കണ്ണീർമഴ 2 41

കണ്ണീർമഴ 15-35

Kannir Mazha Part 15 to 35

Author : അജ്ഞാത എഴുത്തുകാരി

 

റാഷിക്കാടെ വീട്ടിലെത്തിയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.അകത്ത് കയറുമ്പോഴേക്കും ലാന്റ് ഫോൺ നിർത്താതെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.
“റാഷി ബിളിക്യായ്രിക്കും, ഇരിക്കപ്പൊറുതിണ്ടായില്ല ന്റെ മോന് .റായേ ജ്ജ് ചെന്നാ ഫോണൊന്നെട്ക്ക്.
റാഹിലാത്ത അറ്റന്റ് ചെയ്യാൻ പോയി. പടച്ചോനേ…. ഈ പണ്ടാരം ആ ടെത്തുമ്പോഴേക്കും കോള് കട്ടാവണേ …. ഞാൻ മനസ്സ് നൊന്ത് ശപിച്ചു….. ഞാൻ ഉദ്ദേശിച്ച പോലെത്തന്നെ റാഹിലാത്ത പോയതിനേക്കാളും സ്പീഡിൽ തിരിച്ചു വന്നു. ഞാനുളളിൽ ചിരിച്ചു. ആങ്ങളേട്ത്ത് ഒന്നും കുത്തിക്കൊടുക്കാൻ പറ്റാത്ത നിരാശയുണ്ടായിരുന്നു ഇത്താത്താടെ മുഖത്ത്.ഹോസ്പിറ്റലിൽ നിന്ന് ചിലവായ മൊത്തം പൈസയും കണക്കു കൂട്ടുകയാ ഉമ്മയും മോളും. ഞാൻ കേൾക്കാനായി പലതും പറയുന്നുണ്ട്. ഞാനതൊന്നും മൈന്റ് ചെയ്യാതെ അറയിലേക്ക് പോയി. വുളു ചെയ്ത് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ചു. ശേഷം എന്റെ വയറിൻ മേൽ കൈ വെച്ച് പറഞ്ഞു. അള്ളാഹുവേ …. നീ എനിക്ക് സമ്മാനിക്കാൻ പോകുന്ന നിധിയാണീ കുഞ്ഞ്. ഇതിന്റെ ജീവൻ ഞാൻ നിന്നിൽ ഭാരമേൽപ്പിക്കുന്നു. ഒരു ബുദ്ധിമുട്ടുമില്ലാതെ എന്റെ പ്രസവം എളുപ്പമാക്കിത്തരണേ….. ഞാൻ ആത്മാർത്ഥമായി ദുആ ചെയ്തു…..
[ജീവിതത്തിൽ എന്ത് നല്ലകാര്യം ചെയ്യുന്നതിന് മുമ്പ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആ കാര്യം അള്ളാഹുവിൽ ഭാരമേൽപ്പിക്കുക. വീടുപണിയായാലും മക്കളുടെ കല്യാണമായാലും അങ്ങനെ നമുക്ക് ഹലാലായി ആവശ്യമുള്ള എന്തിനും. [അനുഭവം.] ഖൈറാണെങ്കിൽ അല്ലാഹു അത് എളുപ്പമാക്കിത്തരും. ] ‘രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ് മർസൂഖ് കയറി വന്നത്.മുഖമൊക്കെ വീർത്തിരിക്കുന്നു. എന്നെ കാണുമ്പോൾ തന്നെ തറപ്പിച്ചൊരു നോട്ടം നോക്കി.”
ഞാൻ തല താഴ്ത്തി നിന്നു.
രാത്രി കിടക്കാൻ നേരം റുഫൈദ എന്റെ അറയിലേക്ക് വന്നു.
