ജോച്ചന്റെ മാലാഖ [Shana] 128

Views : 3210

മോതിരം മാറ്റവും മനസമ്മതവും ഒരു ദിവസമായിരുന്നു .ഇച്ചായൻ്റെ വിരലിൽ മോതിരം അണിയിക്കുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു . മനസമ്മതം കഴിഞ്ഞ് ഇച്ചായൻ മൂർദ്ധാവിൽ തന്ന ചുംബനം എന്നോടുള്ള സ്നേഹവും കരുതലും പറയാതെ പറഞ്ഞു .

ഒരാഴ്ച അതുകഴിഞ്ഞാൽ തനിക്ക് പോകണം അതിനുള്ള കാശും ഇച്ചായൻ ശരിയാക്കി തരാമെന്നു പറഞ്ഞു , വേണ്ടന്നു പറഞ്ഞിട്ടും കേട്ടില്ല . ഇച്ചായൻ്റെ വാക്കുകൾക്കു മുന്നിൽ വാ അടച്ചു പോകും .

” ഞാൻ നിന്റെ കൈ പിടിച്ചനിമിഷം തീരുമാനിച്ചതാണ് ,ഞാനും നീയും എന്നൊന്നില്ല നമ്മൾ മാത്രം .. സുഖവും ദു:ഖവും നമ്മൾ ഒരുമിച്ച് പങ്കിടും ”

താനെന്തു പുണ്യം ചെയ്തിട്ടാ ഇച്ചായനെ തനിക്ക് കർത്താവ് തന്നതെന്നോർക്കും .ഒരു മാസം കൊണ്ട് ഒരായുസിലെ സ്നേഹം തന്നു , പതിവുപോലെ ഇച്ചായൻ്റെ വാക്കുകൾക്കു കാതോർക്കുവായിരുന്നു .

“ലിയക്കുട്ടി ഇനി എത്ര ദിവസം കൂടിയാ നിന്നെ കാണാൻ പറ്റുന്നെ , നിന്നെ പിരിയാൻ തോന്നുന്നില്ലടാ ”

“ഇച്ചായാ കുറച്ചു നാൾ നമുക്ക് ഇങ്ങനെ പ്രേമിച്ചു നടക്കാന്നേ , അതിലും ഒരു സുഖമുണ്ട്
നമ്മൾ ഒരുമിക്കുമ്പോൾ നമുക്ക് സമാധാനത്തോടെ കഴിയണം അതിന് ഈ ബാധ്യതയൊക്കെ ഒരു വിലങ്ങു തടിയല്ലേ , രണ്ടു വർഷം അതുകൊണ്ട് ബാധ്യതയൊക്കെ തീരും പിന്നെ ഇച്ചായനെ വിട്ട് ഞാൻ എങ്ങും പോകില്ല , നമുക്ക് നമ്മുടെ കൊച്ചു സ്വർഗ്ഗത്തിൽ സുഗമായി കഴിയാം ,അതുവരെ എൻ്റെ ഇച്ചായൻ കാത്തിരിക്ക് ”

” സത്യം മോളെ… ഇതൊന്നുമില്ലേൽ നിന്നെ എങ്ങും വിടില്ലായിരുന്നു , അനുവിൻ്റെ കാര്യം കൂടി നോക്കേണ്ടത് കൊണ്ടാ , നീ പറഞ്ഞപോലെ കാത്തിരിക്കാം അതിനും ഒരു സുഖമുണ്ടാകും ഒരു നോവുള്ള സുഖം ”

” ഇച്ചായാ വീടുപണി എന്തായി ”

” വാർക്കൽ കഴിഞ്ഞു തേപ്പ് തുടങ്ങി , ഇന്ന് പോയി നോക്കിയില്ല ,നീ വെച്ചോ ഞാൻ അവിടം വരെ ഒന്ന് പോയിട്ട് വരാം ”

ആ ശബ്ദം അവസാനമായി കേട്ടത് അന്നായിരുന്നു , പിന്നെ ഇതുവരെയും …
അവളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങിക്കൊണ്ടേയിരുന്നു

” ചേച്ചി എന്തു പറ്റി , സുഖമില്ലേ.. എന്തെങ്കിലും പ്രശ്നമുണ്ടോ.. ”

അടുത്തിരുന്ന കുട്ടിയുടെ പരിഭ്രമിച്ചുള്ള ശബ്ദമാണ് അവളെ ഭൂതകാലത്തിൽ നിന്നും തിരിച്ചു കൊണ്ടുവന്നത് ,അപ്പോഴാണ് താൻ കരയുകയായിരുന്നെന്നറിഞ്ഞത് .

” ഒന്നുമില്ല പെട്ടന്ന് എന്തോ ഓർത്തപ്പോൾ ”

മറുപടി പറയാനാവാതെ അവൾ വാക്കുകൾക്കു വേണ്ടി പരതി .

