ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 [Dinan saMrat°] 76

ഏത്ര നേരം ഇവിടെ നിന്നിട്ടും ഇത് കണ്ടില്ലല്ലോ
“ഡാ എന്താ അതിന്റെ പേര്…?
മീര അവനോടു ചോദിച്ചു.
“വാടാമല്ലി”
“ശേ അതല്ലടാ അതിൻ്റപ്പുറത്തെ..
“ഓ അതോ”
”  ബൊഗൈൻവില്ല   ”
“Beautifull,ഞാനിതിനു മുൻപ് ഇത്രയും മനോഹരമായ പൂക്കൾ കണ്ടിട്ടേ ഇല്ല..”

“അതു നമ്മുടെ നാട്ടിലുള്ള കടലാസ് പൂക്കൾ തന്നെയാണ്.” ശരൺ പറഞ്ഞു

“സത്യമാണോ..?’
“മ്മ്,അതിന്റെ foreign വേർഷനും നമ്മുടെ എവിടുത്തെ ഇനവും തമ്മിൽ കൂട്ടികലർത്തി നിർമ്മിച്ചെടുത്താണ്.  ഈ ഫെസ്റ്റിവല്ലിന്റെ   high light ഉം ഈ കടലാസ്  പൂവുതന്നെയാണ്

“എന്ത് മനോഹരമാണ് അതിന്റെ പൂക്കൾ”

”  അതു അതിന്റെ  പൂവുകൾ പോലെ തോന്നുമെങ്കിലും ശെരിക്കും അവ അതിന്റെ ഇലകളാണ്..”

“എന്ത് ഇലകളോ ..?

“അതെ  ഇലകൾ ”

“പക്ഷെ എനിക്കിതു വിശ്വാസിക്കാനേ കാഴിയുന്നില്ല”

അവരുടെ സംസാരം കേട്ടു ഗീതു അവരെ ഒന്നു നോക്കി.” ഇലകളോ…? ”
ഗീതുവിന് അതൊരു പുതിയ അറിവായിരുന്നു.
ഗീതു അവളുടെ കണ്ണെടുക്കാതെ ആ കടലാസ് ചെടിക്കു ചുറ്റും കറങ്ങിനടന്ന്   നോക്കി. അരമീറ്റർ പോലുമില്ലാത്ത ആ കുഞ്ഞു ചെടിയിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന കടലാസ് പൂക്കൾ. അവൾ കൈവിരലുകൾ കൊണ്ട് ആ പൂവുകളെ തഴുകി. ‘മനോഹരം ‘ഇടക്ക് അവളുടെ കണ്ണുതെറ്റി ശരണിനെ അറിയാതെ നോക്കി.അവൻ അവളെ തന്നെ നോക്കുന്നപോലെ അവൾക്കു തോന്നി . ഏയ്‌ ഈ കടലാസ് ചെടിയെ ആരിക്കും എന്നവൾ ആദ്യം കരുതി.
“ഇനി എന്നെത്തന്നാണോ..? മനസിനോടുതന്നെ ഗീതു ചോദിച്ചു.

വീണ്ടും അറിയാത്ത പോലെ അവനെ നോക്കി. അവളൊന്നു ഞെട്ടി.
“ഈശ്വരാ ഇവൻ എന്നേതന്നാണല്ലോ നോക്കുന്നെ.. ഇവനെന്തിനാ എന്നെ തന്നെ ഇങ്ങനെ നോക്കുന്നത്..!!!!

എന്തോ ഓർത്തവൾ പെട്ടന്ന് തിരിഞ്ഞപ്പോ പുറകിൽ നിന്ന റോസായുടെ മുള്ള് അവളുടെ ചുരുദാറിൽ ഉടക്കി.

” ആവൂ”

“ഉയ്യോ ചേച്ചി  വലിക്കല്ലേ”  അതുക്കണ്ട ശരൺ ഓടിച്ചെന്നു.

” ഛീ മാറടാ അങ്ങോട്ട്‌ “അവൾ അല്പം ഉറക്കെ ശബ്ദിച്ചു.

“ഗീതു എന്തായിത് ..!

“നീ ഒന്ന് ചുമ്മാ ഇരുന്നേ കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു.ഇച്ചിരി കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കാണുമ്പോ ഇവനെ പോലുള്ളവമ്മാരുടെ അസുഖം . അതെന്റെടുത്തു വേണ്ട..”

“ഞാൻ അങ്ങനെയൊന്നും വിചാരിച്ചല്ല ചേച്ചി..!”

“മ്മ് ” ഗീതു അവനെ വിലക്കി.

അവൻ ഒന്നും മിണ്ടാതെ പുറകിലേക്ക് മാറി .

“എടി മീര ഈ ഉടക്കിയ മുള്ളൊന്ന് എടുത്തു  വിടടി..”

“സൂക്ഷിച്ചു സൂക്ഷിച്ചു”

14 Comments

  1. Geethum meerayum nalla comedyatto
    Maricha aale undikond verumbo mullu kuthiya saran anenn vijaricha aa scene orth koree chirichu

    1. Tnx? 4 your sweet smiling

  2. ?????♥️♥️♥️♥️♥️

    1. ??

  3. Tnk u so much..?

  4. Ummmm, interesting. Katta waiting for the next part.

    1. ??

  5. Poli story next part kattavaiting??

  6. കഥ പെട്ടന്ന് ഒന്ന് സ്ലോ ആയ പോലെ ഫീൽ ചെയ്തു. എന്നിരുന്നാലും കഥ വായിക്കാൻ രസമുണ്ട് മെല്ലെ മുന്നോട്ട് പോകുന്നും ഉണ്ട്.
    ഇനിയും മുന്നോട്ട് പോകട്ടെ…

    1. ഒരുപാട് നന്ദി.. ?

  7. കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചെറിയ ലാഗ് ഉള്ളത് പോലെ തോന്നി.
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
    ആശംസകൾ♥️♥️

    1. ഒരുപാട് നന്ദി ?

Comments are closed.