ഇന്ദു ശ്വാസം എടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി. ഹരി ഇതു കണ്ടു വായ് പൊത്തി അമർത്തിച്ചിരിച്ചു. അപ്പൊ ഇന്ദു കപട ദേഷ്യത്തോടെ അവന്റെ കൈക്ക് ഒരു തട്ട് കൊടുത്തു. വാതിൽക്കലേക്ക് നോക്കിയപ്പോൾ ആണ് അഞ്ജലി അവിടെ കൈയും കെട്ടി നോക്കി നിൽക്കുന്നത് അവർ കണ്ടത്. രണ്ടു പേരും ചമ്മലോടെ അവളിൽ നിന്നും മുഖം വെട്ടിച്ചു. അഞ്ജലി പരിസരം മറന്ന് പൊട്ടി ചിരിച്ചു. ഇന്ദു നാണത്തോടെ ഹരിയുടെ മാറിൽ മുഖം പൂഴ്ത്തി.
“എന്തായിരുന്നു ഇവിടെ… ഞാൻ അല്പം വൈകിയിരുന്നെങ്കിൽ ഇപ്പൊ തന്നെ രണ്ടും കൂടി ഫസ്റ്റ് നൈറ്റ് ആഘോഷിച്ചേനെ.” അഞ്ജലി അവരെ കളിയാക്കാൻ എന്നവണ്ണം പറഞ്ഞു
“അതിനെന്താടി ഞങ്ങൾക്ക് കുഴപ്പമൊന്നും ഇല്ല അല്ലെ ? ” ഹരി ഒളികണ്ണിട്ട് ഇന്ദുവിനേ നോക്കി പറഞ്ഞു
“ശോ ഈ മനുഷ്യൻ…… “ഇന്ദു വാക്കുകൾ കിട്ടാതെ അവന്റെ മാറിലേക്ക് വീണ്ടും മുഖം പൂഴ്ത്തി.
“ആഹാ റൊമാൻസ് ഒക്കെ കല്യാണം കഴിഞ്ഞു മതി. ഇത് ആശുപത്രി ആണെന്ന് രണ്ടിനും ബോധം വേണം.” അഞ്ജലി കളിയായി പറഞ്ഞു
“ആയിക്കോട്ടെ മാഡം. “ഹരി പതിയെ മീശ പിടിച്ചുകൊണ്ട് അഞ്ജലിയെ നോക്കി
അഞ്‌ജലി ഹരിയെ നോക്കി കൊഞ്ഞനം കുത്തി. ഇത് കണ്ട് അഞ്ജലിയും ഇന്ദുവും പൊട്ടിച്ചിരിച്ചു.
“ഹൗ ഏട്ടാ ”
ഇന്ദുവിൽ നിന്നും ഒരു ഞരക്കം ഉയർന്നു. ഹരി നോക്കിയപ്പോൾ ഇന്ദു വേദന കൊണ്ട് പുളയുന്നു. അവൻ വേഗം അവളെ കട്ടിലിൽ കിടത്തി. അഞ്ജലി പെട്ടെന്ന് തന്നെ അവർക്ക് ചാരെ വന്നു. അല്പസമയത്തിനുശേഷം ഇന്ദുവിൽ നിന്നും ഒരു നിശ്വാസം ഉയർന്നു. കണ്ണുകൾ നിറഞ്ഞ് ഒഴുകി. ഹരി അവളുടെ നെറുകയിൽ പതിയെ തഴുകി. ആ കരതലസ്പർശം അവൾക്ക് സാന്ത്വനമായി. അതോടെ അവളുടെ വേദന കുറഞ്ഞു.
“എന്തു പറ്റിയതാ മോളെ? ” ഹരി സങ്കടത്തോടെ ചോദിച്ചു
“ഒന്നുല്ല ഏട്ടാ ഒരു കൊളുത്തിപ്പിടുത്തം പോലെ. സഹിക്കാൻ പറ്റാത്ത വേദനയാ.. കാലുകൾ അനക്കാൻ പറ്റുന്നില്ല ആകെ മരവിച്ച അവസ്ഥ. ഞാൻ മരിച്ചു പോകുവോ ഏട്ടാ ? ” ഇന്ദുവിന്റെ ചോദ്യം ഹരിയുടെ മനസിനെ കുത്തി നോവിച്ചു. അവന്റെ കണ്ണുകൾ സജലമായി.
