രണ്ട്. രാവിലെ വിളിക്കാമെന്ന് പറഞ്ഞത്.റബ്ബേ – ! ഇതിൽ ഞാനെങ്ങനെ സന്തോഷിക്കും.രാവിലെ മൊബൈൽ സ്വിച്ച് ഓഫായിരിക്കും. ഉമ്മയും റാഹിലാത്തയും കണ്ടാൽ പിന്നെ അതു മതി. അടുത്ത ബദറും ഉഹദും ഖൈബറും ഖന്തക്കു മൊക്കെ നടക്കാൻ …. ലാന്റ് ഫോണിൽ വിളിച്ചാൽ അവർ രണ്ടു പേരും എന്തേലും കാരണം പറഞ്ഞ് എനിക്ക് ഫോൺ തരാതിരിക്കും. അല്ലെങ്കിൽ രാജവെമ്പാലയേക്കാൾ വിഷമുള്ള വാക്കെന്ന വിഷം കുത്തിക്കയറ്റി ഇക്കാടെ മനസ്സ് മാറ്റും. അപ്പൊ ഇക്ക പഴയ സ്വഭാവത്തിലോട്ട് തന്നെ തിരികെപ്പോവും. പടച്ചോനേ….ന്റിക്കാക്ക് രാവിലെ കമ്പനീന്ന് ഇത്തിരി പണി കൂടുതൽ കിട്ടണേ…. ലോകത്ത് ഒരു പെണ്ണും ഭർത്താവിന് ജോലി ഭാരം കൂടിക്കിട്ടാൻ ഇങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ടാവില്ല. (ഗതികേടുകൊണ്ടാ…. )
ഇനി ഇക്ക പറഞ്ഞ മൂന്നാമത്തെ കാര്യം….. ശാദീ ടെ മാത്രം റാഷി ….. എന്ത് സുഖമായിരുന്നു ആ വാക്ക് .പലതും അതിൽ ഉൾക്കൊണ്ടിട്ടുണ്ട് – പലതുമെന്ന് വെച്ചാൽ പലതും….
റബ്ബേ…. സുബഹി ഇപ്പോ ഖളാ ആവും. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കിടക്കയ്ക്കടിയിൽ വെച്ച് കതകു തുറന്ന ഞാൻ ഞെട്ടിപ്പോയി. വാതിലിനരികിൽ കാവൽ ഭടൻമാരെ പോലെ ഉമ്മയും റാഹിലാത്തയും. ഞാൻ വന്ന നാളു മുതൽ ഇവരെ സുബഹീ ടെ സമയത്ത് ഉറങ്ങുന്നതല്ലാതെ ഇങ്ങനെ ഞാൻ കണ്ടിട്ടില്ല. ഇതെന്തു പറ്റി…… ഇവരു നന്നായോ…. നിസ്കരിക്കാനൊക്കെ തീരുമാനിച്ചായിരിക്കും. അവരോടൊന്ന് പുഞ്ചിരിച്ച് വുളു ചെയ്യാൻ ബാത്ത് റൂമിലേക്ക് പോകുമ്പോൾ പിന്നിൽ നിന്നും റാഹിലാത്ത പൊട്ടിത്തെറിച്ചു.
“ഡീ” … നിക്കെടി ബടെ ”
ന്താ…! എന്നർത്ഥത്തൽ ഞാൻ തല പുറകിലോട്ട് തിരിച്ചു.
