ഒരുക്കങ്ങൾ നടത്തുകയായിരുന്നു. അവളെ ഒന്ന് നോക്കിയശേഷം ഹരി അഞ്ജലിയുടെ ചാരെ വന്നിരുന്നു. ഇന്ദുവിനെ കൈവിരലുകൾ കോർത്ത് പിടിച്ച് അവളെ അവൻ നെഞ്ചോടുചേർത്തു. അവൾ ഒരു പൂച്ചക്കുഞ്ഞിനെ പോലെ കുറുകി. അവളുടെ നെറുകയിൽ അവൻ കരതലം കൊണ്ട് പതിയെ തഴുകി. ആ സ്പർശന സുഖത്തിൽ ലയിച്ച് ഇന്ദു അവന്റെ നെഞ്ചോട് ചേർന്നു കിടന്നു.
പതിയെ അവൻ അവളുടെ മുഖം പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തി. പെട്ടെന്ന് അവനിൽ നിന്നും അടർന്നു മാറിയതിന്റെ നീരസത്തിൽ മുഖം ചുളിച്ചു പുരികങ്ങൾ കൂർപ്പിച്ചു അവൾ അവനെ നോക്കി. ഹരിയുടെ കടന്നൽ കുത്തിയ പോലെ ഉള്ള മുഖഭാവം കണ്ടപ്പോൾ അവളുടെ മുഖഭാവം മാറി പകരം ഉദ്വേഗം നിറഞ്ഞു നിന്നു.ശരീരമാകമാനം ഒരു വിറയൽ കടന്നു പോകുന്നതായി അവന് തോന്നി. ഒരു ദീർഘ നിശ്വാസം എടുത്തു ധൈര്യം സംഭരിച്ചു വിറയക്കുന്ന അധരങ്ങളോടെ പതിഞ്ഞ ശബ്ദത്തിൽ ഹരി അവളോടായി പറഞ്ഞു.
“ഇന്ദു ഒരു കാര്യം പറയട്ടെ? ”
“എന്താ ഏട്ടാ ”
“ഞാൻ പറഞ്ഞാൽ ന്റെ ഇന്ദൂന് സങ്കടം ആവുമോ ? ” ഹരി മുഖം താഴ്ത്തിക്കൊണ്ട് ചോദിച്ചു
“ഇല്ല ഏട്ടാ… ധൈര്യായിട്ട് പറഞ്ഞോളൂ. “ഇന്ദു അവന്റെ മുഖം കൈകൾ കൊണ്ടു ഉയർത്തി സജലമായ ആ മിഴികളിലേക്ക് നോക്കി ചോദിച്ചു.
“അത് പി…പിന്നെ…..ഞാ….ഞാൻ “ഹരി ആകെ വിക്കി.
കഴുത്തിൽ ആരോ ബലമായി പിടിച്ച പോലെ. വാക്കുകൾ പുറത്തേക്ക് ഇറങ്ങി വരാൻ ബുദ്ധിമുട്ടി. ഒപ്പം അവന്റെ കണ്ണുകൾ നിറഞ്ഞ് പെയ്യാൻ ഒരുങ്ങി നിന്നു.
“ഇനി എന്റെ കാല് അനക്കാൻ പറ്റില്ല അല്ലെ ഏട്ടാ? അതല്ലേ പറയാൻ വന്നേ ? ” നിറഞ്ഞ് വന്ന കണ്ണുകൾ ഹരി കാണാതിരിക്കാൻ പാട് പെട്ടു കുസൃതിയോടെ അവൾ ചോദിച്ചു.
“മോളെ നിനക്ക് എങ്ങനെ? “ഞെട്ടലോടെ ഹരിയുടെ വാക്കുകളിൽ ആകാംഷ നിറഞ്ഞ് നിന്നു
“അറിയാം ഏട്ടാ… ഞാൻ കാല് അനക്കാൻ പറ്റണില്ല, വേദനയാ എന്നൊക്കെ പറയുമ്പോൾ ഏട്ടന്റെ കണ്ണുനിറഞ്ഞു വന്നില്ലേ, അപ്പൊ എനിക്ക് മനസ്സിലായി എന്റെ കാല് ഇനി വർക്ക് ചെയ്‌യൂലാ എന്ന് .പിന്നെ അബദ്ധത്തിൽ അഞ്ജലിയുടെ ഫോണിൽ ഒരു മെസ്സേജ് കണ്ടിന്. ഞങ്ങടെ കൂട്ടുകാരി ശ്രീലക്ഷ്മിക്ക് അയച്ചത്. അവൾ അതിൽ എല്ലാം വിശദമായി എഴുതിയിട്ടുണ്ടായിരുന്നു.” ഇന്ദു മുഖം വെട്ടിച്ചു എങ്ങോട്ടോ നോക്കി. ആരോടോ പറയുന്ന പോലെ. ഹരിയെ ഫേസ് ചെയ്യാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി.
