പെട്ടെന്ന് ആരോ കതകിന് തട്ടി.ഉമ്മയും റാഹിലാത്തയും ഇല്ലാത്തത് കൊണ്ടോ എന്നറിയില്ല. മുമ്പത്തെ പോലെ മനസ്സിൽ ഭയം തോന്നിയില്ല. ഫോൺ കൈയ്യിൽ പിടിച്ച് വാതിൽ തുറന്നു. റുഫൈദയായിരുന്നു.
“ന്താ!റുഫി ഒറങ്ങീല്ലെ ഇയ്യ്… ”
“കെടന്നാർന്നു. അപ്പെഴാ ഫോൺ റിംഗായെ ഇത്താത്താക്കാ. ആരാന്നറിയില്ല. കട്ട് ചെയ്തില്ല….. ”
മൊബൈലിൽ കിട്ടാത്തോണ്ട് റാഷിക്ക ലാന്റ് ഫോണിൽ വിളിക്കുന്നതായിരിക്കോ…. ഞാൻ മൊബൈലിലോട്ട് നോക്കി. നല്ല റൈഞ്ചുണ്ടല്ലോ….. പിന്നെന്തു പറ്റി.
ഞാൻ ചെന്ന് ലാന്റ്ഫോൺ എടുത്തു.
“ഹലോ….. ”
“ഹലോ മോളേ ശാദീ ….. ഒറങ്ങിയായ്ര്ന്നോ ഇയ്യ്.”
ഇല്ലിക്കാ… റാഷിക്കാടെ ഫോണുണ്ടായിരുന്നു. സംസാരിക്കുന്നിടെ കട്ടായി .എന്താ ഷാഹിക്ക ഈ നേരത്ത്. ഇങ്ങളാരും ഒറങ്ങീല്ലെ….. ”
“കെടന്നതേ ഉള്ളൂ ….. അപ്പൊ പിന്നെ മോളെ വിളിക്കാന്ന് വെച്ചു……. ”
“ഇക്കാക്ക് എന്തോ പറയാനുണ്ടല്ലോ….. ”
“ഒന്നൂല്ല മോളേ…അനക്ക് കൂട്ടിന് എല്ലാരും ഉണ്ടോ അവിടെ….”
“റാഹിലാത്താടെ കുട്ട്യോളും റുഫിയും ഒക്കെ ഇണ്ടല്ലോ – ”
ന്റെ കുട്ടി വാതിലൊക്കെ ശരിക്കും അടച്ചാർന്നോ…..?”
“ഇക്ക എന്തിനാ ഇങ്ങനെ ടെൻഷനാവുന്നേ….. ശരിക്കും അടച്ചു തന്നെയാ ഞാൻ കെടന്നേ….. ”
“ന്റെ ശാദ്യേ…. എത്ര വല്ല്യ ഇരുമ്പോണ്ടുണ്ടാക്കിയ പൂട്ടായാലും ഈ കാലത്തെ കള്ളന് പൊളിച്ച് കേറാൻ എളുപ്പാ…. ഇയ്യ് പോയി വാതിൽ തൊറന്ന് ഒരു ആയത്തുൽ ഖുർസിയും ഇരുപത്തി ഒന്ന് ബിസ്മിയും ചൊല്ലി കതകടക്ക്.. അപ്പൊ ഇയ്യവിടെ സുരക്ഷിതയായുണ്ടാവൂന്ന് ഇക്കാക്കൊറപ്പാ…..”
[ മുകളിൽ പറഞ്ഞ പോലെ ചെയ്ത് വാതിലടച്ചാൽ അവർ കള്ളൻമാരു പോലുള്ളവരുടെ ശല്യങ്ങളിൽ നിന്നും സുരക്ഷിതരായിരിക്കും. അനുഭവം]
” ന്റെ ഇക്കാ…. ഇങ്ങളെന്നെ ഓർത്ത് ഇങ്ങനെ വെഷമിച്ചോണ്ടിരിക്ക്യാണോ .അതൊക്കെ ഞാൻ ചെയ്തോളാം.ന്റിക്ക സുഖായി ഒറങ്ങിക്കോ…..” അമ്മു എന്ത്യേ….. ഇക്ക.”
“ഓള് ഉമ്മാന്റ ട്ത്താ…. നിക്ക് ഇൻഷാ അള്ളാഹ് അടുത്താഴ്ച പോവേണ്ടി വരും. കമ്പനീന്ന് വിളി വന്നു. കാര്യായി അതു പറയാനും കൂടിയാ ഞാൻ വിളിച്ചെ….ഉമ്മ വന്നുടനെ ഇയ്യിങ്ങ് പോര്….. കൊറെ ആയില്ലെ ഇയ്യ് പോയിട്ട് ”
ഷാഹിക്കാനോട് സംസാരിക്കുന്നതിനിടയിൽ കൈയ്യിലുണ്ടായ മൊബൈൽ ശബ്ദിച്ചു…..
