിച്ചത് പെരുന്നാളിന്റെ തലേ ദിവസാണ്.ദിവസം രണ്ടായിട്ടും ഒരു മിസ്സ്ഡ് കോളു പോലും അടിച്ചില്ല…..
“ഇയ്യിപ്പൊ അന്നെ എബടെയാ കാണിക്കണേ ശാദ്യേ….. ”
മിർഷൂനെ തറയിൽ നിർത്തുന്നതിനിടയിൽ ഉമ്മാടെ ചോദ്യം വന്നു.
“ശാദ്യേ….. ഇയ്യ് പെട്ടെന്നിങ്ങോട്ട് പോര്….. ഒന്ന് കാണാനാ….. അല്ലേൽ അനക്ക് ഇപ്പൊ അത് മിസ്സാവും…..”
വന്ന ഉടനെ അറയിലേക്ക് പോയ അമ്മു എന്നെ വിളിച്ചു.ഉമ്മയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ ഞാൻ അമ്മുവിന്റെ മുറിയിലേക്ക് പോയി…
“ന്താ ….. അമ്മൂ…..ന്താ….. കാര്യം….”
“ഇയ്യൊന്ന് അങ്ങോട്ട് നോക്ക്യേ….. ”
ജനൽ പാളിയിലൂടെ കൈവിരൽ ചൂണ്ടി അമ്മു പറഞ്ഞു.ആ കുഞ്ഞു ജനലിലൂടെ ഞാനാഭാഗത്തേക്ക് നോക്കി…..
“പടച്ചോനേ…..ന്താ…. ഇത് …..”
ഞാൻ താടിക്ക് കൈ വെച്ച് അത്ഭുതത്തോടെ പറയുമ്പോൾ പിന്നിൽ നിന്നായി അമ്മു പൊട്ടിച്ചിരിച്ചു. ഇതൊക്കെ നമ്മളെത്ര കണ്ടതാ എന്ന മട്ടിൽ …………..

Updated: November 17, 2017 — 7:05 am

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.