കണ്ണീർമഴ 2 41

ജനസാഗരത്തിനു മുന്നിൽ സ്റ്റേജിൽ കയറി മൈക്കിനു മുന്നിൽ നിന്നും വിളിച്ചു പറയുന്ന പ്രാസംഗിക നെ പോലെ റാഷിക്കാനോ ട് ഞാൻ പലതും പറഞ്ഞു. എന്റെ അടുത്ത് റാഷിക്കാടെ പെങ്ങളാണ് കൂട്ടിനുള്ളത് എന്ന് പോലും ഓർക്കാതെ ……
“ഇയ്യിപ്പം ഒറങ്ങ് ശാദ്യേ…. ഞാൻ നാളെ വിളിക്കാം…. ” വളരെ സൗമ്യതയോടെ റാഷിക്ക ഇതും പറഞ്ഞ് കോൾ കട്ട് ചെയ്തു.എനിക്കുറക്കം വന്നില്ല. റബ്ബേ…. എന്തൊക്കെയാ ഞാനിക്കാനോട് പറഞ്ഞത്.ശാദിക്ക് ഇങ്ങനെയൊക്കെ പറയാൻ അറിയോ – …. ഇതൊക്കെ ഷാഹിക്ക അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ …..
രാവിലെ പെട്ടെന്ന് ഞെട്ടിയെണീറ്റു.സുബഹി ഖളാ ആവാൻ ഇനി മൂന്നു മിനറ്റ് കൂടി ബാക്കി….. വേഗം വുളു ചെയ്ത് നിസ്കരിച്ചു. ഖുറാനും ദികറൊക്കെ കഴിഞ്ഞ് നേരെ അടുക്കളയിലോട്ട്…..
നാസ്ത കഴിക്കുമ്പോൾ റുഫൈദ എന്നെ നോക്കിച്ചിരിച്ചു. എല്ലാം ഞാൻ കേട്ടു.ഉമ്മാനോട് ഞാൻ പറയുമെന്നൊക്കെ അർത്ഥമുള്ളതായാണ് ആ ചിരിയിൽ എനിക്ക് തോന്നിയ ത്.പിന്നെ അധികനേരം ഞാനവളുടെ നേരെ നിന്നില്ല.
പ്രഗ്നന്റ് എന്ന പരിഗണനയൊന്നും എനിക്കുമ്മ തന്നില്ല.എല്ലാ പണിയും തനിച്ച് ചെയ്യണം. ശരിക്കും പറഞ്ഞാൽ മുമ്പുള്ളതിനേക്കാളുമിരട്ടി…..
എന്ത് ചെയ്താലും രാത്രി കിടക്കാൻ നേരം റാഷിക്കാനോ ട് സംസാരിക്കാനൊരു ഫോണുണ്ടല്ലോ…. റാഷിക്കാക്ക് എന്നോട് സംസാരിക്കാൻ നല്ല താൽപര്യവുമുണ്ട്. ഇതിൽ കൂടുതൽ ആഗ്രഹമൊന്നും എനിക്കില്ല……
അന്നു രാത്രി റാഷിക്കാടെ നമ്പറിൽ ഞാൻ വിളിച്ചു. നമ്പർ ബിസിയാക്കി ഇക്ക ഉടനെ തിരിച്ചുവിളിച്ചു. കല്യാണത്തിനു മുമ്പ് സംസാരിക്കാൻ കിട്ടിയിട്ടും ഒന്നും പറയാതെ പ്രണയിക്കാതെ ബാക്കി വെച്ചത് അന്നത്തെ കോളോട് കൂടി ആരംഭിച്ചു. എല്ലാം ഇനി ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ഭാഗ്യമെന്ന പോലെ….. അൽഹംദുലില്ലാഹ്……

സംസാരിക്കുന്നതിനിടയിൽ അഞ്ച് മിനുറ്റ് നിൽക്ക്. റൂമിലെത്തിയ ഉടനെ വിളിക്കാമെന്ന് പറഞ്ഞ് റാഷിക്ക ഫോൺ കട്ട് ചെയ്തു. ഞാൻ കട്ടിലിൽ കിടന്ന് ഇക്ക ഉണ്ടായിരുന്നപ്പോഴുള്ള ഓരോ സംഭവങ്ങളും ഓർക്കാൻ തുടങ്ങി. എന്ത് രസായിരുന്നു അന്നത്തെ ഓരോ രാത്രികൾ .എത്ര പ്രാവശ്യ ഞാൻ പിണങ്ങിക്കിടക്കാറുള്ളത്. അപ്പോഴൊക്കെ ഇക്കാക്ക് സങ്കടം വരും. എന്നിട്ട് ഓരോന്ന് പറഞ്ഞ് എന്നെ നെഞ്ചോട് ചേർക്കും. ആ ഇക്കയാണോ ഒരാഴ്ചയിലധികം എന്നോട് മിണ്ടാതെ അന്യനായി കഴിഞ്ഞത്. ഇത്ര അധികം അകലം പാലിക്കണമെങ്കിൽ എന്തൊക്കെയാവും ഉമ്മയും റാഹിലാത്തയും ഇക്കാന്റെ കാതിൽ മന്ത്രിച്ചിട്ടുണ്ടാവുക.
