ഹരേഃ ഇന്ദു 3 [ചാത്തൻ] 85

പറയ്‌ അമ്മൂസ്‌ ”

“എത്ര തവണ ഞാൻ വിളിച്ചു എന്തേ നീ ഫോൺ എടുക്കാഞ്ഞെ? ”

“കുറച്ച് തിരക്കായി പോയി അമ്മൂസേ. അതാട്ടോ.. വിഷമം ആയോ? ”

“ഇല്ലടാ ചെക്കാ… എന്റെ മോൾക്ക് എങ്ങനുണ്ട് കുറവുണ്ടോ? ”

“കുറവുണ്ട് അമ്മേ.. നാളെ ചിലപ്പോൾ റൂമിലേക്ക് മാറ്റും. അപ്പൊ വന്നാൽ മതിട്ടോ.. അമ്മൂസിന്റെ പുന്നാര മോളെ കാണാം. ”

ഇടർച്ചയോടെ  ഹരി പറഞ്ഞൊപ്പിച്ചു.

“എന്താ ഹരിക്കുട്ടാ നിന്റെ ശബ്ദത്തിലൊരു വ്യത്യാസം? ”

“ഒന്നൂല്ല അമ്മൂസേ ”

“ഒന്നുകൊണ്ടും ഓർത്ത് വിഷമിക്കണ്ടട്ടോ. അമ്മ നാളെ തന്നെ ഓടി വരാം. എന്റെ മോൻ മോൾടെ ഒപ്പം തന്നെ കാണണം കേട്ടോ ”

അമ്മ അവനെ സാന്ത്വനിപ്പിക്കാൻ പറഞ്ഞു

“ശരി അമ്മേ നാളെ കാണാംട്ടോ ”

“ആയ്ക്കോട്ടെ ഹരിക്കുട്ടാ.. മോളോട് അന്വേഷിച്ചെന്നു പറയണെ ”

“ഉവ്വ് അമ്മേ… പറയാം.. ”

ഹരി പതിയെ കാൾ കട്ട്‌ ചെയ്ത് മൊബൈൽ ഫോൺ പോക്കറ്റിലേക്ക് നിക്ഷേപിച്ചു. അമ്മയോട് ഇന്ദുവിന് അരയ്ക്ക് താഴെ തളർന്ന കാര്യം എങ്ങനെ പറയും എന്നോർത്ത് ഭ്രാന്ത് പിടിച്ചു. അതിലുപരി ഇന്ദു ഈ കാര്യം എങ്ങനെ സ്വീകരിക്കുമെന്നോർത്തപ്പോൾ തന്നെ അവന്റെ ഉള്ളം കിടുകിടാ വിറച്ചു. എന്തു ചെയ്തിട്ടായാലും ഇന്ദുവിനെ പറഞ്ഞു മനസ്സിലാക്കണം എന്ന് അവൻ മനസ്സിനെ  പറഞ്ഞു പഠിപ്പിച്ചു.

എന്തു ചെയ്തിട്ടായാലും ഇന്നത്തെ ഇന്ദുവിൽ നിന്നും പഴയ ഇന്ദുവിലേക്ക്
അവളെ മാറ്റിയെടുക്കണം എന്ന് അവൻ ദൃഢനിശ്ചയം എടുത്തു. അങ്ങനെ ഓരോന്ന് ആലോചിച്ച് കൊണ്ട് ഇരുന്നും കിടന്നും  നിന്നും ആ രാത്രി വെളുക്കുന്നവരെ ആശുപത്രി വരാ ന്തയിൽ ചിലവഴിച്ചു. കൊതുകിന്റെ താരാട്ട് പാട്ടുകളും മൂട്ടകളുടെ സ്നേഹ ചുംബനങ്ങളും അവന്റെ നിദ്രയ്ക്ക് ഭംഗം വരുത്തിയെങ്കിലും ഇന്ദു ആയിരുന്നു അവന്റെ മനസ്സ് നിറയെ.