“ഒറ്റയടി വെച്ച് തന്നാൽ ഉണ്ടല്ലോ.. എന്തിനാ ഇന്ദു ഇങ്ങനെയൊക്കെ പറഞ്ഞു വിഷമിപ്പിക്കുന്നേ. ജീവിക്കാൻ ആയാലും മരിക്കാൻ ആയാലും നമ്മൾ ഒന്നിച്ച് തന്നെയായിരിക്കും. എന്നെ നിനക്കറിയാലോ അല്ലേ? എന്റെ കുട്ടി അതൊന്നും ഓർത്തു വിഷമിക്കണ്ട.. ഇപ്പോ സമാധാനത്തോടെ ഇരിക്കണം കേട്ടോ. ഹരിയുടെ വാക്കുകൾ ഇന്ദുവിനെ മനസ്സിനെ തണുപ്പിച്ചു.
മനസ്സിലുള്ള എല്ലാ ദുർചിന്തകളും വിട്ടകന്നു. അവൾ ഹരിയെ നോക്കി ചിരിച്ചു.. ഹരി അവന്റെ നെറ്റി അവളുടെ നെറ്റിയിൽ മുട്ടിച്ചു വച്ചു. ഹരിയുടെയും ഇന്ദുവിന്റേയും കുസൃതികൾ കണ്ട് സന്തോഷത്തോടെ നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ചു എല്ലാത്തിനും സാക്ഷിയായി അഞ്‌ജലി അവരുടെ കൂടെ നിന്നു.
ഉച്ചയോടെ ഇന്ദുവിന്റെ അച്ഛനും ഹരിയുടെ അമ്മയും അവിടെ എത്തി ചേർന്നു. അവരുടെ സ്നേഹ പ്രകടനങ്ങൾ അഞ്ജലിയെ സന്തോഷം കൊണ്ട് വീർപ്പുമുട്ടിച്ചു. ഹരിയുടെ അമ്മ കൊണ്ടു വന്ന ഭക്ഷണം എല്ലാവരും പരസ്പരം പങ്കിട്ടു കഴിച്ച് ഓരോരോ വിശേഷങ്ങൾ പറഞ്ഞിരുന്നു. എങ്കിലും പലപ്പോഴും ഇന്ദു നിശബ്ദ ആയി ഇരുന്നു.അത് ഹരിയുടെ ശ്രദ്ധയിൽ പെട്ടു. എന്തോ ചോദിക്കാൻ അവളുടെ മനസ് വെമ്പുന്നതായി അവന് തോന്നി.
“അച്ഛാ ഇന്ദുവിന്റെ അമ്മ എന്താ വരാതിരുന്നത്? ”
ഹരിയുടെ ചോദ്യം ഒരേ സമയം അച്ഛനിൽ ഞെട്ടലും ഇന്ദുവിൽ അത്ഭുതവും സൃഷ്ട്ടിച്ചു. തന്റെ മനസ്സ് കാണുന്ന ഹരിയേട്ടന്റെ കഴിവിനെ അവൾ മനസാലെ നമിച്ചു. എന്നാൽ മുഖം താഴ്ത്തി ഇരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അപ്പൊ തന്നെ കാര്യങ്ങളുടെ പിടി ഏകദേശം ഹരിക്ക് മനസ്സിലായി. അവൻ അച്ഛനോടായി പറഞ്ഞു
“രണ്ടാനമ്മ ആയോണ്ട് ആവാം വരാത്തത് അല്ലേ? സ്വന്തം മോൾ അല്ലല്ലോ അതുകൊണ്ട് പേടിക്കേണ്ടല്ലോ. ”
ഹരേഃ ഇന്ദു 4 ഇല്ലേ
Nannaayittundu
Baakki bhaagam, katta waiting
ഇതെന്താണ് രണ്ടു പ്രാവശ്യം വന്നിരിക്കുന്നത് ?????
പേജുകൾ കൂടുതൽ ഉണ്ടെന്ന് കാണിക്കാൻ ആണേ????
ഇതെന്താ രണ്ട് പ്രാവശ്യം വരാനിരിക്കുന്നത് ??????
As usual, nannayitund … ???
ഒരുപാടു നന്ദി… ഒത്തിരി സ്നേഹം
“ചാത്തൻ” എന്ന പേരിൽ എഴുതേണ്ട കഥ
അല്ല ” ഹരേ: ഇന്ദു”
സാധിക്കുമെങ്കിൽ താങ്കളുടെ പേരിൽ തന്നേ എഴുതിക്കൂടെ
എഴുതാം ഹർഷൻ ബ്രോ… എന്റെ കഥ വായിച്ചതിനു ഒരുപാടു നന്ദി. ഒരുപാടു സ്നേഹം…… സ്നേഹത്തോടെ ആദിയുടെയും ഹർഷൻ ബ്രോയുടെയും കട്ട ആരാധകൻ.
പതിവ് പോലെ കഥയെ മെല്ലെ ഓടിച്ച് ഒരു ട്രാക്കിൽ ആക്കി, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
അടുത്ത ഭാഗത്തിൽ ശരിയാക്കാംട്ടോ ??