റുഫൈദ നല്ല ഉക്കിലാണ്.ഞാൻ ഫോൺ നോക്കിക്കൊണ്ടിരുന്നു. അതിന്റെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ഫോൺ വൈബ്രേഷനാക്കി. അഞ്ച് മിനുറ്റ് അര മണിക്കൂറായി.എനിക്കാണേൽ വിളിക്കാത്തതിൽ സങ്കടവും പറഞ്ഞുപറ്റിച്ചതിന് തദേഷ്യവും വന്നു. അല്ലെങ്കിലും ഈ ആണുങ്ങളൊക്കെ ഇങ്ങനെയാ…. പ്രതീക്ഷ തന്ന് കാത്തിരിക്കുമ്പോൾ ഒടുവിൽ പറ്റിക്കും.പിന്നെ കാരണം തിരക്കുമ്പോൾ കുറേ മുടന്തൻ ന്യായങ്ങൾ പറയും. ഇനിയിപ്പോൾ എന്ത് തിരക്കായാലും ഒന്നു വിളിച്ച് പറയാല്ലോ…. മനസ്സ് കൊണ്ടിക്കാനെ ഞാൻ ഓരോന്ന് കുറ്റപ്പെടുത്തിക്കൊണ്ടേ ഇരുന്നു.ചെവിയോട് ചേർത്ത് ഫോൺ വെച്ച് ഒന്നു കണ്ണടച്ചതേ ഉള്ളൂ. പ്രാവ് കുറുകും പോലെ ഫോൺ ശബ്ദിച്ചു. ഛെ, ഇക്കാനെ കുറിച്ച് ഒന്നും പറയണ്ടായിരുന്നു… ഇപ്പൊ ഞാൻ പറഞ്ഞത് ബാക്കി. ഇക്ക വിളിച്ചല്ലോ ….. സംസാരിക്കാനായി ഫോണെടുത്തു നോക്കിയപ്പോൾ സ്ക്രീനിൽ ചിരിച്ച് കൊണ്ട് നല്ല സുന്ദരനായ എന്റെ ഷാഹിക്ക.ഇക്കാക്കാന്റെ ഫോട്ടോ ചുണ്ടോട് ചേർത്ത് വെച്ച് ഒരു മുത്തം നൽകി ഞാനാ കോൾ അറ്റന്റ് ചെയ്തു.
“ഹലോ ! അസ്സലാമു അലൈകും.”
“വ അലൈകു മുസ്സലാം ….”
“എന്താ ഇക്കാക്കാ ഈ നേരത്ത് പതിവില്ലാതെ..”
“ഒന്നൂല്ല മോളേ…. വെറുതെ അന്റെ ശബ്ദം കേൾക്കാൻ വിളിച്ചെന്നെ ളളൂ … ”
“ശാദ്യേ…. അന്റിക്കാക്ക് ഹോസ്പിറ്റലിന്ന് വന്നപ്പൊ തൊടങ്ങീതാ ഒരു തൂക്കം….. അന്നെ ഇങ്ങോട്ട് കൊണ്ടോരാഞ്ഞിട്ട്. ” അമ്മു ചിരിച്ച് കൊണ്ട് ഇടയിൽ കേറിപ്പറഞ്ഞു.