അതുകൊണ്ട് തന്നെ നേരം വെളുത്ത പാടെ അവൻ എണിറ്റു. ഉറക്കക്ഷീണവും യാത്രാ ക്ഷീണവും അവനെ വല്ലാതെ വേട്ടയാടിയെങ്കിലും ഒരു പോരാളിയെ പോലെ പിടിച്ചു നിന്നു. പ്രഭാതകർമ്മങ്ങൾക്ക് ശേഷം ഭക്ഷണം കഴിക്കാനായി കാന്റീനിലേക്ക് അവൻ യാത്രയായി. അതിനുശേഷം അഞ്ജലിയെ കൂട്ടിക്കൊണ്ടുവരാൻ ആയി അവൻ  ഹോസ്റ്റലിലേക്ക് യാത്ര പുറപ്പെട്ടു. അവിടെ ചെന്ന ശേഷം അഞ്ജലിയെയും കൂട്ടി  ആശുപത്രിയിലേക്ക് മടങ്ങി.

രാവിലെ തന്നെ ഇന്ദുവിനെ പരിശോധിക്കുന്ന ഡോക്ടറിനെ കണ്ട ശേഷം വിവരങ്ങൾ ആരാഞ്ഞു. ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് ഇന്ദുവിനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. ഐ സി യു വിന്റെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെട്ടതായി ഇന്ദുവിന്  തോന്നി. ആവോളം ശുദ്ധ വായു അവൾ ശ്വസിച്ചു. ഹരിയെയും അഞ്ജലിയെയും കണ്ടതോടെ അവൾ പഴയ ആ ഇന്ദു ആയി.

അവളുടെ ചിരിയും കൊഞ്ചലും അവരെ ഒരുപാട് സന്തോഷിപ്പിച്ചു. അച്ഛനെ ഇന്ദു അന്വേഷിച്ചെങ്കിലും ഉടനെ വരുമെന്നായിരുന്നു ഹരിയുടെ മറുപടി. അഞ്ജലി ഉള്ളപ്പോഴും അവർ പഴയ ആ ഹരിയും ഇന്ദുവും ആയി മാറി. കുസൃതിയോടെയുള്ള ഇന്ദുവിന്റെ നോട്ടവും കളി ചിരികളും ഹരിയുടെ മനസ്സിനെ തണുപ്പിച്ചു. എങ്കിലും വരാൻ പോകുന്ന ഭൂകമ്പത്തെ ഓർത്ത് അവൻ ബോധവാൻ ആണ്.

10 Comments

  1. ഹരേഃ ഇന്ദു 4 ഇല്ലേ

  2. Nannaayittundu
    Baakki bhaagam, katta waiting

  3. ഡ്രാക്കുള

    ഇതെന്താണ് രണ്ടു പ്രാവശ്യം വന്നിരിക്കുന്നത് ?????

    പേജുകൾ കൂടുതൽ ഉണ്ടെന്ന് കാണിക്കാൻ ആണേ????

  4. ഡ്രാക്കുള

    ഇതെന്താ രണ്ട് പ്രാവശ്യം വരാനിരിക്കുന്നത് ??????

  5. As usual, nannayitund … ???

    1. ഒരുപാടു നന്ദി… ഒത്തിരി സ്നേഹം

  6. “ചാത്തൻ” എന്ന പേരിൽ എഴുതേണ്ട കഥ
    അല്ല ” ഹരേ: ഇന്ദു”
    സാധിക്കുമെങ്കിൽ താങ്കളുടെ പേരിൽ തന്നേ എഴുതിക്കൂടെ

    1. എഴുതാം ഹർഷൻ ബ്രോ… എന്റെ കഥ വായിച്ചതിനു ഒരുപാടു നന്ദി. ഒരുപാടു സ്നേഹം…… സ്നേഹത്തോടെ ആദിയുടെയും ഹർഷൻ ബ്രോയുടെയും കട്ട ആരാധകൻ.

  7. പതിവ് പോലെ കഥയെ മെല്ലെ ഓടിച്ച് ഒരു ട്രാക്കിൽ ആക്കി, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. അടുത്ത ഭാഗത്തിൽ ശരിയാക്കാംട്ടോ ??

Comments are closed.