കല വിപ്ലവം പ്രണയം 3 [കാളിദാസൻ] 116

പാറു ആകാംശയോടെ ചോദിച്ചു.
ഹി.ഹി.. അതു പിന്നെ.. ഞാനിന്നലെ കിച്ചണിലെ സിംഗിൽ അറിയാതെ തുപ്പി. അപ്പോഴാ അമ്മ അടുത്ത് നിക്കണ കാര്യം ചിന്തിച്ചത്. ചിന്തിച്ച് തീരണേക്ക് മുൻപേ തന്നെ നല്ല വിക്കും കിട്ടി.
അയ്യോ.. ഒരുപാട് തല്ലിയോ..
ഏയ് ഒരെണ്ണം കിട്ടിയപ്പോ തന്നെ ഞാൻ അവിടെന്ന് ഓടി.
ഓടിയപ്പോ കൂടെ പുറകീന്ന് തവിക്കയില് തെറിച്ച് വന്നത് കണ്ടു. ഭാഗ്യത്തിന് കൊണ്ടില്ല. അല്ലേലും അമ്മക്ക് പണ്ടെ.. ഉന്നമില്ല.
ആ സമയം അമ്മൂനാണെ ഒടുക്കത്തെ ഉന്നോണ്.
പണ്ട് എന്തോ പറഞ്ഞ് വഴക്കിട്ടപ്പോ ഞാനവളെ തല്ലി. അതിന് പകരം അവളെന്നെ ഇഷ്ട്ടികയ്ക്കാ.. എറിഞ്ഞെ. അതാണെ.. കറക്ട് എൻ്റെ നെഞ്ചിൽ തന്നെ കെളേളം ചെയ്തു. രണ്ടു ദിവസമെടുത്തു അതിൻ്റെ നീരുമാറാൻ.
ഹി.ഹി.. വീട്ടിലെ മെയിൻ തല്ലു കൊള്ളിയാണല്ലെ.. എനിക്ക് മാത്രം ഇങ്ങനെ തല്ലുകൂടാൻ ആരുമില്ലാതെ പോയല്ലോ.. അതു പറയുമ്പോ അവളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
നിനക്ക് തല്ലുകൂടാൻ ഞാനില്ലെ എൻ്റെ പെണ്ണെ..
അതും പറഞ്ഞവൻ അവളുടെ നെറ്റിയിൽ ഒരു ചുംമ്പനമേകി.ആ നിമിഷമവൾ ആ സ്വപ്ന ലോകത്തു നിന്നും തിരികെയെത്തി.
തൻ്റെ ചുറ്റും നോക്കിയവൾ തൻ്റെയരികിൽ ആരുമില്ലെന്ന് ഉറപ്പു വരുത്തി. ശേഷം കണ്ണുനീർ തുടച്ചു കൊണ്ടവൾ തിരികെ ICU വാർഡ് ലക്ഷ്യമാക്കി നടന്നു.
അവൾ നടന്ന് ICU വാർഡിനടുത്തേക്കെത്താറയപ്പോഴാണ് ICU വാർഡിലേക്ക് പ്രവേശിക്കുന്ന ഡോറിനു മുൻപിൽ എല്ലാവരും തടിച്ചു കൂടുന്നത് കണ്ടത്. എന്തോ പന്തികേടാണെന്ന് മനസ്സിലായതിനാൽ അവൾ വേഗം അവിടേക്കോടി. അവൾ ഓടിയെത്തിയതും ഒരു സ്ത്രീയുടെ നിലവിളി അവളുടെ കാതിൽ പതിഞ്ഞു.
അയ്യോ..എൻ്റെ പൊന്നുമോനെ…
തുടരും.

9 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

    1. കാളിദാസൻ

      താങ്ക്സ് ബ്രോ ???❤️❤️

  2. ഇത് കഴിഞ്ഞു വന്ന പാർട്ട് ഉം വയിച്ചിക്ക്‌ അതിനു ശേഷം ഉള്ള പാർട്ട് ഇടൂ. Hill palace ന്നു അവള് അവനെ വേണ്ടന്നു പറഞ്ഞതിന് ശേഷം ഉള്ളത്…

  3. അപ്പുറത്ത് ഇതിന്റെ ബാക്കി അടുത്ത വർഷം എങ്കിലും വരുമോ കാളിദാസാ

  4. ഇതൊരു5 പാർട്ടോ മറ്റോ അപ്പുറത് വന്നതല്ലേ

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️

  6. ഇത് നേരത്തെ വായിച്ചിരുന്നു, അടുത്ത ഭാഗങ്ങൾ വേഗം വരട്ടെ, ആശംസകൾ…

  7. Ethu nerathe vanna part alle

  8. മരിച്ച മരക്കുറ്റി

    ഈ കഥ ഒരു ഏഴെട്ടു കൊല്ലം ഓടും….
    ഓരോ പാർട്ടിനും ഒന്നും രണ്ടും കൊല്ലം വരെ എടുക്കുന്നുണ്ടല്ലോ ✍✍✍✍✍

Comments are closed.