“ന്താ ഷാഹിക്കാത്….. ഇക്കാക്ക് എപ്പൊ വേണേലും വന്ന് ന്നെ കാണാലോ…..”
ഷാഹിക്കാടെ മറുപടിയൊന്നും വന്നില്ല.
“ഹലോ — .! ഇക്ക കട്ട് ചെയ്ത് പോയോ … ഹലോ…..”
“ആ;പറയ്….. ഇക്ക പോയിട്ടൊന്നൂല്ല….( ആ ശബ്ദം ഇടറിയിരുന്നു.)
“വേറൊന്തൊക്കെയുണ്ട് വർത്താനം…..”
“ന്റെ മോള് ഒരു ഉമ്മയാവാൻ പോന്നു – അതിൽ കൂടിയ ബർത്താനം ബേറെന്താ ഇക്കാക്ക് …..”
ഇക്ക പറഞ്ഞത് കേട്ടപ്പോ എനിക്കൽപം നാണം തോന്നി…. ഞാനാ വിഷയം മാറ്റിപ്പിടിക്കാൻ ശ്രമിച്ചു.
“മിർ ഷു എന്ത്യേ ഇക്ക. ഒറങ്ങിയോ ഓന് …”
“ഞാനങ്ങ്ട്ട് ബിളിച്ചല്ലേ ശാദ്യേ…. അപ്പൊ ജ്ജ് അന്റെ ബർത്താനം പറ….. “ഇക്ക വിടുന്ന ലക്ഷണമില്ല –
“നിക്കിവിടെ പരമ സുഖാ….. റാഷിക്ക വിളിച്ച് ഇപ്പൊ വെച്ചെ ഉള്ളൂ….. ഉമ്മയും റാഹിലാത്തയും ഒരു പണീം ചെയ്യിക്കുന്നില്ല. ഇനി എന്താ എന്റിക്കാക്കാക്കറിയേണ്ടെ…. ഞാൻ പറയാൻ ആഗ്രഹിച്ചതൊക്കെ ഇക്കാ നോട് പറയാതെ പറയുന്നുണ്ടായിരുന്നു.
“ആ ,പിന്നെ മോളേ, ഭക്ഷണോക്കെ നന്നായി കൈക്കണം. നന്നായീന്ന് വെച്ച നല്ല നല്ല ഫുഡെ ന്നെ ആവണം. റാഷീടെ ഉമ്മാട് ആവശ്യമുള്ളത് ചോയ്ച്ച് വാങ്ങി കൈക്കണം. പിന്നെ പൊറത്തീന്ന് എന്തേലും ബേണേന്നിൻണ്ടെങ്കി ഇക്കാട് പറഞ്ഞാ മതി – ഇക്കാ നാളെ കൊണ്ടു വരാം.അന്നെ കണ്ടപോലെയാവോം ചെയ്യൂ ല്ലോ …..”
“ന്റെ പൊന്നിക്കാ…. നിക്കൊന്നും വേണ്ട….. ഈടെ ആവശ്യത്തിനെല്ലാണ്ട്. ആവശ്യത്തിനെന്നല്ല. ആവശ്യത്തിൽ കൂടുതലാ ഉള്ളെ…. ” ഞാൻ സങ്കടം അടക്കാൻ പാടുപെട്ടു…. സത്യത്തിൽ രണ്ട് ദിവസോം മുമ്പുള്ള പുട്ടും കറീം ചൂടാക്കിയാ ഉമ്മ എന്നെ ഇന്നലെ കഴിപ്പിച്ചത്.അവരൊക്കെ ആവി പറക്കുന്ന ഇഡ്ഢലിയും ചട്നിയും കഴിക്കുമ്പോൾ ഞാൻ കൊതിയോടെ നോക്കി നിന്നതാണ്.ഇക്കാ നോട് എല്ലാം പറയണംന്നുണ്ടായിരുന്നെനിക്ക്…..
