“ഹാ ഇപ്പൊ ഞാൻ പറഞ്ഞതായോ കുറ്റം. തള്ളയെ പോലെ തന്നാ മോളും. വയ്യാണ്ടായാലും ആണുങ്ങളെയും മണപ്പിച്ചു അല്ലെ നടത്തം. “രമണി മുഷ്ട്ടി ചുരുട്ടി രോഷത്തോടെ നിന്നു.
“പ്ഭാ നിർത്തടി ”
“ദേ മനുഷ്യാ അവിടെ അങ്ങനാണ്ട് നിന്നോ.. ഇല്ലെച്ചാ ഈ രമണിയുടെ തനിക്കൊണം ഇങ്ങേര് അറിയും. ”
“അമ്മായി ഒന്ന് നിർത്തുമോ ഞാൻ ഒന്ന് പറഞ്ഞോട്ടെ. “അച്ഛനെ രക്ഷിക്കാൻ ഹരി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
“ഡാ ചെറുക്കാ വായ് പൂട്ടിക്കോ നീയ് കേട്ടോ? ” അവിടെ നിന്നും രമണി ഉറഞ്ഞു തുള്ളി
“ഈ പാതി ചത്തവളുടെ തീട്ടോo മൂത്രോം കോരാൻ വേറെ ആളെ നോക്കികോണം. എനിക്ക് എങ്ങും നോക്കാൻ മേലാ” നിലത്തു അമർത്തി ചവിട്ടി കുലുങ്ങിക്കൊണ്ട് രമണി അകത്തേക്ക് പോകുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.
അഞ്ജലിയും ഹരിയും ആകെ സ്തബ്ധരായി നിന്നു. അച്ഛന് അവരെ നേരിടാൻ വല്ലാതെ ബുദ്ധിമുട്ടി. ഇന്ദുവിന് ഇതൊക്കെ ശീലമുള്ളതുകൊണ്ട് അവൾ മുഖം കുനിച്ചു താഴേക്ക് നോക്കി ഇരുന്നു. മിഴികളിൽ നിന്ന് ഉതിർന്ന കണ്ണുനീർ മണ്ണിനെ പുൽകി. ചുട്ടു പഴുത്ത അശ്രുകണങ്ങൾ ഭൂമി ദേവിയെ ചുട്ടു പൊള്ളിച്ചു. അപ്പൊ എവിടുന്നോ ഒഴുകി വന്ന മന്ദ മാരുതൻ അവളെ തഴുകി ആശ്വസിപ്പിക്കാൻ എന്നവണ്ണം ചുമ്പിച്ചു കടന്നു കളഞ്ഞു.
രോഷം കൊണ്ട് പുളഞ്ഞ ഹരി കലിപ്പ് തീർക്കാൻ ഭിത്തിയിൽ മുഷ്ടി ചുരുട്ടി ആഞ്ഞു ഇടിച്ചു. എങ്കിലും അവനെ അത് വേദനിപ്പിച്ചില്ല. പതിയെ സംയമനം എടുത്ത ഇന്ദുവിനെ കോരിയെടുത്തു ഹരി അവളുടെ റൂമിലേക്ക് ചെന്നു. കൈകളിൽ നിറയെ സാധനങ്ങളും എടുത്ത് അഞ്ജലിയും പിറകേ കൂടി. സാധനങ്ങൾ എവിടെ മൂലയ്ക്ക് വച്ചശേഷം ഇന്ദുവിനെ രണ്ടാനമ്മയെ ഭയന്ന് അവൾ വീടിനു വെളിയിലേക്ക് ഇറങ്ങി.
ഈ സമയം ഹരി മുന്നോട്ടു ആഞ്ഞു ഇന്ദുവിനെ പതിയെ കട്ടിലിൽ കിടത്തി കൈകളിൽ നിന്നും സ്വതത്രയാക്കി. അവൾക്ക് സമീപം ഇരുന്ന ശേഷം അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു. അപ്പൊ ഇന്ദുവിന്റെ മിഴികൾ ഈറനണിഞ്ഞു. പരസ്പരം ഒന്നും ഉരിയാടാതെ അവർ മുഖാമുഖം നോക്കിയിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത് ഹരി അവളോട് പറയാൻ തുടങ്ങി
“മോളെ ഞാൻ ഈ…… ”
“ഹരിയേട്ടൻ പൊയ്ക്കോളൂ… “ഹരി പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് ഇന്ദു പരുഷമായ സ്വരത്തിൽ അവനോടു പറഞ്ഞു.
ആ വാക്കുകളിലെ കടുപ്പം അവനെ തെല്ലൊന്നു വേദനിപ്പിച്ചെങ്കിലും മറുപടി പറയാതെ അവൻ എണിറ്റു പതിയെ നടന്നു മുറ്റത്തേക്ക് ഇറങ്ങി. ആരോടും യാത്ര പറയാതെ അഞ്ജലിയെയും കൊണ്ട് അവിടുന്ന് ഇറങ്ങി.
(തുടരും)
ഹരേഃ ഇന്ദു 4 ഇല്ലേ
Nannaayittundu
Baakki bhaagam, katta waiting
ഇതെന്താണ് രണ്ടു പ്രാവശ്യം വന്നിരിക്കുന്നത് ?????
പേജുകൾ കൂടുതൽ ഉണ്ടെന്ന് കാണിക്കാൻ ആണേ????
ഇതെന്താ രണ്ട് പ്രാവശ്യം വരാനിരിക്കുന്നത് ??????
As usual, nannayitund … ???
ഒരുപാടു നന്ദി… ഒത്തിരി സ്നേഹം
“ചാത്തൻ” എന്ന പേരിൽ എഴുതേണ്ട കഥ
അല്ല ” ഹരേ: ഇന്ദു”
സാധിക്കുമെങ്കിൽ താങ്കളുടെ പേരിൽ തന്നേ എഴുതിക്കൂടെ
എഴുതാം ഹർഷൻ ബ്രോ… എന്റെ കഥ വായിച്ചതിനു ഒരുപാടു നന്ദി. ഒരുപാടു സ്നേഹം…… സ്നേഹത്തോടെ ആദിയുടെയും ഹർഷൻ ബ്രോയുടെയും കട്ട ആരാധകൻ.
പതിവ് പോലെ കഥയെ മെല്ലെ ഓടിച്ച് ഒരു ട്രാക്കിൽ ആക്കി, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
അടുത്ത ഭാഗത്തിൽ ശരിയാക്കാംട്ടോ ??