അതുകേട്ടതും ചിണുങ്ങിക്കൊണ്ട് അവൾ വീണ്ടും ഇന്ദുവിനെ കെട്ടിപിടിച്ചു. പതിയെ ഇന്ദു അവളെ മാറിൽ നിന്നും അടർത്തി മാറ്റി. അഞ്ജലിയുടെ കണ്ണുകൾ അമർത്തി തുടച്ചു അവളുടെ കവിളിൽ പിച്ചി വലിച്ചു. അവൾ കുണുങ്ങിക്കൊണ്ട് എണിറ്റു നിന്നു. ശേഷം ടാക്സി വിളിക്കുവാൻ പുറത്തേക്കിറങ്ങി. ഹരി ഇന്ദുവിന്റെ ചാരെ ഇരുന്നു.
പതിയ കരതലം അവളുടെ കരങ്ങൾക്ക് മീതെ വച്ചു അമർത്തി. കൂടെ ഉണ്ട് എന്ന് ബോധ്യം അവളിൽ നിറയ്ക്കുവാൻ. ഇന്ദു അത് മനസ്സിലാക്കിയെന്നവണ്ണം മെല്ലെ ചിരിച്ചു. ഇപ്പോഴും ആ ചിരിയുടെ വശ്യതയിൽ മയങ്ങി പോകുന്നതായി അവന് തോന്നി. സ്വബോധം വീണ്ടെടുത്ത് അവൻ ചിരിച്ചു.
പെട്ടെന്നു റൂമിലേക്ക് കയറി വന്ന അഞ്ജലി ടാക്സി വന്നിട്ടുണ്ടെന്ന് അറിയിച്ചു. പാക്ക് ചെയ്ത സാധങ്ങൾ എടുത്തു അവൾ റൂം വിട്ടിറങ്ങി. ഹരി പറഞ്ഞത് അനുസരിച്ചു ഒരു അറ്റൻഡർ വീൽ ചെയറും കൊണ്ട് അവിടെ സന്നിഹിതനായിരുന്നു. ഹരി പതുക്കെ അവളുടെ ചാരെ വന്നു നിന്നു. ശേഷം മുന്നോട്ടു ആഞ്ഞു ഇരു കൈകൾകൊണ്ടു അവളെ വാരിയെടുത്തു പതുക്കെ ചെയറിൽ ഇരുത്തി.
പെട്ടെന്ന് ഇന്ദുവിനെ ഒരു തരം ചമ്മൽ വന്നു പൊതിഞ്ഞു. ആവശ്യമായ സാധനങ്ങൾ എടുത്തു ഹരിയും വീൽ ചെയർ തള്ളിക്കൊണ്ട് അറ്റെൻഡറും ആശുപത്രിക്ക് വെളിയിലേക്ക് ഇറങ്ങി. പുറത്ത് നിർത്തിയിരുന്ന ടാക്സിക്ക് സമീപം എത്തിയ ശേഷം സാധങ്ങൾ വണ്ടിയിലേക്ക് ഇട്ടിട്ട് ഹരി ഇന്ദുവിനെ പതുക്കെ കോരിയെടുത്തു ശേഷം അഞ്ജലി വണ്ടിയുടെ പിൻഭാഗം തുറന്നു കൊടുത്തു.
അവിടെ ഉള്ളിലേക്ക് ഇന്ദുവിനെ പതിയെ ഇരുത്തിയ ശേഷം അവൻ നിവർന്നു നിന്ന് ഡോർ വലിച്ചു അടച്ചു. എന്നിട്ട് ഇന്ദുവിനെ നോക്കി പുഞ്ചിരിച്ചു. അഞ്ജലി ഇന്ദുവിന്റെ തൊട്ട് അപ്പുറത്തുള്ള സീറ്റിൽ പോയി ഇരുന്നു. ശേഷം ഇന്ദുവിനെ അവൾ ചേർത്ത് പിടിച്ചു. തുടർന്ന് അറ്റൻഡർക്ക് കുറച്ചു പൈസ കൊടുത്ത ശേഷം ഹരി കാറിന്റെ മുൻവശത്തിരുന്നു. ഡ്രൈവർ വണ്ടി ഓൺ ചെയ്ത് റോഡിലേക്ക് ഇറക്കി ഇന്ദുവിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.
കുറച്ചു ദിവസത്തെ ആശുപത്രിവാസം അവളുടെ മനസ്സിനെ മടുപ്പിച്ചിരുന്നു.അതുകൊണ്ട് വണ്ടിയിൽ ഇരുന്ന് യാത്രയ്ക്ക് ഇടയിൽ പുറം കാഴ്ചകൾ ആവോളം ആസ്വദിച്ചു.വേണ്ടത്ര ശുദ്ധവായു ശ്വസിച്ചു. തണുത്ത മന്ദമാരുതൻ അവളെ തഴുകി യാത്രയാക്കി. ദീർഘമായ യാത്രയിലെ വിരസത മാറാൻ അഞ്ജലി പതിയെ നിദ്രയിൽ ആണ്ടു. എന്നാൽ ഹരിയുടെ മനസ്സ് കൂലംങ്കഷമായിരുന്നു.
