കല വിപ്ലവം പ്രണയം 3 [കാളിദാസൻ] 116

ഇത്രയും നേരം ആയില്ലെ അവൻ പോയിട്ടുണ്ടാവും. ഞാൻ ഓടിപ്പോയി എടുത്തിട്ട് വരാം.
അതും പറഞ്ഞു കൊണ്ട് ശ്യാം കോളേജ് ലക്ഷ്യമാക്കിയോടി.
✴️✴️✴️✴️✴️
ഹ.ഹ.ഹാ..
അവൾ പാർവ്വതി അവളെൻ്റെയാ…
എൻ്റെ മാത്രം.
എനിക്ക് കിട്ടാത്തതൊന്നും നിനക്കും വേണ്ട.
എന്നാ ഞാൻ പോട്ടെ മോനെ…
നീയിവിടെക്കിടന്ന് സാവധാനം ചാവ്.
ഒരു ക്രൂരമായ ചിരി ഹരിക്കായ് സമ്മാനിച്ചു കൊണ്ടവൻ അവിടെ നിന്നും നടന്നകന്നു.
അപ്പോഴും ഹരി തൻ്റെ പ്രാണനുവേണ്ടി പിടയുകയായിരുന്നു.

ദൈവമേ.. എൻ്റെ ഫോണെങ്ങാനും നനഞ്ഞു പോവോ..
ഏതു നേരത്താണാവോ. അതെടുത്ത് അവിടെ വെക്കാൻ തോന്നിയത്.
ശ്യാം സ്വയം പിറുപിറുത്തു കൊണ്ട് കോളേജ് ലക്ഷ്യമാക്കി കുതിച്ചു.

ശ്യാം കോളേജ് കവാടവും കഴിഞ്ഞ് ഉള്ളിലേക്ക് കടന്നപ്പോഴാണ്. ഹരിയുടെ ബൈക്കിരിക്കുന്നത് കണ്ടത്.

ഏഹ്. ഇവൻ ഇതുവരെ പോയില്ലെ.
സ്വയം മനസ്സിൽ ചിന്തിച്ചു കൊണ്ടവൻ ബൈക്കിനരികിലേക്കായ് നടന്നു.
ശ്യാം ബൈക്കിനടുത്തേക്ക് നടന്നെത്തുമ്പോഴാണ്. കുറച്ചു നീങ്ങി ഒരാൾ വീണു കിടക്കുന്നത് കണ്ടത്.
ശ്യാം വേഗം അവനരികിലേക്കോടി.
അവിടെയാകെ ചോര തളം കെട്ടി കിടന്നിരുന്നു.
അടുത്തെത്തിയതും അബോധാവസ്ഥയിൽ വീണുകിടക്കുന്ന വ്യക്തി ഹരിയാണെന്നവൻ തിരിച്ചറിഞ്ഞു.

ഹരീ… ഹരീ…

പിറ്റേ ദിവസം കോളേജ് ക്യാമ്പസ് മുഴുവനും ഹരിയെ കുറിച്ചുള്ള വാർത്തകൾ പരന്നു.
പലരും ആ വാർത്ത ഒരു നടുക്കത്തോടെയാണ് സ്വീകരിച്ചത്.

നീയറിഞ്ഞോ…
സഖാവ് ഹരിയെ ഇന്നലെയാരോ കുത്തിയെന്ന്.
തീർന്നെന്നാ കേട്ടെ..
ഏഹ്. മരിച്ചോ..
ആഹ്. അങ്ങനെയാരൊക്കെയോ പറയുന്നതു കേട്ടു. വ്യക്തമായിട്ട് ഒന്നും അറിയില്ല.
നീ വേണ്ടാത്ത ഒന്നും പറയല്ലെ മൈരെ..ആരെങ്കിലും കേട്ടാ.. ചവിട്ടി കൂട്ടും നിന്നെ.
ഓഹ്. ഞാൻ കേട്ട കാര്യം പറഞ്ഞന്നെയുള്ളൂ.
നിന്നോടിതാരാ പറഞ്ഞെ?
അത്.. ആ റിസാസ്.
എട പൊട്ടാ.. അവൻ KSQ ക്കാരൻ അല്ലെ. അവനൊക്കെ ഹരിയോട് വെറുപ്പുണ്ട്. അതുകൊണ്ടു തന്നെ അവര് അങ്ങനെ പറയൂ..
അത് കേട്ട് നീ വെറുതെ ആരോടും പറഞ്ഞു നടക്കണ്ട. ഒടുക്കം നിനക്ക് തന്നെ പണി കിട്ടും. പറഞ്ഞില്ലാന്ന് വേണ്ട.
ഒന്നാമത്തെ നന്മ ജൂനിയേർസാ.. വെറുതെ ഇടി വാങ്ങി കൂട്ടണ്ട.
ആ അബൂം അൻസാരിയൊക്കെ പ്രാന്തന്മാരാ..
അവരെങ്ങാനും ഇത് നീ പറയണ കേട്ടാ.. പിന്നെ നിന്നെ അടക്കാൻ പെട്ടി വേണ്ടി വരില്ല. ഒരു പോളിത്തീൻ ബാഗിൽ തൂത്തെടുക്കാനെ കാണൂ.. അതുപോലെ നശിപ്പിച്ചു കളയും.

ഇല്ലളിയാ.. ഞാനിത് വേറെയാരോടും പറഞ്ഞിട്ടില്ല..
തൊണ്ടയിൽ നിന്നും ഉമിനീരിറക്കിക്കൊണ്ടവൻ തൻ്റെ മുഖത്ത് നിഴലരിച്ച ഭയത്തെ മറയ്ക്കാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു.
ഉം.. എന്നാ നിനക്ക് കൊള്ളാ..

9 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

    1. കാളിദാസൻ

      താങ്ക്സ് ബ്രോ ???❤️❤️

  2. ഇത് കഴിഞ്ഞു വന്ന പാർട്ട് ഉം വയിച്ചിക്ക്‌ അതിനു ശേഷം ഉള്ള പാർട്ട് ഇടൂ. Hill palace ന്നു അവള് അവനെ വേണ്ടന്നു പറഞ്ഞതിന് ശേഷം ഉള്ളത്…

  3. അപ്പുറത്ത് ഇതിന്റെ ബാക്കി അടുത്ത വർഷം എങ്കിലും വരുമോ കാളിദാസാ

  4. ഇതൊരു5 പാർട്ടോ മറ്റോ അപ്പുറത് വന്നതല്ലേ

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️

  6. ഇത് നേരത്തെ വായിച്ചിരുന്നു, അടുത്ത ഭാഗങ്ങൾ വേഗം വരട്ടെ, ആശംസകൾ…

  7. Ethu nerathe vanna part alle

  8. മരിച്ച മരക്കുറ്റി

    ഈ കഥ ഒരു ഏഴെട്ടു കൊല്ലം ഓടും….
    ഓരോ പാർട്ടിനും ഒന്നും രണ്ടും കൊല്ലം വരെ എടുക്കുന്നുണ്ടല്ലോ ✍✍✍✍✍

Comments are closed.