“ഇക്കാ.. റാഷിക്കാടെ കോളുണ്ട്.ഇക്കാ നോട് ചോയിച്ച് ഞാൻ വരാൻ ശ്രമിക്കാം…. ”
“ശരി…. മോള് വെച്ചോളൂ…. ഇക്ക നേരത്തെ പറഞ്ഞ കാര്യം മറക്കരുത്….. ”
“ഇല്ലിക്കാ ..”
ഷാഹിക്കാടെ കോൾ കട്ട് ചെയ്ത് മൊബൈലുമായി ഞാൻ അറയിലേക്ക് പോയി റാഷിക്കാടെ കോൾ അറ്റെന്റ് ചെയ്തു.
“ഹലോ…! ഇതുവരെ ഇങ്ങള് പാർക്കിംഗ് കണ്ടു പിടിക്ക്യാര്ന്നോ…. ”
“അല്ല മോളേ! അന്റെ കോൾ കട്ടായപ്പോ തന്നെ നിക്ക് പ്ലൈസ് കിട്ടി.അയ്ൻറിടേലാ റാസിഖ് പോണത് കണ്ടെ. ഓനോട് കൊറച്ച് നേരം…… ”
“അതേതായാലും നന്നായി അതോണ്ട് നിക്ക് ഷാഹിക്കാനോട് സംസാരിക്കാൻ പറ്റി. ”
(അതിലും ഒരു നിമിത്തം ഞാൻ കണ്ടു. റാസിഖിനെ റാഷിക്ക കണ്ടില്ലായിരുന്നെങ്കിൽ ഷാഹിക്കാന്റെ വിലയേറിയ അറിവ് എനിക്ക് കിട്ടില്ലായിരുന്നു…… )
“അന്റിക്കാക്ക അവിടെത്തന്നെ കൂടാൻ തീരുമാനിച്ചോ …..”
“അടുത്തയാഴ്ച അങ്ങട്ട് വരണൂന്നാ പറഞ്ഞെ. അയി ന് ന്നോട് അങ്ങട്ട് ചെല്ലാനും പറഞ്ഞു. ”
“അയിനെന്താ അന്റെ ആങ്ങള ഇങ്ങട്ട് പോരുമ്പോ ഇയ്യ് പോണ്ടല്ലെ…. അയിനൊന്നും ഈ റാഷി എതിരല്ല.”
“ഊം…..ന്നിട്ടാ ഇങ്ങള് പോയ പിറ്റേന്ന് ഞാൻ പൊരേ ലോട്ട് പോയേന് ഇങ്ങളെന്നെ കരയിപ്പിച്ചെ….. ”
റാഷിക്ക മറുപടിയൊന്നും പറഞ്ഞില്ല.
“ന്താ! മിണ്ടാത്തെ.ഞാനൊരു തമാശ പറഞ്ഞല്ലെ…. അപ്പഴേക്കും പെണങ്ങിയോ ഇങ്ങള് ….”
” അത് പിന്നെ ,മോളേ ഇയ്യൊന്നും മനസ്സി വെക്കണ്ട. അന്ന് ഉമ്മ പറഞ്ഞപ്പോ പെട്ടെന്നുണ്ടായ ദേഷ്യത്തിന് ……..ഒക്കെ ഇയ്യ് മറക്കണം .ഇനി എന്തിനും ന്റെ മോളോടൊപ്പം ഈ റാഷിക്ക ഇണ്ടാവും- …..”
റാഷിക്കാന്റെ ശബ്ദമിടറി. കണ്ണു നിറഞ്ഞ പോലെ തോന്നി എനിക്ക്.
“ഇക്ക കരയ്യ്യാ…. അയ്യേ….. ഞാൻ വെറുതെയൊരു ……. എനിക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാൻ പറ്റാതെ ആദിവസം റാഷിക്കാന്റെ ദേഷ്യപ്പെട്ടുള്ള സംസാരം എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.. അന്ന് ഞാനനുഭവിച്ച വേദന ഒറ്റപ്പെടൽ….. ഓർക്കാൻ പോലും വയ്യെനിക്ക്;
“ന്താ ശാദീ ….. നീ എന്നെ മനസ്സോണ്ട് വെറുക്കാ ഇപ്പൊ…. ”
“ന്തിനാ ഇങ്ങളങ്ങനെയൊക്കെ ചിന്തിക്കണെ….. നിക്കെന്റിക്കാനോട് ഒരു വെറുപ്പൂല്ല. സ്നേഹം മാത്രെ ള്ളൂ….. പോരെ.”എന്റെ വാക്ക് കേട്ട് ഇക്ക ചിരിക്കാൻ ശ്രമിച്ചു….