ഇന്ദുവിന്റെ വീട്ടിൽ ചെന്നാൽ ഉള്ള വരുംവരായ്കകളെ പറ്റി അവൻ ചിന്താകുലനായി. അവളുടെ രണ്ടാനമ്മയുടെ പ്രതികരണം എങ്ങനെ ആവുമെന്ന് അവന് ഏകദേശം ഒരു ധാരണ ഉണ്ട്. എങ്കിലും മറ്റൊന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിൽ അവൻ ഇരുന്നു. അങ്ങനെ 3-4 മണിക്കൂർ കൊണ്ട് കാർ ഇന്ദുവിന്റെ വീടിന് സമീപതെത്തി.
ഹരി പറഞ്ഞതനുസരിച്ചു ഡ്രൈവർ കാർ വീടിന്റെ മുറ്റത്തു കൊണ്ട് ചെന്ന് നിർത്തി. വണ്ടിയുടെ ശബ്ദം കേട്ട ഇന്ദുവിന്റെ അച്ഛൻ രോമം നിറഞ്ഞ മാറിൽ പതിയെ വിരലോടിച്ചു വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി. കാറിൽ നിന്നും ഇറങ്ങിയ അഞ്ജലി സാധങ്ങൾ ഓരോന്നായി എടുത്തു പുറത്തേക്ക് വച്ചു. അതേ സമയം ഹരി കാറിൽ നിന്നും ഇന്ദുവിനെ പതിയെ കോരിയെടുത്തു വരാന്തയിൽ പതിയെ ഇരുത്തി.
ടാക്സി ചാർജ് കൊടുത്ത് ഡ്രൈവറെ പറഞ്ഞു വിട്ടു. എന്നിട്ട് ഹരിയും അഞ്ജലിയും വരാന്തയിൽ എത്തിയതും ഇന്ദുവിന്റെ രണ്ടാനമ്മ അയല്പക്കത്തെ വീട്ടിൽ നിന്നും ഓടി വന്നു. ആ സ്ത്രീ ഹരിയേയും ഇന്ദുവിനെയും മാറി മാറി നോക്കി. ശേഷം അഞ്ജലിയെ ഒന്ന് തുറിച്ചു നോക്കിയ ശേഷം അവരോടായി പറഞ്ഞു.
“ഹയ്യ കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടി മതിയായോടി നിനക്ക് എന്നിട്ട് ഇപ്പോഴാണോ ഇങ്ങോട്ട് വലിഞ്ഞു കേറാൻ തോന്നിയേ? “നെറ്റി ചുളിച്ചു ചുണ്ടുകൾ വക്രിച്ചു രണ്ടാനമ്മ രമണി ഇന്ദുവിനെ നോക്കി.
“ഡീ എന്ത് അസംബന്ധം ആണ് നീ പറയുന്നേ? ” രോഷത്തോടെ അച്ഛൻ രമണിയോട് ചോദിച്ചു.
ഹരേഃ ഇന്ദു 4 ഇല്ലേ
Nannaayittundu
Baakki bhaagam, katta waiting
ഇതെന്താണ് രണ്ടു പ്രാവശ്യം വന്നിരിക്കുന്നത് ?????
പേജുകൾ കൂടുതൽ ഉണ്ടെന്ന് കാണിക്കാൻ ആണേ????
ഇതെന്താ രണ്ട് പ്രാവശ്യം വരാനിരിക്കുന്നത് ??????
As usual, nannayitund … ???
ഒരുപാടു നന്ദി… ഒത്തിരി സ്നേഹം
“ചാത്തൻ” എന്ന പേരിൽ എഴുതേണ്ട കഥ
അല്ല ” ഹരേ: ഇന്ദു”
സാധിക്കുമെങ്കിൽ താങ്കളുടെ പേരിൽ തന്നേ എഴുതിക്കൂടെ
എഴുതാം ഹർഷൻ ബ്രോ… എന്റെ കഥ വായിച്ചതിനു ഒരുപാടു നന്ദി. ഒരുപാടു സ്നേഹം…… സ്നേഹത്തോടെ ആദിയുടെയും ഹർഷൻ ബ്രോയുടെയും കട്ട ആരാധകൻ.
പതിവ് പോലെ കഥയെ മെല്ലെ ഓടിച്ച് ഒരു ട്രാക്കിൽ ആക്കി, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
അടുത്ത ഭാഗത്തിൽ ശരിയാക്കാംട്ടോ ??