കല വിപ്ലവം പ്രണയം [കാളിദാസൻ] 57

Views : 4094

സ്വയം പിറപിറത്തു കൊണ്ട് അമ്മ വീണ്ടും അടുക്കളയിലേക്ക് എബൌടേൺ അടിച്ചു.
ഹാവൂ..കൊതം കുത്തിയാ വീണേ…
നല്ല സുഖം. ഹരി സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് മൂടും തിരുമി പുറത്തേക്കു നടന്നു.
ഉമ്മറത്തെത്തിയതും രണ്ടു കണ്ണുകളും തിരുമി ഉദിച്ചുവരുന്ന സൂര്യകിരണങ്ങളെ അവൻ ഒരു ചെറുപുഞ്ചിരിയോടെ ഏറ്റു വാങ്ങി.
ദാ..ചായ. പുറകിൽ നിന്ന് വന്ന കിളി നാദം കേട്ട് ഹരി തിരിഞ്ഞു നോക്കി. തനിക്കുള്ള ചായയുമായി നിൽക്കുന്ന തന്റെ അനിയത്തിയെ കണ്ടു ഒരു നിമിഷം അവൻ അന്ധം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിന്നു.
മ്മ്… ഇന്നെന്താ പതിവില്ലാതെ ചായ ഒക്കെ ആയിട്ട്???
ഒന്നുമില്ല ചേട്ടൻ ചായ കുടിച്ചു വേഗം പോവാൻ നോക്ക്…
ചേട്ടാനാ.. ദൈവമേ. ഇവക്കെന്തു പറ്റി. വട്ടായാ..അതോ എനിക്ക് വട്ടായതാണ??? 🤔
കഴിഞ്ഞ ദിവസം ഒരു ഗ്ലാസ് വെള്ളം എടുത്തു തരോന്നു ചോദിച്ചപ്പോ. ഞാൻ ആരാ നിന്റെ വേലക്കാരിയോ…വേണേ പോയി എടുത്തു കുടിക്കടാ മരപ്പട്ടി എന്നും പറഞ്ഞു പോയവളാ.. ദേ ഇന്ന് ചായേം കൊണ്ട് വന്നിരിക്കുന്നു.
മ്മ്??? എന്താ പതിവില്ലാത്ത സ്നേഹം?? 🤨
പിന്നെ എന്റെ ചേട്ടനെ സ്നേഹിക്കാൻ പ്രേതെകിച്ചു കാരണം വെല്ലോം വേണോ. ദാ.. ഈ ചായ പിടിച്ചേ.
എനിക്ക് അടുക്കളയിൽ വേറെ പണിയുണ്ട്. അതു പറഞ്ഞു ചായ എന്റെ കൈയിൽ തന്നിട്ട് അവൾ അടുക്കളയിലേക്ക് പോയി .
ദൈവമേ. ഇതിൽ ഇനി ഇവളു വെല്ല വിമ്മും കലക്കിയിട്ടുണ്ടാവോ?
ഹല്ല പറയാൻ പറ്റില്ലേ.. അതാണ് കയിലിരിപ്പ്..
ആഹ്.എന്ത് പുല്ലെങ്കിലുമാവട്ടെ കുടിക്കാം.
ഒന്നില്ലെങ്കിലും അവളുടെ കയിൽ നിന്നും ഒരു ചായ കിട്ടുക എന്നു പറഞ്ഞാൽ തന്നെ വലിയ കാര്യമാ..
അല്ല ആളെ പരിജയപ്പെട്ടില്ലല്ലോ?
അത് ഹരിയുടെ പെങ്ങൾ അമൃത എന്ന അമ്മു.
പ്ലസ് ടു കഴിഞ്ഞു ഇപ്പോൾ മെഡിക്കൽ എൻട്രൻസ് എക്സാം എഴുതുന്നു. ആള് ഒരു സീറ്റ്‌ വാങ്ങിയിട്ടെ അടങ്ങു എന്ന വാശിയിലാണ്.
അല്ലാതെ വേറെ മാർഗ്ഗവുമില്ലെന്നത് വേറൊരു വാസ്തവം.
MBBS ന് കാശു കെടുത്തു പിഠിപ്പിക്കുവാനുള്ള സാമ്പത്തികസ്ഥിതി ഒന്നും നമ്മുടെ കഥാ നായകൻ്റെ കുടുംബത്തിനില്ല.
ഹരിയുടെ അച്ഛൻ മാധവൻ. രണ്ടു കൊല്ലം മുൻപ് ഒരു മഴയുള്ള രാത്രി. നമ്മുടെ പാടിവട്ടം വിവറേജിൽ നിന്നും മദ്യം വാങ്ങി ഇറങ്ങിയപ്പോൾ കാലുവഴു നടുതല്ലി വീണു. അതിൽ പിന്നെ പണിക്ക് പോവാൻ പറ്റാതെ ആയി.അന്നു വീണ വീഴ്ച്ചയെക്കാളും അയാളെ വേദനിപ്പിച്ചത്. തൻ്റെ അരികിൽ പൊട്ടിച്ചിതറി കിടന്ന MH (Mansion House ) നെ ഓർത്തായിരുന്നു.

Recent Stories

The Author

kadhakal.com

15 Comments

  1. നന്നായിട്ടുണ്ട്… ബാക്കി ഭാഗങ്ങൾ പെട്ടന്നുണ്ടകുമൊ??

    1. കാളിദാസൻ

      Submit cheythitund bro.

  2. vayichu nalla katha aanu bro

    1. കാളിദാസൻ

      Thank u… ഹർഷാപ്പി…. 💓💓💓💓

  3. തൃശ്ശൂർക്കാരൻ

    ബ്രോ waiting

    1. കാളിദാസൻ

      ബ്രോ ആയച്ചിട്ടുണ്ട്. ഇന്നു വരുമായിരിക്കും

      1. കാളിദാസൻ

        Kambi kathakal ൽ ആയിരിക്കും ആദ്യം വരുന്നത്.
        അതിലുണ്ടാവണ തെറ്റുകൾ തിരുത്തി ഇതിൽ അപ്‌ലോഡ് ചെയ്യും.
        അതുകൊണ്ട് kadhakal. Com ൽ വരാൻ
        കുറച്ചു ടൈം എടുക്കും.

      2. Evide aparajithan 25

  4. ponotte …. baki ponotte

    1. കാളിദാസൻ

      💓💓💓

  5. Waiting

    1. കാളിദാസൻ

      💓💓💓💓

  6. തൃശ്ശൂർക്കാരൻ

    ബ്രോ ഈ കഥ kk യിൽ വായിച്ചിരുന്നൂ 😍😍😍😍😍 waiting Part 2😇

    1. കാളിദാസൻ

      15 ന് ഉള്ളിൽ അയക്കാൻ ശ്രെമിക്കാം ബ്രോ…

      1. തൃശ്ശൂർക്കാരൻ

        😍😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com