“വേറെന്താ….. ”
“ഇക്ക ഒരു കാര്യം പറഞ്ഞോടെ ഞാൻ.”
” ഊം….എന്താപ്പാ അത്രേം വല്ല്യ കാര്യം പൊരേൽ വല്ല പ്രശ്നോം ….. ”
ഇത് വരെ ചോദിക്കാത്ത ഇക്ക ഇപ്പൊ…. പടച്ചോനേ….. അതൊന്നും എന്നെ ഓർമ്മിപ്പിക്കല്ലെ….
” അതൊന്നുമല്ലിക്കാ….ഷാഹിക്കാന്റെട്ത്ത് ഞാനെപ്പെഴും പറയുന്നതാ…. ഇനിയിപ്പൊ പറയാൻ ഒരാളും കൂടി ആയല്ലോ…..
“താനെന്താടോ…. ന്നെ വല്ലതും പറഞ്ഞ് അനുസരിപ്പിക്കാൻ പ്ലാനൊ ണ്ടോ…. ”
“ഊം…. ഉണ്ടെന്ന് കൂട്ടിക്കോ…. പക്ഷേങ്കില് ഇങ്ങള് അനുസരിക്കണം.. ”
“പറ്റുന്നതാണേൽ നോക്കാം .ഏതായാലും പറയ്”
“ഇങ്ങളെനി ഡ്രൈവ് ചെയ്തോണ്ട് നിക്കിനി വിളിക്കണ്ടാ…..നിക്ക് പേടിയാ….. എന്തേലും പറ്റിയാ പിന്നെ…. ന്റെ അതേ വിധിയായിരിക്കും ന്റെ കുഞ്ഞിനും .യത്തീമായ് വളർന്നതിന്റെ വേദന നന്നായി അനുഭവിച്ചവളാ ഞാൻ. സ്കൂളിൽ പഠിക്കുമ്പോൾ എല്ലാരും ഉപ്പാനെം കൂട്ടി വരുമ്പോൾ എത്ര തവണ ഞാൻ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. ഉപ്പാക്ക് പകരം പടച്ചോൻ ന്റെ ഷാഹിക്കാനെ തന്നു. ഉപ്പയായും സഹോദരനായും സുഹൃത്താ യുമൊക്കെ. അത് പോലെ എന്റെ കുട്ടിക്ക് കിട്ടണംന്നില്ലല്ലോ ….”
“ന്തൊക്കെയാ ശാദീ ….. ഇയ്യ് പറയണെ.ഇയ്യൊരോന്ന് ചിന്തിച്ച് കാട് കേറണ്ട. ഞാൻ അനുസരിച്ചു പോരെ അനക്ക്.”
“നിക്ക് മാത്രം വേണ്ടിയല്ലല്ലോ .. ഇക്കാക്കും കൂടി തന്നെയല്ലെ ”
ഇയ്യ്ന്നെ ഇങ്ങനൊക്കെ പറഞ്ഞ് ബേജാറാക്കിക്കല്ലെ. വിട്ട് കളയ്.ആ പിന്നെ ഉമ്മാനെ കാണാൻ
ഹോസ്പിറ്റലിൽ പോയില്ലെ ഇയ്യ് ….
“ഇല്ല. പോണോംന്ന് കരുതീതാ…. പിന്നെ കൂട്ടി നാളില്ലാത്തോണ്ടാ പോവാണ്ടിരുന്നേ ….റാഹിലാ ത്താടെ നമ്പറില്ലാത്തോണ്ട് വിളിക്കാനും പറ്റീല്ല.”
“നൊണ പറയാ നീയ്യ് ….”
“ഇല്ലിക്കാ സത്യായും പോയില്ല.”
“അപ്പൊ ഇയ്യ് വൈന്നേരം പോയീന്ന് റാഹിലാത്ത പറഞ്ഞാർന്നല്ലോ….. ”
” ഞാ …..ഞാൻ പോയിന്നോ….. റാഹിലാത്ത….. ”
“ഞാൻ നേരത്തെ വിളിച്ചപ്പോ പറഞ്ഞതാ ഇയ്യ് പോയിരുന്നൂന്ന്….. ”
മാഷാ അള്ളാ….. ഉമ്മാനേം കൊണ്ട് ഹോസ്പിറ്റലീൽ പോകാൻ വിളിച്ചിട്ട് ഞാൻ പോയില്ലെന്ന് റാസിയോട് പറഞ്ഞ റാഹിലാത്ത ഉമ്മാനെ കാണാൻ ഹോസ്പിറ്റലിൽ പോകാത്ത ഞാൻ പോയിരിക്കുന്നെന്ന് റാഷിക്കാനോട് പറഞ്ഞിരിക്കുന്നു. എന്തൊരത്ഭുതം….. ഇതെങ്ങനെ സംഭവിച്ചു….. ഇത് റാഹിലാത്താന്റെ പുതിയൊരടവാണോ അൻആം സൂറത്തിന്റെ അത്ഭുത പ്രതിഭാസമോ …… എന്റെ കണ്ണിൽ ഇരുട്ട് കയറി. ശരീരം തളർന്നു.കൈയിലുണ്ടായിരുന്ന മൊബൈൽ താഴേക്ക് പതിച്ചു…….