” വീട്ടിലേക്കു പോകുന്ന സന്തോഷത്തിലാണല്ലേ , ഞാൻ പെട്ടന്ന് വയ്യായ്ക വല്ലതും ആണന്ന് കരുതി അതാ വിളിച്ചത് ”

തന്റെ പരിഭ്രമം കണ്ടിട്ടാവാം ആ കുട്ടി ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞവസാനിപ്പിച്ചു വീണ്ടും അവരുടെ ലേകത്തേക്ക് മടങ്ങിയത് , അതു കണ്ടപ്പോൾ ഒരു നനുത്ത പുഞ്ചിരി അവളിലും പ്രതിഫലിച്ചു.
അല്ലേലും ഇഷ്ടപ്പെടുന്നവർ ഒരുമിച്ചിരിക്കുന്നതു കാണുമ്പോൾ തനിക്കെന്നും സന്തോഷം തന്നെ.. അവർ ഇതുപോലെ സന്തോഷത്തോടെ ജീവിതാവസാനം വരെ കഴിയട്ടെ , മനസിൽ അവർക്കു വേണ്ടി പ്രാർത്ഥിച്ചു വാച്ചിലേക്ക് നോക്കി , ഇനിയും രണ്ടു മണിക്കൂർ എത്രയും വേഗം കഴിഞ്ഞിരുന്നെങ്കിൽ …. ഇനിയും വയ്യ ,ആ കൈകളിൽ വിരൽ കോർക്കും വരെ സമാധാനം ഉണ്ടാകില്ല .

അന്നത്തെ ആ ദിവസം ഞാൻ ജീവിതത്തിൽ ഇത്രക്കും വെറുത്തൊരു ദിവസവും അന്നാകാം .

Recent Stories

The Author

Shana

34 Comments

  1. Vayikkan orupaadu vayki…

    Valare nalla kadha..

    Bhaaki kadhakal vayichittilla pakshe vaayikkum….

    Bhakki kadhakal vayikkumbol abhiprayam parayam..

    ♥️♥️♥️

    1. ഹൃദയം നിറഞ്ഞ സ്നേഹം ❤️

  2. മനോഹരമായ പ്രണയകഥ.. നന്നായി പറഞ്ഞു..ആശംസകൾ ഷാന💗💗

    1. സ്നേഹം കൂട്ടെ

  3. ഷാന… നന്നായിരുന്നു… വളരെ നല്ല അവതരണ ശൈലി… മികച്ച ഭാഷ സാമർഥ്യം വാക്ക് ചാതുര്യം ❣️… മനസ്സിൽ ഒരു കുളിരു ഫീൽ ചെയ്തു വായിച്ചപ്പോൾ… ഇനിയും എഴുതുക ❤️…

    1. ഒത്തിരി സ്നേഹം കൂട്ടെ

  4. Nyc … ❤❤❤

    1. സ്നേഹം കൂട്ടെ

  5. മനോഹരം…❤❤❤❤❤❤❤❤❤

    1. സ്നേഹം കൂട്ടെ….

  6. പെരുത്ത് ഇഷ്ട്ടം.. ❤️

    1. സ്നേഹം കൂട്ടെ

  7. സ്നേഹം കൂട്ടെ…

  8. നല്ല കഥ…

    നല്ല എഴുതു..

    💞💞💞

    1. ഒത്തിരി സ്നേഹം

  9. 👌👌👌💓💓💓

    1. ഒത്തിരി സ്നേഹം

  10. Nice😍😍😍

    1. ഒത്തിരി സ്നേഹം

  11. തൃശ്ശൂർക്കാരൻ 🖤

    ❤️

    1. ❤️❤️

  12. ഒരു ചെറു കഥയാണെങ്കിലും ഭാഷയുടെ മനോഹാരിതയിൽ നന്നായി എഴുതി, ആശംസകൾ…

    1. നിറഞ്ഞ സ്നേഹം സുഹൃത്തേ…

  13. നന്നായിട്ടുണ്ട് good story

    1. നിറഞ്ഞ സ്നേഹം കൂട്ടെ..

  14. ഇത് നമ്മുടെ ഷാന തന്നെ ആണോ 🙄

    1. അവൾക് ഇത്രയും മലയാളം ഹെയ്

      1. ༻™തമ്പുരാൻ™༺

        എനിക്കും ആ സംശയം ഇല്ലാതില്ല , ,.🤣🤣

    2. നിങ്ങടെ ഷാന ആയി കരുതിക്കോ… ഞാനിവിടെ പുതിയ ആൾ ആണ്… 😊😊

  15. 💓💓💓💓

    1. സ്നേഹം കൂട്ടെ…

  16. ༻™തമ്പുരാൻ™༺

    💕💕💕

    1. സ്നേഹം കൂട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com