മോളെ.. പാറൂ..
ഡീ..
ആഹ്. എന്താമ്മേ..
മോളെ.. നിൻ്റെ കോളേജിലെ ഒരു കൊച്ചിനെ ആരോ കുത്തീന്ന്.
കുത്തീന്നോ!!ആര്?ആരെ?
ആഹ്.കുത്തിയത് ആരാന്ന് അറിയില്ല. ഹരീന്ന് പറയുന്ന ഒരു കൊച്ചിനെയ കുത്തിയത്.
നീയറിയോ.. ആ കൊച്ചിനെ?
ആ വാർത്ത ഒരു വെള്ളിടിപ്പോലെയായിരുന്നു അവളുടെ കാതിൽ പതിഞ്ഞത്.
ആ നിമിഷം അവളൊരു ശിലപോലെ നിന്നു പോയി.
മോളെ.. നീയെന്താ ഒന്നും മിണ്ടാത്തെ.
അതിൻ്റെ മറുപടിയെന്നോണം ഒരു പൊട്ടിക്കരച്ചിലായിരുന്നു അവളിൽ നിന്നുമുണ്ടായത്.
അവളുടെ കാലുകൾ തളരുന്നതു പോലെ തോന്നി. നിമിഷ നേരം കൊണ്ടവൾ നിലത്തിരുന്നുപ്പോയ്.
മോളെ.. എന്താ പറ്റിയെ.. എന്തിനാ.. നീ കരയണെ.. മോളെ.
അമ്മേ.. എന്നു പറഞ്ഞവൾ ആ മാറിലേക്ക് ചായ്ഞ്ഞു. അപ്പോഴുമവൾ പൊട്ടി, പൊട്ടി കരയുകയായിരുന്നു.
ആ നിമിഷം അവളുടെ അമ്മ ആകെ പരിഭ്രാന്തിയിലായ്.
അമ്മേ.. എൻ്റെ ഹരി…അവന് എന്തെങ്കിലും പറ്റിയാ. പിന്നെ ഞാനില്ലമ്മേ..
അവളുടെ ആ വാക്കുകൾ ആ അമ്മയുടെയുള്ളിൽ ഒരു ഞെട്ടലുണ്ടാക്കി.
മോളെ.. നീയെന്തായീ.. പറയണെ..?
ആരാ.. മോളെ ഈ ഹരി..?
അമ്മേ എനിക്ക് കാണണമ്മേ.. എനിക്ക് ഇപ്പോ കാണണം എൻ്റെ ഹരിയെ..
അവളുടെ ആ മറുപടി തന്നെ ധാരാളമായിരുന്നു ആ അമ്മയ്ക്ക് ഹരിയാരാണ് തൻ്റെ മകൾക്ക് എന്ന് തിരിച്ചറിയാൻ.
അമ്മേ ഹരി ഏതു ഹോസ്പ്പിറ്റലലിലാ.. ഉള്ളെ..
ഒന്നു പറാമ്മെ.. എനിക്കൊന്ന് കണ്ടാമതി. ഇല്ലെ ഞാൻ നെഞ്ച്പ്പൊട്ടി ചത്തുപ്പോവും.
ഒന്നു പറാമ്മെ.. പ്ലീസ്.
അതും പറഞ്ഞവൾ വീണ്ടും ആ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി.
ഹോസ്പ്പിറ്റൽ എതാണെന്ന് അറിയില്ല മോളെ.. എന്നാലും നീയിപ്പോ പോണോ..
പോകണം അമ്മേ.. അല്ലേ എനിക്കൊരു സമാധാനവും കിട്ടില്ല. പ്ലീസ് അമ്മേ..
അവളെരു യാചനയുടെ സ്വരത്തിൽ പറഞ്ഞു.
അവളുടെ ആ അവസ്ഥ കണ്ട ആ അമ്മയ്ക്കും പിന്നെ അവളെ തടയാൻ മനസ്സുവന്നില്ല. അത്രയ്ക്കും ദയനീയമായിരുന്നു അവളുടെ മുഖഭാവം.
മ്.. ശെരി. പൊയ്ക്കോ. പക്ഷേ.. നീയെറ്റയ്ക്ക് പോവണ്ട. ഡ്രൈവറെ കൂടെ കൂട്ടിക്കോ. ഈയവസ്ഥയിൽ നീ വണ്ടിയോടിക്കണ്ട. നിനക്ക് വല്ലതും വന്നാപ്പിന്നെ ഞാനില്ല.
അവൾ അമ്മയിൽ നിന്നും അടർന്നു മാറി ശേഷം ഫോൺ എടുത്ത് ശ്യാമിൻ്റെ നമ്പർ ഡയൽ ചെയ്തു.മൂന്നാമത്തെ റിംഗിൽ കോൾ അറ്റൻ്റായി.
ഹലോ.
ശ്യാം. പാർവ്വതിയാണ്. ഹരിക്ക് ഇപ്പോ എങ്ങനെയുണ്ട്. ഏതു ഹോസ്പ്പിറ്റലിൽ ആണ്.
ഇതെല്ലാം ചോദിക്കുമ്പോഴും അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. മിഴികൾ വിതുമ്പുന്നുണ്ടായിരുന്നു. എങ്കിലും അവൾ കരയാതിരിക്കുവാൻ ശ്രമിച്ചു.
അവളുടെ ശബ്ദത്തിലെ വിറയൽ ശ്യാമിന് വളരെ വ്യക്തമായ് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു.
മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
സസ്നേഹം ഗോപുമോൻ ❣️?
താങ്ക്സ് ബ്രോ ???❤️❤️
ഇത് കഴിഞ്ഞു വന്ന പാർട്ട് ഉം വയിച്ചിക്ക് അതിനു ശേഷം ഉള്ള പാർട്ട് ഇടൂ. Hill palace ന്നു അവള് അവനെ വേണ്ടന്നു പറഞ്ഞതിന് ശേഷം ഉള്ളത്…
അപ്പുറത്ത് ഇതിന്റെ ബാക്കി അടുത്ത വർഷം എങ്കിലും വരുമോ കാളിദാസാ
ഇതൊരു5 പാർട്ടോ മറ്റോ അപ്പുറത് വന്നതല്ലേ
❤️❤️❤️❤️❤️❤️❤️❤️
ഇത് നേരത്തെ വായിച്ചിരുന്നു, അടുത്ത ഭാഗങ്ങൾ വേഗം വരട്ടെ, ആശംസകൾ…
Ethu nerathe vanna part alle
ഈ കഥ ഒരു ഏഴെട്ടു കൊല്ലം ഓടും….
ഓരോ പാർട്ടിനും ഒന്നും രണ്ടും കൊല്ലം വരെ എടുക്കുന്നുണ്ടല്ലോ ✍✍✍✍✍