ഈ സമയം അഞ്ചലി ഓടിവന്നു പൊട്ടിക്കരഞ്ഞുകൊണ്ട് ഇന്ദുവിന്റെ മാറിൽ മുഖം പൂഴ്ത്തി. അത് കണ്ടപ്പോൾ ഹരിയും ഇന്ദുവും വല്ലാതെ വിഷണ്ണരായി. ഇന്ന് അവളെ ചേർത്തു പിടിച്ച് നെറുകയിൽ തഴുകിക്കൊണ്ട് ആശ്വസിപ്പിച്ചു. ഹരി ഒന്നും പറയാനാവാതെ മുഖം താഴ്ത്തി ഇരുന്നു. അഞ്ജലിയുടെ ഏങ്ങലടികൾ കൂടിവന്നു.
അവളെ സമാശ്വസിപ്പിക്കാൻ ഇന്ദു പാടുപെട്ടു. പിന്നെ അങ്ങനെ തന്നെ അവളുടെ സങ്കടം കരഞ്ഞു തീർക്കട്ടെ എന്ന് അവൾ കരുതി. പതിയെ തേങ്ങലിന്റെ തോത് കുറഞ്ഞു വന്നതും ഇന്ദു തന്റെ കൈക്കുമ്പിളിൽ അഞ്ജലിയുടെ മുഖം കോരിയെടുത്തു. തുടർന്ന് അവളുടെ തിരുനെറ്റിയിൽ അമർത്തി ചുംബിച്ചു. അപ്പോൾ അഞ്‌ജലി ഒന്ന് ഇളകി അവളെ കൂടുതൽ ചേർത്ത് പിടിച്ചു.
“പെണ്ണെ എനിക്ക് ശ്വാസം മുട്ടുന്നു “ഇന്ദു കളിയായി അവളോട് പറഞ്ഞു.
“എന്താടി നിനക്ക് സങ്കടം ഇല്ലേ അത് കേട്ടിട്ട്.. കരയാൻ തോന്നുന്നില്ലേ നിനക്ക് ? ” ഗദ്ഗദത്തോടെ അഞ്‌ജലി പറഞ്ഞു
“അയിന് ഞാൻ നിന്നെ പോലെ ഒരു പൊട്ടി പെണ്ണ് അല്ലല്ലോ ? ” അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചുകൊണ്ട് അവൾ പറഞ്ഞു
“ഓഹ് വല്യ ധൈര്യമുള്ള പെണ്ണ് കണ്ടാലും മതി”
“അതെന്താടി കണ്ടില്ലേ അരയ്ക്ക് താഴേക്ക് തളന്നുപോയി എന്ന് അറിഞ്ഞിട്ടും ശിലപോലെ നിക്കുന്നത്. ഈ ധൈര്യം പോരേ? ” ഇന്ദു ഹരിയേയും അഞ്ജലിയെയും മാറി മാറി നോക്കി
ഹരേഃ ഇന്ദു 4 ഇല്ലേ
Nannaayittundu
Baakki bhaagam, katta waiting
ഇതെന്താണ് രണ്ടു പ്രാവശ്യം വന്നിരിക്കുന്നത് ?????
പേജുകൾ കൂടുതൽ ഉണ്ടെന്ന് കാണിക്കാൻ ആണേ????
ഇതെന്താ രണ്ട് പ്രാവശ്യം വരാനിരിക്കുന്നത് ??????
As usual, nannayitund … ???
ഒരുപാടു നന്ദി… ഒത്തിരി സ്നേഹം
“ചാത്തൻ” എന്ന പേരിൽ എഴുതേണ്ട കഥ
അല്ല ” ഹരേ: ഇന്ദു”
സാധിക്കുമെങ്കിൽ താങ്കളുടെ പേരിൽ തന്നേ എഴുതിക്കൂടെ
എഴുതാം ഹർഷൻ ബ്രോ… എന്റെ കഥ വായിച്ചതിനു ഒരുപാടു നന്ദി. ഒരുപാടു സ്നേഹം…… സ്നേഹത്തോടെ ആദിയുടെയും ഹർഷൻ ബ്രോയുടെയും കട്ട ആരാധകൻ.
പതിവ് പോലെ കഥയെ മെല്ലെ ഓടിച്ച് ഒരു ട്രാക്കിൽ ആക്കി, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
അടുത്ത ഭാഗത്തിൽ ശരിയാക്കാംട്ടോ ??