“ന്നാന്റെ മോള് കെടന്നോ… ബെറ് തെ ഒർക്ക് കളയണ്ടാ…. വെക്കട്ടെ ഇക്ക ….”
“ഊം…. ശരി ഇക്കാ ”
അങ്ങനെ സ്നേഹത്തിൽ ചാലിച്ച ആ കോൾ ഡിസ്കണക്ടായി.
റാഷിക്കാടെ കോളിന് കാത്തുനിന്ന എനിക്ക് കിട്ടിയത് ഷാഹിക്കാടെ കോൾ. എന്റെ ഇക്കാക്കാനെ സമ്മതിക്കണം. പെണ്ണിനോട് ചേർന്നു റങ്ങേണ്ട സമയത്തും ആ പാവം ഓർത്ത് കിടന്നത് ഈ പെങ്ങളെ .എവിടെന്ന് കിട്ടും ഇതുപോലുള്ള പൊന്നിക്കാനെ….. മറ്റെന്ത് സങ്കടം പടച്ചോൻ എനിക്ക് തന്നിട്ടുണ്ടെങ്കിലും മറ്റാർക്കും കൊടുക്കാത്ത ഷാഹിക്ക എന്ന ഇക്കാനെ എനിക്ക് മാത്രല്ലെ തന്നുള്ളൂ. ഇതിൽ കൂടുതൽ എന്താ പിന്നെ ഈ ശാദിക്ക് വേണ്ടെ .ഷാഹിക്കാനെ കുറിച്ച് ചിന്തിക്കുന്നതിനിടയിൽ എപ്പെഴോ കുറച്ചുറങ്ങി…
സുബഹി ബാങ്ക് കൊടുക്കുമ്പോൾ തന്നെ ഞാൻ അറിഞ്ഞു. എണീറ്റ് ഒന്നു കൂടെ ഫോൺ നോക്കി. റാഷിക്കാടെ ഒരു മിസ്ഡ് കോൾ പോലും ഇല്ല .സ്വിച്ച് ഓഫ് ചെയ്യാൻ തുടങ്ങുമ്പോഴാണ് ഒരു മെസ്സേജ് എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ ഇൻബോക്സ് ഓപ്പൺ ചെയ്തു.
ഹായ്
മോളൂ ….
ഇക്ക ഇപ്പൊ റൂമിലെത്തിയതേ ഉള്ളു. ഇവിടെ നിറയെ ആളുണ്ട്. അവരെയൊക്കെ ഇടയിന്ന് വിളിച്ചാ മനസ്സ് തൊറന്ന് സംസാരിക്കാൻ പറ്റില്ല. ഇൻ ഷാ അള്ളാ ഞാൻ രാവിലെ വിളിക്കാം.ഇക്കാ നോട് പരിഭവമൊന്നും തോന്നരുത്.
സ്നേഹത്തോടെ ശാദീ ടെ മാത്രം റാഷി :…
ഇത് വായിച്ചപ്പോൾ എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി. ഇതിൽ ഇക്കാടെ മൂന്ന് പ്രയോഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്താന്നറിയണ്ടേ ഇങ്ങക്ക് …. ഒന്ന് ,മനസ്സ് തുറന്നു സംസാരിക്കും. ഇക്കാക്ക് അപ്പൊ അതൊക്കെ അറിയാം. ഇക്കാനെക്കാളും മനസ്സ് തുറക്കാനുള്ളത് എനിക്കായിരുന്നു.ഇക്ക പോയന്ന് രാത്രി ഫോൺ തരാത്തതും എന്നെ ക്കൊണ്ട് ഫ്രിഡ്ജിലെ ഭക്ഷണം കഴിപ്പിച്ചതും. അലക്കാൻ തന്നതും സന്തോഷത്തോടെ പൊരേ ലോട്ട് അയച്ച് കുത്തുവാക്ക് പറഞ്ഞതും ഒക്കെ പറയണം. എന്നിട്ട് ആ നെഞ്ചിൽ ചാരി കിടന്ന് ഞങ്ങളുടേതായ ലോകത്തോട്ട് പോണം.

Updated: November 17, 2017 — 7:05 am

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.