അവൻ്റെയരിലേക്കെത്താൻ എടുക്കുന്ന ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി.
20 മിനിറ്റുകൾ നീണ്ട യാത്രയ്ക്കൊടുവിൽ കാർ സിറ്റി ഹോസ്പ്പിറ്റലിൽ ചെന്നു നിന്നു.
കാർ നിന്നതുമവൾ അതിൽ നിന്നും ചാടിയിറങ്ങി ഹോസ്പ്പിറ്റലിനുള്ളിലെ റിസപ്ഷനിലേക്കാടി.
എസ്ക്യൂസ്മി. ഇവിടെ ഹരിയെന്ന് പേരുള്ള ആളെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് എവിടെയാണ്.
അവൾ കിതപ്പോടെ പറഞ്ഞു.
ഏത്. ഹരീ.. സോറി മാഡം. ഫുൾ ഡീറ്റിയേൽസ് പറയാമോ?
കുത്തേറ്റതിനെ തുടർന്ന് ഒരു കോളേജ് വിദ്യാർഥിയെ അഡ്മിറ്റ് ചെയ്തിരുന്നില്ലെ. ആ ആൾ.
ഓഹ്. ഓക്കെ.മാഡം. അത് ICU വാർഡിലാണ്.
2nd ഫ്ലോറിൽ ലെഫ്റ്റ് കോർണറിൽ.
അത്രയും കേട്ടതുമവൾ ഒരു നന്ദി പോലും പറയാൻ മുതിരാതെ അവനിരികിലേക്കായോടി.ഓഹ്. ഇപ്പോത്തട്ടിയിട്ടാനെല്ലോ.. കൊച്ചെ. എവിടെ നോക്കിയായീ ഓടുന്നെ.
പടവുകൾ കയറുന്ന വേഗതയിൽ തനിക്കെതിരെ വന്ന സത്രീയെ അവൾ കണ്ടിരുന്നില്ല.
അവൾ ചെന്നാസ്ത്രീയുടെ തോളിൽ ഇടിച്ചതും ആ സ്ത്രീ വീഴാൻ പോയി.
സോറി.. ഞാൻ കണ്ടില്ല.
ഹൂം …
ആ സ്ത്രീയവളെയൊന്ന് ഇരുത്തി മൂളിയതിനുശേഷം അവളെ മറികന്നവർപ്പോയി.
അവൾ ചെല്ലുമ്പോൾ ശ്യാമും രണ്ടു മൂന്നു സുഹൃത്തുക്കളും പിന്നെ ഹരിയുടെ അച്ഛനും അമ്മുവും മാത്രമേയവിടെയുണ്ടായിരുന്നുള്ളൂ.
അവൾ അവരെയാരെയും വകവെയ്ക്കാതെ lCU വാർഡിലേക്കു പ്രവേശിക്കുവാൻ ശ്രമിച്ചു. ആ ഡോർ തള്ളി തുറക്കുവാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വെറുതെയായി. ആ ഡോർ ലോക് ചെയ്യപ്പെട്ടിരുന്നു. അവൾ ഡോർ ഗ്ലാസിലൂടെ അവനെ നോക്കുവാൻ ശ്രമിച്ചു. പക്ഷെ അതും വെറുതെയായി. അവിടം കർട്ടൺ കൊണ്ട് മറയ്ക്കപ്പെട്ടിരുന്നു.
അവൾ വീണ്ടും വിതുമ്പാൻ തുടങ്ങി.
അതെ സമയം അവളുടെ വരവും വെപ്രാളവും ഒക്കെ കണ്ട ഹരിയുടെ അച്ഛനും അമ്മുവും ഇതെന്താപ്പാ.. എന്നുള്ള ഭാവത്തോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
ഇതു കണ്ട ശ്യാം വേഗം ചെന്നവളെ പിടിച്ചുമാറ്റി അടുത്തിരുന്ന കസേരയിലേക്കിരുത്തി.
അവൾക്കവനോടുള്ള സ്നേഹം എത്രമാത്രം വലുതാണെന്ന് ആ നിമിഷനേരം കൊണ്ട് അവിടെ നിന്നവർക്കൊക്കെ തിരിച്ചറിയാൻ സാധിച്ചിരുന്നു. ഹരിയുടെ അച്ഛൻ മാധവനും അമ്മുവിനും കാര്യങ്ങൾ കുറച്ചൊക്കെ പിടികിട്ടിയിരുന്നു. എങ്കിലും അതൊന്നും ശ്രദ്ധിക്കുവാൻ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ലവർ.
എടാ.. എന്നാലും എബിയെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ..
ശ്യാം തൻ്റെ അടുത്തു നിന്ന തൻ്റെ സുഹൃത്തായ മൻസൂറിനോടായ് പറഞ്ഞു.
അവൻ അറിഞ്ഞിട്ടുണ്ടാവോ ആവോ..
ശ്യാം സ്വയം പിറുപിറുത്തു.
നീ.. ഒന്നൂടെ വിളി.
ഞാൻ വിളിച്ചെടാ.. ഫോൺ ഓഫാ.. അവൻ ഇന്നലെ കോട്ടയം വരെ പോകുമെന്ന് പറഞ്ഞിരുന്നു. പക്ഷെ ഇന്ന് വരും എന്നൊക്കെയാ പറഞ്ഞെ.
ച്ഛെ.. അവനുണ്ടായെ കുറച്ചെങ്കിലും ടെൻഷൻ കുറഞ്ഞു കിട്ടിയാനെ.
ആരാ.. ലക്ഷ്മിയുടെ ആളുകൾ.
മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
സസ്നേഹം ഗോപുമോൻ ❣️?
താങ്ക്സ് ബ്രോ ???❤️❤️
ഇത് കഴിഞ്ഞു വന്ന പാർട്ട് ഉം വയിച്ചിക്ക് അതിനു ശേഷം ഉള്ള പാർട്ട് ഇടൂ. Hill palace ന്നു അവള് അവനെ വേണ്ടന്നു പറഞ്ഞതിന് ശേഷം ഉള്ളത്…
അപ്പുറത്ത് ഇതിന്റെ ബാക്കി അടുത്ത വർഷം എങ്കിലും വരുമോ കാളിദാസാ
ഇതൊരു5 പാർട്ടോ മറ്റോ അപ്പുറത് വന്നതല്ലേ
❤️❤️❤️❤️❤️❤️❤️❤️
ഇത് നേരത്തെ വായിച്ചിരുന്നു, അടുത്ത ഭാഗങ്ങൾ വേഗം വരട്ടെ, ആശംസകൾ…
Ethu nerathe vanna part alle
ഈ കഥ ഒരു ഏഴെട്ടു കൊല്ലം ഓടും….
ഓരോ പാർട്ടിനും ഒന്നും രണ്ടും കൊല്ലം വരെ എടുക്കുന്നുണ്ടല്ലോ ✍✍✍✍✍