ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 [Dinan saMrat°] 76

“അതു ജമന്തിപ്പൂവിന്റെ വേറൊരു ഇനത്തിൽപ്പെട്ട ചെടിയാണ്. നമ്മുടെ നാട്ടിൽ വളരെ കുറവാണ് . ആലില ജമന്തി , ചിത്തിര ജമന്തി അങ്ങനെ ഒക്കെ പറയും. ഇവയുടെ പൂവ് സാധാരണ ജമന്തിയെക്കാൾ അല്പം വലുതായിരിക്കും.”

ഗീതു അവിടെ കണ്ണിൽ കണ്ട ഓരോ ചെടിയുടെയും
പൂവിന്റെയും പേരും നാളും  അവനെ വട്ടം കറക്കാൻ വേണ്ടി ചുമ്മ ചോദിച്ചുകൊണ്ടെയിരുന്നു.

എന്നാൽ അവിടുള്ള ഓരോ ചെടിയെപ്പറ്റിയും വാ തോരതെ പറയുന്നത് കേട്ടവൾ അത്ഭുതത്തോടെ അവനെ നോക്കി നിന്നു.

“ചേച്ചി വരൂ , അപ്പുറത്ത് അവിടെ ഫ്രൂട്സിന്റെ section ആണ്.
അപ്പോഴും ഗീതു ഏതോ മായാലോകത്തായിരുന്നു.
“ടീ”
മീര അവളെ ഒന്ന് കുലുക്കി.

”  അഹ് മതി മതി..”

” ഞാൻ കരുതി ഒന്നും അറിയാതെ അവൻ ബ…ബ്ബ…ബ്ബേ അടിക്കുമെന്നാ.ഞെട്ടി പോയി ഓ ഇത്രയും ഞാൻ കരുതി ഇല്ല. ഗീതു മീരേടെ  കാതിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അതേ എല്ലാവരും നിന്നെപ്പോലെ അല്ലന്ന് ഇപ്പോ മനസിലായില്ലേ…

“പോടീ നിനക്ക് ഞാൻ വച്ചിട്ടുണ്ട് ”
“മ്മ് ആട്ടെ നിന്റെ പേരെന്താ..?

“എന്റെ പേരോ..?

അവൻ എടുത്തു ചോദിച്ചു.

“അതെ നിന്റെ പേര് ,നിനക്കെന്താ പേരില്ലേ..?

“എവിടുള്ള ചെടിയുടെയെല്ലാം പേരറിയാം സ്വന്തം പേരറിയത്തില്ലേ..?

“ശ് ശ് ശരൺ”

അല്ലേലും സ്വന്തം പേര് ആരേലും ചോദിക്കുമ്പോൾ പെട്ടന്ന് കിട്ടൂലാ..(അനുഭവം)

“ശ് ശ് ശരണോ ” ഗീതു തമാശരുപത്തിൽ എടുത്തു ചോദിച്ചു.

“ശ് ശ് ശരൺ അല്ല വെറും ശരൺ

“മ്മ് കൊള്ളാം ”

“അല്ല ഏത് ചെടിയാണ് ചേച്ചിക്കു വേണ്ടത് എന്ന് പറഞ്ഞില്ല ..?

ഗീതു തപ്പി തടഞ്ഞു
“അതു പിന്നെ”
“ആയ്യോ ഞങ്ങൾ ചെടിയൊന്നും വാങ്ങാൻ വന്നല്ല ചുമ്മാ ഒന്ന് കാണാൻ കേറിയാ..
മീര പറഞ്ഞു അപ്പഴാണ് ഗീതു അതു കണ്ടത് കുറുകിയ ശികരങ്ങൾ ,കടലാസ് കണക്കെ വെട്ടിയ ,റോസും ചുവപ്പും കലർന്ന പൂക്കൾ. അവൾ അതിന്റരികിലേക്ക് ചെന്നു , ഗീതു അവിടെക്ക് പോയതുകണ്ടു മീര അവനോടു..

“നീ ഒന്നും കാരൃമായ് എടുക്കണ്ട അവൾ അങ്ങനെയാ”

” അതൊന്നും സാരമില്ല ”

ഗീതു , അവൾ അതിനു ചുറ്റും കണ്ണെടുക്കാതെ നോക്കി .

“ഗീതു എവിടെ പോയ്‌ ..wow

14 Comments

  1. Geethum meerayum nalla comedyatto
    Maricha aale undikond verumbo mullu kuthiya saran anenn vijaricha aa scene orth koree chirichu

    1. Tnx? 4 your sweet smiling

  2. ?????♥️♥️♥️♥️♥️

    1. ??

  3. Tnk u so much..?

  4. Ummmm, interesting. Katta waiting for the next part.

    1. ??

  5. Poli story next part kattavaiting??

  6. കഥ പെട്ടന്ന് ഒന്ന് സ്ലോ ആയ പോലെ ഫീൽ ചെയ്തു. എന്നിരുന്നാലും കഥ വായിക്കാൻ രസമുണ്ട് മെല്ലെ മുന്നോട്ട് പോകുന്നും ഉണ്ട്.
    ഇനിയും മുന്നോട്ട് പോകട്ടെ…

    1. ഒരുപാട് നന്ദി.. ?

  7. കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചെറിയ ലാഗ് ഉള്ളത് പോലെ തോന്നി.
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
    ആശംസകൾ♥️♥️

    1. ഒരുപാട് നന്ദി ?

Comments are closed.