“ജ്ജ് ഇന്നലെ രാത്രി ആരോടായിരുന്നെടീ ബർത്താനം പറഞ്ഞേ…. ” പിന്നാലെ വന്നു ഉമ്മാന്റെ ഗർജ്ജനം”..റാഹിലാത്ത ഓടി വന്ന് എന്റെ മുടിക്കെട്ട് പിടിച്ചു തല ചുമരിലിടച്ചു.ഞാൻ വേദന കൊണ്ട് പുളഞ്ഞു …. രാവിലെ റാഷിക്കാടെ മെസ്സേജ് കണ്ടു ഒരു നിമിഷം സന്തോഷിച്ചതിന് എന്തിനാ റ ബ്ബേ…നിക്ക് ഇത്രേം വലിയ ശിക്ഷ ….”സത്യം പറേ ടീ ആരോടാ ഇയ്യ് ഇന്നലെ സംസാരിച്ചത്. റാഹിലാത്ത ഇടതു കൈ കൊണ്ട് എന്റെ രണ്ട് കവിളും അമർത്തിപ്പിടിച്ചു. ” അന്നോടാ ടീ ചോയ്ച്ചത്…. ആരോടാ ഇന്നലെ ഇയ്യ് കൊഞ്ചീ തെന്ന്…. ”
എന്റെ നേത്ര പടലത്തീന്ന് ധാരധാരയായി ചുടുകണ്ണീരൊഴുകാൻ തുടങ്ങി. സത്യം പറഞ്ഞാൽ ഇവരെന്നെ ഇഞ്ചിഞ്ചായി കൊല്ലും. ന്റെ ഷാഹിക്ക തന്ന ഫോൺ ഇവരെ കൈയ്യിൽ കിട്ടിയാൽ പിന്നത് പുറം ലോകം കാണില്ല. ന്റെ ഷാഹിക്കാടെ സമ്മാനമാണാ ഫോണെങ്കിലും എന്റിക്കാ ടെ ശ്വാസവും ആത്മാവും ഉണ്ടതില്…. ഇല്ല ഞാനത് പറയില്ല. എന്റെ ഏക സമാധാനമാണത്. ഞാനവരെ രണ്ടു പേരെയും ദയനീയമായി നോക്കി. വിശന്നുവലഞ്ഞ് നടക്കുന്ന സിംഹങ്ങൾക്ക് ഇര കിട്ടിയ സന്തോഷമായിരുന്നു അവരുടെ മുഖത്ത് .
“ന്നെ, ഇങ്ങള് ന്ത് വേണേലും ചെയ്തോളി…. ഞാൻ നിന്നു തരാം – പക്ഷേങ്കിൽ ഒരഞ്ചു മിനുറ്റ് സുബഹി നിസ്കാരത്തിനായി ഇങ്ങളെനിക്ക് വിട്ടു താ… ഞാൻ കാലു പിടിക്കാം ….” ഞാനവരോട് കെഞ്ചി – ഓർമ്മ വെച്ച നാളു മുതൽ ഒരു നിസ്കാരവും ഖളാ ആക്കിയിട്ടില്ല. ഇന്നിപ്പോ…..റഹ്മാനായ റബ്ബേ… നിന്റെ മുന്നിൽ സുജൂദ് ചെയ്യാൻ വേണ്ടി എങ്കിലും….ഈ കാട്ടാളൻമാരുടെ കൈയ്യിൽ നിന്നും എന്നെ രക്ഷിക്കണേ… മനസ്സ് നൊന്ത് ഞാൻ പ്രാർത്ഥിച്ചു.
മർദ്ധിതന്റെ പ്രാർത്ഥന പെട്ടെന്ന് അള്ളാഹു സ്വീകരിക്കുമെത്രെ….. അതെത്ര ശരിയാ …..എന്റേയും പ്രാർത്ഥന റബ്ബ് സ്വീകരിച്ച പോലെ എന്റെ രക്ഷയ്ക്കായി അവിടെ ഒരാളെത്തി…..
എന്റെ വയറിന് ചവിട്ടാൻ റാഹിലാത്ത കാലു പൊക്കിയതും “ഇനി ഇത്താത്താനെ തൊടരുതെന്ന് പറഞ്ഞ് റുഫൈദ അവരെ തട്ടിമാറ്റി .
“ഇങ്ങളെന്തറിഞ്ഞോണ്ടാ ഓ ലെ ഇങ്ങനെ തല്ലണെ.”
