കല വിപ്ലവം പ്രണയം 3 [കാളിദാസൻ] 116

സിറ്റി ഹോസ്പ്പിറ്റലിൽ ആണ്. പേടിക്കാനൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.
എന്തോ. സത്യമതല്ലെങ്കിൽ കൂടിയും അവളുടെ മാനസികാവസ്ഥ മനസിലാക്കിയ അവന് അപ്പോൾ അങ്ങനെ പറയാനെ സാധിക്കുമായിരുന്നുള്ളൂ.
അതേ സമയം ICU-വിനു മുന്നിലായ് ഒന്നു പൊട്ടിക്കരയാൻ പോലുമാവാതെ നീറുകയായിരുന്നു മീര.തൻ്റെ പിടിവിട്ടുപോകാതിരിക്കാനായ് അവൾ നന്നേ പാടുപെട്ടു.
അവനുവേണ്ടി ഒന്നു കരയുവാൻ പോലും സാധിക്കുന്നില്ലല്ലോ.. ദൈവമേ.
അവൾ അവളെ തന്നെ സ്വയം മനസ്സിൽ ശപിച്ചു.
ഞാൻ കരഞ്ഞാൽ .അത് ഇവർ കണ്ടാൽ എന്തു കരുതും. എനിക്കവനെ ഇഷ്ടമാണെന്ന സത്യം അവർ തിരിച്ചറിയില്ലെ.
പാടില്ല. ഞാൻ ഒരിക്കലും ഹരിക്കും പാർവ്വതിക്കുമിടയിൽ ഒരു തടസ്സമാവാൻ പാടില്ല.
അവൾ സ്വയം മനസ്സിൽ പിറുപിറുത്തു. എങ്കിലും മനസ്സ് സ്വയം കൈവിട്ടു പോകുമെന്നു തോന്നിയ നിമിഷം. അവൾ വേഗം പുറത്തേക്കു നടന്നു. അപ്പോഴും അവളുടെ കാലുകൾ ചെറുതായ് ഇടറുന്നുണ്ടായിരുന്നു. അവളുടെ കാലുകളുടെ വേഗത കൂടുതോറും അവളുടെയുള്ളിലെ കണ്ണീരുറവ പൊട്ടിയൊഴുകുവാൻ തുടങ്ങിയിരുന്നു.

ഹോസ്പ്പിറ്റലിലെ ഒരു ആളൊഴിഞ്ഞ മൂലയിൽ നിന്നവൾ പൊട്ടിക്കരഞ്ഞു.
അവളുടെയുള്ളിലെ സംങ്കടങ്ങളായും അവനോടുള്ള സ്നേഹത്തിൻ്റെ ഉറവയായും ആ കണ്ണുനീർ തുള്ളികൾ ധാരയായ് അവളുടെ മിഴികളിൽ നിന്നും ഒഴികിയിറങ്ങി.
എത്ര നേരം അങ്ങനെ നിന്നെന്നറിഞ്ഞുകൂടാ.. അവളുടെ തോളിൽ ഒരു കരസ്പർശം അറിഞ്ഞപ്പോളാണ് അവൾ അതിൽ നിന്നും മോചിതയായത്.
അവൾ കരഞ്ഞു കലങ്ങിയ മിഴികളോടെ തിരിഞ്ഞു നോക്കി. തൻ്റെ പുറകിലായ് നിന്ന ശ്യാമിനെ കണ്ടതും അവളൊന്ന് ഞെട്ടി. ശേഷം പിടികപ്പെട്ടനോണം തല താഴ്ത്തിയവൾ നിന്നു.
മീരെ..
ശ്യാം ഒരു പതിഞ്ഞ സ്വരത്തിലവളെ വിളിച്ചു.
അവളൊന്നു മിണ്ടിയില്ല. മൗനം മാത്രമായിരുന്നു അവളുടെ മറുപടി.

