“അങ്ങനെ ആണേ നിനക്ക് കൊള്ളാം.
ങേ ഇത്രയും സിംപിളാരുന്നോ ഇതു ഞാനൊറ്റക്ക് മാറ്റുമാരുന്നല്ലോ.”
അതുംപറഞ്ഞു ഗീതു അവനെ ഏറുകണ്ണിട്ടൊന്നു നോക്കി. അവൻ ഒന്നും മിണ്ടാതെ പോകാൻ നേരം ഗീതു അവനെ പുറകിന്ന് വിളിച്ചു.
“ഒന്ന് നിന്നേ ,
എവിടെപൊന്നു..നിന്നോട് പോകാൻ പറഞ്ഞോ ..?”
ശരണിനു അതുകേട്ട് ദേഷ്യം വന്നു. പക്ഷേ അവനതു പ്രേകടിപ്പിക്കതെ അടുത്തെക്കു ചെന്നു.
“Tnx”
അതും പറഞ്ഞു ഗീതു ഒരു ചിരി പാസ്സാക്കി . കയ്യ് കൊടുക്കാൻ നീട്ടി,അവൻ തൊഴുതുകൊണ്ട് എല്ലാത്തിനും നന്ദി എന്നമട്ടിൽ “ഓ”എന്നൊന്ന് മൂളി.അതും പറഞ്ഞ് അവൻ തിരിഞ്ഞപ്പോ
” ഒന്ന് നിന്നെ ”
അവൻഅല്പം ദേഷ്യത്തോടെ
“എന്റെ പൊന്നു ചേച്ചി എനിക്കവിടെ ഒരുപാട് പണിയുണ്ട് .”
“ഏയ് ചൂടകതെ അതിനുമാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ.. രണ്ടു പാവം പെൺകുട്ടികളോട് ഇങ്ങനെ ആണോ പെരുമാറുന്നത്…”
‘പാവമോ..!!!? മീര അവളെ ഒന്നു നോക്കി.
“Sry, ചേച്ചി കാര്യം പറ..”
“എന്തായാലും നീ ചോദിച്ചോണ്ട് ദാ ഈ ചെടി…
അവൾ അതിന്റെ പേരുവായ്ച്ചു ‘ബോഗൈൻവില്ല’ എനിക്ക് വേണം.”
അവൾ ആ കടലാസ് ചെടിയെ ചൂണ്ടിക്കാട്ടി. “ഇതിനു എത്ര രൂപയാ…?
“1850”
“എന്ത് 1850 ഓ”
“അതിച്ചിരി കൂടുതലാ”
“ഞാൻ 50 രൂപ കുറച്ചാണ് പറഞ്ഞേ”
“ഉയ്യോ 1850രൂപയ്ക്ക് എത്ര ice cream
കഴിക്കാം, എത്ര ചായകുടുക്കാം, ഗീതു ഓവർ എക്സ്പ്രഷനിട്ട് മീരയെ നോക്കി.
“എന്റെ ചേച്ചി 1850 രുപ തരമെങ്കിൽ താ. അതല്ല ഇനി കയ്യിൽ പൈസ ഇല്ലേ അതു പറ”
അതുകേട്ടു ഗീതു അല്പം ചൂടായി.
“ആരാടാ പറഞ്ഞെ എന്റെകയ്യിൽ പൈസ ഇല്ലന്ന്..” .
” ഇതുകണ്ടോ ..”
പേഴ്സിൽ കയ്യിട്ടു ഒരു നോട്ടെടുത്തു കാണിച്ചു .
“ഒന്ന് പോ ചേച്ചി ചുമ്മാ ചിരിപ്പിക്കതെ..”
Geethum meerayum nalla comedyatto
Maricha aale undikond verumbo mullu kuthiya saran anenn vijaricha aa scene orth koree chirichu
Tnx? 4 your sweet smiling
?????♥️♥️♥️♥️♥️
??
Tnk u so much..?
Ummmm, interesting. Katta waiting for the next part.
??
Poli story next part kattavaiting??
?
കഥ പെട്ടന്ന് ഒന്ന് സ്ലോ ആയ പോലെ ഫീൽ ചെയ്തു. എന്നിരുന്നാലും കഥ വായിക്കാൻ രസമുണ്ട് മെല്ലെ മുന്നോട്ട് പോകുന്നും ഉണ്ട്.
ഇനിയും മുന്നോട്ട് പോകട്ടെ…
ഒരുപാട് നന്ദി.. ?
കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചെറിയ ലാഗ് ഉള്ളത് പോലെ തോന്നി.
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
ആശംസകൾ♥️♥️
ഒരുപാട് നന്ദി ?
1 st