റാഹിലാ ത്താടെ കൈ പിടിച്ച് റുഫൈദാടെ ചോദ്യം. ആ സമയത്ത് അവളെ ഞാനൊട്ടും പ്രതീക്ഷിച്ചില്ല.
“റുഫീ …..ഇയ്യൊന്ന് മാറിക്ക് അല്ലെൽ അനക്കും കിട്ടും…. റാഹിലാത്താ റുഫൈദാനെ തള്ളിയിട്ടു. ”
“ന്നെ, തല്ലിക്കോ… ഇത്താത്ത എന്ത് കുറ്റാ ചെയ്തെന്ന് പറയ്. കാര്യായ ഒന്നും ചെയ്തില്ലല്ലോ.”
”
അപ്പൊ ഓള് നട്ടപ്പാതിരാക്ക് കൊഞ്ചണത് ഞങ്ങള് കേട്ടതോ…?”
“ഇത്താത്ത
വേറെ ആരോടും ഒന്നും പറഞ്ഞതല്ല. ഞാനും ഇത്താത്തയും രണ്ടു മണി വരെ മിണ്ടിയും പറഞ്ഞുരിക്കുന്നതാ ഇങ്ങള് കേട്ടത്.
അത് കേട്ടപ്പോൾ ഉമ്മയും റാഹിലാത്തയും മുഖത്തോട് മുഖം നോക്കി.
റുഫൈദായുടെ വാക്കു കേട്ട് എനിക്ക് സന്തോഷമായി.
“അനക്കെന്താ ഈ നെറികെട്ടോളോട് ഇത്രേം പറയാനുള്ളെ.. !”. റുഫൈദാനെ നിലത്തു നിന്നും എഴുന്നേൽപ്പിക്കുന്നതിനിടെ ഉമ്മാടെ ചോദ്യം വന്നു.
“നെറികെട്ടോര് ഇങ്ങളും റാഹിലാത്തയുല്ലെ ഉമ്മ…. അതോണ്ടല്ലെ. വാതിൽപടിയിൽ നിന്ന് ശാദിത്ത പറയുന്നത് ഇങ്ങള് രണ്ടാളും ഒളിഞ്ഞ് കേട്ടത്” ഓർക്കാപുറത്ത് ഇതും പറഞ്ഞോണ്ട് റുബൈദും രംഗത്തെത്തി .
“ഇങ്ങള് ആങ്ങളേം പെങ്ങളും കൂടി ഓളെ ന്യായീകരിക്ക്യാ…. റാഹിലാ ത്താക്ക് കലി അടങ്ങുന്നില്ല…..
“ഇത്താത്താ… കെട്ടിക്കൊണ്ടോയ സമയം തൊട്ട് നേരാംവണ്ണം എളേക്കാടെ വീട്ടിൽ നിക്കാതെ ആട്ന്ന് തല്ലിപ്പിരിഞ്ഞ് വന്ന് ഈടെ പൊരെം കെട്ടീത് പൊറത്തുള്ള പെണ്ടെ നെഞ്ചിൽ കേറാനായിരുന്നു ല്ലേ….. ”
കല്യാണം കഴിഞ്ഞ് വന്ന അന്നു മുതൽ റുബൈദിന്റെ നാവിൻ തുമ്പിൽ നിന്നും ഒരക്ഷരം പോലും ഞാൻ പുറത്ത് കേട്ടിരുന്നില്ല. ഇതുപോലുള്ള സൂപ്പർ ഡയലോഗാ അവന്റെ മനസ്സിലുള്ളതെന്ന് അറിഞ്ഞതുമില്ല.
ചില ആളുകൾ അങ്ങനെയാ…. തോന്നിയപോലെ ഒന്നും വിളിച്ചു പറയില്ല. അപൂർവ്വമായി വല്ലതും പറഞ്ഞാൽ തന്നെ അതൊരു മൊഴി മുത്തായിരിക്കും.
