ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 [Dinan saMrat°] 76

അവന് വാക്കുകൾ ഇടറി.

അവളുടെ ആ കണ്ണുകൾ, ഇളംകാറ്റിൽ അഴിഞ്ഞാടുന്ന മുടിയിഴകൾ, വെളുത്തുതുടുത്ത കവിൾത്തടങ്ങളിൽ ആമ്പൽപ്പൂ പോലെ അങ്ങിങ്ങായി മുഖക്കുരുവിന്റെ ചുവന്ന പാടുകൾ, പൗർണമി നാളിന്റെ നിലാവിൽപൂത്ത പനിനീർപ്പുവിന്റെ ഇതൽ പോലെ മനോഹരമായ ചുണ്ടുകൾ……

അവന്റെ ഹൃദയം വല്ലത്തെ ഇടിക്കാൻ തുടങ്ങി.മലവെള്ളപ്പാച്ചിൽപോലെ വന്ന ദേഷ്യമൊക്കെ sudden ബ്രെക്കിട്ടപോലെ നിന്നു.
ചുറ്റിനും ആരൊക്കെയോ ഓടിവരുന്നുണ്ട് എന്തൊക്കെയോ പറയുന്നുണ്ട്
അവന്റെ കാതുകളിൽ അവളുടെ ശബ്ദവും ഒപ്പം അവന്റെ തന്നെ ഹൃദയമിടുപ്പും മാത്രം.

ആസമയം ഗീതുവിന്റെ ഇടതുതോളിൽ നിന്നും അവളുടെ ഷാൾ അടർന്നുവിണത്.

‘നേർത്ത നൂലുപോലുള്ള ഒരുകുഞ്ഞു സ്വർണമാലയുടെ തിളക്കത്തിൽ കുളിച്ച
അവളുടെ മനോഹരമായ മാറിടങ്ങൾ….’
അതു കണ്ടവൻ വെട്ടിയിട്ട വാഴ   കണക്കെ നിലത്തു വീണു.

ഗീതു ആകെ  പേടിച്ചുപോയി.
അവൾ അവനെ തന്റെ കൈ കൊണ്ടു  താങ്ങി എണീപ്പിക്കാൻ ശ്രെമിച്ചു.എന്തോ നനവുപോലെ അനുഭവപ്പെട്ടവൾ അവളുടെ കയ്യ് ഒന്ന് നോക്കി
‘രക്തം’
അതുകൂടി കണ്ടവളുടെ ഒള്ള ജീവനും പോയ്‌. ബലൂണിൻ്റെ കാറ്റും പോന്നപോലെ അവളുടെ ബോധം പോയ്‌.

“നിങ്ങളിങ്ങനെ കാഴ്ച കണ്ടുകൊണ്ടു നിക്കതേ വണ്ടിവിളിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ നോക്ക് ”

ക്യാഷ് കൗണ്ടറീൽ ഇരുന്ന കഷണ്ടിത്തലയൻ  പറഞ്ഞു.
ഉടനെ ഒരു taxi വന്നിട്ട് ശരണിനെ അതിൽ കിടത്തി ഹോസ്പിറ്റലിൽ കൊണ്ടുപോയി.

അല്പം കഴിഞ്ഞു.

മീര അവളുടെ മുഖത്തേക്ക് ഇച്ചിരി വെള്ളം ചെപ്പി.
ഗീതു അല്പം അസ്വസ്ഥതമായി ഒന്ന് ഞരുങ്ങി. പെട്ടന്ന് ഞെട്ടി എണിറ്റു .കൈയിലെ ചോരകണ്ട് പേടിച്ചവൾ വീണ്ടും അലറി.

“ചുമ്മായിരിയടീ”
മീര ദേഷ്യത്തോടെ പറഞ്ഞു .കയ്യിൽ ഇരുന്ന കുപ്പിയിലെ ബാക്കി വെള്ളം കൊണ്ട് അതു കഴുകി കളഞ്ഞു.

ഗീതു ചുറ്റും നോക്കി.

“അവൻ.. അവൻ എവിടെ..?
എടി നിന്നോടാ ചോദിച്ചേ അവനെന്തുപറ്റി..? ആകെ പരിഭ്രമത്തോടെ അവൾ തിരക്കി.

“അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി”

“ഹോസ്പിറ്റലോ..!”
ഗീതുവിന്റെ കൈകൾ  വല്ലാതെ വിറയ്ക്കാൻ തുടങ്ങി.

“അതെ,നിന്നെയും പൊക്കിയതാണ് കൊണ്ടുപോകാൻ ഞാനാ പറഞ്ഞെ വേണ്ടാന്ന്. മ്മ് എണിക്ക്.”

ഗീതു മെല്ലെ എണിറ്റു
Dress ഒക്കെ ശെരിയാക്കി ബാഗ് എടുത്തു തോളിൽ ഇട്ടു , അവർ അവിടെ നിന്നും ഇറങ്ങി.

14 Comments

  1. Geethum meerayum nalla comedyatto
    Maricha aale undikond verumbo mullu kuthiya saran anenn vijaricha aa scene orth koree chirichu

    1. Tnx? 4 your sweet smiling

  2. ?????♥️♥️♥️♥️♥️

    1. ??

  3. Tnk u so much..?

  4. Ummmm, interesting. Katta waiting for the next part.

    1. ??

  5. Poli story next part kattavaiting??

  6. കഥ പെട്ടന്ന് ഒന്ന് സ്ലോ ആയ പോലെ ഫീൽ ചെയ്തു. എന്നിരുന്നാലും കഥ വായിക്കാൻ രസമുണ്ട് മെല്ലെ മുന്നോട്ട് പോകുന്നും ഉണ്ട്.
    ഇനിയും മുന്നോട്ട് പോകട്ടെ…

    1. ഒരുപാട് നന്ദി.. ?

  7. കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചെറിയ ലാഗ് ഉള്ളത് പോലെ തോന്നി.
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
    ആശംസകൾ♥️♥️

    1. ഒരുപാട് നന്ദി ?

Comments are closed.