ഹരേഃ ഇന്ദു 3 [ചാത്തൻ] 85

ഹരേഃ ഇന്ദു 3

Hare : Indhu Part 3 | Author : Chathan | Previous Part

 

ഈ സമയം ഇന്ദുവിന്റെ  സുഖവിവരങ്ങൾ അന്വേഷിച്ച് ഐസിയുവിന് പുറത്തേക്കിറങ്ങു കയായിരുന്നു അവളുടെ അച്ഛൻ. ആ സമയത്താണ് ഹരിയും അഞ്ജലിയും നടന്നുവരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.പെട്ടെന്ന് ആ വൃദ്ധന്റെ മുഖം വിടർന്നു. അദ്ദേഹം ഓടിച്ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു. ഹരിയുടെ നെഞ്ചിൽ കിടന്ന് അദ്ദേഹം വിതുമ്പി. ഹരി ആകെ  സങ്കടപ്പെട്ടു. ഇന്ദുവിന്റെ  ഈ ഒരു അവസ്ഥയും അതിലുപരി അച്ഛന്റെ ഈ മാനസികാവസ്ഥയും അവനെ വല്ലാതെ ധർമ സങ്കടത്തിൽ ആഴ്ത്തി.

അദ്ദേഹത്തിന്റെ ദുർബലമായ കൈകൾ പിടിച്ചു അവൻ നെഞ്ചോടു ചേർത്തു. ഹരിയുടെ കൈകളിലെ കരുത്ത്  അദ്ദേഹത്തിന് അല്പം ആശ്വാസം പകർന്നു .ഹരി ഇന്ദുവിനെ പൊന്നുപോലെ നോക്കുമെന്ന് ആ പാവത്തിന് അറിയാം. എങ്കിലും ഒരു ആശ്വാസത്തിനെന്നവണ്ണം അച്ഛൻ ഹരിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. അവന്റെ ആത്മവിശ്വാസം അയാളിൽ മഞ്ഞു പെയ്യുന്ന പ്രതീതി ജനിപ്പിച്ചു.

“ഈ പടു വൃദ്ധൻ ഇല്ലാതായാലും ഇന്ദുകുഞ്ഞിനെ പൊന്നു പോലെ നോക്കണെ ഹരിക്കുട്ടാ “ഇന്ദുവിന്റെ അച്ഛൻ കൈകൾകൂപ്പി ഗദ്ഗദത്തോടെ പറഞ്ഞു

ആ ഒരു അപേക്ഷ ഹരിയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അവൻ അച്ഛന്റെ കൈകളിൽ കൂട്ടിപ്പിടിച്ചു.

“ഇല്ലഛാ നമ്മുടെ ഇന്ദുവിനു ഒന്നും സംഭവിക്കില്ല.ഞാൻ ഒരിക്കലും അവളെ കൈവിടുകയില്ല. എന്നും ഞാൻ അവളോടൊപ്പം കാണും. പൊന്നു പോലെ നോക്കിക്കോളാം. ”

ഹരിയുടെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ ആ വൃദ്ധനെ തെല്ലൊന്നു സന്തോഷിപ്പിച്ചു.  അദ്ദേഹം നിറഞ്ഞു വന്ന കണ്ണുകൾ മുണ്ടിന്റെ അറ്റം കൊണ്ട് പതിയെ ഒപ്പി. അൽപ സമയം അവരോടൊപ്പം ചിലവഴിച്ച ശേഷം അദ്ദേഹം  ഹരിയുടെ തോളിൽ ബലമായി അമർത്തി പിടിച്ചു. ഒരു അച്ഛന്റെ ആധിയും വ്യാധിയും ആ കരതല സ്പർശത്തിലൂടെ അവൻ അറിഞ്ഞു.

പിന്നീട്  ഹരിയുടെ നിർബന്ധത്താൽ അദ്ദേഹം വീട്ടിലേക്ക് യാത്ര തിരിച്ചു. തുടർന്ന് അഞ്ജലിയെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ സുരക്ഷിതമായി എത്തിച്ചശേഷം ഹരി മടങ്ങി. എപ്പോഴും ഇന്ദുവിന്റെ ഓർമ്മകൾ ആയിരുന്നു അവന്റെ മനസ്സ് നിറയെ. അപ്പോഴാണ് പെട്ടെന്ന് അവൻ അമ്മയുടെ കാര്യം ഓർക്കുന്നത്. ധൃതിയിൽ ഹരി തന്റെ മൊബൈൽ ഫോൺ എടുത്തു പരിശോധിച്ചു.

അമ്മയുടെ 18 മിസ്ഡ് കോളുകൾ. ശ്ശ് ശ്ശ് പ്രത്യേക ശബ്ദത്തോടെ അവൻ നാക്ക് കടിച്ചു. ഇന്ദുവിന്റെ കാര്യം മാത്രം ശ്രദ്ധിക്കുന്നതിനിടയിൽ ഇവിടെ എത്തിച്ചേർന്ന കാര്യവും ഇന്ദുവിനെ കണ്ട കാര്യവും അമ്മയോട് പറയാൻ ഹരി  വിട്ടുപോയി. ചെറിയൊരു അപകർഷതാ ബോധത്തോടെ അവൻ ഫോൺ അറ്റൻഡ് ചെയ്തു കാതോരം ചേർത്തു.

“അമ്മൂസേ ”

ഡാ ചെക്കാ ”

10 Comments

  1. ഹരേഃ ഇന്ദു 4 ഇല്ലേ

  2. Nannaayittundu
    Baakki bhaagam, katta waiting

  3. ഡ്രാക്കുള

    ഇതെന്താണ് രണ്ടു പ്രാവശ്യം വന്നിരിക്കുന്നത് ?????

    പേജുകൾ കൂടുതൽ ഉണ്ടെന്ന് കാണിക്കാൻ ആണേ????

  4. ഡ്രാക്കുള

    ഇതെന്താ രണ്ട് പ്രാവശ്യം വരാനിരിക്കുന്നത് ??????

  5. As usual, nannayitund … ???

    1. ഒരുപാടു നന്ദി… ഒത്തിരി സ്നേഹം

  6. “ചാത്തൻ” എന്ന പേരിൽ എഴുതേണ്ട കഥ
    അല്ല ” ഹരേ: ഇന്ദു”
    സാധിക്കുമെങ്കിൽ താങ്കളുടെ പേരിൽ തന്നേ എഴുതിക്കൂടെ

    1. എഴുതാം ഹർഷൻ ബ്രോ… എന്റെ കഥ വായിച്ചതിനു ഒരുപാടു നന്ദി. ഒരുപാടു സ്നേഹം…… സ്നേഹത്തോടെ ആദിയുടെയും ഹർഷൻ ബ്രോയുടെയും കട്ട ആരാധകൻ.

  7. പതിവ് പോലെ കഥയെ മെല്ലെ ഓടിച്ച് ഒരു ട്രാക്കിൽ ആക്കി, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. അടുത്ത ഭാഗത്തിൽ ശരിയാക്കാംട്ടോ ??

Comments are closed.