എനിക്കറിയാം. മീരെ..നിനക്കവനെ ഇഷ്ട്ടമായിരുന്നുവെന്ന്. ഈ നിമിഷം നിൻ്റെയുള്ള് എത്രമാത്രം നീറുന്നുണ്ടെന്നും എനിക്ക് മനസ്സിലാവും.
ഇപ്പൊ.. ഇവിടെ വെച്ച് ചോദിക്കുന്നത് ശെരിയാണോ എന്നെനിക്കറിയില്ല. എങ്കിലും.. എന്തെ നീയവനോട് നിൻ്റെയുള്ളിലെ പ്രണയം പറയാതെ പോയ്.
അപ്പോളും മൗനം മാത്രമായിരുന്നു അവളുടെ ഭാഗത്തു നിന്നും ഉണ്ടായത്.
താൻ കരയാതിരിക്കൂ.. വാ നമുക്കങ്ങോട്ട് പോകാം.

വേണ്ട ശ്യാമെ.. ഞാൻ കുറച്ചു നേരം തനിച്ചിരുന്നോട്ടെ.
അവളുടെ അവസ്ഥ മനസ്സിലാക്കിയതിനാലാവാം അവൻ പിന്നെയവളെ നിർബന്ധിക്കാൻ നിന്നില്ല.

പറയാതെ പോയൊരു പ്രണയത്തിൻ്റെ അവശേഷിപ്പുകൾ ഒരു വിങ്ങലായ് അവളിൽ നിലകൊണ്ടു. ഒരു പക്ഷെ പ്രണയിച്ചു പിരിയേണ്ടി വരുന്നവർക്കുണ്ടാവുന്ന വേദനയെക്കാളും വലുതായിരിക്കാം .നമ്മൾ പറയാതെ പോയ പ്രണയങ്ങൾ സമ്മാനിക്കുന്നത്. അത് എന്നും നമ്മളിൽ ഒരു വിങ്ങലായ് നിലകൊള്ളും. (അനുഭവം ഗുരു).
*********
രാമേട്ടാ.. ഒന്നു വേഗം വിടൂ..
പാർവ്വതി ഡ്രൈവറോടായ് പറഞ്ഞു.
ഞാനെന്തു ചെയ്യാനാ മോളെ.. നല്ല ട്രാഫിക്കാ..
വീണ്ടുമവളുടെ ക്ഷമ നശിച്ചുകൊണ്ടിരുന്നു. അവൾ ആ കാറിനുള്ളിലിരുന്ന് നെരിപിരികൊള്ളുകയായിരുന്നു അന്നേരം. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഒപ്പം അവളുടെയുള്ളിൽ ഒരു പ്രാർത്ഥന മാത്രമേയുണ്ടായിരുന്നുള്ളൂ..
തൻ്റെ ഹരിക്ക് തിരികെ കിട്ടണേ.. എന്നു മാത്രം..

9 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

    1. കാളിദാസൻ

      താങ്ക്സ് ബ്രോ ???❤️❤️

  2. ഇത് കഴിഞ്ഞു വന്ന പാർട്ട് ഉം വയിച്ചിക്ക്‌ അതിനു ശേഷം ഉള്ള പാർട്ട് ഇടൂ. Hill palace ന്നു അവള് അവനെ വേണ്ടന്നു പറഞ്ഞതിന് ശേഷം ഉള്ളത്…

  3. അപ്പുറത്ത് ഇതിന്റെ ബാക്കി അടുത്ത വർഷം എങ്കിലും വരുമോ കാളിദാസാ

  4. ഇതൊരു5 പാർട്ടോ മറ്റോ അപ്പുറത് വന്നതല്ലേ

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️

  6. ഇത് നേരത്തെ വായിച്ചിരുന്നു, അടുത്ത ഭാഗങ്ങൾ വേഗം വരട്ടെ, ആശംസകൾ…

  7. Ethu nerathe vanna part alle

  8. മരിച്ച മരക്കുറ്റി

    ഈ കഥ ഒരു ഏഴെട്ടു കൊല്ലം ഓടും….
    ഓരോ പാർട്ടിനും ഒന്നും രണ്ടും കൊല്ലം വരെ എടുക്കുന്നുണ്ടല്ലോ ✍✍✍✍✍

Comments are closed.