റുബൈദ് ചെറിയ വായിൽ വലിയ വർത്താനം പറയുമ്പോൾ എനിക്ക് അത്ഭുതം തോന്നി. ഇത്രയ്ക്കും ഞാൻ അവനിൽ നിന്നും പ്രതീക്ഷിച്ചില്ല.
റുബീ: ഇയ്യ് മിണ്ടാണ്ടിരുന്നോ…. ആങ്ങളാണേന്നെന്നും നോക്കീല ഞാൻ …..” റാഹിലാത്ത ദേഷ്യം കൊണ്ട് വിറച്ചു.
“നോക്കണ്ട. എന്നെ ന്താന്ന് വെച്ച ചെയ്യ്.ഞാനൊന്നു കാണട്ടെ… ”
“റുബീ, ആവശ്യ ല്ലാത്ത കാര്യത്തിന് ഇയ്യെടപെടല്ലെ…”
“വിവരമില്ലാത്തോര് ചെയ്യണ കാര്യം കണ്ടില്ലാന്ന് നടിക്കാൻ പറ്റ്വോ ഇത്താത്ത . ‘”റു ബൈദും വിട്ടു കൊടുത്തില്ല.
“ന്നെം, ന്റെ മോളേം വിവരം പഠിപ്പിക്കാഇയ്യ്.”ഉമ്മ റുബൈദിനെ തല്ലാനായി കൈ ഓങ്ങി.
“വിവരം ഇല്ലെൽ അത് പഠിക്കേന്നെ വേണം ഉമ്മാ….” ആ ഇത്താത്താനെ തല്ലണേയ്ന് പകരം റാഹിലാത്താനെ ആരേലും തല്ലിയാ ഉമ്മ സഹിക്യോ …. ഇല്ലല്ലോ .. ഇനി അത്ര നിർബന്ധാണേ ഇങ്ങള് രണ്ടാളും കൂടി ന്നെ തല്ലിക്കോ…. ഞാൻ നിന്ന് കൊണ്ടോളാം. -ന്നാലും ഓലെ തല്ലാൻ ഞാൻ സമ്മയ്ക്കില്ല. പടച്ചോനിതൊക്കെ കാണണണ്ടന്ന് മറക്കണ്ട ഇങ്ങള് ….” പതിമൂന്നുകാരന്റെ പക്വത നിറഞ്ഞ പ്രതികരണം കേട്ട് ഞാൻ അന്തം വിട്ടു.
“റുബീ, ശെമിക്കണയ്നും ഒ രതിരൊണ്ട്. ന്റ മുന്നീന്ന് വെക്കം ഇയ്യ് പോയ്ക്കോ…. ”
റാഹിലാത്തയും വിടുന്ന ലക്ഷണമില്ല.ഒടുവിൽ വഴക്ക് റാഹിലാത്തയും റുബൈദും തമ്മിലായി.
“ഇത്താത്ത ബെർതെ പ്രശ്നണ്ടാക്കാ ഉമ്മാ…. ഇങ്ങ ളത് അറിയാതെ പോന്ന് – റാഹിത്താടെ കൂടെ കൂടി ഉമ്മ ശാദിത്താടെ ശാപം മാങ്ങണ്ട.”
റുബൈദ് ഓരോന്നും പറഞ്ഞ് ഉമ്മാനെ മനസ്സിലാക്കിക്കാൻ ശ്രമിച്ചു.
“നിക്ക് ഇതന്നെ കിട്ടണം. അന്നെയൊക്കെ നോക്കി വളർത്തിയയിന് ഉമ്മാടെ മോൻ തര്ന്ന ശിക്ഷ….
“ഇത്താത്ത ഒന്ന് പോയിത്തരോ….. ആവശ്യല്ലാണ്ട് ഇങ്ങള് ബഹളണ്ടാക്കല്ല.”
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha