കല വിപ്ലവം പ്രണയം [കാളിദാസൻ] 57

Views : 4094

മഹാരാജാസ് കോളേജ്. അതെ ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്.
എന്നെ പോലെ തന്നെ എത്രയോപ്പേർ ഇവിടെ പഠിക്കണം എന്ന് ആഗ്രഹിച്ചിരിക്കും.
കുറച്ചു പേർക്ക് ആ ആഗ്രഹം സാധിച്ചിരിക്കാം. എന്നാലും ഭൂരിഭാഗം പേരും ആ ആഗ്രഹം നടത്താനാവാതെ.
ഇന്നും ഒരു കൊതിയോടെ നോക്കിക്കാണുന്നു ഈ കലാലയത്തെ.
അല്ല ഈ സ്വർഗ്ഗഭൂമിയെ.
ഹരി സ്വയം ആരോടോ എന്ന പോലെ മന്ദ്രിച്ചുകൊണ്ട് വീണ്ടും തൻ്റെ കോളേജ് ലക്ഷ്യമാക്കി വണ്ടി പായിച്ചു.
ശേഷം കോളേജ് കവാടവും കഴിഞ്ഞ് ക്യാമ്പസിലെ ഒരു വലിയ തണൽ മരത്തിൻ്റെ ചോട്ടിലായി അവൻ്റെ ശകടം ചെന്നു നിന്നു.
ആഹ്.വന്നോ … ഇത് എവിടെ പോയി പെറ്റു കിടക്കേർന്നട…നാറി.
അവിടെ കൂട്ടം കൂടി നിന്ന തൻ്റെ സുഹൃത്തുകളിൽ ഒരാളായ എബിയായിരുന്നു ആ ശബ്ദത്തിൻ്റെ അവകാശി.
സുഹൃത്ത് എന്നു പറഞ്ഞാൽ വെറും സുഹൃത്ത് ബന്ധം ആയിരുന്നില്ല അവരുടേത്. കുട്ടിക്കാലം തൊട്ടേ.. ഉറ്റ ചങ്ങാതിമാർ.ആ സൗഹൃദം ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നു.
അടുത്താഴ്ച്ച കോളേജ് ഡേയാണ് അത് ഓർമ്മയുണ്ടോ മോന്??
ഗസ്റ്റിനെ ഇൻവൈറ്റ് ചെയ്യണ്ടെ?
പോരാത്തതിന് ലൈറ്റാൻ സൗണ്ട്, ഫുഡ് കുന്തം കുറുവടി ഇതൊക്കെ ഒന്നും ആയിട്ടില്ല.
ദേ ഒരു രണ്ടു മിനിറ്റു മുൻപേ ആ പോങ്ങൻ പ്രിൻസിപ്പാൾ ഇതും പറഞ്ഞു പോയതെ ഉള്ളൂ..
നിങ്ങൾക്ക് പറ്റില്ലെങ്കിൽ പരുപാടി വേണ്ട എന്നു വെക്കാനാ പറയണെ.
നീ.. ഒന്ന് ചുമ്മായിരിയെൻ്റെ എബി..
അയാക്ക്. പ്രാന്താ…
അയാക്ക് എന്നോടുളള ചെരുക്ക അതിൻ്റെയാ..
ഹരി എന്നാലും ഇനി ഒരാഴ്ച്ചയലെ ആകെ ഉള്ളൂ.. അതാ എനിക്കൊരു പേടി.
നീ.. ചുമ്മാ… ടെൻഷൻ അടിക്കാതിരി.
ഞാൻ ഇന്നലെ അൻസാറിനെ വിളിച്ച്. കാര്യങ്ങളൊക്കെ സെറ്റാക്കിയിട്ടുണ്ട് .
അവൻ ഇന്ന് കാറെടുത്തിട്ട് വരും. ഇന്ന് തന്നെ നമുക്ക് പോയി ഗസ്റ്റിൻ്റെ ഇൻവൈറ്റ് ചെയ്യാം.
ഹരി…
ആഹ്. മീരയോ? എന്താ മീര?
നിന്നെ പ്രിൻസിപ്പാൾ അന്വേഷിക്കുന്നു.
ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു.
ആഹ്.ശെരി മീര..
ഹരീ..നീ കോളേജ് ഡെയ്ക്ക് പാട്ട് പാടുന്നുണ്ടോ?
ആഹ്. അത് പിന്നെ യൂണിയൻ ഭാരവാഹികൾ നിർബന്ധമായും ഏതെങ്കിലും ഒര എെറ്റത്തിൽ പങ്കെടുക്കണം എന്നു പറഞ്ഞപ്പോ.. ഏറ്റു പോയത. പെട്ടുപോയി ഇനി പറഞ്ഞിട്ട് കാര്യമില്ല.
ഞാനെന്നാ.ഓഫീസിലേക്ക് ചെല്ലട്ടെ.
വാടാ.. എബി.
അതും പറഞ്ഞ് ഹരി എബിയുമായി ഓഫീസിലേക്ക് പോയി.
Sir may i come in.
Yes Come in..
എന്തായി ഹരി… കാര്യങ്ങൾ…???
സാർ ഇന്ന് ഗസ്റ്റിനെ ഇൻവൈറ്റ് ചെയ്യാൻ പോകണം.
പിന്നെ അഡ്വാൻസ് കൊടുക്കണം.
ഗസ്റ്റിൽ ചെറിയ മാറ്റം ഉണ്ട് എന്നു കേട്ടല്ലോ??
ആരാ പുതിയ ഗസ്റ്റ്??

Recent Stories

The Author

kadhakal.com

15 Comments

  1. നന്നായിട്ടുണ്ട്… ബാക്കി ഭാഗങ്ങൾ പെട്ടന്നുണ്ടകുമൊ??

    1. കാളിദാസൻ

      Submit cheythitund bro.

  2. vayichu nalla katha aanu bro

    1. കാളിദാസൻ

      Thank u… ഹർഷാപ്പി…. 💓💓💓💓

  3. തൃശ്ശൂർക്കാരൻ

    ബ്രോ waiting

    1. കാളിദാസൻ

      ബ്രോ ആയച്ചിട്ടുണ്ട്. ഇന്നു വരുമായിരിക്കും

      1. കാളിദാസൻ

        Kambi kathakal ൽ ആയിരിക്കും ആദ്യം വരുന്നത്.
        അതിലുണ്ടാവണ തെറ്റുകൾ തിരുത്തി ഇതിൽ അപ്‌ലോഡ് ചെയ്യും.
        അതുകൊണ്ട് kadhakal. Com ൽ വരാൻ
        കുറച്ചു ടൈം എടുക്കും.

      2. Evide aparajithan 25

  4. ponotte …. baki ponotte

    1. കാളിദാസൻ

      💓💓💓

  5. Waiting

    1. കാളിദാസൻ

      💓💓💓💓

  6. തൃശ്ശൂർക്കാരൻ

    ബ്രോ ഈ കഥ kk യിൽ വായിച്ചിരുന്നൂ 😍😍😍😍😍 waiting Part 2😇

    1. കാളിദാസൻ

      15 ന് ഉള്ളിൽ അയക്കാൻ ശ്രെമിക്കാം ബ്രോ…

      1. തൃശ്ശൂർക്കാരൻ

        😍😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com