” ഞാൻ ഇങ്ങളട്ത്ത് ഒന്നു ചോയ്ച്ചോട്ടെ… ഇങ്ങള് സത്യം പറയണം.” കിടക്കുന്നതിനിടയിൽ റുഫൈദ യുടെ ചോദ്യം ….. രാവിലെ ഇവിടത്തെ കാട്ടാളൻമാരുടെ ഇടയിൽ നിന്നും രക്ഷപ്പെട്ടാൽ പിന്നെ കിട്ടുന്ന സമാധാനം രാത്രി ഉണ്ടല്ലോ…. ഒന്നും ചിന്തിക്കാതെ ഉറങ്ങാൻ എന്ന് മാത്രമായിരുന്നു. അതിനിടയിൽ ദേ കിടക്കുന്നു അടുത്ത കുരിശ് .സത്യം പറഞ്ഞാൽ അവരോടെന്ത് മിണ്ടാനും എനിക്ക് പേടിയാ… എങ്ങനെ പ്രതികരണം എന്ന് നിശ്ചയമില്ലാത്തത് കൊണ്ട് .
ന്താ! മോള് ചോയ്ച്ചോളൂ…. പുറമെ സ്നേഹ ഭാവത്തിൽ ഞാൻ പറഞ്ഞു.
“ഇങ്ങളെ കൈയ്യിൽ ഫോണുണ്ടോ…..?”
“സുബ്ഹാന ള്ളാ…. പ്രതീക്ഷിക്കാത്ത ചോദ്യം. എന്ത് മറുപടി പറയണമെന്നറിയാതെ പരുങ്ങി. എന്റെ കൈയിലുള്ള ഫോൺ ഇവള് കണ്ടു കാണും..അത് കൊണ്ടാവുമല്ലോ ചോദ്യം വന്നത്.കള്ളം പറയാനും പറ്റില്ല….. അഥവാ ഉണ്ടെന്ന് പറഞ്ഞാൽ ബാക്കിയുള്ളോർക്ക് ഏറ്റു പിടിക്കാൻ ഒരു കാരണമായി….
“ന്റെ ചോദ്യം കേട്ടില്ലെ ഇങ്ങള് ” ആ ചോദ്യത്തിന് അൽപം കട്ടി കൂടിയിരുന്നു. ഒരു അഞ്ചാം ക്ലാസുകാരിയുടെ മുൻപിൽ ഞാൻ അതിലും ചെറുതായതായി തോന്നി. ഒന്നും മിണ്ടാതെ ഞാൻ തല കുനിച്ചു നിന്നു. അപ്പോൾ അവൾ എന്റെ നേരെ ഒരു കടലാസ് കഷ്ണം നീട്ടി ….
“ദാ…. ഇത് വാങ്ങി ഇങ്ങള് തൊറന്ന് നോക്ക്…. ” വീണ്ടും കനപ്പിച്ച ശബ്ദത്തിൽ അവൾ പറഞ്ഞു.അനുസരണയുള്ള ആട്ടിൻകുട്ടിയെ പോലെ അവളുടെ കൈയ്യിൽ നിന്നും ഞാനാ കടലാസ് വാങ്ങി തുറന്നു നോക്കി.പതിനാല് അക്കമുള്ള ഒരു നമ്പർ ….
“ന്താ മോളേ ഇത്….”
“ഇത് …… എന്റെ …..”
“ഊം….. നീ പറയ് എന്നെ ടെൻഷനാക്കല്ലെ….. ”
അത് പിന്നെ… ഇത് എന്റെ റാഷിക്കാടെ ഗൾഫിലുള്ള നമ്പറാ…. ഇങ്ങള് ഇന്നലെ തലയണയ്ക്ക ടീന്ന് ഫോണെടുക്കുന്നതും ഞാൻ ഒറങ്ങിയോന്നറിയാൻ കണ്ണിനു മുകളിൽ കൈ വട്ടം കറക്കിയതും ….. എവിടെ ന്നാ റബ്ബേ റാഷിക്കാടെ നമ്പർ കിട്ടാ ന്ന് ഒറ്റയ്ക്ക് ചോദിക്കുന്ന തൊക്കെ ഞാനറിഞ്ഞാര്ന്നു. ഇങ്ങളൊറങ്ങീശാ ഞാനൊറങ്ങിയത്.ന്നിട്ട് രാവിലെ റാഹിലാ ത്താടെ ഫോൺ ഗെയിം കളിക്കാനെന്ന് പറഞ്ഞ് വാങ്ങി അതീന്നും പൊക്കിയതാ”
… ഇന്നിപ്പൊ ഞാൻ കാര്യായിട്ടും ഒറങ്ങാൻ പോവ്വാ…. ഇങ്ങള് ഇക്കാക്ക് ബിളിച്ചോളി …. ഞാനാരോടും പറയൂലാ……
റബ്ബേ ,സത്യം തന്നെയാണോ ….. ഞാൻ കൈയ്യിലൊന്നു നുള്ളി നോക്കി… എനിക്ക് വേദനിച്ചു..ഇത് സത്യം തന്നെയാണ്…… അത്ഭുതവും സന്തോഷവും കൊണ്ട് ഞാനവളെ കെട്ടിപ്പിടിച്ചു.
ഒരു മണിക്ക് ശേഷം ഞാൻ റാഷിക്കാക്ക് മിസ്ഡ് കോൾ അടിച്ച് ഫോൺ സൈലന്റാക്കി വൈബ്രേഷനാക്കി. നെഞ്ചിൽ വെച്ചു കിടന്നു…..
പത്ത് മിനുറ്റിന് ശേഷം തിരികെ കോൾ വന്നു. ഈ കോൾ