കാറിന്റെ ശബ്ദം കേട്ടാണ് ഞാൻ പുറത്തിറങ്ങിയത്.മുൻ ഡോറ് തുറന്ന് മർസൂഖ് പുറത്തിറങ്ങി. പിന്നിൽ നിന്നും ഉമ്മയും റാഹിലാത്തയും. റാഹിലാത്താന്റെ തോളിൽ കൈയിട്ടാണ് ഉമ്മ വരുന്നത്.നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. പർദ്ദ തടഞ്ഞ് വീഴാതിരിക്കാൻ ഉമ്മ ഒരു കൈ കൊണ്ട് പിടിച്ചിട്ടുണ്ട്. ഡ്രൈവറിന് പണം കൊടുത്ത് കാറിനകത്തുള്ള സാധനങ്ങളൊക്കെ എടുത്ത് പിന്നാലെ വന്നു മർസൂഖ് .ഓട്ടോയിലിരിക്കാൻ ബുദ്ധിമുട്ടായത് കൊണ്ടാവണം അംബാസിഡർ കാർ പിടിച്ച് വന്നത്. ഉമ്മ ഒരാഴ്ച വരെ ഹോസ്പിറ്റലിൽ ഉണ്ടായിട്ടും ഞാനിതുവരെ ഒന്നു പോയി നോക്കിയില്ല. എങ്ങനെ പോവാനാണ്. കുട്ടികൾ സ്കൂളിലും മർസൂഖ് ഷോപ്പിലും പോയാൽ ഞാൻ വീട്ടിൽ തനിച്ചാണ്. എന്നാലും മൂന്ന് നേരവും ഭക്ഷണം എത്തിക്കാറുണ്ട്. മർസൂഖാണ് കൊണ്ടു പോവാറുള്ളത്. അവൻ രാവിലെ പോകുമ്പോൾ നാസ്ത കൊണ്ടു പോകും. ഉച്ചഭക്ഷണത്തിനായി കൃത്യം ഒരു മണിയാവുമ്പോൾ വീണ്ടും വരും. ഷോപ്പടച്ച് വന്ന ശേഷമാണ് രാത്രിയിലുള്ള ഫുഡ് കൊണ്ടു പോവാറുള്ളത്. മുഖം നോക്കി നേരെ ഒന്നു സംസാരിക്കുക പോലും ചെയ്യാത്ത അവന്റെ കൂടെ ഞാനെങ്ങനെയാ പോവുക.
അകത്തേക്ക് കയറുമ്പോൾ ഞാൻ റാഹിലാത്താന്റെ മുഖത്തേക്ക് നോക്കി. റാഷിക്കാനോട് പറഞ്ഞതിന്റെ പൊരുൾ എന്തായിരിക്കും.
“ഇയ്യെന്താ ശാദ്യേ ന്നെ ആദ്യായി കാണാ…. ന്തിനാ ഇങ്ങനെ മിഴിച്ച് നോക്കണെ”
റാഹിലാത്ത ചിരിച്ച് കൊണ്ട് ചോദിച്ചു.
റബ്ബേ…..! റാഹിലാത്താന്റെ മുഖത്ത് ചിരി. അപ്പൊ റാഷിക്ക പറഞ്ഞത് സത്യം തന്നെ. എന്ത് രസാ റാഹിലാത്ത ചിരിക്കുമ്പോൾ ആ മുഖം കാണാൻ.ശാദ്യേന്ന് വിളിക്കുമ്പോൾ സ്നേഹം കൊണ്ട് അമ്മാനമാടുമ്പോലെ.
“ഒന്നൂല്ല ത്താ …..”
“റാഷിയും റാസിയൊന്നും വിളിച്ചില്ലേ ….. ?”
റാഷിക്ക വിളിച്ചെന്ന് പറഞ്ഞാൽ പ്രശ്നമില്ല റാസിഖ് ….. അവന്റെ കാര്യം പറഞ്ഞാൽ….
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha