The wrath of the goddess – Trailer [ Rivana + Anand ] 139

The wrath of the goddess – Trailer | ദേവിയുടെ ക്രോധം |~

Author : Rivana + Anand |

മറാക് തന്റെ രണ്ടര വയസ് മാത്രം പ്രായമുള്ള മകളെ രക്ഷിക്കാൻ വേണ്ടി ജനീഷ് വനത്തിലൂടെ ദിശയറിയാതെ വഴിയറിയാതെ ആ കൈകുഞ്ഞിനേയും കൊണ്ട്  ഓടുകയാണ്.

 

തന്നെയും മകളെയും കൊല്ലുവാൻ വേണ്ടി അവർ തന്റെ പുറകെ വരുന്നുണ്ടെന്ന് അയാൾക് വ്യക്തമാണ്. തന്റെ ജീവൻ നൽകിയാണേൽ പോലും തന്റെ മകളെ രക്ഷിക്കണം എന്ന് മറാക് നിശ്ചയിച്ചിരുന്നു.

 

കുറെ നേരമായുള്ള ഓട്ടം കാരണം മറാക് നന്നായി അവശനായി തീർന്നിരുന്നു. അപ്പോഴും ആ കുഞ്ഞ് ഒന്നും അറിയാതെ തന്റെ തോളിൽ കിടന്ന് ഉറങ്ങുകയാണ്.

 

അവിടെ അടുത്ത് ഉണ്ടായിരുന്ന മരത്തിന്റെ വേരുകളിലിരുന്ന് മറാക് കുറച്ചു നേരം കിതപ്പടക്കാൻ ശ്രമിച്ചു.

 

രക്ഷ പെട്ട് ഓടി കൊണ്ടിരികുന്നതിനാൽ മറാകിന് നന്നായി ദാഹിക്കുന്നുണ്ടായിരുന്നു. തൊണ്ടയെല്ലാം ആകെ വരണ്ട് ഭലം വച്ച പോലെ മറാകിന് തോന്നി വായിലുള്ള ഉമിനീർ ശമന ജലം എന്ന പോലെ ഇടക്ക് ഇറക്കുന്നുണ്ട് പക്ഷെ അതുകൊണ്ട് ഒന്നും ആകുന്നില്ലായിരുന്നു.

 

അവിടെ ഇരിക്കുന്നത് അത്ര സുരക്ഷിതമല്ല എന്ന് മറാകിന് തോന്നിയപ്പോൾ മകളെയും കൊണ്ട് വീണ്ടും അവിടെന്ന് നടക്കുവാൻ തുടങ്ങി. എപ്പോൾ വേണമെങ്കിലും അവർ അവിടെ എത്താൻ സാധ്യത ഉണ്ടെന്ന മറാകിന് തോന്നി.

 

കുറച്ചു ദൂരം കൂടെ മറാക് നടന്ന് പിന്നിട്ടതും ഏകദേശം കാണാൻ സാധിക്കുന്ന ദൂരത്തിൽ ഒരു മല കണ്ടു വലിയ മരങ്ങൾ ഒന്നും അതികം ഇല്ലാതെ പച്ചപ്പ് നിറഞ്ഞ പുല്ലുകളും പാറ കൂട്ടങ്ങളും ഉള്ള ഒരു മല.

 

ആ പാറ കൂട്ടങ്ങൾക്കിടയിൽ ആരും പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത ഒരിടത്ത് മകളെ സുരക്ഷിതമായി കിടത്തി അവരിൽ നിന്നും മകളെ രക്ഷിക്കുവാനും വഴി തിരിച്ചു മാറ്റുവാനും കഴിഞ്ഞേക്കും എന്ന് മറാകിന് ഉറപ്പുണ്ടായിരുന്നു.

 

മറാക് തന്നേ കൊണ്ടാകുന്ന വേഗത്തിൽ ആ മലനിരകളുടെ മുകളിലേക്കു കയറാൻ തുടങ്ങി. അങ്ങനെ മുകളിലേക്കു കയറുമ്പോളാണ് പാറ കൂട്ടങ്ങൾക്കിടയിൽ ഒരു ഗുഹ പോലെ ഒരു തുരങ്കം മറാക് കാണുന്നത്.

 

അവരിൽ നിന്നും മകളെ രക്ഷിക്കാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം ആ ഗുഹക്ക് ഉള്ളിൽ ആണെന്ന് മറാക് വിശ്വസിച്ചു.

 

മറാക് ആ ഗുഹക്ക് അഭിമുഖമായി നിന്നു. ഏകദേശം രണ്ടാളുടെ പൊക്കത്തോളം ഉയരവും ആവശ്യത്തിന് വീതിയും ഉണ്ട് ഗുഹക്ക്. ഗുഹയുടെ മുന്നിൽ മാത്രമേ വെളിച്ചം ഉള്ളൂ. ഉള്ളിലേക്കു പോകും തോറും ഇരുട്ട് നിറഞ്ഞിരിക്കുകയാണ്.

 

ആ ഗുഹക്ക് ഉള്ളിലേക്കു ഒരു തോളിൽ മകളെയും മറു കൈകൊണ്ട് ഗുഹയുടെ ഭിത്തികളിൽ പിടിച്ചു കൊണ്ട് മുന്നോട്ടേക് നടന്നു.

 

ഗുഹയുടെ ഉള്ളിലേക്കു കുറച്ചു നടന്നു കഴിഞ്ഞപ്പോഴേക്കും ഉള്ളിൽ നിന്നും പ്രകാശം കാണുവാൻ തുടങ്ങി.

 

മറാക് ആ പ്രകാശവും പിന്തുടർന്ന് ഉള്ളിലേക്കു കടന്നപ്പോൾ കണ്ടത് ആ ഗുഹയുടെ ഉൾഭാഗം അവസാനിക്കുന്നത് ഗോളാ ഗ്രിതിയിൽ നല്ല ഉയരവും വീതിയും ഒക്കെയുള്ള ഒരു വാസ സ്ഥലം പോലൊരു ഇടമാണ്. അവിടേക്കു ഒട്ടനവധി ചെറു സുഷിരങ്ങളിൽ നിന്നും ഉള്ളിലേക്കു പ്രകാശം കടന്ന് വരുന്നുണ്ട്.

 

ആ പ്രകാശം ആ ഗുഹയുടെ അകത്തളത്തെ വ്യക്തമായി കാണുവാൻ സാധിക്കുന്നുണ്ട്.

 

അവരിൽ നിന്നും മകളെ രക്ഷിക്കാൻ ഇതിലും നല്ലൊരു ഇടം ഇല്ലെന്ന് മറാകിന് ബോധ്യമായി. തന്റെ തോളിൽ ചാഞ്ഞുറങ്ങുന്ന മോളെ കൈകളിൽ എടുത്ത് ആ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്നു.

 

ഒരു പുഞ്ചിരിയോട് കൂടെ ശാന്തമായി ഉറങ്ങുന്ന തന്റെ മകളെ കണ്ടപ്പോൾ ഉള്ളിൽ സന്തോഷവും കൂടെ വിഷമവും കൊണ്ട് കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ താഴേക്ക് വീണു. അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകിയിട്ട് പതിയെ അവിടെ ഉള്ളിൽ ഉള്ള പച്ച നിറഞ്ഞ പുല്ലിൽ കിടത്തി.

 

ആ മുഖത്തേക്ക് നോക്കി മറാക് തിരിഞ്ഞു നടക്കാൻ തുടങ്ങി. പോകുന്നതിനിടയിൽ ഒരു നോക്കു കൂടി കണ്ടു തന്റെ മകളെ. ആ ഗുഹയിൽ നിന്നും പുറത്തേക്ക് മറാക് കടക്കാൻ തുടങ്ങി. ഒരിക്കലും മനസുണ്ടായിട്ടല്ല തന്റെ മകളെ അവിടെ ഉപേക്ഷിച്ച് മറാക് പോകുന്നത്, അയാളുടെ മനസ്സിൽ ഒന്നെ ഇപ്പോൾ നില നിൽകുന്നുള്ളു തന്റെ മകൾ അവരിൽ നിന്നും സുരക്ഷിതയായിരിക്കണം എന്നത് മാത്രം.

56 Comments

  1. ചാണക്യൻ

    ഇപ്പൊ വായിച്ചേയുള്ളൂ…….
    നല്ലൊരു തുടക്കം ആകട്ടെ എന്ന് ആശംസിക്കുന്നു…..
    കുറച്ചു കൂടി പാർട്ട്‌ വന്നാലേ ഏത് ജേണറിൽ ഉള്ള കഥയാണെന്ന് അറിയാൻ പറ്റൂ….
    അതുവരെ വെയ്റ്റിംഗ്…
    എല്ലാ വിധ ആശംസകളും നേരുന്നു ?

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ആനന്തേട്ടൻ and റവ ചേച്ചി ?,

    തുടക്കം അടിപൊളി ആയിട്ടുണ്ട്.ഇഷ്ടായി.ബാക്കി കൂടി പോരട്ടെ…waiting

    സ്നേഹം മാത്രം?

    1. യക്ഷിക്കുട്ടി, വായിച്ച് ഇഷ്ടപ്പെട്ടല്ലോ ഒത്തിരി സന്തോഷം.
      അധികം വൈകാതെ നെസ്റ്റ് പാർട്ട് തരാം.
      സ്നേഹം?♥️

  3. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥♥♥

    1. സ്നേഹം?♥️

  4. Polichu….?
    ട്രൈലെർ സൂപ്പർ ആയിരുന്നു
    ത്രില്ലെർ ആണലോ അപ്പൊ വലിയ കഥയായിരിക്കും എന്ന് പ്രേതിഷിക്കുന്നു ട്രൈലെർ തന്നു ഒക്കെ… ഗുഹയിൽ കൊച്ചും പിന്നെ ആ മൃഗവും അച്ഛൻ മരിച്ചു എന്നിട്ട് കഥ ഇപ്പോലെങ്ങും കാണില്ലെന്ന് പറയുന്നോ ???

    സ്റ്റാർട്ടിങ്കിൽ ജനീഷ് വനം എന്ന് പറഞ്ഞപ്പോൾ ചിരിയ വന്നത്
    Dc പറഞ്ഞതുപോലെ മാറക് എന്നത് കൂടുതൽ പറഞ്ഞപ്പോൾ എന്തോപോലെ തോന്നി

    കഥയും അതിന്റെ ഡെയ്റ്റൈലിങ്, ഡയലോഗ് എല്ലാം സൂപ്പർ ആയിരുന്നു

    All the best ❤

    1. Vector, ട്രെയിലർ വായിച്ച് ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം.കുറച്ച് വലിയ കഥയാക്കാൻ ആണ് ഉദ്ദേശം നിങ്ങളുടെ ഒക്കെ പിന്തുണ വേണം മുന്നോട്ട് പോവാൻ.അദ്യ ഭാഗം പേജ് കൂട്ടി ഇടണം എന്നുള്ളത് കൊണ്ടാണ് സമയം എടുക്കും എന്ന് പറഞ്ഞത് കാത്തിരിക്കണം?.
      ജനീഷ് വനം എന്ന പേര് കൊള്ളാം അല്ലെ കുറച്ച് കോമഡി ഒക്കെ ഉണ്ട് കഥയിൽ അതിന്റെ ഒരു തുടക്കം ആയിട്ട് കണ്ടാൽ മതി??.
      സ്നേഹം?♥️

  5. thudakam super addutha bagathinu kattirikunu

    1. സ്നേഹം?♥️

  6. Adi poliyato….pettan veruo…waiting

    1. അധികം വൈകാതെ തന്നെ തരാം.സ്നേഹം?♥️

  7. ട്രെയിലർ പോളിയായിട്ടുണ്ട്❤️

    1. സ്നേഹം?♥️

  8. മക്കൾസ്…… ? ട്രൈലെർ അടിപൊളി……. ഒരു വെറൈറ്റി തീം ആണെന്ന് വായിച്ചപ്പോൾ തോന്നുന്നു……. ആ കുട്ടി ആകും അല്ലെ നായിക…… Fight ഒക്കെ നന്നായിരുന്നു…. എന്തായാലും കൂടുതൽ അറിയാനായി കാത്തിരിക്കുന്നു…… ❤️❤️❤️❤️❤️❤️❤️

    1. Sidhu, ട്രെയിലർ വായിച്ച് ഇഷ്ടപ്പെട്ട് അഭിപ്രായം നൽകിയതിന് ഒത്തിരി സന്തോഷം.
      കുട്ടിയുടെ കാര്യം ഒക്കെ വഴിയേ മനസ്സിലാകും.അധികം വൈകാതെ തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം.
      സ്നേഹം♥️

  9. ചെമ്പരത്തി

    നന്നായിട്ടുണ്ട് ട്ടോ…. അപ്പൊ ബാക്കി ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു……???❤❤?

    1. ചെമ്പരത്തി, വായിച്ച് അഭിപ്രായം നൽകിയതിന് ഒത്തിരി സന്തോഷം.
      സ്നേഹം♥️

  10. ട്രെയ്‌ലർ നന്നായിട്ടുണ്ട്.,.,.
    അപ്പൊ കഥയുമായി വേഗം വരിക.,.,
    സ്നേഹത്തോടെ.,.,
    ??

    1. തമ്പു, വായിച്ച് അഭിപ്രായം നൽകിയതിന് ഒത്തിരി സന്തോഷം.
      താമസിപ്പിക്കാതെ തന്നെ അടുത്ത ഭാഗങ്ങൾ ഇടാൻ ശ്രമിക്കാം.
      സ്നേഹം♥️

  11. Trailer adipoli

    1. സ്നേഹം?♥️

    1. സ്നേഹം♥️

  12. ഒരു രക്ഷയുമില്ല
    ഫൈറ്റ് സീൻ ഒക്കെപൊളി

    വെയ്റ്റിംഗ് ❤️

    1. ടീസർ ആയത് കൊണ്ട് ഫൈറ്റ് സീൻ ഒക്കെ കുറവായിരുന്നു.
      വായിച്ച് ഇഷ്ടപ്പെട്ടല്ലോ ഒത്തിരി സ്നേഹം♥️

  13. ❤️❤️❤️

    1. സ്നേഹം♥️

  14. വെയ്റ്റിംഗ്

    1. വൈകാതെ തന്നെ തരാൻ ശ്രമിക്കാം?♥️

  15. ട്രൈലെർ ഗംഭീരം

    മെയിൻ പ്ലോട്ടിലേക്ക് കടന്നാലേ ബാക്കി അറിയുള്ളു എന്തായാലും രണ്ടാളുടേം effort വെറുതെ ആവില്ല….

    പിന്നെ ഒരു പേർസണൽ ഒപ്പീനിയൻ……. തുടക്കത്തിൽ മറാക് മറാക് എന്ന് ഒരുപാട് സ്ഥലത്തു എടുത്ത് പറഞ്ഞപ്പോൾ എന്തോ ഒരു കല്ലുകടി പോലെ ഫീൽ ചെയ്തു…. എന്റെ ഒപ്പീനിയന് ആണ് എല്ലാര്ക്കും ഇണ്ടാവില്ല

    1. DC, വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി സന്തോഷം.ഒപ്പീനിയണിന് നന്ദിയുണ്ട് വരും ഭംഗങ്ങളിൽ തിരുത്താൻ ശ്രമിക്കാം.താമസിയാതെ തന്നെ അടുത്ത ഭാഗങ്ങൾ ഇടാം.
      സ്നേഹം♥️

  16. കാലം സാക്ഷി

    നന്ദു രിവാന നന്നായിട്ടുണ്ട്. ട്രയിലെർ ആയത് കൊണ്ട് കഥയിലേക്ക് കടന്നില്ലെങ്കിലും അവതരണവും ശൈലിയും കൊണ്ടും വരുന്ന ഭകങ്ങൾക്ക് വേണ്ടിയുള്ള ആകാംഷ ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിഞ്ഞു.

    ആ ഫൈറ്റക്കെ കുറച്ചേ ഉള്ളൂ എങ്കിലും നല്ല രീതിയിൽ അവതരിപ്പിച്ചു. Jസ്വന്തം കുഞ്ഞിനെ കാട്ടിലെ ഗുഹയിൽ ഉപേക്ഷിച്ചു പോകാൻ കാരണം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

    1. സാക്ഷി ബ്രോ, ടീസർ ആയത് കൊണ്ടാണ് ഫൈറ്റ് സീൻ കുറച്ചത് എന്നാലും വായിച്ച് ഇഷ്ടപ്പെട്ട് അഭിപ്രായം നൽകിയതിന് ഒത്തിരി സന്തോഷം.
      അധികം താമസിയാതെ തന്നെ ഭാഗങ്ങൾ തരാൻ ശ്രമിക്കാം.
      സ്നേഹം♥️

  17. അങ്ങനെ വന്നു അല്ലെ… വൈറ്റിംഗ് ആണ് പുള്ളേരെ ???

    1. വന്നല്ലോ?
      വൈകാതെ തന്നെ തരാൻ ശ്രമിക്കാം.സ്നേഹം♥️

  18. Varatte… Varatte

    1. വൈകാതെ തന്നെ തരാം?♥️

  19. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ❤?

    നല്ല ഇന്ട്രെസ്റ്റിംഗ് തീം

    അപ്പൊ ആരാണ് goddess, ആ കൊച്ച് ആണോ?

    വെയ്റ്റിംഗ് ❤

    1. ആത്തു, വായിച്ച് ഇഷ്ടപ്പെട്ട് അഭിപ്രായം തന്നതിന് ഒത്തിരി സന്തോഷം.
      Goddess ആരാണെന്ന് വരും ഭാഗങ്ങളിൽ തന്നെ മനസ്സിലാവും.
      സ്നേഹം♥️

  20. സൂപ്പർ ആയിട്ടുണ്ട്.. തുടർ ഭാഗങ്ങൾക്ക് ആയി കാത്തിരിക്കുന്നു

    1. ചേച്ചി വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.
      വരും ഭാഗങ്ങൾ വൈകാതെ തരാൻ ശ്രമിക്കാം.സ്നേഹം♥️

  21. തുടക്കം ഗംഭീരം ഒരുപാട് സസ്പെൻസ് ത്രില്ലർ ആണെന്ന്തോന്നുന്നു. ഏതായാലും ബാക്കി പോരട്ടെ. ❤❤❤???

    1. അതെ ഒരു സസ്പെൻസ് ത്രില്ലർ ആണ് ഉദ്ദേശിക്കുന്നത്.അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരാൻ ശ്രമിക്കാം.
      സ്നേഹം♥️

    1. സ്നേഹം♥️

  22. ❤️❤️

    1. സ്നേഹം♥️

  23. ഫസ്റ്റ് ???❤❤❤❤❤?

Comments are closed.