എന്റെ ജീവിതത്തിലെ പുതിയ വഴിത്തിരിവാ വണേ റബ്ബേ എന്ന് പ്രാർത്ഥിച്ച് അറ്റന്റ് ചെയ്തു.
“ഹലോ…..”
“ഹലോ….. ആരാ…?”
ഒന്നരമാസം മുമ്പ് ഇങ്ങളെ വിശ്വസിച്ച് ഇങ്ങള് തന്ന മഹറും വാങ്ങി ഇങ്ങക്ക് ഇണയാവാൻ വേണ്ടി വന്ന പെണ്ണ്. കൊറച്ചൂടെ വ്യക്തമാക്കി പറഞ്ഞാൽ .പുതിയ പുരയിൽ ഷാഹിദ് ഹമീദിന്റെ സ്നേഹനിധിയായ കരളിന്റെ കഷ്ണായ ഒറ്റപ്പെങ്ങൾ ….. ശാദിയ ഷഹബാസ്…. ഇതിൽ കൂടുതൽ വ്യക്തമാക്കണോ….. ദേഷ്യവും സങ്കടവും ഒക്കെണ്ടായിരുന്നു എന്റെ മനസ്സിൽ. കരഞ്ഞുകൊണ്ട് തന്നെയായിരുന്നു ഞാനത്രയും പറഞ്ഞൊപ്പിച്ചത്.
“മോളേ! ശാദീ …..ജ്ജ് എന്താടീ ഇങ്ങനെയൊക്കെ….. ”
പിന്നെങ്ങനെയാ ബേണ്ടേ…. ഇങ്ങള് പറഞ്ഞ് മനസ്സിലാക്കിത്തരി ….. ഞാൻ മനസ്സ് മാത്രല്ല ഇങ്ങളുമായി പങ്ക് ബെച്ചത്. ശരീരം കൂടിയാ….. അതിന്റെ തെളിവാ ഇപ്പൊ ന്റെ വയറ്റീ കെടക്കണത്. പൊട്ടിക്കരഞ്ഞ് ഇങ്ങളെ യാത്ര അയക്കുമ്പോ ഞാൻ കരുതീല്ല ഇങ്ങടെ സ്വഭാവം ഇങ്ങനെ മാറി മറിയുന്ന്…… പെണ്ണു പറയുമ്പോ തന്നെ ഇങ്ങക്ക് പറയായിരുന്നില്ലെ. പെണ്ണും പെടക്കോഴി ന്നും അനക്ക് പറ്റൂലാന്ന്. വെറുതെ ന്തിനാ ന്റെ ജീവിതം ഈ നരകത്തിലോട്ട് കൊണ്ടിട്ടത്. ഞാനെന്റെ ഷാഹിക്കാടെ പൊന്നു പെങ്ങളായി അവിടത്തന്നെ നിക്കുവായിരുന്നല്ലോ..‌
“ജ്ജ് എന്ത് വേണേലും പറഞ്ഞോളീ…. ഞാനത് കേൾക്കാൻ ബാധ്യസ്ഥനാണ്. പക്ഷേങ്കിൽ ന്റെ മോള് ഇക്കാടെ അവസ്ഥയും കൂടി മനസ്സിലാക്കണം.”
“ഇല്ല എന്ത് അവസ്ഥയാ ഇങ്ങക്കുള്ളെ…. അഥവാ അവിടെ എന്ത് ടെൻഷനുണ്ടേലും കെട്ട്യോള ട്ത്ത് കൊട്ടിയാ തീരോ ഇങ്ങളെ ബേജാറ് … പറ…. ഒരു പെണ്ണിനെ കരയിച്ച് അയിന്റെ കണ്ണീന്ന് ഒരു തുള്ളി കണ്ണീര് വീണാ ഇങ്ങക്കത് ശാപായിട്ടാ മാറുന്നേ…. അത് ഓർത്തോ ഇങ്ങള്….. നിക്കാഹും കൈഞ്ഞ് കൊല്ലം രണ്ടോ മൂന്നോ ആയിട്ടുണ്ടെങ്കിൽ എനിക്കിത്ര ബെശമില്ലായ്ര്ന്നു.ഇതങ്ങനെയല്ലല്ലോ ….. കെട്ടിക്കൊണ്ട ന്നിട്ട് മാസം രണ്ട് തെകേണയ്ന് മുമ്പ് പറന്നു. പിന്നൊന്നും അറീണ്ടല്ലോ…. മാസാമാസം പൈസ അയച്ചാ മാത്രം ഒരു പെണ്ണിനോടുള്ള കടമ തീരില്ല. ഓളെ ഉള്ളും ബേജാറും ബെശമൊക്കെ അറിയണം. ആ ടെ ഇങ്ങക്ക് ന്ത് ബേജാറുണ്ടേലും ഓള ട്ത്ത് പറയാൻ പറ്റണം. അപ്പളാ യഥാർത്ഥത്തിൽ ആ ദാമ്പത്യത്തിന് സൗന്ദര്യ ഉണ്ടാന്നേ….. “

Updated: November 17, 2017 — 7:05 am

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.